"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 2, ബുധനാഴ്‌ച

25. റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന്റെയും പ്രോസിക്യൂഷന്‍ നടപടികളുടെയും മേല്‍നോട്ടം - വി കെ കുട്ടപ്പന്‍ ചങ്ങനാശ്ശേരി

1. ഈ നിയമ പ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന തിലേക്കായി അതാതു ജില്ലകള്‍ ക്കായി 7 വര്‍ഷ ത്തില്‍ കുറയാതെ പ്രവര്‍ത്തി പരിചയമുള്ള പ്രഗത്ഭ രായ വക്കീലന്മാരുടെ പാനല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ജില്ലാ മജിസ്‌ട്രേ റ്റിന്റെ ശുപാര്‍ശ പ്രകാരം രൂപീകരിച്ചു ചുമതല പ്പെടുത്തേ ണ്ടതാണ്.

ഇതേ തര ത്തില്‍ പ്രോസിക്യൂഷന്‍ ചാര്‍ജ്ജുള്ള ഡയറക്ടര്‍മാരുമായി ആലോചിച്ച് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഒരു പാനല്‍ ഓഫ് അഡ്വക്കേറ്റ്‌സും നിയമിക്ക പ്പെടേണ്ടതാണ്. ഈ രണ്ടു പാനലുകളും ഔദ്യോഗിക ഗസറ്റു വിജ്ഞാപന ത്തിലൂടെ പരസ്യപ്പെടുത്തേണ്ടതും അവരുടെ കാലാവധി 3 വര്‍ഷമായി നിജപ്പെടു ത്തേണ്ടതുമാണ്.


2. ഇങ്ങനെ നിയമിക്കപ്പെടുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ പഠിച്ച് ആറുമാസത്തിലൊരിക്കല്‍ ജില്ലാ മജിസ്‌ട്രേറ്റും പ്രോസിക്യൂഷന്‍ ഡയറക്ടറും സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.


3. ഇങ്ങനെയുള്ള അവലോകനത്തില്‍ ഏതെങ്കിലും പബ്ലിക് പ്രോസിക്യൂട്ടര്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ശുഷ്‌കാന്തി കാണിച്ചിട്ടി ല്ലെന്നോ കഴിവുപയോ ഗിച്ചിട്ടില്ലെന്നോ ബോദ്ധ്യമായാല്‍ ഇതിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി കൈക്കൊള്ളുന്നതാണ്.


4. ഓരോ മാസത്തിലെയും കേസുകളെ സംബന്ധിച്ച സ്ഥിതി വിവരം അടുത്തമാസം 20-ാം തീയതിക്കു മുമ്പായി ജില്ലാ ജഡ്ജി സംസ്ഥാന സര്‍ക്കാരിന് ബോദ്ധ്യപ്പെടു ത്തേണ്ടതാണ്. എന്തെല്ലാം നടപടി എടുത്തെ ന്നും എന്തെല്ലാം നടപടികള്‍ എടുക്കാനു ണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്ത മാക്കേ ണ്ടതാണ്.


5. ജില്ലാ മജിസ്‌ട്രേറ്റിനോ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോ യുക്തമെന്നു കണ്ടാല്‍ അതിക്രമ ങ്ങള്‍ക്കു വിധേയമായ വ്യക്തിയുടെ ആവശ്യപ്രകാരം പ്രത്യേക കോടതിയില്‍ കേസു കൈകാര്യം ചെയ്യാന്‍ ഒരു സീനിയര്‍ വക്കീലിനെ ഫീസു കൊടുത്താ ണെങ്കില്‍ കൂടി നിയമിക്കാ വുന്നതാണ്. ഈ നിയമനം മുകളില്‍ ഉപവകുപ്പ് ഒന്നിന് പ്രതികൂല മാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


6. ഇവര്‍ക്ക് അഡ്വക്കേറ്റ് പാനലിലുള്ള വരെക്കാള്‍ ഉയര്‍ന്ന തോതിലുള്ള ഫീസ് നിശ്ചയിക്കു വാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.