"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 2, ബുധനാഴ്‌ച

26. പോലീസ് അധികാരികള്‍ക്ക് പരാതികൊടുക്കുന്ന വിധം - വി കെ കുട്ടപ്പന്‍ ചങ്ങനാശ്ശേരി

26. പോലീസ് അധികാരികള്‍ക്ക് പരാതികൊടുക്കുന്ന വിധം 

1. ഈ നിയമമനുസരിച്ച് ബന്ധപ്പെട്ട പോലീസധികാരികള്‍ക്ക് വാക്കാല്‍ ലഭിച്ചിട്ടുള്ള പരാതിയാണെങ്കില്‍ കൂടി അതിന്റെ സംക്ഷിപ്തരൂപം എഴുതി തയ്യാറാക്കി പരാതിക്കാ രനെ വായിച്ചു കേള്‍പ്പിച്ച് അയാളു ടെ കൈയ്യൊപ്പു വാങ്ങി സ്റ്റേഷനില്‍ ഇതിനായി സൂക്ഷിച്ചിട്ടുള്ള രജിസ്റ്റ റില്‍ രേഖപ്പെടുത്തി എന്ന് പോലീ സ് ഓഫീസര്‍ ഉറപ്പു വരുത്തി യിരിക്കേണ്ടതാണ്.


2. ഇങ്ങനെ രേഖപ്പെടുത്തിയ പരാതിയുടെ ശരിപ്പകര്‍പ്പുകള്‍ സൗജന്യ മായി പരാതിക്കാരന് കൊടുത്തിരിക്കേണ്ടതാണ്.


3. ഇത്തരത്തില്‍ ഒരു പരാതി ഏതെങ്കിലും പോലീസ് അധികാരി സ്വീകരിക്കാന്‍ വിസമ്മതിച്ചാല്‍ പ്രസ്തുതവിവരം ബന്ധപ്പെട്ട ജില്ലാ പോലീസ് സൂപ്രണ്ടിനെ അറിയിക്കേണ്ടതാണ്. ഒരു പരാതിയിന്മേല്‍ ജില്ലാ പോലീസ് സൂപ്രണ്ട് അദ്ദേഹം ചുമതലപ്പെടുത്തുന്ന ഡപ്യൂട്ടി സൂപ്രണ്ടിനു താഴെയല്ലാതെയുള്ള പോലീസ് അധികാരികളോ നടപടി സ്വീകരിക്കു ന്നതാണ്.


27. സ്ഥലപരിശോധന


1. ഒരു ജില്ലാ മജിസ്‌ട്രേറ്റിനോ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോ ഡപ്യൂട്ടി സൂപ്രണ്ട് ഓഫ്‌പോലീസിനോ താഴെയല്ലാത്ത ഒരു പോലീസ് ഓഫീസര്‍ക്കോ ഏതെങ്കിലും പട്ടികവിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമത്തെപ്പറ്റി പരാതി ലഭിച്ചാല്‍ അയാള്‍ ഉടനടി അതിക്രമം നടന്ന സ്ഥലം സന്ദര്‍ശിച്ച് അതിക്രമങ്ങളുടെ വ്യാപ്തിയും ജീവനഷ്ടമാണെങ്കില്‍ അതും കണക്കെടുത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കണം.


2. ഇങ്ങനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥല സന്ദര്‍ശനം നടത്തി സര്‍ക്കാ രിനു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കേണ്ട വിവരങ്ങള്‍


1. അതിക്രമങ്ങള്‍ക്കിരയായവരുടെ കുടുംബാംഗങ്ങള്‍, ആശ്രിതര്‍ ഇവര്‍ക്കു ലഭിക്കേണ്ട പരിഹാരങ്ങള്‍.


2. അതിക്രമത്തിന്റെ വ്യാപ്തി അതിക്രമം മൂലം നഷ്ടപ്പെട്ട വസ്തുവക കള്‍ അതുമൂലമുള്ള സാമ്പത്തിക നഷ്ടം


3. അതിക്രമം നടന്ന പ്രദേശത്ത് ആവശ്യമായ പോലീസ് വിന്യാസം.


4. അതിക്രമങ്ങള്‍ക്കിരയായവര്‍ക്കും സാക്ഷി പറയുന്നതവര്‍ക്കും അതിക്ര മങ്ങള്‍ ക്കിരയായവരോടു സഹതാപം പ്രകടിപ്പിക്കുന്നവര്‍ക്കുമുള്ള സുരക്ഷ.


5. അതിക്രമങ്ങള്‍ക്കിരയായവര്‍ക്കു ചെയ്യേണ്ട ആശ്വാസനടപടികള്‍.


28. അന്വേഷണ ഉദ്യോഗസ്ഥന്‍


1. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷിക്കേണ്ടത് ഡി.വൈ.എസ്.പിയുടെ താഴെയല്ലാതെയുള്ള ഒരു പോലീസുദ്യോഗസ്ഥനാണ്. സംസ്ഥാന സര്‍ക്കാര്‍ ഡിജിപി, എസ്.പി ഇവരാരെങ്കിലുമാണ് ഈ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നത്. ഇങ്ങനെ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ മുന്‍പരിചയം, നിതീനിര്‍വ്വണ ചടുലത ഇവ പ്രത്യേകം പരിഗണിക്കണം. ശരിയായ രീതിയില്‍ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തീകരി ച്ചിരിക്കേ ണ്ടതാണ്.


2. ഈ ഉദ്യോഗസ്ഥന്‍ മറ്റെല്ലാ കേസുകളും മാറ്റിവച്ച് ഈ കേസന്വേഷി ക്കേണ്ടതും ഇതു സംബന്ധമായ റിപ്പോര്‍ട്ടും 30 ദിവസത്തിനകം ജില്ലാ പോലീസ് സൂപ്രണ്ടിനു സമര്‍പ്പിക്കേണ്ടതുമാണ്. ഇതിന്മേലുള്ള മേല്‍ നടപടികള്‍ക്കായി ഈ റിപ്പോര്‍ട്ട് ഡി.ജി.പി.യ്ക്കു സമര്‍പ്പിക്കപ്പെ ടേണ്ടതാണ്.


3. ആഭ്യന്തര സെക്രട്ടറി, സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി, പ്രോസി ക്യൂട്ടര്‍ ജനറല്‍, ഡി.ജി.പി. എന്നിവര്‍ കേസന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോ മൂന്നുമാസം കൂടുമ്പോഴും അവലോകനം ചെയ്യേണ്ടതാണ്.