"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 3, വ്യാഴാഴ്‌ച

29. പട്ടികജാതി പട്ടികവര്‍ഗ്ഗ സംരക്ഷണസെല്‍ - വി കെ കുട്ടപ്പന്‍ ചങ്ങനാശ്ശേരി

1. പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളുടെ താല്‍പര്യ സംരക്ഷമത്തിനായി ഡി.ജി.പിയുടെയോ ഐ.ജിയുടെയോ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക സെല്‍ രൂപീകരിക്കേണ്ടതാണ്.

2. ഈ സെല്‍ പ്രത്യേകം തിരിച്ചറി യപ്പെട്ട പ്രദേശങ്ങളില്‍ (കറലിശേള ശലറ മൃലമ) സര്‍വ്വേ നടത്തുന്നു.


3. ഈ പ്രദേശങ്ങളില്‍ ക്രമസമാധാ നനില ഉറപ്പുവരുന്നു.


4. ഈ നിയമമനു സരിച്ചുള്ള കുറ്റകൃത്യങ്ങള്‍ നടക്കാനുള്ള കാരണങ്ങ ളെപ്പറ്റി അന്വേഷിക്കുന്നു.


5. പട്ടികജാതി പട്ടികവര്‍ഗ്ഗ ങ്ങള്‍ക്കിടയില്‍ സുരക്ഷിത ബോധം പുനഃസ്ഥാ പിക്കുന്നു.


6. ഈ പ്രദേശത്തെ ക്രമസമാധാന നിലയെപ്പറ്റി ബന്ധപ്പെട്ടവര്‍ക്കു റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നു.


7. ബന്ധപ്പെട്ട ഓഫീസര്‍മാര്‍ നടത്തിയ സ്ഥലപരിശോധനയെപ്പറ്റിയും തെളിവെടുപ്പിനെപ്പറ്റിയും അന്വേഷണം നടത്തുന്നു.


8. ഈ നിയമമനുസരിച്ചുള്ള ഒരു കുറ്റകൃത്യത്തെ സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച ഏതെങ്കിലും പോലീസ് ഓഫീസറുടെ നടപടിയെപ്പറ്റി എസ്.പി കൈക്കൊണ്ട നടപടിയെപ്പറ്റി അന്വേഷണം നടത്തുന്നു.


9. ഒരു പൊതുജനസേവകന്‍ ബോധപൂര്‍വ്വമായി ഈ നിയമത്തെ ധിക്കരിച്ചതിനെതിരെ നടപടികളെടുക്കുന്നു.


10. ഈ നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്തുള്ള കേസുകളുടെ അവലോ കനം നടത്തുന്നു.


11. പ്രതിമാസ റിപ്പോര്‍ട്ട് ഓരോ മാസത്തെയും 20-ാം തീയതിക്കകം സര്‍ക്കാരിനു സമര്‍പ്പിക്കുകയും കൈക്കൊള്ളേണ്ട നടപടികളെപ്പറ്റി വിവരങ്ങള്‍ നല്‍കുക.