"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 1, ചൊവ്വാഴ്ച

കുന്നോളം സ്വപ്നം കാണുന്നവര്‍ - ശശിക്കുട്ടന്‍ വാകത്താനം

ശശിക്കുട്ടന്‍ വാകത്താനം
കേരളത്തിന്റെ സമകാലീന ചരിത്ര ഭൂമിശാത്രത്തില്‍ ദുഃഖസ്മരണകള്‍ ഉയര്‍ന്നു നില്‍ക്കുന്ന കുറേ പ്രദേശ ങ്ങളുണ്ട്. രണ്ടു സെന്റുമുതല്‍ 10 സെന്റു വരെയുള്ള കോളനികള്‍. ജനവാസ കേന്ദ്രമായി മാറിയിരി ക്കുന്ന പുറംപോക്കുകള്‍. പിന്നോ ക്ക ദളിതു വിഭാഗങ്ങളുടെ ആവാ സ ഭൂമിയായ ഈ പ്രദേശങ്ങള്‍ ഒരു രാഷ്ട്രീയ കടന്നു കയറ്റ ത്തിന്റെ ബാക്കിപത്ര മായിരുന്നു. 1957ലെ ഭൂനയബി ല്ലിലൂടെ ജന്മിക ളില്‍നിന്നും പാട്ടക്കുടി യാന്റെയും കാണക്കുടി യാന്റെയും കയ്യിലേക്കു ഭൂമി മാറ്റപ്പെട്ടതോടെ കൈതൊഴി ലാളികളും ദളിതു വിഭാഗങ്ങളും ജന്മാവ കാശമെന്ന നിലയില്‍ കൈവശം വച്ചിരുന്ന ഭൂമിയില്‍നിന്നും ആട്ടിയോടി ക്കപ്പെടുകയും അവരെ പുറം പോ ക്കുകളിലും കുന്നിന്‍ പുറങ്ങളിലും കുടിയിരു ത്തുകയും ചെയ്തു. ഇതിനെ വിധിവി ശ്വാസം പോലെ കൊണ്ടു നടക്കുകയും ചിലയാളു കളിലൂടെ ആശ്വാസം കൊള്ളുകയും ചെയ്യുന്ന വിഭാഗമായി അവര്‍ മാറിക്കഴി ഞ്ഞിരിക്കുന്നു. ഭരണ വര്‍ഗ്ഗങ്ങള്‍ അവരുടെ സുഖത്തി നായി സൃഷ്ടിക്കു ന്നതിന്റെ ഉച്ഛിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞു കൊടുക്കു ന്നതിനെ അമൃതേ ത്തായി സ്വീകരി ക്കുകയും ചെയ്യുമ്പോള്‍ ശ്രീ ജോസ് പാത്താ മുട്ടം പോലെ ചിലര്‍ മാത്രമാണ് ഇത്തരത്തില്‍ വിലപിക്കാത്തത്. ''ഈശ്വ രാ, കോളനി നിവാസികളുടെ പിന്‍തല മുറക്കുപോലും വിവേക പൂര്‍ണ്ണമായ ജീവിതം കൈവരിക്കാ നാവാത്ത തരത്തിലുള്ള എന്തു തെറ്റാ ണ് ഈ പാവങ്ങള്‍ ചെയ്തു കൂട്ടിയി രിക്കുന്നത്? ആരുടെ ശാപമാണിത്!

ഇതൊരു തിരിച്ചറി വായിട്ടല്ലേ നോവലില്‍ പ്രത്യക്ഷ പ്പെടുന്നത്. ആകാശം തൊടാവുന്ന പാകത്തില്‍ നില്‍ക്കുന്ന കൃഷ്ണന്‍കുന്നും കുന്നിനു താഴെ പാറോട്ടു പാടവും വലിയ തോടും കോളനികളും സര്‍പ്പക്കാവും ശ്മശാ നവും ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് കഥയുടെ ഭൂപ്രദേശം. ഇതാകട്ടെ സര്‍ക്കാര്‍ കെട്ടി ക്കൊടുത്ത് നിര്‍ബന്ധി തമായി പാര്‍പ്പിച്ചിരി ക്കുകയാണ്. വെള്ളപൂശി മോടിയാ ക്കപ്പെട്ട വീടുകളില്‍ ചിലത് സമീപ കാലത്തെ അത്ര യൊന്നും ശക്ത മല്ലാത്ത കാറ്റിലും മഴയിലും തകര്‍ന്നുവീണ് അത് ചിലരുടെ മരണത്തിനു കാരണമാ കുകയും ചെയ്തു. പട്ടണം കൂടുതല്‍ വളരുകയും റോഡു കള്‍ക്ക് വീതി കൂട്ടുകയും ചെയ്ത പ്പോഴാണ് കൃഷ്ണന്‍ കുന്ന് കോളനി ഉണ്ടായത്. ഏതൊരു കോളനി യിലെത്തുന്നതു പോലെ ഇവിടെയും സംസ്‌ക്കാരിക ശൂന്യത യുടെയും അരാജകത്വ ത്തിന്റെയും കേന്ദ്ര മായിരുന്നു. നോവലിസ്റ്റു പറയുന്നു ''കോളനിയിലെ ചെറുപ്പ ക്കാരൊക്കെ സ്‌നേഹമുള്ള വരായിരുന്നു. ചെറുപ്പ ക്കാരികളും അവര്‍ പരസ്പരം സ്‌നേഹി ക്കുകയും കുറച്ചുനാള്‍ ഒന്നിച്ചു ജീവിക്കു കയും പിന്നെ പിണങ്ങി മറ്റൊരാളെ സ്‌നേഹിച്ച് അവന്റെ കുട്ടികളെ പ്രസവിക്കുകയും ചെയ്തു. ഇതു മുതല്‍ ആത്മഹത്യ ദുര്‍മരണം, അവി ഹിത ഗര്‍ഭം വഴക്കുകൂടല്‍ തുടങ്ങി അടിക്കടിക്കു ണ്ടായിക്കൊ ണ്ടിരി ക്കുന്ന ദുരന്തങ്ങള്‍ ക്കെല്ലാം കാരണം കൃഷ്ണന്‍ കുന്നിന്റെ നിഴലാണെന്ന് കോളനിക്കാര്‍ വിശ്വസിച്ചു പോന്നു. എന്നാല്‍ ആ കുന്നിനെ നീക്കം ചെയ്യാന്‍ അവരാരും ശ്രമിച്ചില്ല. എന്നാല്‍ കേരളത്തിലെവിടെയും സമീപ കാലത്തു കാണുന്നതു പോലെ ഒരു ദിവസം കൃഷ്ണന്‍ കുന്നിലേ ക്കും ജെ. സി. ബി. കടന്നു വന്നു. കൃഷ്ണന്‍ കുന്നിന്റെ ഒരുഭാഗം ജെ. സി. ബി. നീക്കം ചെയ്യു മ്പോള്‍ അതുവരെ കോളനിക്കാര്‍ കാണാതിരുന്ന മറ്റൊരുകുന്ന് അപ്രത്യ ക്ഷപ്പെടുന്നു. തേവരുകുന്ന് അവിടെ ഒരു ശിവ ക്ഷേത്രം. മാറ്റത്തിന്റെ കാറ്റുവീശി എന്നതുപോലെ കോളനിയില്‍ ഇംഗ്ലീഷ് മീഡിയം അംഗന്‍വാടി, കോ- ഓപ്പറേറ്റീവ് സൊസൈറ്റി, മഴവെള്ള സംഭരണി കൂട്ടത്തില്‍ കൃഷ്ണന്‍ കുന്നില്‍ ഒരു ആള്‍ദൈവവും.


കുന്നോളം സ്വപ്നം കാണുന്നവര്‍ എന്ന നോവലി ലൂടെ ജോസ് പാത്താമുട്ടം പറയുന്ന കഥയ്ക്ക് കേരളത്തിലെ കോളനികളുടെ ചൂരും ചൂടുമുണ്ട്. ദുഃഖവും സന്തോഷവും പങ്കിടുന്ന ജനങ്ങളുടെ വിശ്വാസം ഈ നോവലില്‍ എമ്പാടും ഉണ്ട്. പ്രണയവും ഒളിച്ചോട്ടവും ഉണ്ട്. സുവിശേഷ യോഗവുമായി എത്തുന്ന പാസ്റ്ററു ന്മാരുടെ മതം മാറ്റ പ്രക്രിയയുടെ അടക്കം ജീവിത ത്തിന്റെ എല്ലാവശ ങ്ങളെയും ജോസ് പാത്താമുട്ടം സമര്‍ത്ഥമായി വിന്യസി ച്ചിരിക്കുന്നു. ദുര്‍ഗ്രാഹ്യത ഒട്ടുമില്ലാതെ വായി ച്ചു തീരുമ്പോള്‍ ഇത് എന്റെ നാടിന്റെ കഥയാ ണല്ലോ എന്ന് സ്വയം പറയിപ്പിക്കുന്നു. അവിടെ യിരുന്ന് വായന ക്കാരനും കുന്നോളം സ്വപ്നം കാണാന്‍ കഴിഞ്ഞെങ്കില്‍ ഒരു എഴുത്തുകാരന് അതില്‍ കൂടുതല്‍ കൃതാര്‍ത്ഥത മറ്റൊന്നുമല്ല.

കോളനിയിലെ ഭേദപ്പെട്ട കുടുംബത്തിലെ ചന്ദ്രന്‍ ശോഭന കഥാപാത്ര ങ്ങളുടെ പ്രണയ മാണ് കഥയുടെ 'ത്രാസ്' കഥയുടെ ആദ്യാവസാനം ഈ നൂലിഴയിലാണ് നോവലിസ്റ്റ് കഥാപാ ത്രങ്ങളെ കോര്‍ത്തിണ ക്കിയിരി ക്കുന്നത്. ചന്ദ്രന്‍ ഉദ്യോഗാര്‍ത്ഥം വിദേശ ത്തേക്കു പോകുകയും ശോഭന യെ അപ്പു ക്കുട്ടന്‍ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇടയ്ക്ക് ചന്ദ്രന്‍ അവധിക്കു വരുന്നു. അപ്പുക്കുട്ടനും ശോഭനയും ചന്ദ്രനും സുഹൃത്തു ക്കളായിക്ക ഴിയുന്നു. അപ്പുക്കു ട്ടന്റെ കുടുംബ ത്തിലെ ദുരുതത്തിലും സന്തോഷ ത്തിലും ചന്ദ്രന്‍ പങ്കാളിയാ വുകമാത്രമല്ല സാമൂഹി കമായ സല്‍പ്രവര്‍ ത്തികളിലെ ഭാഗഭാ ക്കാവുന്നു. ഒരു ഘട്ടം കഴിയു മ്പോള്‍ കുടുംബ ത്തോടൊപ്പം ചന്ദ്രന്‍ ജോലിസ്ഥ ലത്തേക്കു തിരിച്ചു പോകുന്നു.

ഒരു കഥയെന്ന തിനെക്കാള്‍ ചില കാലങ്ങളി ലേക്കാണ് ശ്രീ ജോസ് പാത്താമുട്ടം ഈ നോവലി ലൂടെ കടന്നു പോകുന്നത്. അത്തര ത്തിലുള്ള നിരവധി സംഭവങ്ങള്‍ നോവലില്‍ വായിക്കാം. ഒരു ഉദാഹര ണമാണ് പഞ്ചായത്തു തെരഞ്ഞെടുപ്പ്. പണം കൊടുത്ത് വോട്ടുവാങ്ങി നാട്ടിലെ ഒരു ജനപ്രവര്‍ത്ത കന്‍ ജയിക്കുന്ന സംഭവം ചില്ലറ വാക്കു തര്‍ക്കങ്ങള്‍ നേതാവിന്റെ ഇടപെട ലുകള്‍ തുടങ്ങിയ ചെറിയ ചെറിയ സംഭവ ങ്ങളിലൂടെ സ്വന്തം ഗ്രാമത്തിന്റെ കഥ പറച്ചിലിലൂടെ അത് കേരളത്തിലെ ഏതാണ്ട് എല്ലാ കോളനി കളിലെയും ഒരു പൊതു ചിത്രം അവതരി പ്പിക്കുകയാണ് കുന്നോളം സ്വപ്നം കാണുന്നവര്‍ എന്ന നോവലിലൂടെ ശ്രീ ജോസ് പാത്താമുട്ടം.

ആധുനിക നോവല്‍ സങ്കേത ങ്ങള്‍ ഒന്നും ഉപയോ ഗിക്കാതെ എഴുതി തീര്‍ന്ന നോവലില്‍ തെളിഞ്ഞു വന്നത് നമ്മുടെ നാടും നാട്ടാരു മാണെന്നത് ഒരു പ്രത്യേക തയാണ്. ഒട്ടും അന്യവല്‍ക്ക രണമില്ലാതെ ഈ നോവല്‍ വായിച്ചു പോകും. അതാണ് കുന്നോളം സ്വപ്നം കാണുന്നവര്‍ എന്ന നോവലിന്റെ വിജയവും.