"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 2, ബുധനാഴ്‌ച

കോക്കോതമംഗലം കോട്ടയും കോതറാണിയും - കുന്നുകുഴി എസ് മണി

പുലയനാര്‍കോട്ട പോലെ നഷ്ടപ്രതാപ ത്തിന്റെ വീരസ്മരണകള്‍ ഉണര്‍ത്തി ക്കൊണ്ട് കൊറ്റാമല കുന്നിന്‍ നെറു കയില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട് കാല ത്തിനൊരിക്കലും മായ്ക്കാന്‍ കഴിയാ ത്ത കോക്കോത മംഗലം കോട്ടയും കൊട്ടാര അവശിഷ്ട ങ്ങളും ഇന്നും കാണപ്പെടുന്നു. നെടുമങ്ങാട്ടു നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ ഉഴമല യ്ക്കല്‍ വില്ലേജിലാണ് ഗതകാല സ്മര ണകള്‍ ഉണര്‍ത്തുന്ന ചരിത്രാ വശേഷി പ്പുകള്‍ കാണപ്പെടുന്നത്. മറ്റൊരു കൊട്ടാരം നെടുമങ്ങാ ട്ടുനിന്നും 200കിലോ മീറ്റര്‍ അകലെ വടക്കു ഭാഗത്തായി കാണുന്നുണ്ട്. അത് 1677 മുതല്‍ 1684 വരെ റീജന്റായി വേണാട് ഭരിച്ചിരുന്ന ഉമയമ്മ റാണിയുടെ കോയിക്കല്‍ കൊട്ടാരമാണ്. കോതറാണി യുടെ കാലഘട്ട ത്തിലാണ് ഉമയമ്മ റാണിയും വേണാട്ടില്‍ അധികാരത്തില്‍ ഇരുന്നത്. ഏകദേശം 437 ല്‍പ്പരം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കോക്കോത മംഗലം അടക്കി വാണിരുന്ന കോതറാണി ജീവിച്ചിരുന്നത്.

കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ചു തുടങ്ങിയ കോട്ടമതില്‍ അങ്ങിങ്ങായി ഇടിഞ്ഞു പോയിട്ടു ണ്ടെങ്കിലും നാലുനൂറ്റാ ണ്ടിലേറെ അതി ജീവിച്ചു കൊണ്ട് ഇന്നും തല ഉയര്‍ത്തി നിലകൊള്ളുന്നു. പുലയ പ്രതാപ ത്തിന്റെ പ്രതീകമായി കോക്കോത മംഗലം റോഡില്‍ നിന്നും തുടങ്ങുന്ന മണ്‍ചരിവ് കൊറ്റാ മലയില്‍ എത്തുമ്പോള്‍ വിശാലമായ ഒരു മണ്‍പ്രദേശത്ത് എത്തുന്നു. ഇവിടെയാണ് വേണാട് വംശജനായ ആറ്റിങ്ങല്‍ തമ്പുരാന്റെ മറവപ്പടകള്‍ തകര്‍ത്തെറിഞ്ഞ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണപ്പെടുന്നത്.

പുലയ രാജവംശ ത്തിന്റെ അവസാന കണ്ണിയായിരുന്നു കോതറാണി. അവര്‍ താമസിക്കുകയും പള്ളികൊള്ളുകയും ചെയ്തിരുന്ന കൊട്ടാര കെട്ടുകളുടെയും കോട്ടമതി ലിന്റെയും അവശിഷ്ടങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന പുരാവസ്തു സംരക്ഷണ വകുപ്പുകാര്‍ അയിത്തം കാട്ടുകയാണ്. പുലയരാജാ ക്കന്മാരുടെ അവശിഷ്ടങ്ങള്‍ സംരക്ഷിക്കു ന്നതില്‍ വേര്‍തിരിവ് വളരെ പ്രകടമാണ്. മറ്റൊരു പുലയ വംശരാജാവ് ഭരണം നടത്തിയിരുന്ന രാജ്യത്തിന്റെ ആ സ്ഥാനമായിരുന്ന പുലയനാര്‍ കോട്ടയും കൊട്ടാരവും മറ്റും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അനാസ്ഥ കാരണം എല്ലാം നഷ്ടപ്പെട്ടു പോയി. ഇന്നവിടെ ക്ഷയ രോഗാശു പത്രിയും, കടകംപള്ളി ഹൗസിംഗ് കോളനിയും, ദക്ഷിണമേഖല എയര്‍ക മാന്റിന്റെ ക്വോര്‍ട്ടേഴ്‌ സുകളും സ്ഥിതിചെയ്യുന്നു. അല്ലെങ്കില്‍ തന്നെ 336 ഏക്കര്‍ വരുന്ന പുലയരുടെ ആസ്ഥാന മായിരുന്ന പുലയനാര്‍കോട്ട പുലയര്‍ക്ക് നഷ്ടപ്പെട്ട തെങ്ങനെ? ഈ ഗതികേട് കൊക്കോത മംഗലത്തെ കോട്ടയ്ക്കും കൊട്ടാരാവ ശിഷ്ടങ്ങള്‍ക്കും സംഭവിച്ചു കൂട. ഈ രാജ്യത്തെ പുലയ സമുദായ മെങ്കിലും മുന്‍കൈ യ്യെടുത്ത് അവ സംരക്ഷിക്കാന്‍ മുന്നോട്ടു വരണം. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉല്പത്തിക്കു കാരണക്കാരി യായ പെരുമാട്ടു കാളിക്ക് അന്നത്തെ ആയ് രാജാവ് ഇഷ്ടദാ നമായി കല്പിച്ചുകൊടുത്ത പുത്തരിക്ക ണ്ടത്തിന്റെയും അവസ്ഥ മറ്റൊന്നല്ല. അവിടെ പുതിയ പാര്‍ക്ക് കെട്ടി. പെരുമാട്ടു കാളിയുടെ പിന്‍തല മുറക്കാര്‍ കൊടുത്ത നിവേദനത്തിന് റിക്കാര്‍ഡുകള്‍ ഹാജരാ ക്കാന്‍ പറഞ്ഞ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കൂട്ടരും

ഇ. കെ. നായനാര്‍ സ്മാരകമാക്കി മാറ്റിയെടുത്തു. കോത റാണിയുടെ ഭരണ ക്കാലത്ത് കൊക്കോത മംഗലം ദേശത്തെ പരിപാലിച്ചും സംര ക്ഷിച്ചും കൊണ്ട് രാജ്യത്തിന്റെ നാലു ദിക്കിലുമായി നാല് ക്ഷേത്രങ്ങള്‍ നിലനിന്നിരുന്നു. തെക്കും, വടക്കും, കിഴക്കും, പടിഞ്ഞാറു മായിട്ടായി രുന്നു അവയുടെ സ്ഥാനം, കുറിഞ്ഞിമല ശാസ്താ ക്ഷേത്രം, മുണ്ടേല ശിവന്‍ക്ഷേത്രം, ആലംകോട് ശാസ്താ ക്ഷേത്രം, മുക്കോല കാട്ടത്ത്‌ക്ഷേത്രം എന്നിവ യാണിവ. ഇവയില്‍ ശാസ്താ ക്ഷേത്രങ്ങള്‍ ബുദ്ധമത പാരമ്പര്യ മുള്ളക്ഷേത്ര ങ്ങളാണെന്നാണ് പഴമക്കാര്‍ പറയുന്നത്. അതിന്റേതായ ലക്ഷണങ്ങളും ഈ ക്ഷേത്രസ ങ്കേതങ്ങളില്‍ കാണാമത്രെ. കൊക്കോതമം ഗലത്തേയും കോതറാ ണിയേയും സംരക്ഷിച്ചു കൊണ്ട് നിലനിന്നിരുന്ന നാലു ക്ഷേത്രങ്ങളില്‍ മുക്കോല കാട്ടത്തുക്ഷേത്രം ഇന്ന് കാണാനില്ല. കാലപ്രവാഹത്താല്‍ ആ ക്ഷേത്രം തകര്‍ന്നു പോയിരി ക്കാനാണ് സാദ്ധ്യത. എന്നാല്‍ അഞ്ചാമ തൊരുക്ഷേത്രം കൂടി കൊക്കോത മംഗലത്ത് കാണപ്പെ ടുന്നുണ്ട്. അത് മണ്ണറക്കോണം ദേവീക്ഷത്രമാണ്. ഈ അമ്മ ദൈവക്ഷേത്രം നാട്ടിലെ നായന്മാര്‍ ചേര്‍ന്ന് കോതറാണി ക്കുവേണ്ടി പണികഴിപ്പിച്ചു കൊടുത്ത തായിരുന്നു.


ഈ ക്ഷേത്രത്തില്‍ റാണി ജീവിച്ചിരു ന്നകാലത്ത് പരിവാര സമേതം എഴുന്നള്ളി ദര്‍ശനം നടത്തുക പതിവായി രുന്നുവെന്ന് പഴമക്കാരില്‍ നിന്നും കേട്ടറിവുണ്ട്. അതുപോലെ കോതറാ ണിയുടെയും കുടുംബ ത്തിന്റെയും വസ്ത്രങ്ങള്‍ അലക്കി ക്കൊടുക്കാനുള്ള അവകാശം നായന്മാരി ല്‍പ്പെട്ട മണ്ണാന്മാര്‍ ക്കായിരുന്നു. കുറിഞ്ഞിമല ശാസ്താം ക്ഷേത്രവും, മുണ്ടേല ശിവന്‍ ക്ഷേത്രവും ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണ്. അതെസമയം ആലംകോട് ശാസ്താംക്ഷേത്രം എന്‍. എസ്. എസ്. കരയോഗ ത്തിന്റെ കീഴിലും. ഇവിടെ സ്വയം ഭൂവായ വിഗ്രഹമാണെന്ന് പറയപ്പെടുന്നു.