"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 12, ശനിയാഴ്‌ച

അംബേഡ്കര്‍ ഇടങ്ങള്‍ ; നേരങ്ങളും

അംബേഡ്കറെ അറിയുന്നു......!!!!!

അംബേഡ്കര്‍ കേവലം അവകാശവാദമല്ല...!!!!! അപാരശേഷിയുടെ ആള്‍രൂപമാണ്...!!!!

* ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യയയൂണിവേഴ്‌സിറ്റിയുടെ 2011 ലെ പഠന റിപ്പോര്‍ട്ട് പ്രകാരം ലോകോത്തര ശേഷികളില്‍ ഏറ്റവും ഉന്നതനായ ഒരേയൊരു ഇന്ത്യക്കാരന്‍ ഡോ. ബി ആര്‍ അംബേഡ്കറാണ്......!!!!!
* നൊബേല്‍ ജേതാവ് ഡോ. അമര്‍ത്യ സെന്നിന്റെ വാക്കുകള്‍ 'എക്കണോമിക്‌സില്‍ എന്റെ പിതാവ് ഡോ. അംബേഡ്കറാണ്'....!!!!!!
* റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകൃതമായത് 1925 ല്‍ ഹില്‍ട്ടണ്‍ യങ് കമ്മീഷന്‍ മുമ്പാകെ അംബേഡ്കര്‍ നിര്‍ദ്ദേശിച്ച മാര്‍ഗനിര്‍ദ്ദേശ രേഖയനുസരിച്ചാണ്....!!!! അതിന് ആധാരമായത് അദ്ദേഹത്തിന്റെ ' The Problem of Rupee - Its Problam and Its Solution' എന്ന ഗവേഷണ പ്രബന്ധമാണ്....!!!!!
* ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ പിതാവ്....!!!
* ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രി....!!!
* ലണ്ടന്‍ മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യക്കാരന്റെ ചിത്രം (കാള്‍ മാര്‍ക്‌സിനോടൊപ്പം) ഡോ. ബി ആര്‍ അംബേഡ്കറുടേതാണ്....!!!!!ഡോ. അംബേഡ്കറും ഡബ്ല്യു. ഇ . ബി ദു ബോയ്‌സും....!!!!


പ്രമുഖ ആഫ്രിക്കന്‍ അമേരിക്കന്‍ വിമോചകപ്രവര്‍ത്തകനും സ്വതന്ത്ര ചിന്താഗതിക്കാരനുമായിരുന്ന ഡബ്ല്യു. ഇ . ബി ദു ബോയ്‌ സിന്റെ ശേഖരത്തില്‍ നിന്നും ഡോ. ബി ആര്‍ അംബേഡ്കറുടെ കത്തിട പാടുകളുടെ ഒരു രേഖ കണ്ടെത്തി യിരിക്കുന്നു....!!!!! 1940 കളില്‍ മസാച്ചുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിക്ക് സമീപം ഒരു വീട്ടിലാണ് ദു ബോയ്‌സ് താമസിച്ചിരുന്നത്. അക്കാലത്ത് യു എന്‍ ല്‍ നീഗ്രോകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഒരു പെറ്റീഷന്‍ ദു ബോയ്‌സ് സമര്‍പ്പിച്ചിരുന്നു. അമേരിക്കയിലെ നീഗ്രോ പ്രശ്‌നങ്ങളുടെ കാര്യത്തില്‍ താനൊരു വിദ്യാര്‍ത്ഥി മാത്രമാണെന്നും അവരുടെ അവസ്ഥ കളെക്കുറിച്ച് കൂടുതല്‍ അറിവ് നല്കണമെന്നും അവരുടെ വിമോചന ത്തിനായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും ഇന്ത്യയിലെ അസ്പൃശ്യരുടെ പ്രശ്‌നങ്ങളുമായി അത് അതീവ സാദൃശ്യം പുലര്‍ത്തുന്നു എന്നും അംബേഡ്കര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.....!!!! 1946 ജൂലൈ 31 ന് അംബേഡ്കര്‍ക്കുള്ള മറുപടിയില്‍ ദു ബോയ്‌സ് ഇങ്ങനെ എഴുതി 'അംബേഡ്കര്‍ എന്ന പേര് എനിക്ക് സുപരിചിതമാണ്. കറുത്ത വര്‍ഗ ക്കാരോടുള്ള അനുകമ്പ തന്നെ എനിക്ക് ഇന്ത്യയിലെ അയിത്ത ജാതിക്കാ രോടു മുണ്ട്......!!!!!!'പമീല ഹോം, ഫില്‍ ക്ലെവെഞ്ചര്‍....!!!!!

വിദേശ ശഞ്ചാര ജോഡികളായ പമീല ഹോമും ഫില്‍ ക്ലെവെഞ്ചറും അവരുടെ ബാംഗ്ലൂര്‍ സന്ദര്‍ശന വേളയില്‍ ഒരു ചുമര്‍ ചിത്രം കണ്ട് അവരുടെ സൈറ്റില്‍ ഇങ്ങനെ കുറി ച്ചു...'ഡോ. ബി ആര്‍ അംബേഡ്കര്‍ ഇവിടെത്തെ അധസ്ഥിതരുടെ സമു ന്നതനായ നേതാവാണ്. ദലിത് വര്‍ഗത്തില്‍ പെട്ടവരുള്ളിടത്തെല്ലാം അദ്ദേഹത്തിന്റെ ഈ രൂപം വരച്ചു വെച്ചിരിക്കും; പാട്ടുകളും ആഭി വാദ്യ വാക്യങ്ങളും എഴുതി വെച്ചിരിക്കും. പ്രതിമകളും മുദ്രകളും പാര്‍ക്കുകളും വരെ അദ്ദേഹ ത്തിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കാരണം ദലിതരുടെ കൂട്ടത്തില്‍ നിന്നും ആദ്യമായി ഉന്നതവിദ്യാഭ്യാസം ചെയ്തയാളും കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നുമൊക്കെ ഡോക്ടറേറ്റുകള്‍ നേടിയിട്ടുള്ളതും ഇദ്ദേഹമാണ്. 1956 ല്‍ മരിക്കുന്നതുവരെ ജീവിതകാലമത്രയും അംബേഡ്കര്‍ ജാതിവ്യവസ്ഥ ക്കെതിരേ പോരാടുകയായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു..!!!! ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയും അംബേഡ്കറാണ്.....!!!!!!' 'ഈ കാണുന്ന ചിത്രം ബാംഗ്ലൂരിലെ ബെന്നര്‍ഹട്ട റോഡില്‍ ഒരു മതിലില്‍ വരച്ചിട്ടുള്ളതാണ്. അതിലേ കടന്നുപോകുന്ന ഓരോ ദിവസവും ഞാന്‍ ആ ചിത്രത്തില്‍ നോക്കി അങ്ങനെ നിന്നു പോകാറുണ്ട്...!!!! അതിന്റെ രചനാശൈലിയും നീല നിറത്തിന്റെ സാസ്മരികതയിലും ഞാന്‍ മയങ്ങിപ്പോകും.....!!!!' .....!!!!! അമേരിക്കന്‍ അംബേഡ്കര്‍ പോള്‍ റോബ്‌സണ്‍....!!!!!!

അമേരിക്കയിലെ കൊളംബിയ യൂണി വേഴ്‌സിറ്റി അംബേഡ്കറുടെ ബിരുദ സ്വീകരണത്തിന്റെ നൂറാം വാര്‍ഷികം ഈയിടെ ആചരിക്കുകയുണ്ടായി......!!!! 1915 ലാണ് അംബേഡ്കര്‍ ഇവിടെ നിന്നും എം എ എടുത്തത്....!!! പ്രസ്തുത ആഘോഷ വേളയില്‍ പങ്കെടുത്ത ഇന്ത്യന്‍ അമ്പാ സിഡര്‍ നിരുപമ റാവൂ അംബേഡ്ക റേയും അമേരിക്കയിലെ കറുത്ത വര്‍ഗക്കാ രനായ പോള്‍ റോബ്‌സണേയും താരതമ്യ പ്പെടു ത്തുകയുണ്ടായി.....!!!! 1915 ല്‍ എം എ എടുത്ത ശേഷം ന്യൂയോര്‍ക്കിലേക്ക് പോയ അംബേ ഡ്കര്‍ തിരിച്ചുവന്ന് 1927 ലാണ് പിഎച്ച് ഡി കരസ്ഥമാക്കുന്നത്...!!!! ഇതിനിടയില്‍ 1919 ല്‍ കൊളംബിയയില്‍ ചേര്‍ന്ന റോബ്‌സണ്‍ 1923 ല്‍ നിയമ ബിരുദം പൂര്‍ത്തിയാക്കി യൂണിവേഴ്‌സിറ്റി വിട്ടിരുന്നു. ഇരുവരും സഹപാഠി കളായിരുന്നി ല്ലെങ്കിലും സഹന സമര ങ്ങളുടെ ചരിത്രത്തില്‍ സമാനതകള്‍ സംവഹിക്കുന്ന വരാണെന്ന് നിരീക്ഷി ക്കപ്പെടുന്നു.....!!!!! അംബേഡ്കര്‍ ഭരണഘടനാ ശശില്പി യായും അസ്പൃശ്യ രുടെ വിമോചകനായും മാറിയപ്പോള്‍ കറുത്ത വര്‍ഗക്കാരുടെ അവകാശ ങ്ങള്‍ക്കുവേണ്ടി പോരാടിയ റോബ്‌സണ്‍ അല്പകാലത്തിനു ശേഷം നടനായി ജീവിത ത്തിന്റെ ഗതി മാറ്റി..!!! എങ്കിലും ഹാര്‍ലം നവോത്ഥാന ത്തിന്റെ സൃഷ്ടിയാ യിത്തന്നെ റോബ്‌സണ്‍ വിലയിരുത്തപ്പെട്ടു....!!!!!! ബാബാ സാഹിന്റെ പരിനിര്‍വാണ ദിനം അടുത്തിരിക്കെ ഈ അമേരിക്കന്‍ അംബേഡ്ക റെ കുറിച്ച് അറിയാനായതില്‍ അങ്ങേയറ്റം ആഹ്ലാദി ക്കുന്നു....!!!! അഭിവാദ്യങ്ങള്‍ പോള്‍ റോബ്‌സണ്‍....!!!! ജയ് ഭീം....!!!!!