"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 13, ഞായറാഴ്‌ച

ജാതിഉന്മൂലനത്തിനായുള്ള കാന്‍ഷിറാം പദ്ധതികളില്‍ ചിലത് - സുരേഷ് മാനേ

കുറച്ചെണ്ണത്തിന്റെ പേരു പറയുകയാണെങ്കില്‍ 'ലക്‌നൗവ്വിലെ പരിവര്‍ത്തന്‍ ചൗക്ക്', 'ബഹുജന്‍ പ്രേരണാകേന്ദ്ര', 'അംബേദ്ക്കര്‍ സ്മാരകം'തുടങ്ങിയവ ബി.എസ്.പിയുടെ സാംസ്‌ക്കാരിക ചിഹ്നങ്ങളല്ലേ? 2005 ജൂണ്‍ 3 ന് രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ബി.എസ്.പി അതിന്റെ ആദ്യ ഗവണ്‍മെന്റ് രൂപീകരണത്തിന്റെ പത്താം വാര്‍ഷികവേളയില്‍ മനുവാദി ദര്‍ശനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ, പ്രചോദനകരവും സമാനത കളില്ലാത്തതുമായ ബഹുജന്‍ പ്രേരാണാകേന്ദ്ര ബി.എസ്.പി യുടെ ദേശീയാധ്യക്ഷ കുമാരി മായാവതി ലക്‌നൗവ്വില്‍ ഉദ്ഘാടനം ചെയ്തു. ഭാവിയില്‍ പിന്‍തുടരാന്‍ പോകുന്ന ബി.എസ്.പി യുടെ സാംസ്‌ക്കാരിക നയത്തിന്റെ ഒരു പ്രതീകമാണ് ഈ പ്രേരണാകേന്ദ്ര. ബി.എസ്.പിയുടെ സ്ഥാപകനായ മാന്യവര്‍ കാന്‍ഷിറാംജിയുടെ വില്‍പ്പ ത്രത്തിന്റെ ഫലമാണ് ഈ പ്രേരണാകേന്ദ്രം. അദ്ദേഹം രോഗബാധിത നാകുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഇങ്ങനെ നിര്‍ദ്ദേശിച്ചിരുന്നു. 'ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവ്വിലും രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയിലും എന്റെ ജീവിത കാലയളവില്‍ത്തന്നെ പ്രേരണാ കേന്ദ്ര സ്ഥാപിക്കപ്പെടണം. ആ പ്രേരണാ കേന്ദ്രത്തില്‍ എന്റെ പ്രതിമയ്‌ക്കൊപ്പം എന്റെ ഒരേയൊരു രാഷ്ട്രീയ പിന്‍ഗാമിയായ കുമാരി മായാവതിയുടെ പ്രതിമയും സ്ഥാപിക്കണം. അതിലൂടെ ബഹുജന്‍ സമാജിലെ ജീവിച്ചിരിക്കുന്നതും വരാന്‍ പോകുന്ന തുമായ തലമുറകള്‍ക്ക്, രാജ്യത്തെ ബഹുജന്‍ സമാജിന്റെ സാമൂഹ്യ പരിവര്‍ത്തനത്തിനും സാമൂഹ്യ വിമോചനത്തിനുമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന പോരാട്ടത്തില്‍ പൂര്‍ണ്ണമനസ്സോടെ പങ്കെടുക്കുവനുള്ള പ്രചോദനം ലഭിക്കും.' മാന്യവര്‍ കാന്‍ഷിറാംജി ആഗ്രഹിച്ചിരുന്നത് 'ഞങ്ങളുടെ മരണശേഷം ഞങ്ങളുടെ ചിതാഭസ്മം (മാന്യവര്‍ കാന്‍ഷിറാ ജിയുടെയും കുമാരി മായാവതിയുടെയും) ഗംഗയിലും യമുനയിലും ഒഴുക്കുന്നതിന് പകരം അത് ഡല്‍ഹിയിലും ലക്‌നൗവ്വിലുമുള്ള പ്രേരണാ കേന്ദ്രത്തില്‍ സൂക്ഷിക്കണം.' (കാന്‍ഷിംജിയുടെ രാഷ്ട്രീയ പിന്‍ഗാമിയായ കുമാരി മായാവതി ഈ ആഗ്രഹത്തെ പൂര്‍ത്തീകരിക്കുകയുണ്ടായി) ഇതുവഴി ബഹുജന്‍സമാജ് ഈ രണ്ട് സ്ഥലങ്ങളുമായും വൈകാരിക മായും പ്രചോദിതമായും ഇഴുകിച്ചേര്‍ന്നു നിലകൊള്ളുന്നതും അതില്‍ നിന്നും അവര്‍ പ്രചോദനം ഉള്‍ക്കൊള്ളുമെന്നു മാത്രമല്ല ത്യാഗത്തിന്റെ യും നിസ്വാര്‍ത്ഥ ജിവിതത്തിന്റെയും വികാരങ്ങള്‍ സ്വന്തം ജീവിതത്തി ലേയ്ക്ക് ഉള്‍ച്ചേര്‍ക്കുകയും അതവരുടെ ചിന്തകളിലും പ്രവര്‍ത്തനങ്ങ ളിലും അനുകരിക്കുകയും ചെയ്യും. ഇതുവഴി ബഹുജന്‍ സമാജിന് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുകയും ശക്തിയില്‍ നിന്നും ശക്തിയി ലേയ്ക്ക് മുന്നേറുവാനും കഴിയും.

കാന്‍ഷിറാംജിയുടെ പരിനിര്‍വ്വാണ വേളയില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്‍ഗാമിയായ കുമാരി മായാവതിജി അന്ത്യോപചാര ച്ചടങ്ങുകള്‍ നിര്‍വ്വഹിച്ചത് ബുദ്ധിസ്റ്റ് ആചാരപ്രകാരമാണ്. കാന്‍ഷിറാംജിയുടെ പ്രസ്ഥാനത്തിന്റെ സാംസ്‌ക്കാരിക നയത്തിന്റെ വിമര്‍ശകരെ ഇതു നിശബ്ദരാക്കും. 2003 മാര്‍ച്ച് 15 ന് മുംബൈയിലെ ശിവാജി പാര്‍ക്ക് മൈതാനത്ത് നടന്ന പൊതുസമ്മേളനത്തില്‍ വച്ച് കാന്‍ഷിറാം ഒരു പൊതു പ്രഖ്യാപനം നടത്തി. 2006 ല്‍ ഡോ.അംബേ ദ്ക്കറുടെ മതപരിവര്‍ത്തന ത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷ വേളയില്‍ ഏറിയപങ്കും വടക്കേയിന്ത്യയില്‍ നിന്നുള്ള കുറഞ്ഞത് മൂന്നുകോടി അനുയായികള്‍ ക്കൊപ്പം താന്‍ ബുദ്ധിസത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുമെന്നായിരുന്നു ആ പ്രഖ്യാപനം. നിര്‍ഭാഗ്യവ ശാല്‍ അത് ഒരു യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പ് തന്നെ, മൂന്നുവര്‍ഷം നീണ്ട ഗുരുതരമായ രോഗാവസ്ഥയ്ക്കുശേഷം ഡോ.അംബേദ്ക്കറെ പ്പോലെ കാന്‍ഷിറാംജി 2006 ഒക്‌ടോബര്‍ 9ന് അന്തരിച്ചു. കാന്‍ഷിറാംജി ബുദ്ധമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തി ല്ലെങ്കില്‍ കൂടി അദ്ദേഹത്തിന്റെ വിശ്വാസത്തിലും ജീവിതചര്യയിലും അദ്ദേഹം ബുദ്ധിസ്റ്റായിരുന്നു.

യഥാര്‍ത്ഥത്തില്‍ മഹാത്മാഫൂലെയുടെയും രാജര്‍ഷി സാഹുമഹാരാജി ന്റെയും പെരിയാര്‍ രാമസ്വാമിയുടെയും നാരായണഗുരുവിന്റെയും ഡോ.അംബേദ്ക്കറുടെയും അതുപോലെ ബഹുജന്‍ സമാജിലെ മറ്റു വിമോചകരുടെയും പൈതൃകത്തെ ബി.എസ്.പി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുമ്പോള്‍, ബി.എസ്.പിയും അതിന്റെ നേതൃത്വവും ഒരിക്കലും തങ്ങളുടെ വികസനമാതൃക എന്താണെന്നോ, സാമൂഹ്യസാം സ്‌ക്കാരിക അജണ്ട എന്താണെന്നോ വിശദീകരിക്കേണ്ടതിന്റെ ആവശ്യം ഉദിക്കുന്നില്ല. എന്നാല്‍പ്പോലും ബി.എസ്.പിയുടെ ആശയങ്ങളുടെ മുഖ്യ പ്രഭവകേന്ദ്രമായ കാന്‍ഷിറാം സമയാസമയങ്ങളില്‍ ബി.എസ്.പിയുടെ വിവിധ അജണ്ടകള്‍ വെളിപ്പെടുത്തിയിട്ടുണ്ട.് നിരവധി അഭിമുഖ സംഭാഷണങ്ങളില്‍ ബി.എസ്.പിയുടെ പോരാട്ടം ബ്രാഹ്മണിസത്തി നെതിരെയാണെന്നും ബി.എസ്.പി സാമൂഹ്യ വിപ്ലവത്തിനുവേണ്ടി യാണെന്നും കാന്‍ഷിറാം പരസ്യമായി പ്രസ്താവിച്ചിട്ടുള്ളതുതന്നെ അതിന്റെ ദര്‍ശനങ്ങളെക്കുറിച്ച് വേണ്ടത്ര സംസാരിക്കുന്നു. വികസന മാത്യകകളെക്കുറിച്ച് വളരെ വ്യത്യസ്തമായ വീക്ഷണകോണാണ് കാന്‍ഷിറാംജിക്ക് ഉണ്ടായിരുന്നത്.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 'സാമൂഹ്യനീതി, സംവരണം, ഭൂപരിഷ്‌ക്കരണം തുടങ്ങി ഇത്തരത്തിലുള്ള എല്ലാ ആശയങ്ങളും വികലാംഗര്‍ക്ക് ഊന്നുവടി നല്‍കുക മാത്രമാണ് ചെയ്യുന്നത്. മറ്റെല്ലാ മനുവാദി പാര്‍ട്ടികളും ആഗ്രഹിക്കുന്നത് തരംതാഴ്ത്തപ്പെട്ട ജനങ്ങള്‍ എക്കാലവും ഊന്നുവടികളിന്‍മേല്‍ തുടരണമെന്നാണ്. എനിക്കവരെ എഴുന്നേറ്റു നില്‍ക്കുന്നവരും നടക്കുന്നവരും ഓടുന്നവരും കൂടുതല്‍ വേഗത്തിലോടുന്നവരുമാക്കി മാറ്റണം. അതുവഴി അവര്‍ക്ക് കൂടുതല്‍ വേഗമാര്‍ജ്ജിക്കുവാനും സവിശേഷാധികാരമുള്ള വിഭാഗങ്ങളോട് ഏറ്റുമുട്ടാനും അവരെ തോല്‍പ്പിക്കാനും പ്രാപ്തരാവും. സംവരവണവും ഭൂപരിഷ്‌ക്കരണവും നല്‍കുന്ന ഉച്ഛിഷ്ടങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം മരിക്കാനോ ജീവിക്കാനോ കഴിയാത്ത അവസ്ഥയിലെത്തിക്കുന്നു. ഭൂപരിഷ്‌ക്കരണത്തെക്കുറിച്ചുള്ള എന്റെ ആശയം, ഭൂരഹിത കര്‍ഷകരും നാമമാത്രകര്‍ഷകരും ചൂഷണം ചെയ്യപ്പെടുന്ന കര്‍ഷകത്തൊഴിലാളികളും പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടണമെന്നാണ്. കേരളത്തിലും പശ്ചിമബംഗാളിലുമായി നടന്നെന്നു പറയപ്പെടുന്ന പ്രഖ്യാപിത ഭൂപരിഷ്‌ക്കരണങ്ങള്‍ ചെയ്തത് അവ വിപ്ലവത്തെ തടയുകയായിരുന്നു. അയിത്തം നിലനില്‍ക്കുകയോ നിലനില്‍ക്കാതിരിക്കുകയോ ചെയ്യട്ടെ, പക്ഷേ ഈ സംസ്ഥാനങ്ങളിലെ ഭൂപരിഷ്‌ക്കരണ നടപടികള്‍ ഭൂരഹിത കര്‍ഷകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. നാമമാത്ര കര്‍ഷക രുടെ പ്രശ്‌നമെന്തെന്നാല്‍ അവര്‍ അവിടെയുമല്ല ഇവിടെയുമല്ല എന്ന അവസ്ഥയിലാണ്. അവര്‍ക്ക് പൂജ്യതയുടെ ബാഹ്യപ്രകടനമുണ്ട്. തട്ടിയും മുട്ടിയും ജീവിച്ചു പോകാനുള്ള ചില മാര്‍ഗ്ഗങ്ങളുമുണ്ട് പക്ഷേ യഥാര്‍ത്ഥത്തില്‍ അവര്‍ക്കൊന്നും തന്നെയില്ല. ഇത്തരത്തിലുള്ള എല്ലാ പരിഷ്‌ക്കരണങ്ങളും കേവലം പ്രീണിപ്പിക്കലാണ്. മര്‍ദ്ദിതജനതയെ അടിമത്തത്തില്‍ത്തന്നെ നിലനിര്‍ത്താ നുള്ള തന്ത്രങ്ങളാണ്. രാജ്യത്ത് നടക്കുന്ന ഒരു സാമൂഹ്യവിപ്ലവത്തിനേ ഇതിനെ ശാശ്വതമായി അവസാനിപ്പിക്കാന്‍ കഴിയൂ.'25

മാന്യവര്‍ കാന്‍ഷിറാമിന്റെ മഹത്വമെന്തെന്നാല്‍ താന്‍ ജീവിച്ചിരിക്കു കയും സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സജീവമായി നിലകൊള്ളുകയും ചെയ്ത വേളയില്‍ത്തന്നെ തന്റെ ശാരീരികാ രോഗ്യം പ്രസ്ഥാനത്തിന്റെ ആവശ്യങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലല്ലെന്ന് തിരിച്ചറിയുകയും 2001 ഡിസംബര്‍ 15ന് ലക്‌നൗവില്‍ നടന്ന ഒരു വമ്പിച്ച പൊതുജന റാലിയില്‍ വച്ച് തന്റെ പിന്‍ഗാമിയായി കുമാരി മായാവതിയെ നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തു. ആ പ്രഖ്യാപനം പുറപ്പെടുവിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു, 'എല്ലാ മനുഷ്യരും ഒരു നാള്‍ മരിക്കണം. ഞാനും ഒരുനാള്‍ മരിക്കും. പക്ഷേ എന്റെ അസാന്നിദ്ധ്യത്തിലും പ്രസ്ഥാനം മുന്നോട്ട് പോകണം. അതിനാല്‍ കുമാരി മായാവതിയെ എന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ഞാന്‍ നിയമിക്കുന്നു. ഈ പ്രസ്ഥാനം തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് പകര്‍ന്നു പോകണം.'26

ഒരു നേതാവെന്ന നിലയില്‍ കാന്‍ഷിറാം ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവുമുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന് തന്റെ അജണ്ടകളെ മുന്നോട്ട് കൊണ്ടുപോകാനുള്ള തന്റെ കഴിവിലും മനുവാദി രാഷ്ട്രീയ പാര്‍ട്ടികളിലെ മറ്റു ദേശീയ നേതാക്കളെ കടത്തിവെട്ടുവാനുള്ള തന്റെ ശേഷിയിലും ഉറച്ച വിശ്വാസമുണ്ടാ യിരുന്നു. 1994 ജനുവരി 16ന് 'ജാതി തോഡോ സമാജ് ജോഡോ എന്ന ദേശീയ പരിപാടിയുമായി ബന്ധപ്പെട്ട് മുംബൈയിലെ ശിവാജി പാര്‍ക്ക് മൈതാനത്ത് വമ്പിച്ച ഒരു പൊതുജന റാലി ബി.എസ്.പി. സംഘടിപ്പിക്കുകയുണ്ടായി. കാന്‍ഷിറാംജി ആ റാലിയെ അഭിസംബോധന ചെയ്യവേ, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി യായ മി.വി.പി.സിംഗ് അദ്ദേഹത്തെ ആരും ക്ഷണിച്ചിരുന്നില്ലെങ്കില്‍ക്കൂടി അപ്രതീക്ഷിതമായി വേദിയിലേയ്ക്കു കയറിവന്നു. കാന്‍ഷിറാംജി അത് ആസ്വദിക്കുകയും തന്റെ പ്രസംഗിനിര്‍ത്തിയതിനു ശേഷം കുറച്ചുവാക്കു കള്‍ സംസാരിക്കുവാന്‍ വി.പി.സിംഗിനെ ക്ഷണിക്കുകയും ചെയ്തു. അപ്പോള്‍ വി. പി. സിംഗ് പറഞ്ഞു 'കാന്‍ഷിറാംജി നിങ്ങള്‍ ദയവായി സംസാരിക്കുന്നത് തുടര്‍ന്നാലും' കാന്‍ഷിറാംജി അതിന് ഉചിതമായി മറുപടി പറഞ്ഞത്, 'ആദ്യം അങ്ങു പറയുന്നത് ഞാന്‍ കേള്‍ക്കട്ടെ എന്നിട്ട് അങ്ങയെ ഞാന്‍ കേള്‍പ്പിക്കാം' എന്നാണ്. കാന്‍ഷിറാംജി യുടെ പ്രസ്ഥാന ത്തെക്കുറിച്ച് ഏതാനും നല്ലവാക്കുകള്‍ വി.പി.സിംഗ് പറഞ്ഞു. അതിനു ശേഷം കാന്‍ഷിറാംജി പ്രസംഗിക്കാനായി എഴുന്നേറ്റ ശേഷം പ്രസംഗം ആരംഭിച്ചത് പരസ്യമായ ഒരു പ്രസ്താവനയോടു കൂടിയായിരുന്നു. 'ഇന്ന് വി.പി വന്നു നാളെ പി.വി വരും' അതായത് ഇന്ന് വി.പിസിങ് വന്നു. നാളെ പി.വി. നരസിംഹറാവു വരും. എന്തൊരു ആത്മവിശ്വാസമാണിത്. ഈ പ്രവചനം കൃത്യമായി സംഭവിക്കുകയും രണ്ട് വര്‍ഷത്തിനുശേഷം 1996 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പില്‍ പി.വി.നരസിം ഹറാവു കാന്‍ഷിറാംജി യെ അന്വേഷിച്ചെത്തുകയും ചെയ്തു.