"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 14, തിങ്കളാഴ്‌ച

ജാതി ഉന്മൂലന ത്തിനായുള്ള കാന്‍ഷി റാമിന്റെ മാര്‍ഗങ്ങള്‍ - സുരേഷ് മാനെ

അക്കാലത്ത് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി മരണശയ്യയി ലായിരുന്നു. പ്രധാനമന്ത്രി റാവു വിന്റെ നിരവധി ഏജന്റുമാര്‍ കാന്‍ഷിറാമിനെ സമീപിച്ചുകൊണ്ടു പറഞ്ഞു 'ബാബാസാഹേബ് ഗാന്ധിജിക്ക് ഒരിക്കല്‍ ജീവന്‍ നല്‍കി. ഇനി അങ്ങ് ആ ഗാന്ധിജി യുടെ കോണ്‍ഗ്രസ്സിന് ജീവന്‍ നല്‍കിയാലും'27 തുടക്കത്തില്‍ കാന്‍ഷിറാംജി കരുതിയത് എന്തിന് താന്‍ കോണ്‍ഗ്രസ്സിനെ രക്ഷിക്കണം എന്നായിരുന്നു. എന്നാല്‍ 1971ല്‍ മഹാരാഷ്ട്രയില്‍ ആര്‍.പി.ഐയും കോണ്‍ഗ്രസ്സും തമ്മിലുണ്ടായ കൂട്ടുകെട്ടില്‍ ഒരു സീറ്റ് ആര്‍.പിഐക്കു നല്‍കിയിതിനുശേഷം 520 സീറ്റ് കോണ്‍ഗ്രസ്സ് എടുത്ത സംഭവം ഓര്‍ത്ത പ്പോള്‍ അദ്ദേഹം പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. 1971ല്‍ പൂനയിലെ സന്ത് ഗാഡ്‌ജെ മഹാരാജ് ധര്‍മ്മശാലയില്‍ വച്ച് ആര്‍.പിഐ.നേതാവ് ദാദാസാഹേബ് ഗെയിക്‌വാദും, കോണ്‍ഗ്രസ്സ് നേതാവ് ശ്രീ.മോഹന്‍ ദാരിയയും തമ്മില്‍ സഖ്യമുണ്ടാക്കിയ ശേഷം അതിനെ ഗാന്ധിയുടെയും അംബേദ്ക്കറി ന്റെയും ഒരു സംയുക്തസഖ്യമായാണ് വിശേഷിപ്പിച്ചത്. ആ സമയം പൂനയിലുണ്ടായിരുന്ന കാന്‍ഷിറാം, ആര്‍.പി.ഐയെ സമ്പൂര്‍ണ്ണമായും കോണ്‍ഗ്രസ്സിന് അടിയറ വയ്ക്കുന്ന ആ സംഭവത്തിന്റെ നിശബ്ദനായ ദൃക്‌സാക്ഷിയായിരുന്നു. ആ സംഭവത്തില്‍ കാന്‍ഷിറാം അത്യധികം ദുഃഖിതനായിരുന്നു. ആ സംഭവം മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് കാന്‍ഷിറാം മി.റാവുവിനോട് പറഞ്ഞു 'ഈ സഖ്യം അറിയപ്പെടുക അംബേദ്ക്കറും ഗാന്ധിയും തമ്മിലുള്ള സഖ്യമെന്നായിരിക്കും. അംബേദ്ക്കര്‍ (ബി.എസ്.പി) 300 സീറ്റില്‍ മത്സരിക്കുമ്പോള്‍ ഗാന്ധിക്ക് (കോണ്‍ഗ്രസ്സിന്) 125 സീറ്റേ തരികയുള്ളൂ.' അതിന് റാവു സമ്മതിച്ചു. സഖ്യത്തിന്റെ രാഷ്ട്രീയമായ നടപടി ക്രമങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ആര്‍.പി.ഐയെ കൊന്നപാരമ്പര്യമുള്ള മഹാരാഷ്ട്രക്കാരനായ ഒരു മറാത്തയായ ശരദ്പവാറിനെ മി.റാവു അയച്ചു. ബി.എസ്.പി ഒരു ദലിത്പാര്‍ട്ടി ആണെന്നും ആ അംബേദ്ക്കര്‍ പാര്‍ട്ടിയാണ് ആകെയുള്ള 425 സീറ്റുകളില്‍ 125 സീറ്റുകള്‍ കോണ്‍ഗ്രസ്സിന് നല്‍കാമെന്നും പറയുന്നതെ ന്നറിഞ്ഞ് ശരത് പവാര്‍ ഞെട്ടിത്തരിച്ചുപോയി. ഇതെങ്ങനെ സാധ്യമാകാ നാണ്? കാന്‍ഷിറാം മി.പവാറിനോട് പറഞ്ഞു 'ഇത് മഹാരാഷ്ട്രയല്ല ഉത്തര്‍പ്രദേശാണ്. ആദ്യം നിങ്ങള്‍ പോയി മി.റാവുമായി സംസാരിച്ചിട്ട് വരിക'. കാന്‍ഷിറാം ഈ രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെട്ടത് മനസ്സില്‍ രണ്ട് ലക്ഷ്യങ്ങളോടെ ആയിരുന്നു. ഒന്ന് 1971ല്‍ മഹാരാഷ്ട്രയിലെ ആര്‍.പി.ഐ കോണ്‍ഗ്രസ്സ് സഖ്യത്തിന് പ്രതികാരം ചെയ്യാനായിരുന്നു. രണ്ടാമതായി മഹാരാഷ്ട്രയിലെ ദലിത് നേതാക്കളെ രാഷ്ട്രീയ സഖ്യത്തിന്റെ കല പഠിപ്പിച്ചുകൊടുക്കാന്‍ വേണ്ടിയായിരുന്നു.28

മാന്യവര്‍ കാന്‍ഷിറാംജി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിയമങ്ങളെ പുനര്‍ നിര്‍വ്വചിച്ചു. ബഹുജന്‍ സമാജിന്റെ താല്‍പ്പര്യങ്ങള്‍ക്കായി കേന്ദ്രത്തില്‍ ദുര്‍ബലവും ആശ്രിതവും അസ്ഥിരവുമായ ഗവണ്‍മെന്റാണ് ഉണ്ടായിരി ക്കേണ്ടതെന്ന സിദ്ധാന്തത്തെ വികസിപ്പി ച്ചെടുത്തത് അദ്ദേഹമാണ്. അദ്ദേഹം വിശ്വസിച്ചത് അസ്ഥിരമായ ഗവണ്‍മെന്റുകളില്‍ നിന്നും ഒരു വശത്ത് അപഹരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി പരമാവധി ആനുകൂല്യ ങ്ങള്‍ നേടിയെടുക്കുകയും മറുവശത്ത് ആ അസ്ഥിരത പ്രദാനം ചെയ്യുന്ന രാഷ്ട്രീയ ഇടത്തില്‍ സ്ഥാനം പിടിക്കുകയുമാണ് വേണ്ടതെന്നായിരുന്നു. അതിനാല്‍ അദ്ദേഹം തുടര്‍ച്ചയായി പറഞ്ഞിരുന്നത് 'നാം കേന്ദ്രത്തില്‍ എത്തുന്നതുവരെ എനിക്ക് കേന്ദ്രത്തില്‍ ശക്തമായ ഗവണ്‍മെന്റല്ല വേണ്ടത് മറിച്ച് ദുര്‍ബലമായ ഗവണ്‍മെന്റാണ്.' അധികാരം നേടിയെടു ക്കുവാനുള്ള ഉറച്ച മാര്‍ഗ്ഗമാണ് ബഹുജനങ്ങളുടെ വോട്ടവകാശം എന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു. എന്നാലതേ സമയം വര്‍ദ്ധിച്ചു വരുന്ന മണി, മീഡിയ, മാഫിയ എന്നിവയുടെ ഭീഷണിയെ കണക്കിലെടു ത്തുകൊണ്ട് അദ്ദേഹം പറഞ്ഞു 'ഇന്ത്യന്‍ ജനാധിപത്യം എന്നത് സമ്പന്നന്‍ അവന്റെ നോട്ടുപയോഗിച്ച് ദരിദ്രന്റെ വോട്ട് തട്ടിയെടുക്കുന്ന ഒരഭ്യാസം മാത്രമാണ്.'അധികാര രാഷ്ട്രീയത്തിലെ അത്തരം ആധുനിക മാഫിയകളെ എതിര്‍ക്കുവാനായി അദ്ദേഹം ബഹുജന്‍ സമാജിനെ തെരെഞ്ഞെടുപ്പു വേളയില്‍ വോട്ടു വില്‍ക്കുന്ന സമാജായി മാറരുതെന്ന് ഉപദേശിച്ചു. 'ഡോ.അംബേദ്ക്കര്‍ നമുക്ക് ഭരണഘടനയിലൂടെ വോട്ടവകാശം നല്‍കി. നാം വോട്ടു ചെയ്യാനുള്ള അധികാരം ആര്‍ജ്ജിച്ചെടുക്കണം.'അദ്ദേഹം പ്രസ്ഥാനത്തില്‍ ഒരിക്കലും ദലിത്തിംഗ് (യാചന) അനുവദിച്ചിരുന്നില്ല.

മാന്യവര്‍ കാന്‍ഷിറാംജി ഒരു തത്വചിന്തകനല്ലായിരുന്നു. ഒരിക്കലുമദ്ദേഹം അങ്ങനെ ആവശ്യപ്പെട്ടതുമില്ല. എന്നാലദ്ദേഹം കഠിനപ്രയത്‌നനായ ഒരു പ്രായോഗികാവാദിയായിരുന്നു. ലോകത്തെ മറ്റു സമൂഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ മാത്രം കണ്ടുവരുന്ന സവിശേഷരോ ഗമാണ് ജാതിയെന്നതിനാല്‍ അതിന് മാര്‍ക്‌സിസം, സോഷ്യലിസം, കമ്മ്യൂണിസം തുടങ്ങിയത് പോലെയുള്ള ആഗോള പരിഹാരങ്ങളല്ല മറിച്ച് തദ്ദേശീയങ്ങളായ പരിഹാരങ്ങളാണ് വേണ്ടത്. ഇന്ത്യയില്‍ മനുവാദം നിലനില്‍ക്കുന്നിട ത്തോളം മറ്റൊരു ഇസവും വിജയിക്കാന്‍ പോകുന്നില്ല എന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു. എന്തുകൊണ്ടെ ന്നാല്‍ മറ്റ് ഇസങ്ങളൊ ന്നും ഇന്ത്യന്‍ യാഥാര്‍ത്ഥ്യമായ ജാതിയെ കണക്കി ലെടുക്കുന്നില്ല. കാന്‍ഷിറാമിന്റെ ഈ പ്രതിപാദനം ചില ബുദ്ധിജീവികള്‍ നേരിടുന്ന ജാതിയും വര്‍ഗ്ഗവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വൈരുദ്ധ്യ ത്തിന് പ്രായോഗികമായ പരിഹാരമാണ് പ്രദാനം ചെയ്യുന്നത്.

മുകളില്‍ ചര്‍ച്ച ചെയ്തതുപോലെ പ്രസ്ഥാനം കെട്ടി ഉയര്‍ത്തുന്നതിനായി പുതുമയുള്ള തന്ത്രങ്ങളാണ് കാന്‍ഷിറാം സ്വീകരിച്ചത്. പെരിയാറെ പോലെയോ 1970 കളില്‍ മഹാരാഷ്ട്രയി ലുണ്ടായിരുന്ന ദലിത്പാന്തേഴ്‌ സിനെ പോലെയോ അദ്ദേഹം പ്രത്യക്ഷത്തില്‍ ഹിന്ദുമതത്തേയോ ഹിന്ദു ദേവീദേവന്‍മാരെയോ ആക്രമിച്ചില്ല. എന്തുകൊണ്ടെന്നാല്‍ ബഹുജന്‍ സമാജ് നൂറ്റാണ്ടുകളായി അത്തരത്തിലുള്ള ചാണകക്കുഴികളുമായി സംവദിച്ചുകൊണ്ടിരിക്കു കയാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാമാ യിരുന്നു. ജാതിസം സ്‌ക്കാരത്തിന്റെ ഇരകളുടെ മനഃശാസ്ത്രം മനസ്സിലാ ക്കിക്കൊണ്ട് അദ്ദേഹം അവരെ ശ്രദ്ധയോടെയും അവധാനതയോടെയുമാണ് കൈകാര്യം ചെയ്യുന്നത്. വിവിധ ജാതിയിലുള്ള പ്രവര്‍ത്തകരെ മാത്രമല്ല ഇന്ത്യയിലെ വിവിധ ജാതികളെത്തന്നെ കൈാര്യം ചെയ്യുന്നതില്‍ അദ്ദേഹം വിദഗ്ദ്ധനായിരുന്നു. അത്തരത്തിലുള്ള തിന്‍മകളെ മറികടക്കാന്‍ അദ്ദേഹം ഭയന്നിരുന്നുവെന്ന് അതിനര്‍ത്ഥമില്ല. അദ്ദേഹം അവയെ കൈകാര്യം ചെയ്തു. പക്ഷേ അത് തന്റേതായ ശൈലിയിലായിരുന്നു. 1986-87 കാലയളവില്‍ അദ്ദേഹം ഹരിദ്വാറില്‍ ആയിരുന്നപ്പോള്‍ ബഹുജന്‍സമാ ജില്‍പ്പെട്ട നിരവധി ആളുകള്‍ ഗംഗാതീരത്ത് വരികയും അടുത്ത ജന്‍മ ത്തിലെ മോചനത്തിനായി ബ്രാഹ്മണ പുരോഹിതരുടെ പന്തലുകള്‍ സന്ദര്‍ശിച്ച് നിരവധി ബ്രാഹ്മണാചാരങ്ങള്‍ അനുഷ്ഠിക്കുന്നത് അദ്ദേഹം കണ്ടു. ഒരിക്കല്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹവും ഗംഗാതീരത്ത് എത്തി ഒരു പന്തല്‍കെട്ടി ഒരു പൂജാരിയെപ്പോലെ അതിനകത്തിരുന്നു. ആ പന്തലിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡില്‍ ഇപ്രകാരം രേഖപ്പെടു ത്തിയിരുന്നു. 'ഭാവിയെക്കുറിച്ചും അടുത്ത ജന്‍മത്തെക്കുറിച്ചും വേവലാതി ഉള്ളവര്‍ക്ക് അടുത്ത ഏതെങ്കിലും പന്തലിലേയ്ക്ക് പോകാം. എന്നാല്‍ ഇപ്പോഴുള്ള ജന്‍മത്തെക്കുറിച്ച് വേവലാതി ഉള്ളവര്‍ക്ക് ഈ പന്തലിനകത്തേയ്ക്ക് വരാം.' തീര്‍ച്ചയായും കാന്‍ഷിറാംജിയുടെ ഇത്തരം പ്രവര്‍ത്തികള്‍ താന്‍ ലക്ഷ്യം വയ്ക്കുന്ന ഗ്രൂപ്പിനെ അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ തന്നെ അവരെ അതില്‍ നിന്നും വിമുക്തരാക്കാനുള്ള മനഃശാസ്ത്ര പരമായ പരിചരണകല പഠിപ്പിക്കുന്നു.

ബാബാസാഹിബ് അംബേദ്ക്കര്‍ ബ്രാഹ്മണിസത്തിനും മനുവാദി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും നടത്തിയ യുദ്ധത്തില്‍ പിന്‍ന്തുണ ച്ചതിന്, പിന്നീട് ബുദ്ധിസ്റ്റ്‌സമൂഹമായി മാറിയ മഹാരാഷ്ട്രയിലെ മഹറുകളോടുള്ള കടപ്പാടിനെ കാന്‍ഷിറാം സാഹിബ് സദാ അനുസ്മരിച്ചിരുന്നു. അദ്ദേഹം പറഞ്ഞു 'ഞാന്‍ അവരില്‍ നിന്നും ധാരാളം കാര്യങ്ങള്‍ പഠിച്ചു. എന്നാല്‍ അടിസ്ഥാനപരമായി രണ്ട് കാര്യങ്ങളാണ് ഞാന്‍ മഹാരാഷ്ട്രയില്‍ നിന്ന് പഠിച്ചത്. ഒന്ന് എങ്ങനെയാണ് പ്രസ്ഥാനം മുന്നോട്ട് കൊണ്ടു പോകേണ്ടത് എന്ന് ഞാന്‍ ബാബാസാഹിബ് അംബേദ്ക്കറില്‍ നിന്നും പഠിച്ചു. രണ്ടാമ തായി എങ്ങനെ പ്രസ്ഥാനം മുന്നോട്ട് കൊണ്ടു പോകരുത് എന്ന് ഞാന്‍ മഹാരാഷ്ട്രയിലെ അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നും പഠിച്ചു. ഏതൊരു പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനത്തിന് അതെങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ കൂടുതല്‍ പ്രധാനപ്പെട്ടത് അതെങ്ങനെ മുന്നോട്ട് കൊണ്ടുപോകരുതെന്ന് മനസ്സിലാക്കുന്നതാണ്. അതിനാല്‍ കേവലം പ്രസ്ഥാനത്തെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനരീതികളെ കുറിച്ചും മാത്രം മനസ്സാക്കുന്നത് തൃപ്തികരമാവില്ല. അതെങ്ങനെ മുന്നോട്ട് പോകരുതെന്ന അറിവുമായി അത് യോജിച്ചിരിക്കണം. എന്നാല്‍ മാത്രമേ നിങ്ങള്‍ക്കത് ഫലപ്രദമായി ഒരു പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുകയുള്ളൂ.'29

മാന്യവര്‍ കാന്‍ഷിറാംജി 1965 മുതല്‍ 2003 വരെ നീണ്ട 38 വര്‍ഷം താന്‍ രോഗബാധിതനാകുന്നതുവരെയും പ്രസ്ഥാനത്തെ മുന്നില്‍ നിന്നുതന്നെ നയിച്ചു. ഈ ദിര്‍ഘമായ കാലയളവില്‍ അത് തികച്ചും സ്വാഭാവികമാ ണെങ്കില്‍ കൂടി അദ്ദേഹത്തിന്റെ സഹകാരികളില്‍ ചിലര്‍ കുടുംബ ചുമതലകളില്‍പ്പെട്ട് തളരുകയും പ്രസ്ഥാനത്തിന്റെ വിജയം വരെ ക്ഷമകാട്ടാന്‍ ആകാതെവരികയും ചെയ്തു. ചിലര്‍ക്കാകട്ടെ പ്രസ്ഥാനം ആവശ്യപ്പെടുന്ന വേഗത്തിനും ചലനാത്മകതയ്ക്കും ഒപ്പം പിടിച്ചുനില്‍ ക്കാന്‍ ആയില്ല. നിര്‍ഭാഗ്യവശാല്‍ ചിലരാകട്ടെ തങ്ങളുടേതായ ഈഗോ പ്രവണതകള്‍ക്ക് ഇരകളായി തങ്ങള്‍ക്ക് മാത്രമേ പ്രസ്ഥാനം നയിക്കാന്‍ കഴിയുകയുള്ളൂ എന്ന് തെറ്റിദ്ധരിച്ച് പ്രസ്ഥാനത്തിന്റെ വിവിധതലങ്ങളില്‍ സ്വാഭാവിക നേതാക്കള്‍ വളര്‍ന്നു വരുന്നതിനെ തടയാന്‍ ശ്രമിച്ചു. 1987 ലാകട്ടെ കാന്‍ഷിറാന്റെ ചില സഹകാരികള്‍ മനുവാദി ശക്തികള്‍ക്കു മുന്നില്‍ അടിമകളായി അദ്ദേഹത്തില്‍ നിന്ന് വേര്‍പെട്ട് ബാംസെഫ് എന്ന പേരില്‍ മറ്റു സംഘടനകള്‍ രജിസ്റ്റര്‍ ചെയ്തു. ബി.എസ്.പി ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെങ്കില്‍ക്കൂടി അടിസ്ഥാനപരമായി അതിന്റെ ദൗത്യം സാമൂ ഹിക പരിവര്‍ത്തനമാണെന്ന പ്രബോധനത്തെ താമസിച്ചെത്തിയ ചിലര്‍ക്ക് ശരിയാംവണ്ണം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അതിനാല്‍ സ്വാര്‍ത്ഥമോഹ ത്തോടുകൂടിയും നിസ്സാരമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയും പാര്‍ട്ടി യി ലേയ്ക്ക് കടന്ന് വന്നവര്‍ക്ക് കേവലം അസ്വസ്ഥ ചിത്തരായി മടങ്ങിപ്പോകേണ്ടി വന്നു. കാരണം പ്രസ്ഥാനത്തില്‍ കാന്‍ഷിറാമിന്റെ നേതൃത്വപരമായ ഔന്നത്യം മറ്റുള്ളവരുടെ തോളുകളെക്കാളും വളരെ ഉയരത്തിലായിരുന്നു.

കാന്‍ഷിറാമിന്റെ സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പ്രസ്ഥാനം 1965 മുതല്‍ 2006 വരെ വിജയകരമായ 41 വര്‍ഷം പൂര്‍ത്തിയാക്കി. ഇനിയു മതിന് ദൂരങ്ങളേറെ താണ്ടാനുണ്ട്. ഇന്ന് കാന്‍ഷിറാം സാഹേബി ന്റെ പ്രസ്ഥാനവും രാഷ്ട്രീയ സംഘടനയുമായ ബി.എസ്.പി. ഒരു ദേശീയ പാര്‍ട്ടിയെന്ന പദവി നേടുകയും നിലനിര്‍ത്തുകയും ചെയ്തുവെന്നു മാത്രമല്ല (1996 മുതല്‍ ബി.എസ്.പി) അത് വംശീയ സ്വഭാവത്തിന്‍ നിന്ന് ബഹുവംശസ്വഭാവത്തിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.30 പ്രത്യേകിച്ച് വടക്കേയിന്ത്യയില്‍.

സ്വാഭാവിക രീതിയെക്കുറിച്ച് പരമ്പരാഗതമായി കരുതപ്പെടുന്ന ധാരണ കളില്‍, ഒരു ദലിത് എന്നതിനെ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയ സങ്കല്‍പ്പങ്ങ ളെയും നവീനതലത്തില്‍ നിര്‍വചിച്ചും പുനര്‍നിര്‍വ്വചിച്ചു കൊണ്ടും കാന്‍ഷിറാം വിപ്ലവകരമായ മുന്നേറ്റം നടത്തി. അനൗചിത്യവും പ്രവച നാതീതവും അവസരവാദപരവുമെ ന്നൊക്കെയുള്ള ആരോപണങ്ങളു ണ്ടെങ്കിലും അദ്ദേഹം തന്റേടത്തോടും പരസ്യമായും തന്റെ സ്വന്തം ആളുകളെ മുന്നോട്ടു കൊണ്ടുപോകാനുള്ള സമരതന്ത്രങ്ങള്‍ സ്വീകരിച്ചു. അദ്ദേഹം മുഖ്യമന്ത്രി, പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ പദവികളൊ ന്നും വഹിച്ചില്ല. മൂന്നുപ്രാവശ്യം മുഖ്യമന്ത്രിയായ ഒരേയൊരു ദലിതെന്ന ബഹുമതിയോടെ അദ്ദേഹം കുമാരി മായാവതിയെ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാക്കി. ഭാവിയിലെ രാഷ്ട്രീയ സാമൂഹ്യ വിപ്ലവത്തിനു വേണ്ടിയുള്ള ഡോ.അംബേദ്ക്കറുടെ അജണ്ടയെ അദ്ദേഹം മുന്നോട്ടു കൊണ്ടു പോയി. തന്റെ സ്വപ്നത്തിലുള്ള ഇന്ത്യ സാമ്രാട്ട് അശോകന്റെ ഇന്ത്യയാണെന്നും തന്റെ ദൗത്യം പ്രബുദ്ധഭാരത സൃഷ്ടിക്കായി ഡോ.അം ബേദ്ക്കറുടെ സിദ്ധാന്തങ്ങളെ പ്രായോഗിക വല്‍ക്കരിക്കലാണെന്നും അതിനുവേണ്ടിയാണ് തന്റെ പ്രസ്ഥാനം കെട്ടിയുയര്‍ത്തുന്നതെന്നും നിരവധി സന്ദര്‍ഭങ്ങളില്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള, അംബേദ്ക്ക ര്‍ക്കു ശേഷമുള്ള കാലയളവിലെ ഒരേയൊരു നേതാവ് കാന്‍ഷിറാം മാത്രമാണ് എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. 

www.idaneram.com