"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 19, ശനിയാഴ്‌ച

പെരുമാട്ടുകാളിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രവും - കുന്നുകുഴി എസ് മണി

ക്ഷേത്രപ്രവേശനം നൂറ്റാണ്ടുകളോളം നിഷേധിച്ചിരുന്ന പുലയന്‍ കാരണം നിര്‍മിക്കേണ്ടി വന്ന ക്ഷേത്രങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ കണ്ടുകഴിഞ്ഞു വല്ലോ. ഇനി പെരുമാട്ടുകാളിയുടെ ചരിത്രത്തിലേക്കു തന്നെ മടങ്ങിവരാം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അനന്തപുരിയെന്ന ഇന്നത്തെ തിരുവനന്തപുരം വന്‍കാടുക ളാല്‍ നിബിഡമായിരുന്നു. അനന്തന്‍കാടെ ന്നായിരുന്നു പഴമക്കാരില്‍ നിന്നും പറ ഞ്ഞു കേട്ട പേര്. ആ കാലഘട്ടത്തില്‍ ഈ കാട്ടു പ്രദേശങ്ങളില്‍ അധിവ സിച്ചിരുന്നത് ആദിമനിവാസികളില്‍പ്പെട്ട പുലയ കുടുംബങ്ങളാ യിരുന്നു. അവര്‍ അന്നത്തെ ചുറ്റുപാടുകള്‍ക്കും അവസ്ഥയ്ക്കും അനുസര ണമായി കുടിലുകള്‍ നിര്‍മിച്ച് അങ്ങിങ്ങായി പാര്‍ത്തുവന്നി രുന്നു. അനന്തന്‍ കാടിനൊപ്പമുണ്ടായിരുന്ന പുത്തരിക്കണ്ടത്തെ നെല്‍ വയലു കളില്‍ കൃഷി ചെയ്താണ് ഈ പുലയകുടുംബങ്ങള്‍ ജീവിതം കഴിച്ചിരു ന്നത്. തുടര്‍ന്ന് വായിക്കുക