"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 2, ബുധനാഴ്‌ച

വേരുകള്‍ തേടി; ജാതിവിഷയമായ നോവല്‍ - സി. ഗോവിന്ദന്‍

വായനയില്‍ നിന്നും ആത്മനിര്‍വൃതി ലഭിച്ചാല്‍ വായിക്കപ്പെടുന്നത് ലക്ഷ്യം നിറവേറ്റിയെന്ന് കരുതി അതിന്റെ രചയിതാവിന് അഭിമാനി ക്കാം. അങ്ങനെയൊരു പുസ്തകമാണ് ടി.എച്ച്. പി. ചെന്താരശ്ശേരി രചിച്ച് പ്രഭാത് ബുക്ക് ഹൗസ് പ്രസാധനം ചെയ്ത, അഞ്ച് തലമുറ കളുടെ കഥ പറയുന്ന 'വേരുകള്‍ തേടി' എന്ന നോവല്‍. ഇതിലെ മുഖ്യകഥാപാത്രമാണ് രാജേന്ദ്രകുമാര്‍. ഗോത്രപരമായി പുലയനാണെ ങ്കിലും അയാള്‍ പുലയന്‍ തൊട്ടുള്ള സകലമാന 'അയിത്തജാതി'കളുടെയും പ്രതിനിധിയാണ്.

സാഹിത്യശാസ്ത്രജ്ഞന്മാരാണ് സാഹിത്യ നിരൂപകര്‍. ഓരോ കൃതിയും ഗ്രന്ഥകര്‍ത്താ വിന്റെ ആത്മാവിഷ്‌കാരമാണ്. അത് സാഹിത്യ ശാസ്ത്രജ്ഞ ന്മാരുടെ അളവുകോലില്‍ ഒതുക്കാന്‍ കഴിയണ മെന്ന് നിഷ്‌കര്‍ഷി ക്കുന്നത് അഭിലഷ ണീയമല്ല. വര്‍ണബാഹ്യരുടെ (outcastes) കഥ പറയുന്ന നോവലെഴു ത്തുകാരോട് ഏതെങ്കിലും ഒരു അളവുകോലിനകത്ത് നിര്‍ത്തി കഥനം ചെയ്യാന്‍ പറയുന്നതെങ്ങനെ. ഒ.ചന്തു മേനോനും, മാര്‍ത്താ ണ്ഡവര്‍മ്മ, ധര്‍മ്മരാജാ എന്നീ ചരിത്രാഖ്യാ യികളുടെ കര്‍ത്താവായ സി.വി.രാമന്‍പിള്ളയും വര്‍ണ്ണബാഹ്യരെ കേന്ദ്രകഥാപാത്രങ്ങളാക്കി നോവലെഴുതിയിട്ടുണ്ടോ. ഇല്ല. അവരുടെ രചനയ്‌ക്കൊരു ലക്ഷ്യമുണ്ട്. മാര്‍ത്താണ്ഡവര്‍മ്മ എന്ന ചരിത്രാഖ്യാ യികയില്‍ തിരുവിതാംകൂറിന്റെ സൃഷ്ടാവും രാജാവുമായ മാര്‍ത്താണ്ഡ വര്‍മ്മമഹാരാജാവിന്റെ കഥയാ ണോ പറഞ്ഞിരിക്കുന്നത്. അതില്‍ ചരിത്രമുണ്ടോ? മാര്‍ത്താണ്ഡ വര്‍മ്മ യിലും ധര്‍മ്മരാജായിലും തിരുവിതാം കൂറിലെ (വേണാട്ടിലെ), കുറേക്കൂടി ചുരുക്കിപ്പറഞ്ഞാല്‍ തിരുവിതാം കോടിലെയും ആറ്റിങ്ങലി ലെയും കഴക്കൂട്ട ത്തെയും നായര്‍ തറവാടികളുടെ കുടുംബ മഹിമയും തറവാട്ടു കലഹ ങ്ങളും വിളിച്ചോ തുകയല്ലേ ചെയ്തിരി ക്കുന്നത്. സി.വി.രാമന്‍ പിള്ള ഒരു മഹാസാഹിത്യ കാരനാകണ മെങ്കില്‍ ഒരു ദേശത്തിന്റെ മുഴുവന്‍ ജനങ്ങളുടെയും കഥ പറയണ മായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യ വശാല്‍ അതുണ്ടായില്ല. പല സന്ദര്‍ഭങ്ങളില്‍ പല സാഹിത്യ കാരന്മാരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രൊഫ.എം.പി.പോള്‍ 'നോവല്‍ സാഹിത്യം' എന്ന നോവല്‍ ശാസ്ത്ര കൃതിക്ക് നിദാനമാക്കിയത് താന്‍ പ്രധാനമായും വായിച്ച വരേണ്യ വര്‍ഗ്ഗങ്ങളുടെ കഥ പറയുന്ന ഇംഗ്ലീഷ്-ഫ്രഞ്ച് നോവലുകളും സി.വി.രാമന്‍ പിള്ളയുടെയും ഒ.ചന്തു മേനോന്റെയും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധ ത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധ ത്തിലും രചിക്കപ്പെട്ട ഇന്ദുലേഖയും മാര്‍ത്താണ്ഡ വര്‍മ്മയും ധര്‍മ്മരാജായും പ്രേമാമൃതവും രാമരാജാ ബഹദൂറും, മറ്റുമായിരിക്കും; തീര്‍ച്ചയായും മാക്‌സിം ഗോര്‍ക്കിയുടെ അമ്മ പോലുള്ള കൃതികളും ചെക്കോവിന്റെ നോവലുകളും തകഴി ശിവശങ്കര പ്പിള്ളയുടെ ചെമ്മീന്‍, കയര്‍, പി.കേശ വദേ വിന്റെ അയല്‍ക്കാര്‍, ഓടയില്‍ നിന്ന്, ഉറൂബിന്റെ ഉമ്മാച്ചു എന്നീ നോവലുകളും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ രചിക്കപ്പെട്ട ടി.എച്ച്. പി. ചെന്താര ശ്ശേരിയുടെ തലമുറകള്‍, വേരുകള്‍ തേടി, സി.ഗോവി ന്ദന്റെ കുന്തി, പാഞ്ചാലി, കടല്‍ ചിരിക്കുന്നു എന്നീ നോവലുകളും ആയിരിക്കില്ല.

ടി.എച്ച്.പി.ചെന്താര ശ്ശേരിയുടെ വേരുകള്‍ തേടി എന്ന നോവല്‍ ചിറക് വിടര്‍ത്തുന്നത് ഡെപ്യൂട്ടി കളക്ടര്‍ രാജേന്ദ്രകുമാര്‍ മരണശയ്യയില്‍ കിടന്നുകൊണ്ട് സ്വന്തം പിതാമഹന്റെ കാലം തൊട്ടുള്ള ഭൂതകാലം അനുസ്മരിക്കുന്നതിലൂടെയാണ്.

ഇനി നമുക്ക് വേരുകള്‍ തേടിയതിലൂടെ സഞ്ചരിക്കാം. പിതാമഹനും സമകാലികരായ അയിത്ത ജാതിക്കാര്‍ക്കും രണ്ടക്ഷരം പഠിക്കുവാനും സ്വന്തമായി ഭൂമി സമ്പാദിച്ച് കൃഷി ചെയ്യുവാനും നിരോധിക്കുന്ന സാമൂഹ്യമായ കോട്ടമതില്‍ സൃഷ്ടിക്കപ്പെട്ട കാലം. രാജേന്ദ്ര കുമാറിന്റെ അപ്പൂപ്പനായ കൊമരന്റെ പിതാവ് കണ്ടന്‍ മുതല്‍ തുടങ്ങുന്ന കഥ. നാല്‍ക്കാലി കളെപ്പോലെ ജീവിക്കാന്‍ വിധിക്ക പ്പെട്ടവരോട് ദയ തോ ന്നിയ ഒരു പാതിരിയച്ചന്‍ കൊമരനോട് ചോദിച്ചു, അവന് പള്ളിക്കൂ ടത്തില്‍ പോകാന്‍ ആഗ്രഹമു ണ്ടോയെന്ന്. ഉം എന്ന് മൂളിക്കൊണ്ട് അവന്‍ പഠിക്കാനുള്ള ആഗ്രഹം അറിയിച്ചു. പിന്നീട് എല്ലാം വേഗത്തില്‍ നടന്നു. അന്ന് സന്ധ്യ കഴിഞ്ഞ് കൊമരന്റെ പിതാവ് കണ്ടനും മാതാവ് കുറുമ്പിയും കുടിലി ലണയുന്ന സമയം നോക്കി പാതിരിയച്ചന്‍ തഞ്ചത്തില്‍ കൊമരന്റെ കുടിലിലെത്തി.

കൊമരന് പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന കാര്യം പാതിരിയച്ചന്‍ കണ്ടന്റെ കാതിലോതി. നാട്ടിലെ കണിയാര്‍ ഒരിക്കല്‍ ഒളിച്ചിരുത്തി അക്ഷരം പഠിപ്പിച്ചതിന് തമ്പ്രാന്‍ കൊമരനെ പൊതിരെ തല്ലിയ വിവരം കണ്ടന്‍ പാതിരിയച്ചനോടു ഉണര്‍ത്തിച്ചു. കാരുണ്യവാനും അയിത്ത ചിന്ത ഇല്ലാത്ത വനുമായ പുരോഹിതന്‍ അതിന് പ്രതിവിധി നിര്‍ദ്ദേശിച്ചു. അവര്‍ മാര്‍ഗ്ഗം കൂടാനും (ക്രിസ്തു മതത്തില്‍ ചേരാനും) പുതുവസ്ത്രം ധരിക്കാനും അച്ചന്‍ ഉപദേശിച്ചു. അന്ന് പുലയനും കുറവനും പറയനും അവരെ പ്പോലെ തന്നെ സമൂഹത്തിലെ താഴെ തട്ടില്‍ കിടക്കുന്നവരുമായ ജനവിഭാ ഗങ്ങള്‍ക്കും പുതു വസ്ത്രങ്ങള്‍ (കോടി വസ്ത്രങ്ങള്‍) ധരിക്കാന്‍ പാടില്ല. നിറമാറിട മായാലും അവരുടെ സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാ നും പാടില്ല. ധരിച്ചാല്‍ കണ്ടു കൊതിക്കാന്‍ കാത്തിരുന്ന തമ്പുരാക്കന്മാര്‍ അവള്‍മാരെ അടിക്കും. പാതിരിയച്ചന്‍ കണ്ടനെയും കുടുംബ ത്തെയും ക്രിസ്തു മതത്തില്‍ ചേര്‍ത്തു; അവരെ പുതുവസ്ത്രം ധരിപ്പിച്ചു. കൊമരന്റെ മാതാ പിതാക്കളായ കണ്ടനും കുറുമ്പിയും യഥാക്രമം ചാക്കോയും മറിയ യുമായി. കൊമരന്‍ യോഹന്നാനും.


ചാക്കോയും മറിയയും യോഹന്നാനും അയിത്തം ഇല്ലാത്തവരായി ജീവിക്കുന്നത്, പണ്ട് പുലയര്‍, പറയര്‍, കുറവര്‍, ഈഴവര്‍ തുടങ്ങിയ അയിത്ത സമുദായ ങ്ങളില്‍നിന്നും ക്രിസ്തു മതത്തില്‍ ചേര്‍ന്ന 'സുറിയാനി ക്രിസ്ത്യാനി'കള്‍ക്ക് ഒട്ടും പിടിച്ചില്ല. പിന്നെ, സിറിയയിലെ ക്രിസ്ത്യാ നികള്‍ അവിടുത്തെ സുഖ സൗകര്യങ്ങള്‍ ഉപേക്ഷിച്ചിട്ട് ദാരിദ്ര്യം കുത്തി യിരുപ്പു നടത്തുന്ന കേരളത്തിലെ കുഗ്രാമങ്ങളില്‍ വന്ന് താമസിക്കു ന്നുപോലും! ഒരുപക്ഷേ അവര്‍ സിറയയില്‍ നിന്നുള്ള കച്ചവടക്കാരും മേല്‍പ്പറഞ്ഞ ജാതിക്കാരും തമ്മിലുള്ള സങ്കരക്രിസ്തീയ വിഭാഗമാ യിരിക്കാം. അംഗീകാര ത്തിനായി അവര്‍ പ്രാര്‍ത്ഥനയും കൊന്തയും വെന്തിങ്ങയും പ്രദര്‍ശി പ്പിക്കുകയും ചെയ്തിട്ടുണ്ടാകും.

പഴയ ക്രിസ്ത്യാനികള്‍ പുതിയ പരിവര്‍ത്തിത ക്രിസ്ത്യാനികളെ പള്ളിയില്‍ കേറ്റിയില്ല. സ്വാതന്ത്രേ് യച്ഛുക്കളായ പുതു ക്രിസ്ത്യാനികള്‍ ചെറുതെങ്കിലും അവര്‍ക്കുവേണ്ടി പള്ളികള്‍ നിര്‍മ്മിക്കുകയും ആരാധ നാക്രമം ചിട്ടപ്പെടു ത്തുകയും ക്രമേണ സ്വന്തം പുരോഹിതന്മാരെ കണ്ടെത്തുകയും ചെയ്തു. ഇതിനുള്ള ചിന്ത ആദ്യമായി ഉടലെടുത്തത് യോഹന്നാന്റെ തലയിലാണ്. അങ്ങനെയാണ് അയിത്ത ജാതിക്കാരാ ണെങ്കിലും പരസ്പരം കൂട്ടുകൂടുകയും സഹവസി ക്കുകയും ചെയ്യാത്ത പുലയരും കുറവരും പറയരും പള്ളികള്‍ വെവ്വേറെ നിര്‍മ്മിക്കുകയും പുലപള്ളിയും പറപ്പള്ളിയും കുറപ്പള്ളിയും ഉണ്ടാക്കുകയും ചെയ്തത്. ആ ചരിത്രസത്യം ചെന്താര ശ്ശേരിയുടെ നോവലില്‍ ആലേഖനം ചെയ്യ പ്പെട്ടിട്ടുണ്ട്. എന്നാല്‍ ആദ്യകാലത്ത് അവര്‍ക്ക് ക്രിസ്തുമതത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് അടികൊണ്ടും ത്യാഗം സഹിച്ചുമാണ്. ജാതിഹിന്ദുക്കളും ചില പഴയ ക്രിസ്ത്യാ നികളും പരിവര്‍ത്തിത ക്രിസ്ത്യാനി കളോടു കടുത്ത അയിത്തം വച്ചുപുലര്‍ത്തി.

നല്ല വസ്ത്ര ധാരണത്തിനും വിദ്യാഭ്യാസ ത്തിനുമുള്ള അവസരം ലഭിച്ച പുതുക്രി സ്ത്യാനികള്‍ വിദ്യാസമ്പന്നരും അച്ചടക്കമുള്ള ജീവിതത്തിന് ഉടമകളുമായി. അവര്‍ മാര്‍ഗ്ഗം കൂടാത്ത തങ്ങളുടെ സ്വന്തക്കാരോടും ബന്ധു ക്കളോടും സമ്പര്‍ക്കമില്ലാതെ ജീവിച്ചു. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയും പട്ടികജാതി സംവരണവും നിലവില്‍ വന്നതോടുകൂടി അയിത്ത ജാതിക്കാരായ പുലയനും പറയനും കുറവനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി. മതത്തില്‍ കെട്ടിപ്പിടിച്ചിരുന്ന യോഹന്നാനും അയാളെ പ്പോലുള്ള അവശക്രി സ്ത്യാനികളും (?) ത്രിശങ്കു സ്വര്‍ഗ്ഗത്തിലായി. അവര്‍ക്ക് പട്ടികജാതി സംവരണം കിട്ടുന്നില്ല. ഹിന്ദുക്കള്‍ക്ക് 'മാമോദീസാ' മുക്കുന്ന അയ്യപ്പ സേവാസംഘം, കേരളാ ഹിന്ദു മിഷന്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ വഴി മുമ്പ് വെറും പുലയരും, പറയരും കുറവരും ആയിരുന്ന പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ ഹിന്ദു-പുലയരും, ഹിന്ദു-പറയരും, ഹിന്ദു-കുറവരും (ഇപ്പോള്‍ അവരില്‍പ്പെട്ടവരെ യഥാക്രമം ഹിന്ദു-ചേരമര്‍, ഹിന്ദു-സാംബവര്‍, ഹിന്ദു-സിത്ഥനര്‍ എന്നും രേഖപ്പെടു ത്തുന്നുണ്ട്) ആയിത്തീര്‍ന്നു. ജാതിയില്ലാത്ത ക്രിസ്തു മതത്തില്‍ ചേര്‍ന്ന വരെ പള്ളിക്കാര്‍ വേര്‍തിരിച്ച് നിര്‍ത്തു ന്നതിനുവേണ്ടി പുലയ-ക്രിസ്ത്യന്‍, പറയ-ക്രിസ്ത്യന്‍, കുറവ-ക്രിസ്ത്യന്‍ എന്നിങ്ങനെ രേഖ പ്പെടുത്തുന്നു.

യോഹന്നാന്റെ മകന്റെ മകനായ മത്തായി സംവരണാ നുകൂല്യങ്ങള്‍ ക്കുവേണ്ടി ക്രിസ്തുമതം വിട്ട് വീണ്ടും ഹിന്ദു- പുലയന്‍ ആയതോടുകൂടി രാജേന്ദ്രകുമാര്‍ ആയിത്തീര്‍ന്നു. എങ്കിലും രാജേന്ദ്രകുമാറിന്റെ വിശ്വാസം ക്രിസ്തു മതത്തില്‍ തന്നെയാ യിരുന്നു. ഹിന്ദുമത ത്തിലേക്കുള്ള പുനര്‍മത പരിവര്‍ത്തനം കൊണ്ട് എം.എ., എല്‍എല്‍.ബി. ഡിഗ്രികള്‍ നല്ല നിലയില്‍ പാസ്സായ രാജേന്ദ്രകുമാര്‍ നേരിട്ട് ഡെപ്യൂട്ടി കളക്ടര്‍ ആയി. അയാള്‍ക്ക് പണവും പ്രതാപവും ആയപ്പോള്‍ എല്‍.എല്‍.ബി. ക്ലാസ്സില്‍ സഹപാഠി യായിരുന്ന പുലയ സമുദായ ത്തില്‍പ്പെട്ട വിജയന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ തന്നോട് സമഭാവേന സംസാരിച്ചത് രാജേന്ദ്രകുമാറിന് അത്ര പിടിച്ചില്ല. ഒരു പട്ടികജാതിക്കാരനെ ഔദ്യോഗിക പദവി ഉപയോഗിച്ച് സഹായിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ രാജേന്ദ്രകുമാര്‍ വിജയനോട് ചോദിച്ചു: 'നിങ്ങള്‍ക്ക് വേറെ പണിയില്ലേ മിസ്റ്റര്‍, സാമൂഹ്യസേവനം പോലും! ഇവറ്റകള്‍ ക്കുവേണ്ടി ചെയ്യുന്നതെ ല്ലാംമണലില്‍ വെള്ള മൊഴിക്കു ന്നതുപോലെയാണ്. ആ സമയത്ത് ഒരു വാഴവച്ചാല്‍ ഒരു കുലയെങ്കിലും ലഭിക്കും. നന്ദികെട്ട കൂട്ടര്‍!' സംവരണം കൊണ്ട് പട്ടികജാതി ക്കാരുടെ തലയെണ്ണി ഉദ്യോഗങ്ങള്‍ കരസ്ഥമാക്കിയ ചിലരുടെ അഭിപ്രായമാണ് രാജേന്ദ്രകു മാറിന്റെ ഉപദേശത്തിലൂടെ വെളിവായത്.

വേരുകള്‍ തേടിയതില്‍ ഹിന്ദുമത നിഷേധമുണ്ടെന്ന കാര്യം ഗ്രന്ഥകാരന് നിരാകരിക്കാന്‍ കഴിയില്ല. പുലയരും പറയരും കുറവരും ആരാധിച്ചിരു ന്നുവെന്ന് നോവലിസ്റ്റ് പറയുന്ന സൂര്യനും ചന്ദ്രനും കാറ്റും മഴയും പേയും (പ്രേത-ഭൂത- പിശാചുക്കളും മാടനും മറുതയും) കണ്ടന്റെ ആരാധനാ മൂര്‍ത്തികളാണ്. ഈ ആരാധനാ മൂര്‍ത്തികള്‍ ഹിന്ദുമതക്കാര്‍ വിശ്വസിച്ചാ രാധിക്കുന്ന ദൈവങ്ങളാണ്. ഇതാണ് അധഃസ്ഥിതരായ അയിത്ത ജാതിക്കാര്‍ ഹിന്ദുമത വിശ്വാസി കളാണെന്ന് പറയാന്‍ കാരണം. ഇന്ത്യയില്‍ ഒരു കാലത്തും ജാതികള്‍ മതാതീത മായിരുന്നില്ല. അയിത്ത ജാതിക്കാരായ പുലയര്‍ക്കും പറയര്‍ക്കും കുറവര്‍ക്കും മതമില്ലായി രുന്നുവെന്ന് പറയുന്ന പ്രൊട്ടസ്റ്റന്റ് ക്രിസ്തുമത ക്കാരുടെ വാദമുഖങ്ങള്‍ ബാലിശമാണ്. താന്‍ ഒരു ഹിന്ദുവായി ജനിച്ച് പക്ഷേ ഹിന്ദുവായി മരിക്കില്ലെന്ന് വിഖ്യാത പണ്ഡിതനായ ഡോ.ബി.ആര്‍. അംബേദ്കര്‍ പറഞ്ഞത് ഇന്ത്യയിലെ അയിത്ത ജാതിക്കാര്‍ ഹിന്ദുക്ക ളാണെന്ന് അടിവരയിട്ടുകൊണ്ടാണ്; കാരണം ജാതികള്‍ ഹിന്ദുമതത്തിന്റെ മാത്രം ഭാഗമാണ്. ഇന്ത്യയ്ക്ക് വെളിയിലുള്ള മറ്റൊരു മതത്തിലും ജാതിയില്ല. ഇതിവിടെ ആനുഷം ഗികമായി പറയുന്നതു ലേഖകന്‍ ഹിന്ദു ആയതു കൊണ്ടല്ല, നാവിന്‍തുമ്പില്‍ ഓതിച്ചൊല്ലിയ വിശ്വാസത്തില്‍ നിന്നും ആര്‍ക്കും മാനസികമായി പിന്‍മാറ്റമുണ്ടാകില്ല.

ഡെപ്യൂട്ടി കളക്ടര്‍ രാജേന്ദ്രകുമാര്‍ പണക്കാര്‍ക്കും ഫാക്ടറി മുതലാളി മാര്‍ക്കും വേണ്ടി അനുകൂലമായ ഉത്തരവു കളിറക്കുന്ന ഉദ്യോഗസ്ഥ നായാണ് ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ അയാള്‍ പാവപ്പെട്ട പുലയനെ യും പറയനെയും കുറവനെയും അക്കാര്യങ്ങളില്‍ അവഗണിക്കുന്നു.

കൈക്കൂലിപ്പണം കുന്നുകൂടിയ രാജേന്ദ്രകുമാര്‍ തന്നെ സ്‌നേഹിച്ച കപ്യാര്‍ അമ്മാവന്റെ മകള്‍ എണ്ണക്കറുപ്പുള്ള മായികസൗന്ദര്യം തുളുമ്പുന്ന ബി.എ.പാസ്സായ റാഹേലിന്റെ വിവാഹാ ഭ്യര്‍ത്ഥന നിരസിച്ചു. അവര്‍ തമ്മിലുള്ള വിവാഹക്കാര്യം ആലോചിച്ച കപ്യാരമ്മാവനെ രാജേന്ദ്ര കുമാര്‍ കളിയാക്കിവിട്ടു. 'ങ്ഹാ, അമ്മാവനെന്താ ഇപ്പറയുന്നത്. പട്ടുനൂ ലും വാഴനാരും കൂടി കൂട്ടിക്കെട്ടാന്‍. മറ്റ് വല്ലതും പറയണം'. താന്‍ കൂടി സഹായിച്ച് വിദ്യാഭ്യാസം ചെയ്ത് വിജയസോപാ നത്തിലെത്തിയ രാജേന്ദ്രകു മാറിന്റെ ആ വാക്കുകള്‍ പാവം കപ്യാരമ്മാവന് കര്‍ണ്ണ കഠോ രമായിരുന്നു.

ഒരിക്കല്‍ ഡെപ്യൂട്ടി കളക്ടര്‍ രാജേന്ദ്രകുമാറിനോട് സ്റ്റെനോ നന്ദിനി എസ്. നായര്‍ പറഞ്ഞു. 'ഓ ഈ സാറ്. ഈ സാറിന് ഒരു നാണോമില്ല.'
'.... അതിലിത്ര നാണിക്കാനെന്ത്?'
'വല്ലവരും കണ്ടാല്‍' നമ്രമുഖിയായി നിന്ന് അവള്‍ ചോദിച്ചു.
'കണ്ടാലെന്താ...' രാജേന്ദ്രകുമാര്‍ പ്രതിവചിച്ചു.
ഈ മാതിരിയുള്ള സംഭാഷണങ്ങള്‍ നന്ദിനി എസ്. നായരും രാജേന്ദ്രകുമാറും തമ്മിലുള്ള അടിയന്തിര രജിസ്റ്റര്‍ വിവാഹത്തില്‍ കലാശിച്ചു. മധുവിധുവിന്റെ ലഹരിയില്‍ മതിമറന്ന് രാജേന്ദ്രകുമാര്‍ ആറാടി. ക്രമേണ അയാള്‍ കൈക്കൂലി വീരനുമായി.

ഒരു മാസം കഴിഞ്ഞു. ഒരു ദിവസം പോലീസ് രാജേന്ദ്രകുമാറിനെ അയാളുടെ ഓഫീസില്‍ വച്ച് കൈക്കൂലിക്കേസില്‍ കുടുക്കി. ആ കേസ് ഉദ്യോഗസ്ഥമേധാവികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കൈക്കൂലി കൊടുത്ത് ഒതുക്കി.

നവദമ്പതികള്‍ക്ക് ഒരു കുട്ടി ജനിച്ചു. ക്രമേണ രാജേന്ദ്രകുമാറും നന്ദിനി എസ്. നായരും വൈവാഹിക ജീവിതത്തില്‍ രണ്ട് ധ്രുവങ്ങളിലായി. മിശ്രവിവാഹം ആയിക്കൊ ള്ളണമെന്നില്ല, മിശ്രവിവാഹമല്ല, സാധാരണ യുള്ള വിവാഹ ജീവിതത്തിലും അങ്ങനെ സംഭവിക്കാമല്ലോ. തീര്‍ന്നില്ല. നന്ദിനി എസ്. നായര്‍ സര്‍ക്കാര്‍ ഉദ്യോഗം രാജിവച്ചു. പിന്നീട് ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം അലശണ്ഠയും അടിപിടിയും ഉണ്ടായിക്കൊണ്ടിരുന്നു.

നന്ദിനി എസ്. നായര്‍ ഡെപ്യൂട്ടി കളക്ടര്‍ രാജേന്ദ്രകുമാറിനെ ചീത്തവിളിച്ചു.

'പട്ടിക്ക് പെറന്ന നായേ... നീ ജാതിക്കൊണമല്ലേടാ കാണിച്ചേ.'

ഒരു ദിവസം നന്ദിനി എസ്. നായര്‍ ഫാനില്‍ തൂങ്ങിച്ചാവാന്‍ കുരുക്കിട്ടപ്പോള്‍ അതില്‍ ശ്രദ്ധിക്കാതെ രാജേന്ദ്രകുമാര്‍ വീട്ടില്‍ നിന്നും വെളിയിലിറങ്ങിപ്പോയി.

അഴിമതിക്കാരനും മദ്യപാനിയുമായ രാജേന്ദ്ര കുമാറിന്റെ വീട്ടില്‍ ആളുകള്‍ കയറിയിറങ്ങി മേയുന്നതു ചിത്രീകരിക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞു. രാജേന്ദ്ര കുമാറിനെ കൈക്കൂലി വാങ്ങാന്‍ അയാളുടെ അളിയന്‍ സുരേന്ദ്രന്‍ സഹായിച്ചുകൊണ്ടിരുന്നു. അവര്‍ തമ്മിലുള്ള കൈക്കൂലി ബന്ധം പിന്നീട് അളിയന്മാരെ പരസ്പരം ശത്രുക്കളാക്കി.

താന്തോന്നിയായി ജീവിച്ച രാജേന്ദ്രകുമാറിനെ ഒരു ഗ്രാമപ്രാന്ത ത്തിലേക്ക് സ്ഥലംമാറ്റി.

സാറിന്റെ ജാതിയേതാണ്. നന്മകള്‍ നിറയും നാട്ടിന്‍പുറത്തു കാലുകു ത്തിയ ഉടനെ രാജേന്ദ്രകുമാറിനോട് ഒരാള്‍ ചോദിച്ചു: പ്രാദേശിക സ്‌കൂളില്‍ ചേര്‍ത്ത മകള്‍ ശോഭനയെയും അയാളെയും ജാതി ആഴത്തില്‍ വേരോടിയ ആ കുഗ്രാമം തുറിച്ചുനോക്കി. പണ്ടേതന്നെ ഉന്മത്ത നായിരുന്ന അയാള്‍ക്ക് ഒന്നിനേം സ്‌നേഹംകൊണ്ട് നേരിടാന്‍ കഴിഞ്ഞില്ല. അയാള്‍ എല്ലാം ജാതിയുടെ കണ്ണിലൂടെ കണ്ടു.

ക്രമേണ അയാള്‍ തന്റെ സമുദായ ത്തില്‍പ്പെട്ട അധഃസ്ഥിത ജനങ്ങളെ സ്‌നേഹി ച്ചുതുടങ്ങി. പണ്ടു മതപരി വര്‍ത്തനം ചെയ്ത രാജേന്ദ്രകു മാറിന് ഇപ്പോള്‍ മനപരിവര്‍ത്തനം വന്നു. ജീവിത സായാഹ്ന ത്തിലെ ത്തിയ രാജേന്ദ്രകുമാര്‍ തന്റെ ജനങ്ങളെയും സ്വന്തം മകളെയും ഡോ. ബി.ആര്‍. അംബേദ്കറുടെ എഡ്യുക്കേറ്റ്, അജിറ്റേറ്റ്, ഓര്‍ഗനൈസ് എന്ന പ്രസിദ്ധമായ ആഹ്വാനം വ്യാഖ്യാനിച്ചു പഠിപ്പിച്ചു.

തന്റെ ജനങ്ങള്‍ക്കുവേണ്ടി വല്ലതും ചെയ്യണമെന്ന മോഹം രാജേന്ദ്രകു മാറിനുണ്ടായി. അയാള്‍ ചാതുര്‍വര്‍ണ്യം എന്താണെന്ന് മകള്‍ ശോഭനയെ പഠിപ്പിച്ചു, മറ്റുള്ളവരെയും.

അയാളുടെ ആയുസ്സിന്റെ താളുകള്‍ അവസാനിക്കാറായി. എന്നാലും അയാള്‍ ഉപേക്ഷിച്ചുപോയ സമുദായ വേരുകള്‍ കണ്ടെത്തണമെന്ന് രാജേന്ദ്രകുമാര്‍ ആഗ്രഹിച്ചു. അയാള്‍ മദ്യപാനവും പുകവലിയും ഉപേക്ഷിച്ചു. ജാതിവ്യവസ്ഥ അന്യമാകുന്ന സാമൂഹ്യവ്യവസ്ഥിതിയില്‍ മാത്രമേ ജനാധിപത്യസമ്പ്രദായം പരിപൂര്‍ണ്ണമാകുകയുള്ളൂവെന്ന് രാജേന്ദ്രകുമാര്‍ പ്രബോധിപ്പിച്ചു.

ദുര്‍ബല മാനസരെ പിടികൂടുന്ന ഒരു വ്യാധിയാണ് പ്രേമം എന്ന വിശ്വാസത്തില്‍ രാജേന്ദ്രകുമാര്‍ എത്തിച്ചേര്‍ന്നു. അയാളുടെ അന്ത്യനാളു കളില്‍പ്പോലും ഭാര്യയായ നന്ദിനി എസ്. നായര്‍ രാജേന്ദ്ര കുമാറിനെ തിരിഞ്ഞു നോക്കിയില്ല. പ്രശാന്തചിത്തനായി മച്ചില്‍ മിഴിനട്ടുകിടന്ന രാജേന്ദ്രകു മാറിന്റെ ജീവന്റെ തിരിനാളം പൊടുന്നനേ അണഞ്ഞു. സ്വന്തക്കാര്‍ ഉപേക്ഷിച്ചെങ്കിലും താന്‍ പ്രബോധനത്താല്‍ തട്ടിയുണര്‍ത്തിയ ജനതതി ഓടിക്കൂടി. അവര്‍ ആ മൃതദേഹം സാദരം ഏറ്റുവാങ്ങി.

വളരെ കുറച്ചുപേജുകളില്‍ ബൃഹത്തായ ഒരു കഥ വിന്യസിക്കുന്നതില്‍, കഥാസംഭവങ്ങളുടെ സഹയാത്രി കനായിരുന്ന ടി.എച്ച്.പി. ചെന്താരശ്ശേരി വിജയിച്ചു. ഓരോ അധഃസ്ഥിതനും വായിച്ചി രിക്കേണ്ട ഒരു ഉത്തമ നോവലാണ് ഇതെന്ന് ശുപാര്‍ശ ചെയ്യാന്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ ജ്യേഷ്ഠ സുഹൃത്ത്, ആദരണീയനായ ശ്രീ.ടി.എച്ച്.പി. ചെന്താര ശ്ശേരിക്ക് സ്‌നേഹത്തനിമയുള്ള അനുമോദനങ്ങള്‍.