"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 3, വ്യാഴാഴ്‌ച

കറുത്ത മനുഷ്യര്‍ - കെ. ജോര്‍ജ് ചിറയ്ക്കല്‍ പുലിക്കുന്ന്

കെ. ജോര്‍ജ് ചിറയ്ക്കല്‍ പുലിക്കുന്ന്
കറുത്ത മനുഷ്യരുടെ ഇടയില്‍ എങ്ങനെ വെളുത്ത മനുഷ്യര്‍ വന്നു എന്നു നാം മനസ്സിലാക്ക ണമെങ്കില്‍ പതിനായിര ത്തില്‍പരം വര്‍ഷങ്ങള്‍ നാം പിന്നിലേക്കു പോകണം. കാരണം ആദികാണാതെ അവസാനം കാണാന്‍ കഴിയില്ലല്ലോ. അതിനൊരു തെളിവാണ് നാം യാത്ര പോകുമ്പോള്‍ നാം കയറുന്ന വാഹനം. നമ്മെ ലക്ഷ്യത്തില്‍ എത്തിക്കണമെങ്കില്‍ ആ വാഹനത്തിന്റെ ടയറുകള്‍ എണ്ണാന്‍ പറ്റാത്ത രീതിയില്‍ പുറകോട്ടു കറങ്ങണം. എങ്കില്‍ മാത്രമേ നമുക്ക് ലക്ഷ്യസ്ഥാന ത്തെത്തുവാന്‍ കഴിയൂ. അതുപോലെ തന്നെ പുറകോട്ടു നോക്കാത്തവര്‍ക്ക് ധൈര്യ ത്തോടു മുന്നോട്ടുപോകുവാന്‍ കഴിയില്ല. കൃത്യമായ കണക്ക് പറയുവാന്‍ കഴിയില്ല എങ്കിലും ഞാന്‍ പറഞ്ഞ പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഇറാക്കിന്റെ മധ്യഭാഗത്ത് ഉള്ള മിസോപെത്തിമാ എന്ന നാട്ടില്‍ വര്‍ഗീയ ലഹളയു ണ്ടായപ്പോള്‍ ജീവരക്ഷാര്‍ത്ഥം ഓടി രക്ഷപെട്ടവരാണ് ആര്യന്മാര്‍ എന്ന ജനം. ഇവര്‍ ക്ലിസോഫൊത്തി മായില്‍നിന്നും യാത്ര ചെയ്ത് ഇന്‍ഡ്യയില്‍ സമുദ്രമാകുന്ന സിന്ധൂനദീക്കരയില്‍ എത്തി എവിടെ തമ്പടിച്ച ആര്യന്മാര്‍ സിന്ധുനദി കടന്ന് ഇന്‍ഡ്യയില്‍ സമതല പ്രദേശത്തേക്കു കടക്കുവാന്‍ തുടങ്ങി ഇവര്‍ ഇന്‍ഡ്യന്‍ ആദിമി നിവാസികളായ ദ്രാവിഡ ജനത്തിന്റെ ഇടയിലേക്കു കടന്നുവന്നപ്പോള്‍ ഇന്‍ഡ്യന്‍ ജനതയുടെ ഇടയില്‍ വിവിധ ഭാഷക്കാര്‍ ഉണ്ടായിരു ന്നതുകൊണ്ട് ഒരുകൂട്ടം ആദിമ നിവാസികളായ ദ്രാവിഡര്‍ ആര്യന്മാരെ സിന്ധുക്കള്‍ എന്നു വിളിക്കുവാന്‍ തുടങ്ങി. എന്നാല്‍ ദ്രാവിഡരുടെ ഇടയിലുള്ള ഹീബ്രോഭാഷ ക്കാര്‍ക്ക് അവരുടെ നാവില്‍ (സി) എന്ന അക്ഷരം വഴങ്ങാ ത്തതുകൊണ്ട് അര്‍ (സി)യ്ക്കു പകരം (ഹി) എന്ന അക്ഷരം ഉപയോഗിച്ചുതുടങ്ങി അങ്ങനെ ഇന്‍ഡ്യന്‍ ജനതയുടെ ഇടയില്‍ ആര്യന്മാര്‍ ഹിന്ദുക്കളായി ഇവരുടെ വരവോടുകൂടി ഇന്‍ഡ്യയുടെ മണ്ണിന്റെ മക്കളെ ഇവര്‍ ഭിന്നിപ്പിച്ച് തീര്‍ക്കുവാന്‍ തുടങ്ങി. അങ്ങനെ ജനത്തെ ഭിന്നിപ്പിച്ചു കൊണ്ട് ദ്രാവിഡരായ ഇന്‍ഡ്യന്‍ ജനത്തിന്റെ വസ്തുവകകള്‍ പിടിച്ചെടുക്കുവാന്‍ തുടങ്ങി. വസ്തു ക്കള്‍ മാത്രമല്ല ദ്രാവിഡ സ്ത്രീകളില്‍ നിറമുള്ള സ്ത്രീകളെയും ബലമായി പിടിച്ചു കൊണ്ടു പോവുകയും എതിര്‍ക്കുന്നവരെ സ്ത്രീപുരുഷ ന്മാരെയും കുട്ടികളെയും അടക്കം കൊന്നു കളയുകയും എതിര്‍ക്കാ ത്തവരെ പിടിച്ചെടുത്ത ഭൂമിയില്‍ പണിയെടുപ്പി ക്കുവാനും തുടങ്ങി പണിയെടുക്കുവാന്‍ മടിക്കുന്ന കുടുംബ ങ്ങളിലെ കുഞ്ഞുങ്ങള്‍ സഹിതം ജീവനോടെ കുഴിച്ചുമൂടിയും വെട്ടികൊന്നും ഭയപ്പെടുത്തി അടിമകളാക്കി ആര്യന്മാര്‍ ഇന്‍ഡ്യയില്‍ വരുന്നവരെയും ഇന്‍ഡ്യന്‍ ജനതയുടെ ഇടയില്‍ ജാതിയോ മതമോ ജാതിവ്യത്യാസങ്ങളോ ഇല്ലായിരുന്ന അന്ന് യാദവനായ കൃഷ്ണന്‍ ജാംബവതി എന്ന ദ്രാവിഡ വനിതയെ വിവാഹം കഴിക്കു വാന്‍ മടിക്കാതിരുന്നത്.

ഇങ്ങനെ കറുത്ത മണ്ണില്‍ വെളുത്തവര്‍ എന്നവകാശപ്പെടുന്ന ആര്യന്മാര്‍ അധികാരം സ്ഥാപിച്ചു. അതുവരെയും ഇന്‍ഡ്യന്‍ ജനത അറിഞ്ഞിട്ടില്ലാത്ത ആചാരങ്ങള്‍ അടിച്ചേല്‍ പ്പിക്കുവാന്‍ തുടങ്ങി. അയിത്തവും അനാചാര ങ്ങളും പറഞ്ഞു വിശ്വസിപ്പി ക്കുവാന്‍ തുടങ്ങി. അറിവും വിദ്യാഭ്യാ സവും ഇല്ലാതിരുന്ന ദ്രാവിഡ ജനതക്കി ടയിലേക്ക് അനാചാര ത്തിന്റെ ആദ്യപടിയായ ചാതുര്‍വണ്യം അടിച്ചേല്‍പ്പിച്ചു. ചാതുര്‍വണ്യം എന്നു പറഞ്ഞാല്‍ അടിമത്തവും തീണ്ടലും തൊടീലും നരവ്യാപരാവും ദൈവസങ്കല്‍പ്പം ആണെന്നും അതുകൊണ്ട് തങ്ങള്‍ പറയുന്നത് നിങ്ങള്‍ അനുസരിക്കണം എന്നും അല്ല . എങ്കില്‍ നിങ്ങള്‍ക്ക് കണ്ഡരോഗം വന്നു മരിച്ചുപോകുമെന്നും പറഞ്ഞു ഭയപ്പെടുത്തി. കണ്ഠരോഗം എന്നാല്‍ ഇന്നത്തെ ക്യാന്‍സര്‍. ഇതു കേട്ടുഭയന്ന ജനം ആര്യനായ ബ്രാഹ്മണന്‍ പറയുന്നതു പോലെ അനുസരിക്കുവാന്‍ തുടങ്ങി. ഇങ്ങനെ അയിത്തവും അടിമത്തവും അടിച്ചേല്‍പ്പിച്ച് വികൃതമാക്കി മാറ്റികൊണ്ട് വടക്കേ ഇന്‍ഡ്യയില്‍ ആധിപത്യം സ്ഥാപിച്ച ബ്രാഹ്മണര്‍ ഇന്‍ഡ്യന്‍ ജനതയെ ചണ്ഡാളര്‍ എന്നു വിളിക്കുവാന്‍ തുടങ്ങി വടക്കേ ഇന്‍ഡ്യ അടിമത്വം അനുഭവി ക്കുമ്പോഴും തെക്കേ ഇന്‍ഡ്യയില്‍ അടിമത്വം കടന്നുവ ന്നിരുന്നില്ല. ക്രിസ്താബ്ദം ആറാം നൂറ്റാണ്ടില്‍ ആഗസ്ത മുനി എന്ന ബ്രാഹ്മണന്റെ നേതൃത്വത്തില്‍ പല്ല വചേഴ രാജാക്കന്മാരും പല്ലവ പാണ്ഡ്യനാടുകളിലും ഏഴാം നൂറ്റാണ്ടില്‍ പരശുരാമന്റെ നേതൃത്വത്തില്‍ നാനാവഴികൂട്ടമായി കേരളത്തില്‍ എത്തിയ ആര്യന്മാര്‍ ബലം പ്രാപിച്ചുതുടങ്ങി.

അതോടെ ആര്യന്മാര്‍ വരുന്നതിനു മുമ്പ് ഇന്‍ഡ്യയില്‍ ഉണ്ടായിരുന്ന രണ്ടു മതങ്ങളായ ബുദ്ധമത ത്തിന്റെയും ജൈനമത ത്തിന്റെയും അസ്തമന ത്തിന്റെ ആരംഭം തുടങ്ങി. അതിനുശേഷം ആര്യന്മാര്‍ മിസോപൊത്താ മിയില്‍നിന്നും കൊണ്ടുവന്ന വിഗ്രങ്ങള്‍ പ്രതിഷ്ഠിച്ചു. വിഗ്രഹങ്ങളെ ആരാധിക്കുവാന്‍ തുടങ്ങി. വിഗ്രഹങ്ങലെ പ്രതിഷ്ഠിക്കുന്ന അല്ലെങ്കില്‍ വിഗ്രഹ പ്രതിഷ്ഠയുള്ള മന്ദിരങ്ങ ളെകൊണ്ട് ക്ഷേത്രം എന്നു വിളിക്കു ന്നത് കേരളത്തില്‍ ഇന്നു കാണുന്ന ക്ഷേത്രങ്ങള്‍ ഒക്കെയും പല്ലവ ചോഴ പാണ്ഡ്യരാജാ രാജക്കന്മാരുടെ ഭരണകാലത്ത് പണിതതാണ്. ആ കാലങ്ങ ളില്‍ ഇന്‍ഡ്യന്‍ ആദിമ നിവാസികള്‍ കാവുകളിലാണ് ആരാധിച്ചി രുന്നത് എന്ന് നെഹ്‌റു ഇന്‍ഡ്യയെ കണ്ടെത്തല്‍ എന്ന പുസ്തകത്തില്‍ 71 എഴുതിയി രിക്കുന്നു. പ്രത്യേകിച്ചും കേരളത്തിലെ പല ക്ഷേത്രങ്ങളും പണിതി രിക്കുന്നത് കൊല്ലവര്‍ഷം ആരംഭത്തിലാണ്. അത് ചേരന്‍- ചോളന്‍- പാണ്ഡ്യന്‍ എന്നീ രാജാക്കന്മാരുടെ ഭരണകാലമാണ്. ഞാന്‍ മുന്‍പേ പറഞ്ഞതുപോലെ പരശുരാമന്റെ നേതൃത്വത്തില്‍ കേരളത്തി ലേക്കു വന്ന ആര്യന്മാര്‍ ബലം പ്രാപിച്ച കാലം ക്ഷേത്രം ഇല്ലായിരുന്ന കേരളത്തിന്റെ ക്ഷേത്രനാഗ രികതയും ബ്രാഹ്മണ മേധാവിത്വവും ദേവദാസി സമ്പ്രദായങ്ങളും ആരംഭിക്കുന്ന കാലം അയിത്തവും അനാചാരങ്ങളും അടിച്ചേല്‍പ്പിച്ചു എന്നു പറഞ്ഞുവല്ലോ അതില്‍ പ്രധാനം അടിമത്വ മായിരുന്നു കാരണം അടിമകളായ പുരുഷന്മാര്‍ വസ്ത്രം വാങ്ങി അത് ചെളിയില്‍മുക്കി ഉണക്കി മുട്ടിനുമുകളില്‍ വച്ചു മാത്രമേ ഉടുക്കാവൂ. അടിമ സ്ത്രീകളും അങ്ങനെ തന്നെയാ യിരിക്കണം. പ്രത്യേകിച്ച് സ്ത്രീകള്‍ മാറു മറച്ച് വസ്ത്രം ധരിക്കുവാന്‍ പാടില്ല. കാരണം അവരുടെ ശരീരം സവര്‍ണ്ണരുടെ മേച്ചില്‍ പുറമായി കിട്ടണം അതായിരുന്നു അവരുടെ നിയമം. മാത്രമല്ല ജന്മി എന്നവകാശ പ്പെടുന്ന വര്‍ ഓ.. ഹൊയ് എന്ന ശബ്ദം ഉണ്ടാക്കി നടന്നുവരുന്ന വഴിക ളില്‍ നടന്നുവരുന്ന അടിമകളായ ദ്രാവിഡര്‍ വഴിയില്‍നിന്നും 120 അടി മാറി പൊന്തക്കാട്ടില്‍ ഒളിച്ചു കാടുകുലിക്കി കാണിക്കണം. അതേ സമയം അടിമകളായ സ്ത്രീകള്‍ ഒരു ചുവടു മാറിയാല്‍ മതി കാരണം അടിമക ളുടെ ശരീരം കണ്ട് ആസ്വദിക്കുക അതായിരുന്ന അതിന്റെ ഉദ്ദേശം അതിനു തടസം നില്‍ക്കുകയോ എതിര്‍ പറയുകയോ അടിമ കളായ സ്ത്രീകളായാലും പുരുഷനായാലും കൊന്നുക ളയുകയോ അല്ലെങ്കില്‍ പാടത്ത് മട വീഴാതി രിക്കുവാന്‍ മനുഷ്യകുരുതി കൊടുക്കു യോ അല്ല എങ്കില്‍ ക്ഷേത്രങ്ങളില്‍ ഉള്ള ബലിക്കല്ലില്‍ ചേര്‍ത്ത് തലവെട്ടി ബലി നടത്തുകയോ ചെയ്യും. ഇങ്ങനെയാണ് ക്ഷേത്രങ്ങളില്‍ ബലികല്ലുകള്‍ ഉണ്ടായത്. ഈ ചരിത്രങ്ങള്‍ മറച്ചു വെച്ചുകൊണ്ട് നല്ലപിള്ള ചമയുന്ന ഓരോ വ്യക്തികളേയും തിരിച്ചറിയുവാന്‍ വിദ്യാഭ്യാസം മാത്രംകൊണ്ടോ ശാരീരിക കഴിവുകള്‍കൊണ്ടോ കഴിയില്ല. അതിന് വായന ആവശ്യമാണ്.

വായന എന്നു പറയുമ്പോള്‍ വായനക്കാരായ നിങ്ങള്‍ക്കുതോന്നും വിദ്യാഭ്യാസ സമ്പന്നരായ ഞങ്ങള്‍ വിദ്യാഭ്യാസമുള്ളവരും അറിവുള്ള വരും ഉദ്യോഗമുള്ളവരും സമ്പന്നരും എല്ലാറ്റിനും ഉപരിയായി സംസ്‌ക്കാര സമ്പന്നരുമായി ജീവിക്കുന്ന ഞങ്ങള്‍ ഇനിയും എന്തിനാണ് വായിക്കുവാന്‍ പറയുന്നത്. പ്രിയ സ്‌നേഹിതാ നാം ജീവിതകാലം മുഴുവന്‍ വായിച്ചാലും നാം അറിവില്‍ സമ്പന്നരായി തീരുകയില്ല കാരണം നാം ഒന്നും അറിയരുത് എന്നു ചിന്തിക്കുന്ന ഒരു കൂട്ടര്‍ നമ്മുടെ മുന്നിലുണ്ട്. അവര്‍ കറുത്തവന്റെ അഥവാ ഇന്‍ഡ്യന്‍ മണ്ണിന്റെ അവകാശികള്‍ ആയിരുന്ന ജനതയെ അടിമക ളാക്കികൊണ്ട് അവരുടെ വിദ്യയെന്ന വെളിച്ചത്തെ തടയുന്ന തിനായും ബ്രാഹ്മണന്‍ വിദ്യ പഠിക്കുന്ന സമയം അതുകേട്ടു പഠിക്കുന്നവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്നും കേട്ടു ചൊല്ലുന്നവന്റെ നാക്ക് മുറിച്ചു കളയണമെന്നും ബ്രാഹ്മണനെ ഉപദേശി ക്കുന്നവന്റെ വായിലും ചെവിയിലും എണ്ണ കാച്ചി തിളപ്പിച്ച് ഒഴിക്കണം എന്നും മനുസ്മൃതി 6- 270-272ല്‍ എഴുതി വെച്ചിരിക്കുന്ന ബ്രാഹ്മണനോട് ഒപ്പം ഇരിക്കുന്ന ശൂദ്രന്‍ അഥവാ അടിമയുടെ ഇടുപ്പില്‍ ചുടിട്ടോ ഭൃഷ്ഠഭാഗം കുറെ മുറിച്ചു കളഞ്ഞോ നഗരത്തില്‍നിന്നും ഓടിക്കേ ണ്ടതാണ് മനു( 8:281) ബ്രാഹ്മണ സ്ത്രീയോടുകൂടി ശയിച്ചാല്‍/ പ്രാപിച്ചാല്‍ മേഡ്രം മുതലായവ അടിയോടെ അറുത്തുകളയണം പോരെങ്കില്‍ വെട്ടിനുറുക്കി കൊല്ലണം. അവന്റെ വസ്തുവകകള്‍ കൊള്ളയടിക്കുകയും വേണം (മനു8: 359-374) ഇത്തരം നിയങ്ങളെക്കുറിച്ച് പ്രൊഫസര്‍ ഇളങ്കുളം കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍ എന്ന കഥയില്‍ എഴുതിയി രിക്കുന്നത് നിങ്ങള്‍ വായിച്ചു കാണുകില്ല. മാത്രമല്ല കാര്‍ത്തിക പള്ളിയിലെ നാടുവാഴി ചെയ്ത വിളമ്പരം ഉയര്‍ന്ന ജാതിയില്‍പെട്ട പുരുഷന് വശംവതയാകാത്ത സന്മാര്‍ഗികളായ സ്ത്രീകള്‍ നാട്ടില്‍ ഉണ്ടെങ്കില്‍ അവരെ തിരഞ്ഞു കൊല്ലേണ്ടതാണ്. ആവസ്തംഭന്‍, ഗൗതമന്‍, മനു തുടങ്ങിയ ആര്യന്മാരുടെ ആചാര്യന്മാര്‍ എഴുതി വച്ചിരിക്കുന്ന അവരുടെ നിയമങ്ങള്‍ അല്ല വായിക്കേണ്ടത്. ഞാന്‍ ഓര്‍പ്പിച്ചതു പോലെ വേദം ചൊന്നത് ശൂദ്രന്‍ കേള്‍ക്കാന്‍ ഇടയായാല്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം. ബ്രാഹ്മണനെ ശകാരിച്ച ശൂദ്രന്റെ നാക്ക് അറുക്കണം ഇതൊക്കെ യായിരുന്ന ആര്യന്മാരാ യിരുന്ന ബ്രാഹ്മണന്‍ ഭരണമേല്‍ പ്പിച്ചിരുന്ന രഘു-കാളിദാസന്‍ മുതലായ രാജാക്കന്മാര്‍ ചെയ്തുവ ന്നിരുന്നത്. ചാതുര്‍വര്‍ണ്യ ത്തെയും ജന്മിത്വത്തെയും ഉറപ്പിച്ചുകൊണ്ട് സാമാന്യ ജനങ്ങളെയും ഇന്ത്യന്‍ മതാചാര ങ്ങളെയും മനുവചന ത്തിനപ്പുറം ഒന്നും ഇല്ല എന്നും ആദിശങ്കരന്‍ പോലും ശുദ്രന് വിദ്യപഠി ക്കുവാന്‍ അനുവാദമില്ല എന്നു പറയുകമാത്രമല്ല അവന്‍ മനുഷ്യനല്ല. രണ്ടു കാലില്‍ നടക്കുന്ന മൃഗമാണ്. അതുപോലെ നികൃഷ്ടനാണ് എന്നാണ് പറഞ്ഞു പഠിപ്പിച്ചത്.
തുടുരും...