"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 14, തിങ്കളാഴ്‌ച

ആനമലയിലെ പുലയരാജാവ് - കുന്നുകുഴി എസ് മണി

വയനാട്ടില്‍ കാണപ്പെടുന്ന വയനാടന്‍ പുലയരെപ്പോലെ തന്നെ ദേവികുളത്ത് അഞ്ചു നാട്ടിലും പുലയര്‍ ഉണ്ടായി രുന്നു. ഇവരെല്ലാം തമിഴ്‌നാട്ടില്‍ നിന്നും ഇവിടെയെ ത്തികുടി യേറി പാര്‍ത്തവരെന്നാണ് ചരിത്രകാരന്മാരുടെ ഭാഷ്യം. ചരിത്രത്തെ കീഴ്‌മേല്‍മറിക്കുന്ന സവര്‍ണാധി പത്യമാണ് കീഴാള രുടെ ചരിത്രത്തെ ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്നത്. 1967 ല്‍ ഈ ഗ്രന്ഥകര്‍ത്താവ് ഉല്‌പെടെയുള്ള ഒരു സംഘം വയനാട് സന്ദര്‍ശിക്കുകയുണ്ടായി. ഏകദേശം മൂന്നാഴ്ചയോളം ഞങ്ങള്‍ ട്രൈബല്‍ ഏരിയകളില്‍ ചുറ്റി സഞ്ചരിച്ച് വ്യാപകമായ അന്വേഷണം തന്നെ നടത്തുക യുണ്ടായി. അന്ന് വയനാടന്‍ പുലയരില്‍ ചിലരെ ഞങ്ങള്‍ നേരില്‍ കാണുകയും അവരുമായി ആശയവിനിമം നടത്തുകയും ചെയ്തിരുന്നു. അവരോ അവരുടെ പൂര്‍വ്വികരെ തമിഴ്‌നാട്ടില്‍ നിന്നും കുടിയേറി പാര്‍ത്തവരായിരുന്നില്ലെന്നാണ് പറഞ്ഞത്. അവരെല്ലാം തന്നെ തലമുറയായി അവിടെ ജനിച്ചു വളര്‍ന്നവ രായിരുന്നു.

പാലക്കാട് ജില്ലയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ മുഴുവന്‍ മല നിരകളാല്‍ സമ്യദ്ധമാണ്. ഈ മല നിരകളിലാണ് ആനമല സ്ഥിതി ചെയ്യുന്നത്. ഇവിടെ ഹില്‍പുലയന്‍(മലപ്പുലയര്‍) ആണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ഇവന്‍ ആദിമനിവാസികളുടെ പട്ടികയില്‍പ്പെടുന്നവരാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ഇവരില്‍പ്പെട്ട ഒരു പുലയരാജാവ് ആനമല പ്രദേശങ്ങള്‍ അടക്കി ഭരണം നടത്തിയിരുന്നതായി ബുക്കാനന്‍ തന്റെ Journey through malabar എന്ന ഗ്രന്ഥത്തില്‍ പറയുന്നു. 22ഏകദേശം രണ്ടുനൂറ്റാണ്ടു കള്‍ക്കുമുന്‍പ് ആനമല വാണിരുന്ന പുലയരാജാവിനെ 1797 ല്‍ ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് ആക്രമിക്കുകയും ഏറെ കഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.

ആനമലയില്‍ നിന്നും ജീവനും കൊണ്ട് പലായനം ചെയ്ത പുലയരാജാവ് കൊച്ചിയിലെത്തുകയും കൊച്ചിരാജാവിനെ അഭയം പ്രാപിക്കുകയും ചെയ്തതായി ബുക്കാനന്‍ തന്നെ രേഖപ്പെടുത്തുന്നു. ഒടുവില്‍ ടിപ്പു സുല്‍ത്താന്‍ ആക്രമിച്ച ആനമല പ്രദേശങ്ങള്‍ കൊച്ചിരാജാവിന്റെ സഹായത്തോടെ തിരിച്ചുപ്പിടി ക്കുകയും നല്ലനിലയില്‍ ഭരണം നടത്തുകയും ചെയ്തതായി ബുക്കാനന്‍ രേഖപ്പെടുത്തുന്നു.

ഇങ്ങനെ ഒരു കാലഘട്ടത്തില്‍ പുലയര്‍ രാജാക്കന്മാരായി പ്രദേശങ്ങള്‍ സ്വതന്ത്രാധികാരങ്ങളോടെ സാമന്തന്മാരായിട്ടും ഭരണം നടത്തിയിരുന്നതായി ചരിത്രരേഖകള്‍ പലതുണ്ട്. ഇവയെല്ലാം ചേരവംശജരായ ചില ചരിത്രകാരന്മാര്‍ നിഷേധിക്കുന്നുണ്ട്. അവര്‍ ഇനിയെങ്കിലും ചരിത്രം കണ്ണുതുറന്നൊന്നു പഠിക്കട്ടെ.

ഐക്കരനാടും പുലയരാജാവും

തിരുവനന്തപുരത്ത് പുലയനാര്‍ കോട്ടയിലും, നെടുമങ്ങാട് ഇളവള്ളുവനാട്ടിലും(കോക്കോതമംഗലം), കൊട്ടാരക്കര ചടയമംഗ ലത്തും, ആനമലയിലും പുലയരാജാക്കന്മാര്‍ ഭരണം നടത്തിയ തുപോലെ കുന്നത്തുനാട് എന്ന സ്ഥലത്തും ഐക്കരനാട്ടിലും പുലയരാജാക്കന്മാര്‍ ഭരണം നടത്തിയിരുന്നുവെന്ന് 1915 ല്‍ മിതവാദി പത്രം ആദ്യമായി പുറത്തു കൊണ്ടുവന്നു.23

കുന്നത്തു നാട്ടില്‍ ഐക്കരനാട് എന്ന സ്ഥലത്താണ് പുലയരാജാവ് ഭരണം നടത്തിയിരുന്നതെന്നതിന് പല തെളിവുകളും ഇതിനകം കണ്ടെത്തിയതായി മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരഅയ്യര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ രാജാക്കന്മാരെ ഐക്കര നാട് യജമാനന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ ചേര്‍ത്തല താലൂക്കില്‍ വയലാര്‍ എന്ന സ്ഥലത്ത് താമസിക്കുന്നുണ്ടത്രെ. ഐക്കരനാട് പുലയരാജാക്കന്മാരുടെ ഭരണക്കാലത്തോടെ പുലയനാടു വഴികളുടെ ഭരണാന്ത്യത്തിന് തിരശ്ശീല വീഴുകയാണ്.