"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 3, വ്യാഴാഴ്‌ച

അംബേദ്കര്‍ റിസേര്‍ച്ച് മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി, പാലാ (ആംസ്)

ആംസ് പാലായുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് മാസത്തില്‍ വിദ്യാഭ്യാസ സെമി നാറും എസ്.എസ്. എല്‍.സി., പ്ലസ് ടു വിദ്യാര്‍ത്ഥി കള്‍ക്ക് അവാര്‍ഡ് സമര്‍പ്പണവും നടന്നു. ഡോ. അംബേദ്കര്‍ പറഞ്ഞ ത്രിവിധ മാര്‍ഗ്ഗങ്ങളില്‍ ഉറച്ചു നിന്നാണ് ആംസിന്റെ ഇത്തരം പരിപാടികള്‍. Educate (പഠിക്കുക), Agitate (പ്രക്ഷോഭം കൂട്ടുക) Organise (സംഘടിക്കുക) എന്നീ കാര്യങ്ങളെ മുന്‍നിര്‍ത്തി Educate (പഠിക്കുക) Propagate (പ്രചരിപ്പി ക്കുക) Equip (സജ്ജരാക്കുക) എന്നു യുവജനങ്ങളെ ഓര്‍മ്മപ്പെടുത്തിയാണ് അംബേദ്കര്‍ റിസേര്‍ച്ച മിഷന്‍ സൊസൈറ്റി മുന്നോട്ടു പോകുന്നത്. ദലിത്-ദലിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ, സാംസ്‌കാരിക സാമൂഹിക രംഗത്ത് വ്യക്തിഗത വളര്‍ച്ച നേടുന്നതിനും നേതൃത്വനിര യിലേക്കു കടന്നുവരുന്നതിനും ചാലകശക്തിയായി പ്രവര്‍ത്തിക്കുന്ന ആംസിന്റെ ആഭിമുഖ്യത്തില്‍ ആദ്യത്തെ വിദ്യാഭ്യാസ സെമിനാര്‍ പാലായില്‍ വിപുലമായ പരിപാടികളോടെ നടന്നു.

ആംസ് പ്രസിഡന്റ് പി.ജെ. ദേവദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ സെമിനാര്‍ എം.ജി. യൂണിവേഴ്‌സിറ്റി സിന്‍ഡി ക്കേറ്റംഗവും സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌ മെന്റിന്റെ ഡയറക്ടറുമായ ഡോ. റ്റി.വി. തുളസീധരന്‍ ഉദ്ഘാടനം ചെയ്തു. എം.ജി. യൂണിവേഴ്‌സിറ്റി പബ്ലിക് റിലേഷന്‍ ഓഫീസര്‍ ശ്രീ. ജി. ശ്രീകുമാര്‍ വിജയ വീഥികളില്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. കിഴതടിയൂര്‍ സര്‍വ്വീസ്‌ സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ് സി.കാപ്പന്‍ വിദ്യാര്‍ത്ഥി കള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. രവി പുലിയന്തൂര്‍, സെക്രട്ടറി സഹൃദയസമിതി, ജോയി കെ.ജെ. ബി.പി.ഒ. പാലാ, വി.സി. സുനില്‍ എഡിറ്റര്‍ സൈന്ധ വമൊഴി, എലിക്കുളം ജയകുമാര്‍ എം.ജി. യൂണിവേഴ്‌സിറ്റി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

എസ്.എസ്.എല്‍.സി. വിഭാഗത്തില്‍ ഗംഗാധരന്‍, അര്‍ജ്ജുന്‍ ആന്റണി, കൃപാ മരിയാ ജോസ് എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നടിയാണ് അവാര്‍ഡ് കരസ്ഥ മാക്കിയത്. പ്ലസ് ടു വിഭാഗത്തില്‍ സ്‌നേഹാ ജയകുമാര്‍, സോണിയാ മോള്‍ മാത്യു എന്നിവരും ക്യാഷ് അവാര്‍ഡ് നേടി. ആംസിന്റെ സെക്രട്ടറി ജോസഫ് കുന്നത്താനി സ്വാഗതവും ജോയിന്റെ സെക്രട്ടറി സജിമോള്‍ കെ.ജെ. കൃതജ്ഞതയും പറഞ്ഞു. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെ കിഴതടിയൂര്‍ ബാങ്കും ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു.