"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 3, വ്യാഴാഴ്‌ച

ബോംബയിലെ ഒരു ദിനം - ജോഷി ജി. എസ്. കല്ലറ

ജോഷി ജി. എസ്. കല്ലറ
ബോംബെയില്‍ എത്തിയ ആദ്യദിനം അവനില്‍ പുതിയ കാഴ്ചകള്‍ ആനന്ദവും അതിലുപരി സങ്കടവും ഉളവാക്കി. പല തട്ടുകളാല്‍ തിരിക്കപ്പെട്ട ജനസമൂഹം പാര്‍പ്പിടങ്ങള്‍ അവ വിളിച്ചോതുന്നു.
ആനന്ദ് അവന്റെ അങ്കിളിന്റെ വീട്ടിലായിരുന്നു താമസം. രണ്ടു മുറിയും അടുക്കളയുമുള്ള ഫ്‌ളാറ്റ്........
സായാഹ്നത്തില്‍ അവനുതോന്നി സൂര്യാസ്തമനം കാണുക. അതിനായി ദൂരത്തുള്ള കടല്‍
തീരത്തേയ്ക്കു പോകുവാനായി സെക്കന്റ് ക്ലാസ്സ് ടിക്കറ്റ് സമ്പാദിച്ചു. ഇലക്ട്രിക് ടെയിനില്‍ അവന്‍ കയറിയിരുന്നു. സ്റ്റേഷനുകള്‍ പിന്നിലാക്കി ട്രെയിന്‍ മുന്നോട്ട് പാഞ്ഞു.........
ദാദര്‍ എന്ന വലിയ സ്റ്റേഷനില്‍ ട്രെയിന്‍ നിന്നു. ഇറങ്ങേണ്ടവര്‍ അവിടെ ഇറങ്ങി. കയറേണ്ട വര്‍ വണ്ടിയില്‍ കയറി. അവന്‍ ഇരുന്നു്. കമ്പാര്‍ട്ടുമെന്റില്‍ വലിയ തിരക്കില്ലായിരുന്നു. വണ്ടി മൂവ് എന്ന ശബ്ദത്തില്‍ മുമ്പോട്ട് പാഞ്ഞു. അവന്റെ അടുത്തിരുന്ന ആള്‍ പറഞ്ഞു.
അയ്യോ ടി. ടി. ഈ.
അവന്‍ കരുതി അയാള്‍ ടിക്കറ്റ് ഇല്ലത്ത യാത്രക്കാരനായിരിക്കണം. അവന്‍ അവന്റെ സീറ്റലിരുന്ന് യാത്ര തുടര്‍ന്നു സ്വല്പസമയം കഴിഞ്ഞപ്പോള്‍ സാധാരണ വേഷത്തില്‍ വന്ന ഒരാള്‍ പറഞ്ഞു,
ടിക്കറ്റ് നികാലോ (ടിക്കറ്റ് എടുക്കുവിന്‍)
സോറി സാര്‍ ഐ ഡോന്‍ഡ് നോ ഹിന്ദി! ടി.റ്റി.യ്ക്ക് തോന്നി കാണണം ഇവന്‍ കലരിയില്‍ പുതിയവന്‍ തന്നെ! ഇവനെ സ്വല്പം വിരട്ടുക തന്നെ! അയാള്‍ ശബ്ദം ഉയര്‍ത്തി അയാളുടെ
സര്‍വ്വീസ് കാര്‍ഡ് കാണിച്ചു കൊണ്ടു പറഞ്ഞു ഗിവ് മി യുവര്‍ ട്രാവല്ലിംഗ് ടിക്കറ്റ്. ഐ ആം ടി.ടി.ഈ.
ടിക്കറ്റ് അയാളെ ഏല്പിച്ചു അയാള്‍ ടിക്കറ്റ് സൂക്ഷിച്ചു നോക്കി. അവനെ നോക്കി കൊണ്ട്
പറഞ്ഞു.
'യൂ സീ ദിസ് '
അവന്‍ യാത്ര ചെയ്ത കംപാര്‍ട്ടുമെന്റില്‍ ഫസ്റ്റ് ക്ലാസ്സില്‍് എന്നു എഴുതിയിരുന്നു.
അപ്പോഴാണ് അവന് പറ്റിയ അബദ്ധം അവന് മനസ്സിലായത്. അവന്റെ കൈയ്യിലാണെങ്കില്‍ അധികം
പൈസയില്ല. അയാള്‍ അവനെ പോലീസില്‍ ഏല്പിക്കുമോ എന്നുള്ള ഭയത്തില്‍ അവന്‍ നിന്നു.
ടി.റ്റി.ഈ. അവനോട് പറഞ്ഞു 'യൂ പേ റ്റൂ ഫൈവ് ഹണ്‍ഡ്രഡ് റൂപ്പീസ്.'
അവന്‍ അദ്ദേഹത്തോടു സൗമ്യമായി പറഞ്ഞു.
ഐ ഹാവ് ഒന്‍ലി റ്റു ഹണ്‍ഡ്രഡ് റുപ്പീസ്.
ടി. റ്റി. ഇ. അവനെ നോക്കി പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു.
'യു കം വിത്ത് മി.'
അവന്‍ അയാളുടെ കൂടെ നടന്നു. ടി. റ്റി. ഇ ഒരു മുറിയുടെ വാതില്‍ തുറന്നു എന്നിട്ടു പറഞ്ഞു കം വിത്ത് മി. അതില്‍ അയാള്‍ അവന്റെ മനസ്സ് ഭീതി കൊണ്ട് വിറപ്പിച്ചു, അവന്റെ അങ്കിളിന്റെ മോള്‍ പറഞ്ഞിട്ടുണ്ട് ബോംബയില്‍ ആണും പെണ്ണുമല്ലാത്ത ഒരു വര്‍ഗ്ഗമുണ്ട് അവരെ ദേവദാസികള്‍ എന്ന് അറിയപ്പെടുന്നുവെന്ന് മറ്റും. അതില്‍പ്പെട്ടവനാണോ ഈ ടി. റ്റി. ഇ. എന്ന് അവന്‍ മനസ്സില്‍ കരുതി...... അവനെ അകത്താക്കി അയാള്‍ വാതിലിനു സാക്ഷയിട്ടു. അവന്റെ പോക്കറ്റുകള്‍ ഓരോന്നായി പരിശോധിച്ചു. അവന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു കൊണ്ടിരുന്നു. അവന്റെ കൈയിലുണ്ടായിരുന്ന പൈസ അയാള്‍ കൈക്കലാക്കി. അവന് പത്തു രൂപ തിരികെ നല്‍കി എന്നിട്ട് അയാള്‍ പോയി. കതകിന്റെ സാക്ഷയെടുത്തു അപ്പോള്‍ മാത്രമാണ് അവന്റെ ശ്വാസം നേരെ വീണത്. അവന്‍ മുറിയില്‍ നിന്നു ചാടി വെളിയിലിറങ്ങി. ആരെങ്കിലും അവനെ ശ്രദ്ധിച്ചിട്ടുണ്ടോയെന്നു നോക്കി. ആരും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവന്‍ ഫ്‌ളാറ്റ് ഫോമിന് അരികിലേയ്ക്ക് നടന്നു. അപ്പോഴേയ്ക്കും മറ്റൊരു ഇലക്ട്രിക് ട്രെയിന്‍ ഫ്‌ളാറ്റ് ഫോമില്‍ വന്നു നിന്നു...
ആ ട്രെയിനിലെ കംമ്പാര്‍ട്ടുമെന്റി ന്റെ പിറകേ വന്നതില്‍ അവന്‍ കയറി. ടി. ടി. ഇ. അവനോട് പറഞ്ഞു!
യു ഗോ ആന്റ് സിറ്റ് ദെയര്‍ ദാറ്റ് ഈസ് സെക്കന്റ് ക്‌ളാസ്സ്.
അവന്‍ ഒരു കംമ്പാര്‍ട്ടുമെന്റില്‍ ചാടിക്കയറി വണ്ടി ഒരു വിസിലോടെ മുമ്പോട്ടു പാഞ്ഞു. വീട്ടില്‍ എത്തിയപ്പോള്‍ വിനു അവിടെ എത്തിയിരുന്നു. അവനെ കണ്ട് കൊണ്ട് അവള്‍ ചോദിച്ചു.?.
ചേട്ടന്‍ എപ്പോള്‍ എത്തി.
അവന്‍ പറഞ്ഞു.
രാവിലെ വന്നു. തന്നെ കാണണമെന്നുകരുതി ഇറങ്ങിയാല്‍ ചെല്ലുന്നത് മറ്റു വല്ലയിടത്തും ആയിരിക്കും, ആന്റി ഉണ്ടായിരുന്നതു കൊണ്ട് ഇവിടെ തന്നെ കയറി അവന്‍ ആന്റിയെ നോക്കിക്കൊണ്ടു പറഞ്ഞു.
ഇവള്‍ ബോംബയില്‍ പഠിച്ചിട്ടും നാണം മാറിയില്ലല്ലോ?
നീ തന്നെ അവളെ വിവാഹം കഴിക്കണം. അതിന് നാണം അഭിനയിക്കുകയാണ്. അവള്‍ അതിനു ഉത്തരം നല്‍കാതിരുന്നു. അവര്‍ ഊണു കഴിച്ചു. അവന്റെ അടുത്ത പരിപാടി കിടക്കുക
എന്നുള്ളതാണ്. അവനായി വീനു ഒരു മുറിയിലെ കട്ടിലില്‍ വിരിപ്പു വിരിച്ചു കൊടുത്തു. അവരെല്ലാം മറ്റൊരു മുറിയില്‍ ഒതുങ്ങി. അങ്കിള്‍ അവനെ നോക്കി പറഞ്ഞു.
നിനക്ക് നല്ല ക്ഷീണം കാണും നീ അവിടെ കിടന്നോളൂ. രാത്രിയില്‍ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കാന്‍ മടിക്കേണ്ടാ. ഈ കതക് അടയ്ക്കുന്നില്ല.
അവന്‍ കിടന്നതറിയാതെ ഉറങ്ങി. അവന്‍ എന്തൊക്കെയോ സംസാരിച്ചിരുന്നു.
അവന്‍ ഉറക്കത്തില്‍ സ്വപ്നങ്ങള്‍ കാണുക പതിവാണ്. പലപ്പോഴും ദു:സ്വപ്നങ്ങള്‍ കാണും.
അന്നും ഏതോ സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നു.
അപ്പോള്‍ അവള്‍ അവന്റെ അടുത്തു ഉണ്ടായിരുന്നു. അവനോട് വീനു ചോദിച്ചു.
എന്താ ചേട്ടന്‍ പറഞ്ഞത് അയ്യോ ടി.ടി.ഇ. വരുന്നേ എന്നോ മറ്റോ.
അത് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അവളോട് നടന്ന കഥകള്‍ പറയണമെന്നുണ്ടായിരുന്നു. അപ്പോള്‍ പറഞ്ഞാല്‍ അങ്കിളും ആന്റിയും ഉണരും. പിന്നീട് ഒരിയ്ക്കല്‍ ആകാമെന്നു കരുതി. അവരുടെ ശരീരഭാഗങ്ങള്‍ ഉരുമിയാണിരുന്നത്. അവന്റെ ശരീരത്തില്‍ എന്തോ ചൂടനുഭവപ്പെടുന്നതായി തോന്നി. അവന്റെ ചുണ്ടുകള്‍ അവളുടെ കവിളിനോട് ചേര്‍ന്നു. കവിളിലൂടെ ചുണ്ടുകള്‍ ഉരുമ്മി താഴോയ്ക്കിറങ്ങി. അവള്‍ക്ക് തോന്നിക്കാണും അവന്‍ അവനല്ലതായി തീരുകാണെന്ന്. വീനു അവനെ തള്ളി നീക്കിയിട്ട് അവളുടെ കിടപ്പറയിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.
'ഇപ്പോള്‍ ഇതൊക്കെ മതി ബാക്കി താലി കെട്ടിയശേഷം.'
അവന്‍ കട്ടിലിന്‍ നിന്നെണിറ്റ് ഇടവാതിലിനടുത്തേയ്ക്കു നടന്നു. തുറന്നു കിടന്നിരുന്ന വാതിലുകള്‍ കൂട്ടിയടച്ചു സാക്ഷയിട്ടു. അപ്പോള്‍ ക്ലോക്കില്‍ പന്ത്രണ്ടടിച്ചു. അവന്റെ ബോംബയിലെ ഒരു ദിനം അവസാനിച്ചു...


ജോഷി ജി. എസ്. കല്ലറ
9495312531