"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 4, വെള്ളിയാഴ്‌ച

ഇളുവള്ളുവനാടിന്റെ വീരപുത്രി : കുന്നുകുഴി എസ് മണി

നെടുമങ്ങാടിന്റെ ആദ്യത്തെ പേര് ഇളു വള്ളുവനാടെ ന്നായിരുന്നു. ആധുനിക തിരുവിതാം കൂറിന്റെ സ്യഷ്ടാവായ മാര്‍ത്താണ്ഡ വര്‍മ്മയുടെയും, ധര്‍മ്മ രാജാ വിന്റെയും ഭരണകാലങ്ങള്‍ ക്കിടയിലാണ് വള്ളുവരാജാ ക്കന്മാരുടെ ഭരണാന്ത്യത്തിന് തിരശ്ശീല വീണതെന്ന് സംശയിക്കു ന്നതായി നേരത്തെ പറ ഞ്ഞിരുന്നു. ചേരവംശജനായ വേണാട് രാജാക്കന്മാര്‍ നാഞ്ചിനാട് ആക്രമിക്ക പ്പെട്ടത് ഇവിടെ സ്മരണീയമാണ്. വള്ളുവ രാജാക്കന്മാരുടെ ഭരണം നിലനിന്ന പ്രദേശമായതു കൊണ്ടാണ് നെടുമങ്ങാടിന് ഇളു വള്ളുവനാട് എന്ന പേര് സിദ്ധിച്ചത്. ഇളുവള്ളുവനാടിനെ സംബന്ധിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗ്രന്ഥവരിയിലും പരാമര്‍ശ മുണ്ട്. വള്ളുവനാടിന്റെ ചരിത്രത്തില്‍ ആ വിവരം രേഖപ്പെടുത്തി യിട്ടുള്ളത് ശ്രദ്ധിച്ചാല്‍ മതി. നാഗമയ്യയുടെ 'സ്റ്റേറ്റ് മാനുവലിലും', അനന്ത ക്യഷ്ണയ്യരുടെ 'തിരുവിതാംകൂ റിന്റെ ചരിത്രത്തിലും' ഇളുവള്ളുവ നാടിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഇതിന്റെ തലസ്ഥാന മായിരുന്നു കൊക്കോതമംഗലം. കൊക്കോതമംഗലം തലസ്ഥാനമാക്കി രാജ്യം ഭരിച്ചി രുന്ന കോതറാണി താമസിച്ചിരുന്ന കൊട്ടാരക്കെട്ടുകള്‍ സ്ഥിതി ചെയ്തി രുന്ന കൊറ്റാമലക്കുന്ന് വളരെയേറെ യുദ്ധതന്ത്രപ്രധാന വുമായിരുന്നു.

പെരുമാട്ടുകാളിയുടെ സന്തതി പരമ്പരയില്‍പ്പെട്ട റാണിയാണ്‌ കോക്കോതമംഗലം ആസ്ഥാനമാക്കിഭരണം നടത്തിയ പുലയറാണി. ഇവര്‍ പുലയനാര്‍കോട്ട രാജാവിന്റെ സഹോദരി കൂടിയാണെന്ന വസ്തുത കഴിഞ്ഞഭാഗത്തില്‍ കൊടുത്തിരുന്നു. മറ്റൊരു സഹോദരിയായ കണ്ണമാല താമസിച്ചിരുന്ന ഭാഗമാണ് പില്‍ക്കാലത്ത് കണ്ണമ്മൂലയായി മാറിയത്. കണ്ണമാല ഭരണാധികാരിയായിരുന്നില്ല. കോക്കോതമംഗലം കൊട്ടാരം വളരെയേറെ ചരിത്രപ്രാധാന്യം ഉണ്ടെന്നു പറഞ്ഞുവല്ലോ. ശത്രുസൈന്യ ങ്ങളുടെ നീക്കങ്ങള്‍ ദൂരെത്തു നിന്നു തന്നെ നിരീക്ഷിക്കാനും അവരുടെ നീക്കങ്ങള്‍ ശ്രദ്ധിക്കാനും കൊട്ടാരത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതുപോലെ ശത്രുനാശത്തിന് ഉദകുന്ന വന്‍കിടങ്ങുകളും, മുതലക്കുളങ്ങളും പ്രത്യേകം സംവിധാനം ചെയ്തു നിര്‍മ്മിച്ചിരുന്നു. വലിയ കളരിയും കളരിയോദ്ധാക്കളും, കാട്ടാനകള്‍ കാക്കുന്ന കോട്ടവാതിലുകളും കൊണ്ട് കൊട്ടാരം സംരക്ഷിക്കപ്പെട്ടിരുന്നു. ഇവിടെയും ഒരു വന്‍കിണര്‍ അടുത്തകാലം വരേയും കാണപ്പെട്ടിരു ന്നതായി ഈ ഗ്രന്ഥകര്‍ത്താവിനോട് സമീപവാസികള്‍ പറയുകയുണ്ടായി. പുലയനാര്‍കോട്ടയില്‍ നിന്നുള്ള ഗുഹാമാര്‍ഗ്ഗമാണ് ഈ കിണറ്റില്‍ തുറന്നിരുന്നതെന്ന് അവര്‍ പറയുന്നു.

കൊല്ലിനും കൊലയ്ക്കും അധികാരമുള്ള റാണി

കോതറാണിയുടെ ഭരണകാലം സവര്‍ണരെ സംബന്ധിച്ചിടത്തോളം പേടി സ്വപ്നമായിരുന്നു. കാരണം കൊല്ലിനും കൊലയ്ക്കും വരെ അധികാര മുണ്ടായിരുന്നു കോതറാണി. ജസ്റ്റിസ് പി. രാമന്‍ തമ്പി 1916 ല്‍ തയ്യാറാ ക്കിയ'ജന്മികുടിയാന്‍' റിപ്പോര്‍ട്ടില്‍ അത് വ്യക്തമായി പ്രതിപാദിക്കു ന്നുണ്ട്. ആ റിപ്പോര്‍ട്ടിന്റെ ഒരു ഭാഗത്ത് കോക്കോതമംഗലത്തെ കോത റാണിയുടെ മകള്‍ ആതിര റാണിയുടെ തെരണ്ടു കല്യാണസംബന്ധമായി കോതറാണി അവിടത്തെ കരപ്രമാണിമാര്‍ക്ക് അയച്ച ഒരു തിട്ടൂരത്തെ ക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

ജസ്റ്റിസ് രാമന്‍ തമ്പിക്ക് ഈ തിട്ടൂരത്തെക്കുറിച്ച് വിവരം നല്കിയത് പത്മനാഭപുരം റവന്യു കച്ചേരിയിലെ തഹസീല്‍ദാറായിരുന്നു. അദ്ദേഹം ഈ തിട്ടൂരം നേരില്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തിട്ടൂരം പത്മനാഭപുരം റവന്യൂ കച്ചേരിയിലെ പഴയഫയലുകളില്‍ ഉള്ളതായി പറയുന്നു. അക്കാലത്ത് കോക്കോതമംഗലത്തെ ചില സവര്‍ണപ്രമാണിമാര്‍ റാണിയോട് കടുത്ത അസൂയയിലും സ്പര്‍ദ്ധയിലുമാണ് കഴിഞ്ഞിരുന്നത്. ചേരവംശത്തിലെ അവസാനകണ്ണിയായ ആറ്റിങ്ങല്‍ രാജാവ് കോക്കോത മംഗലത്തെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന വിവരം ചാരന്മാര്‍ മുഖേന ഗ്രഹിച്ച കോതറാണി കോപഗ്രസ്തയായിരുന്ന സന്ദര്‍ഭത്തിലാണ് ഈ തിട്ടൂരം പുറപ്പെടുവിച്ചതെന്ന് വ്യക്തമാണ്.

രാജകല്പനയുടെയും അതിലുപരി ആജ്ഞാശക്തിയുടെയുംപ്രതീകമായ ആ തിട്ടൂരം ഇങ്ങനെയാണ്.

'രാജകുമാരിയുടെ തെരണ്ടു കല്യാണത്തില്‍ സഹകരിക്കുകയും വേണ്ട ഒത്താശകള്‍ നല്‍കുകയും ചെയ്യണമെന്നും, അല്ലാത്തപക്ഷം അവരെ പുല്ലോടെ, പുരയോടെ, കല്ലോടെ, കരയോടെ ചോദ്യം ചെയ്യുന്നതാണ്.' കോതറാണിയുടെ ഈ ആജ്ഞ കരപ്രമാണിമാര്‍ ശിരസാ വഹിക്കുകയും അനുസരിക്കുകയും തെരണ്ടു കല്യാണത്തില്‍ സഹകരിക്കുകയും ചെയ്തു വെങ്കിലും അവരുടെ ഉള്ളിലെ പ്രതികാരാഗ്നി ആളിക്കത്തുക തന്നെ ചെയ്തിരുന്നു.

വേണാടിന്റെ ചരിത്രത്തില്‍ നിരവധി സംഭവപരമ്പരകള്‍ക്ക് കാരണക്കാരി യായ ഉമയമ്മറാണിക്ക് മുകിലന്മാരുടെ ആക്രമണഭീഷണി ഒരു തലവേദന യായിരുന്നു. കോട്ടയം കേരളവര്‍മ്മയുടെ സഹായത്തോടെ തിരുവട്ടാര്‍ വച്ച് മുകിലപ്പടയെ തോല്പിച്ചോടിച്ചു. പക്ഷെ രാജ്യത്തിനകത്തെ ശത്രുക്കളായ എട്ടുവീട്ടില്‍പിള്ളമാരുടെ പ്രക്ഷോഭം അപ്പോഴും തുടര്‍ന്നു കൊണ്ടേയിരുന്നു. ഇതില്‍ നിന്നും രക്ഷനേടുവാനായിട്ടാണ് നെടുമങ്ങാട് കരിപ്പൂര്‍കൊട്ടാരത്തിലേയ്ക്ക് ഉമയമ്മറാണി താമസം മാറ്റിയത്. പിന്നീടവര്‍ ഇന്നു കാണുന്ന കോയിക്കല്‍കൊട്ടാരം പണികഴിപ്പിച്ച് അങ്ങോട്ടു താമസം മാറുകയായിരുന്നു. 1684 ല്‍ ഭരണം അവസാനിക്കു ന്നതുവരെ വേണാടന്റെ തലസ്ഥാനം നെടുമങ്ങാട് ആയിരുന്നു. ഉമയമ്മ റാണിയുടെ സാമന്തരായി വടയ്ക്കാട്ട് അച്ഛനും, കോതമംഗലത്തെ കോതറാണിയും, പുല്ലേക്കോണ ത്തുമല്ലനും, കൊട്ടയ്ക്കാട്ട് പരപ്പനയ്യപ്പനും അന്നത്തെ ശക്തിദുര്‍ഗ്ഗങ്ങളായ നാടുവാഴി കളായിരുന്നു. ഇവര്‍ക്കെല്ലാം തന്നെ പ്രത്യേകം കളരികളും, വേലക്കാരും, കാലാള്‍പ്പടയുമെല്ലാം ഉണ്ടായിരുന്നു.

ഉമയമ്മ റാണിക്ക് വേണാടിന്റെ ഭരണം ഐശ്വര്യവത്തായും സുഗമ മായും മുന്നോട്ടു കൊണ്ടുപോകുന്നതിന് കോക്കേതമംഗലത്തെ കോതറാണി യുടെയും, വടയയ്ക്കാട്ടച്ഛന്‍ നമ്പൂതിരിയുടെയും, കൊട്ടയ്ക്കാട് പരപ്പനയ്യ പ്പന്റെയും സഹകരണം അത്യന്താപേക്ഷിതമായിരുന്നതായി നെടുമങ്ങാടി ന്റെ ചരിത്രരേഖകള്‍ സമര്‍ഥിക്കുന്നു.

ഒരിക്കല്‍ കൊട്ടയ്ക്കാട്ട് പരപ്പന്‍ അയ്യപ്പന്‍ ഉമയമ്മറാണിയുടെ സ്വാധീനം പിടിച്ചു പറ്റാന്‍ ഒരു നുണപ്രയോഗം നടത്തി. അത് വടയയ്ക്കാട്ട് അച്ഛന്‍ നമ്പൂതിരിയും കോതമംഗലത്തെ കോതറാണിയും തമ്മില്‍ അവിഹിത ബന്ധം പുലര്‍ത്തുന്നു വെന്നാണ്. ഉമയമ്മറാണി ഉടന്‍ തന്നെ കോതറാണി യേയും വടയയ്ക്കാട്ടച്ഛനെയും കൊട്ടാരത്തിലേയ്ക്ക് ഭടന്മാരെ അയച്ചു വിളിപ്പിച്ചു. ജ്ഞാനദ്യഷ്ടിയാല്‍ കാര്യം ഗ്രഹിച്ച കോതറാണി വടയയ്ക്കാ ട്ടച്ഛനെ നേരില്‍ച്ചെന്നു കണ്ട് ഈ മോതിരം ധരിക്കണമെന്നും ഉമയമ്മയുടെ ദൂതനിവിടെ വന്നാല്‍ ആ വാഹനത്തില്‍ കയറി കൊട്ടാരത്തിലെത്തണ മെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് കോതറാണി നേരിട്ട് കോയിക്കല്‍ കൊട്ടാരത്തിലേയ്ക്ക് എഴുന്നെള്ളി.

കൊട്ടാരത്തിലെത്തിയ ഇളുവള്ളുവനാടിന്റെ വീരപുത്രി ഉമയമ്മയെ മുഖം കാണിച്ചു. ഉമയമ്മ വലിയ മാനസികവിക്ഷോഭത്തോടെ തന്റെ സഹോദരി തങ്കച്ചി അവിഹിത ഗര്‍ഭം ധരിച്ച വിവരം കോക്കോതമം ഗലത്തെ കോതറാണിയെ ധരിപ്പിച്ചു. അപ്പോഴേയ്ക്കും അകലെനിന്നും ഒരു ഗര്‍ജ്ജനസ്വരം ശ്രവിക്കയാല്‍ ഉമയമ്മയോട് കോതറാണി പറഞ്ഞു 'അത് വടയയ്ക്കാട്ടച്ഛന്‍ നമ്പൂതിരിയുടെ വരവാണ്. ഞാനും വടയ്ക്കട്ട ച്ഛനും തമ്മില്‍ ഗുരു-ശിഷ്യ ബന്ധമുള്ളവരാണ്. ഞങ്ങളിലുള്ള റാണിയുടെ ആരോപണങ്ങള്‍ ശുദ്ധ അസബന്ധമാണ്.' വസ്തുതകള്‍ ഗ്രഹിച്ച ഉമയമ്മ വടയയ്ക്കാട്ടച്ഛന്‍ നമ്പൂതിരിയെ വരണ്ടായെന്ന് വിലക്കുകയും സാമന്തറാ ണിയായ കോതയെ യഥോചിതം കൊട്ടാരത്തിലേയ്ക്ക് യാത്രയാക്കുകയും ചെയ്തു.

കോതറാണിയുടെ അന്ത്യത്തോടെ ഇളുവള്ളുവനാടിന് കോക്കോതമംഗലം എന്ന് പേരു പതിയുകയും ചെയ്തുവെന്നാണ് ചരിത്രരേഖകള്‍കൊണ്ട് കാണുന്നത്.