"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 13, ഞായറാഴ്‌ച

പട്ടികജാതി/വര്‍ഗ അതിക്രമ നിരോധന നിയമം - വി കെ കുട്ടപ്പന്‍ ചങ്ങനാശേരി


30. പ്രത്യേക ഓഫീസര്‍ (Nodel Officer)

1. ജില്ലാ മജിസ്‌ട്രേറ്റിന്റെയോ എസ്.പിയുടെയോ നിയുക്തരായ മറ്റ് ഉദ്യോഗസ്ഥരുടെയോ പ്രവര്‍ത്തനവുമായി സംയോജിച്ചു പ്രവര്‍ത്തിക്കുവാന്‍ ഗവ. സെക്രട്ടറിയുടെ പദവിയിലുള്ള ഒരു പ്രത്യേക ഉദ്യോഗസ്ഥനെ (ചീറലഹ ഛളളശരലൃ)നിയമിക്കേണ്ടതാണ്. നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നീ നിലകളില്‍ എല്ലാ മൂന്നു മാസത്തിലും ഈ ചീറലഹ ഛളളശരലൃ തന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടു സര്‍ക്കാരിനു സമര്‍പ്പിക്കേണ്ടതാണ്.
1. ഈ നിയമത്തിന്റെ ഉപവകുപ്പ് 2, 3, 4, 5, 6 അനുസരിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ യഥാസമയം സര്‍ക്കാരിനു സമര്‍പ്പിക്കേണ്ട ഉത്തരവാദിത്തം ഈ ഉദ്യോഗസ്ഥ നിക്ഷിപ്തമാണ്.
2. ഈ നിയമമനുസരിച്ചു രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുക.
3. തിരിച്ചറിയപ്പെട്ട പ്രദേശങ്ങളിലെ ക്രമസമാധാനനില
4. അതിക്രമങ്ങള്‍ക്കു വിധേയരായവര്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള സാമ്പത്തിക സഹായമോ മറ്റു തരത്തിലുള്ളതോ ആയ സമാശ്വാസ നടപടികള്‍.
5. അതിക്രമങ്ങള്‍ക്കു വിധേയരായവര്‍ക്കുള്ള റേഷനിംഗ്, വസ്ത്രം, പാര്‍പ്പിടം, നിയമസഹായം, യാത്രാബത്ത, നിയമബത്ത, ഗതാഗത സൗകര്യം, ഇവയുടെ അടിയന്തിര ലഭ്യത.
6. ഈ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുവേണ്ടി രൂപീകൃതമായ സര്‍ക്കാരിതരസംഘടനകള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിവിധ സംഘടനകള്‍ പൊതുജനസേവകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍.

31. സ്‌പെഷ്യല്‍ ഓഫീസര്‍

തിരിച്ചറിയപ്പെട്ട പ്രദേശങ്ങളിലേക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗ സെല്‍ വിവിധ സംഘടനകള്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, ജില്ലാ പോലീസ് സൂപ്രണ്ട്, മറ്റു നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനു താഴെയല്ലാതെ സ്ഥാനമുള്ള ഒരു സ്‌പെഷ്യല്‍ ഓഫീസര്‍ നിയമിക്കപ്പെടുന്നു. ഈ ഓഫീസര്‍ക്ക് താഴെ പറയുംപ്രകാരമുള്ള ഉത്തരവാദിത്വങ്ങളുണ്ടായിരിക്കും.

1. അതിക്രമങ്ങള്‍ തടയുകയോ അതിക്രമങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നതോടൊപ്പം അതിക്രമങ്ങള്‍ക്ക് വിധേയരായവര്‍ക്ക് ഉടനടി ആശ്വാസ പ്രവര്‍ത്തനവും മറ്റു സൗകര്യങ്ങളുംചെയ്തു കൊടുക്കുക.
2. പട്ടികവിഭാഗത്തിലുള്ള ജനതയ്ക്ക് ഈ നിയമമനുസരിച്ചുള്ള അവകാശങ്ങളെപ്പറ്റിയും ലഭ്യമായ സംരക്ഷണത്തെപ്പറ്റിയും അവബോധം വളര്‍ത്തുന്നതിനുതകുന്ന തരത്തില്‍ തിരിച്ചറിയപ്പെട്ട പ്രദേശത്തോ ജില്ലാ ആസ്ഥാനത്തോ ബോധവല്‍ക്കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. ഈ കേന്ദ്രങ്ങളില്‍ വിവിധ കേന്ദ്രനിയമങ്ങളെപ്പറ്റിയും സംസ്ഥാന നിയമങ്ങളെപ്പറ്റിയും ബോധവല്‍ക്കരണം നടത്തുക.
3. സര്‍ക്കാതിര സംഘടനകള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും സൗകര്യങ്ങളും നല്‍കി ഇത്തരംകേന്ദ്രങ്ങളില്‍ പഠനകളരികള്‍ക്കുള്ള സൗകര്യം നല്‍കുക.

32. അതിക്രമങ്ങള്‍ക്കിരയായവര്‍ക്കും സാക്ഷികള്‍ക്കും യാത്രാബത്ത,
ദിനബത്ത, യാത്രാ സൗകര്യം ഇവ സംബന്ധിച്ച്

1. ഈ നിയമമനുസരിച്ചുള്ള കേസുകളില്‍ തെളിവു നല്‍കാനെത്തുന്ന സാക്ഷികള്‍, അതിക്രമത്തിനു വിധേയരായവര്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് അവരുടെ വാസസ്ഥലത്തു നിന്നും തെളിവെടുപ്പു സ്ഥലം വരെ എത്തിച്ചേരുന്നതിനും തിരികെപ്പോകുന്നതിനും ട്രയിനില്‍ ആണെങ്കില്‍ രണ്ടാം ക്ലാസ്സ് ടിക്കറ്റ് ചാര്‍ജ്ജും ടാക്‌സിയിലാണെങ്കില്‍ അതിന്റെ ചാര്‍ജ്ജും അതല്ല ബസിലാണെങ്കില്‍ യഥാര്‍ത്ഥ ബസ് ചാര്‍ജ്ജും നല്‍കേണ്ടതാണ്.
2. ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ പോലീസ് ഡപ്യൂട്ടി സൂപ്രണ്ട്, ജില്ലാ മജിസ്‌ട്രേറ്റ് മറ്റു അന്വേഷണ ഉദ്യോഗസ്ഥനയോ കാണുവാന്‍ വേണ്ടി അതിക്രമത്തിനു വിധേയരായവരോ, സാക്ഷി പറയാന്‍ എത്തുന്നവര്‍ക്കോ യാത്രാ സൗകര്യം ഉണ്ടാക്കിക്കൊടുക്കേണ്ടതും അവര്‍ക്ക് ഈ ഇനത്തില്‍ യഥാര്‍ത്ഥമായി ചെലവായിട്ടുള്ള തുക തിരികെ നല്‍കേണ്ടതുമാണ്.
3. 60 വയസ്സുകഴിഞ്ഞ ആള്‍ക്കോ, 40% ത്തില്‍ കൂടുതല്‍ അംഗവൈകല്യം സംഭവിച്ച ആള്‍ക്കോ, സ്ത്രീകള്‍ക്കോ അവരുടെ ആശ്രിതരായ മൈനര്‍ക്കോ അവരുടെ ആവശ്യപ്രകാരം സഹായിയെ ഏര്‍പ്പാടാക്കേണ്ടതാണ്. അതിക്രമങ്ങള്‍ക്കു വിധേയരായവരോ തെളിവെടുപ്പിനു ക്ഷണിക്കപ്പെട്ടവരോ തെളിവു നല്‍കാനെത്തുന്ന സാക്ഷിക്കോ നല്‍കുന്ന തരത്തിലുള്ള സാമ്പത്തിക സഹായം ഇത്തരം സഹായികള്‍ക്കും ലഭിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.
4. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രകാരം ഒരു കര്‍ഷക തൊഴിലാളിക്ക് ലഭിക്കുവാന്‍ അര്‍ഹതയുള്ള മിനിമം പ്രതിദിന വേതനം അതിക്രമത്തിനിരയായവര്‍ക്കോ തെളിവു നല്‍കാനെത്തിയ സാക്ഷി കള്‍ക്കോ ഈ ആവശ്യത്തിനായി അവര്‍ എത്ര ദിവസം താമസിക്കേണ്ടി വരുമോ അത്രയും ദിവസത്തേക്ക് നല്‍കേണ്ടതാണ്.
5. ഈ വേതനത്തിനു പുറമെ ഭക്ഷണചിലവുകള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തരത്തിലുള്ള തുകയ്ക്കും ഇവര്‍ക്കര്‍ഹതയുള്ളതായിരിക്കുന്നതാണ്.
6. യാത്രാബത്ത, ദിനബത്ത എന്നിവ 3 ദിവസത്തിനകം ബന്ധപ്പെട്ടവര്‍ക്കു ലഭിക്കുവാന്‍ സഹായകമായ നടപടികള്‍ സ്വീകരിക്കേണ്ടത് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവാദിത്വമാണ്.
7. ഈ നിയമമനുസരിച്ച് അതിക്രമങ്ങള്‍ക്കിരയായവര്‍ക്കുള്ള വൈദ്യസഹായം, രക്തദാനം, നിര്‍ദ്ദിഷ്ടതോതിലുള്ള വസ്ത്രം, ഭക്ഷണം, ഫലവര്‍ഗ്ഗങ്ങള്‍ ഇവ ലഭ്യമാക്കുവാനുള്ള ഉത്തരവാദിത്വം ജില്ലാ മജിസ്‌ട്രേറ്റ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ബന്ധപ്പെട്ട മറ്റുദ്യോഗസ്ഥര്‍ ഇവരിലൊരാള്‍ക്കായിരിക്കും.