"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 1, ചൊവ്വാഴ്ച

അധികാരം സാമൂഹികനീതി നിഷേധിക്കപ്പെട്ടവരിലേക്ക് എത്തിക്കും: - അപ്പാഞ്ചിറ പൊന്നപ്പന്‍

വി സി സുനില്‍, ആപ്പാഞ്ചിറ പൊന്നപ്പന്‍ 
അപ്പാഞ്ചിറ പൊന്നപ്പന്‍
(പ്രസിഡന്റ്, കേരള ജനതാ പാര്‍ട്ടി) 9447148721


ആദ്യകാല പൊതു പ്രവര്‍ത്തന ങ്ങക്കെുറിച്ച് വിശദമാക്കാമോ?
പൂഴിക്കോല്‍ പബ്ലിക് ലൈബ്രറി യുടെ സെക്രട്ടറിയായി പൊതു പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് ആപ്പാഞ്ചിറ എസ്.എന്‍.ഡി.പി ശാഖായോഗം പ്രവര്‍ത്തനം ആരംഭിച്ച പ്പോള്‍ മുതല്‍ എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ കമ്മിറ്റി അംഗമായും തുടര്‍ന്ന് വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ കൗണ്‍സിലര്‍ ആയും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എസ്.എന്‍.ഡി.പി യൂത്ത്മൂവ്‌മെന്റ് ശ്രീ. എ. എസ്. പ്രതാപ്‌സിംഗ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ രൂപികരിച്ചപ്പോള്‍ സംസ്ഥാന കണ്‍വീനര്‍ ആയും പ്രവര്‍ത്തിച്ച്. ഈ കാലത്ത് തന്നെ മാതൃഭൂമി സ്റ്റഡി സര്‍ക്കിളി ന്റെ ഒരു പ്രവര്‍ത്തകനായി മാറിയിരുന്നു. ആപ്പാഞ്ചിറ ദര്‍ശന മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന്റെ പ്രസിഡന്റായും തുടര്‍ന്ന് മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ കോട്ടയം ജില്ലയില്‍ ഒട്ടനവധി സ്ഥലങ്ങളില്‍ മാതൃ ഭൂമി സ്റ്റഡി സര്‍ക്കിളിന്റെ യൂണിറ്റുകള്‍ രൂപികരിക്കുവാന്‍ നേതൃത്വം കൊടുത്തിട്ടുണ്ട്; തുടര്‍ന്ന് എസ്.എന്‍.ഡി.പി യോഗ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ എസ്.എന്‍. ഡി.പി യോഗം ഡയറക്ടര്‍ ബേര്‍ഡ് അംഗം കൗണ്‍സിലര്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കച്ചു. ഈ കാലയളവില്‍ തന്നെ സഹകരണ മേഖലയില്‍ ഒരു ജീവനക്കാരനായും പ്രവര്‍ത്തിച്ചിരുന്നു. ഈ കാലയളവില്‍ വലിയൊരു പ്രവര്‍ത്തനം തന്നെ ഞാന്‍ നടത്തിയതു ശ്രീനാരായണഗുരു ജയന്തിക്കു അവധിക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങ ളായിരുന്നു. ആയതിന് നേതൃത്വം കൊടുക്കുവാന്‍ ശ്രീനാരായണ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫോറം എന്ന സംഘടനയ്ക്കു രൂപം നല്കുകയും ആയതിന്റെ സ്റ്റേറ്റു പ്രസിഡന്റായി പ്രവര്‍ത്തിച്ച് ദീര്‍ഘ നാളത്തെ നിവേദനങ്ങളുടേയും സമരങ്ങളുടേയും ഫലമായി ശ്രീനാരായണ ഗുരുദേവ ജയന്തി നെഗൊഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് അനുസരിച്ച് അവധി നേടിയെടുക്കുവാന്‍ കഴിഞ്ഞു. ഇതുവഴി പതിനായിരക്കണക്കിന് സഹകരണ ബാങ്കിലേയും, ഇന്‍ഷുറന്‍സ് മേഖലയിലെയും, കോമേഴ്‌സ്യല്‍ ബാങ്കുകളിലേയും ജീവനക്കാര്‍ക്ക് അവധി ലഭിച്ചു. ഇത് എന്റെ ജീവിത ത്തിലെ വലിയ കാര്യമായി ഞാന്‍ കാണുന്നു. ഈ പ്രവര്‍ത്തനങ്ങളുടെ ഫലം കണ്ടിട്ടുകൂടിയാകണം ശ്രീ.വെള്ളപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ 2004ല്‍ കണിച്ചുകുളങ്ങരയില്‍ വച്ച് എസ്.എന്‍.ഡി.പി യോഗാംഗങ്ങളായ കേരളത്തിലെ ഐ.എ.എസ്, ഐ.പി.എസ് അടക്കം പ്യൂണ്‍ വരെയുള്ള ജീവനക്കാരുടെ ഒരു യോഗം വിളിച്ചുകൂട്ടി. ഒരു സംഘടന രൂപികരിച്ച് ഈ സംഘടനയ്ക്ക് ശ്രീനാരാ യണ എംപ്ലോയീസ് വെല്‍ഫയയര്‍ ഫോറം എന്ന് നാമകരണം നടത്തുക യും. ശ്രീ. വെള്ളാപ്പള്ളി നടേശന്‍ രക്ഷാധികാരിയായും ഞാന്‍ പ്രസിഡ ന്റായും പ്രവര്‍ത്തിച്ചു. എല്ലാ വര്‍ഷവും വാര്‍ഷിക യോഗം നടത്തുക യും 2011 ല്‍ ഞാന്‍ റിട്ടയര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡ ന്റു സ്ഥാനത്തു നിന്ന് മാറി. എട്ടു വര്‍ഷക്കാലം തുടര്‍ച്ചയായി പ്രസിഡന്റായി ഇരിക്കുവാന്‍ ഭാഗ്യം ലഭിച്ചു.

ഈ കാലയളവില്‍ ഗുരുദേവ ജയന്തി അവധി നേടിയെടുക്കുവാനും. എംപ്ലോയീസ് ഫോറം കേരളത്തിലെ എല്ലാ താലൂക്കളിലും രൂപീകരി ക്കുവാനും നേതൃത്വം കൊടുത്തതിന്റെയും മറ്റും ഫലമായി കേരളത്തിലെ മികച്ച ശ്രീനാരായണ പ്രസ്ഥാന നേതാവ് എന്ന് മനസ്സലാക്കി ശ്രീനാരായണ സാഹിത്യ അക്കാദമി എനിക്ക് നേതൃത്വ ചൈതന്യ അവാര്‍ഡു നല്കാന്‍ തീരുമാനിക്കുകയും 25.05.2010 ല്‍ വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ ഹാളില്‍ വനം വകൂപ്പുമന്ത്രി ശ്രീ. ബിനോയ് വിശ്വം, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശനും ചേര്‍ന്നു അവാര്‍ ഡു നല്കി. ഇതു എന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി ഞാന്‍ കാണുന്നുണ്ട്. 


രാഷ്ട്രീയമായി ഞാന്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഇടതുപക്ഷ പ്രവര്‍ത്ത കനായിരുന്നു. തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് സാമുദാ യിക -സംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങി കഴിയുമ്പോഴാണ് അടിയന്തരാവസ്ഥ വരുന്നത്. ഇതു ശരിയല്ലാത്ത നടപടിയാണെന്ന് വില യിരുത്തി ജയപ്രകാശ് നാരായണന്റെ ജെ.പി. മൂവ്‌മെന്റിലും തുടര്‍ന്ന് ജനതാ പാര്‍ട്ടിയുടെ രൂപീകരണത്തിലും സജീവമായി നിലകൊണ്ടു ജനതാപാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ച് , ആ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ശ്രീ.ജോസഫ് മാത്തന്റെയും ശ്രീമതി എം. കമല ത്തിന്റെയും ഒപ്പം നില്ക്കുകയും തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നീണ്ട കാലം നിര്‍ത്തിവച്ചു. ഇങ്ങനെ ഇരിക്കെ മഹാഭൂരിപക്ഷത്തിനും സാമൂ ഹ്യനീതി നിഷേധിച്ച് കൊണ്ടുള്ള ഒരു ഭരണമാണ് രാജ്യത്തു നടക്കുന്നത് എന്നു തിരിച്ചറിഞ്ഞ് ഇതിനെതിരെ പ്രതികരിക്കുവാനും ചെറിയ ചെറിയ പ്രവര്‍ത്തനങ്ങള്‍ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട ജനതയെ സംഘടിപ്പിച്ച് നടത്തി കൊണ്ടിരിക്കുകയും ചെയ്തു. ഇങ്ങനെ പോരാ എന്ന് കരുതി ഒരു ശക്തമായ പ്രസ്ഥാനത്തോടൊപ്പം നില്ക്കണം എന്നു കരുതി ബി.എസ്. പി.യില്‍ ചേര്‍ന്നു. തുടക്കത്തില്‍ ആത്മവിശ്വാസം ഉണ്ടായി രുന്നു എങ്കിലും ഞാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായതോടെ ആത്മവിശ്വാസം കുറഞ്ഞുവന്നു. ആ പാര്‍ട്ടി സാമൂഹ്യനീതി നിഷേധിക്കു ന്നവരുടെ കൂടെ നില്ക്കാന്‍ മടിക്കുന്നതാണ് ഞാന്‍ കണ്ടത്. ഭൂരഹിത രായും, ഭവനരഹിതരായും, നിരാലംബരായ ലക്ഷകണക്കിന് ആദിവാസി-ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ എല്ലാ തരത്തിലും വിഷമിക്കുന്ന കാഴ്ച യാണ് നാം കാണുന്നത്. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പാട്ടകാലാവധി കഴിഞ്ഞത് ഉണ്ടായിട്ടും ഏറ്റെടുത്തു ഭൂരഹിതര്‍ക്കു കൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറല്ല.


മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ ഈ ആവശ്യം ഉന്നയിക്കുക പോലും ചെയ്യുന്നില്ല. ഇതു മൂലം പാട്ട കാലവധി കഴിഞ്ഞ ഭൂമിയില്‍ നിന്നും കോടികണക്കിന് രൂപയുടെ ആദായം കൈവശത്തിലിരിക്കുന്നവര്‍ എടുക്കു ന്നതുകൂടാതെ കോടികണക്കിന് രൂപയുടെ വലുതും ചെറുതുമായ തടികള്‍ വെട്ടി വില്ക്കുന്നതും ഇങ്ങനെയൊക്കെ യുള്ള നഷ്ടങ്ങള്‍ ഉണ്ട് എന്നറി ഞ്ഞിട്ടും സര്‍ക്കാരും , മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും മാറി നില്ക്കുന്നു എങ്കില്‍ അതിനു പിന്നില്‍ അഴിമതിയുണ്ട് എന്ന് ന്യായമായും സംശയിക്കാം.

ഈ സാഹചര്യത്തില്‍ പാട്ടകാലവധി കഴിഞ്ഞ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം . ഏറ്റെടുക്കുന്ന ഭൂമി ആദിവാസി - ദളിത് - പിന്നോക്ക സമു ദായങ്ങള്‍ക്കടക്കം ഭൂരഹിതര്‍ക്ക് 3 ഏക്കര്‍ വീതം നല്കണം എന്ന് ആവശ്യപ്പെട്ടു എന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു. രണ്ടാംഘട്ട സമരം എന്ന നിലയില്‍ 9 ദിവസം തുടര്‍ച്ചയായി കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പര്യാടനം നടത്തുന്ന ഭൂസമര ജാഥ നടത്തി. സര്‍ക്കാരിന് നല്കിയ നിവേദനങ്ങള്‍ ഒന്നും പരിഗണിക്കാതെ വന്നപ്പോള്‍ 2014 ജനുവരി 28 ന് ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന തൊടുപുഴ യിലെ കാളിയാര്‍ തോട്ടത്തിലേക്ക് ആയിരത്തി അറുനൂറ്റിപതിനേഴു ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടു മാര്‍ച്ചും ഭൂമി പിടിച്ചടക്കാനുള്ള പരിശ്രമവും നടത്തി. എന്നാല്‍ സമരത്തെ തകര്‍ക്കുവാന്‍ ഭരണകൂടം ഇടുക്കി എസ്.പി യുടെ നിര്‍ദ്ദേശാനുസരണം നൂറു കണക്കിന് പോലീസി നെ ഉപയോഗിച്ച് ഞങ്ങളെ തടഞ്ഞു. അവിടെ ഞാന്‍ ആത്മസംയമനം പാലിച്ച് സമരത്തെ നയിച്ചു. പോലീസും സര്‍ക്കാരും പ്രതീക്ഷിച്ചത് പോലെ അവിടെ സംഘര്‍ഷം ഉണ്ടാക്കി പാവപ്പെട്ടവരെ തല്ലുകൊള്ളിച്ച് സമരം അടിച്ചമര്‍ത്താന്‍ വ്യാമോഹിച്ചവര്‍ക്ക് തിരിച്ചടി കൊടുത്തു കൊണ്ടു സമാധനപരമായി ആ സമരം അവസാനിപ്പിച്ചു. അതിന് ഒരു കാരണം കൂടി ഉണ്ടായിരുന്നു ബി.എസ്.പി സംസ്ഥാന നേതൃത്തിലെ ഒരു വിഭാഗവും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുരേഷ്മാനെയും ഈ ഭൂസമരത്തിന് എതിരായിരുന്നു. പോസ്റ്റര്‍ പ്രചരണം വാഹന പ്രചാരണ ജാഥയും കഴിഞ്ഞപ്പോള്‍ (സമരം നടത്തുന്നതിന് സുരേഷുമാനെ ശക്തമായി എതിര്‍ത്തരുന്നു). അദ്ദേഹത്തിന്റെ നടപടി ധിക്കരിച്ചതിന്റെ പേരില്‍ എനിക്കു പാര്‍ട്ടിയില്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിടേണ്ടിവന്നു. അങ്ങനെയിരിക്കെയാണ് സി. കെ. ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നില്പു സമരം ആരംഭിച്ചത് ഈ സമരം ന്യയത്തിന്റെയും - അവകാശത്തിന്റെയും . സര്‍ക്കാരു ണ്ടാക്കിയ കരാര്‍ നടപ്പിലാക്കത്തതിന്റെയും പേരിലായിരുന്നു. ഈ സമരം സിനിമാക്കാരടക്കം ന്യായമാണ് എന്ന് പറഞ്ഞ് സഹായിച്ചപ്പോഴും ബി.എസ്.പി മാറി നിന്നു. ഞാനു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി.ലെനിനും അങ്കമാലി വ്യാപാരഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് സംസ്ഥാന നേതൃത്വത്തോടും സുരേഷ്മാനെയോടും സംസാരിച്ചു ഈ സമരത്തെ സഹായിക്കുവാന്‍ മുന്നോട്ട് വരണം എന്ന് ആവശശ്യപ്പെട്ടു. എന്നാല്‍ നിരാശയാണു ഉണ്ടായത്. ജാനുവും, ഗീതാനന്ദനും നമ്മളെ സഹായിക്കാത്തവരാണ് അവരെ നമ്മള്‍ സഹായിക്കേണ്ട എന്ന് തീര്‍ത്ത് പറഞ്ഞു എന്നാല്‍ അതിന് എതിരെ എന്റെയും , വി.ലെനിന്റെയും നേതൃത്വത്തില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് വലിയൊരു ജാഥ നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന നില്പു സമരത്തില്‍ പങ്കെടുത്തു. സാമ്പത്തിക സഹായവും നല്കി. ഇതോടെ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗവും സുരേഷുമാനെയുമായി ഞാനും എന്നോടൊപ്പം നിന്നവരും മാനസികമായി അകന്ന് 2014 ഡിസം ബര്‍ 26 ന് തിരുവനന്തപുരം സത്യന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ബി.എസ്.പി സംസ്ഥാന നേതൃയോഗത്തില്‍ സുരേഷ്മാനെ ഞാന്‍ ജാനു വിന്റെ സമരത്തിന് ബി.എസ്.പി പിന്തുണ നല്കിയതിനെയും മറ്റും പരസ്യമായി എതിര്‍ത്തും വിമര്‍ശിച്ചും സംസാരിച്ചു. സുരേഷ്മാനെയെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ബി.എസ്.പി വളരുവാനല്ല തളരു വാനുള്ള പരിപാടികളായിരുന്ന് ആസൂത്രണം ചെയതിരുന്നത്. പാര്‍ട്ടി നേതാക്കള്‍ അവരുടെ സ്വന്തം പണം ഉപയോഗിച്ച് സമ്മേളനങ്ങളും, മറ്റുപരിപാടികളും നടത്തണം. ആയതിനു രസീതു ഉപയോഗിച്ചു പണം പിരിക്കരുത് തുടങ്ങി കര്‍ശന നിര്‍ദ്ദേശമാണ് നല്കിയിരുന്നത്. ഇതുമൂലം പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വന്തമായി പരിപാടി നടത്താന്‍ കഴിയാതെ പാര്‍ട്ടി പ്രവര്‍ത്തനം താറുമായി. ബി.എസ്.പി കേരളത്തില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ സുരേഷുമാനെ കേരളത്തിലെ മുഖ്യധാര പാര്‍ട്ടിക്കാരുടെ ആളായി തീര്‍ന്നിരുന്നോ എന്നു പോലും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംശയിച്ചിരുന്നു. ഈ സമയത്താണ് സുരേഷ്മാനെ സംസ്ഥന ഭാരവാഹികളാകുന്നതിന് ശക്തമായ നിലപാട് പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡന്റു മുതല്‍ ട്രഷറാര്‍വരെ ആകുന്നതിന് 50000 രൂപായും ജില്ലാ ഭാരവാഹികളാകുന്നതിന് 10000 രൂപായും നിയോജക മണ്ഡലം ഭാരവാഹികളാകുന്നതിന് 3000 രൂപായും നല്കുന്നവര്‍ക്കു മാത്രമായി ഭാരവാഹിത്വം വില്ക്കുന്ന നടപടിയുമായി മുന്നോട്ടുവന്നു. ഇതിനെതിരെ ഞാനടക്കമുള്ള മഹാഭൂരിപക്ഷം നേതാക്കളും പണം നല്കി ഭാരവാഹിത്വം വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ഈ കാര്യങ്ങള്‍ എല്ലാം ക്രോഡികരിച്ചു ഞാന്‍ അഖിലേന്ത്യ പ്രസിഡന്റ് ബഹന്‍കുമാരി മായവതിക്കു പരാതി അയച്ചു. പെട്ടെന്നു നടപടികള്‍ ഉണ്ടായില്ല. തുര്‍ന്ന് ബി. എസ്. പി.യില്‍നിന്നു വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമാണ് അതിലടെ ഒരുങ്ങിയത്. എന്നാല്‍ ബി. എസ് പിയില്‍ നിന്നു മാറാന്‍ ആ്രഗഹിച്ചിരുന്നുമില്ല. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അസ്ഥിത്വമില്ലാത്തവനായി മറാനും ആഗ്രഹിച്ചില്ല. തുടര്‍ന്ന് ഞാനടക്കമുള്ളവര്‍ ബി.എസ്.പി വിട്ടു. ബി.എസ്. പി വിട്ടവര്‍ കോട്ടയ ത്തു കൂടി ബഹുജന്‍ സാംസ്‌കാരിക സമിതി രൂപികരിച്ചു പ്രവര്‍ത്തി ക്കുന്നതിനിടെ സുരേഷ്മാനെയും ബി.എസ്.പി യില്‍ നിന്നും പുറത്തായി. സുരേഷ്മാനെയുമായി പൊരു ത്തപ്പെടാന്‍ കഴിയാതെവന്നതാണ് ബി.എസ്.പിയുമായി വിട്ടുപോരാനുള്ള സാഹചര്യമൊരുക്കിയത്.

കേരള ജനതാപാര്‍ട്ടി രൂപീകരിക്കാനുള്ള സാഹചര്യം എന്തായിരുന്നു ?

ബി.എസ്.പി വിട്ടവരും മറ്റു പാര്‍ട്ടികളില്‍ നിന്നും മാറിയവരും കോട്ടയ ത്തു കൂടി, 2015 ജൂണ്‍ 1 ന് കേരള ജനതാ പാര്‍ട്ടിക്കു രൂപം നല്കി. ആപ്പാഞ്ചിറ പൊന്നപ്പന്‍ പ്രസിഡന്റായും,രവീന്ദ്രന്‍ കാസര്‍ഗോഡ്, റ്റി. ഷനൂപ് വൈസ് പ്രസിഡന്റുമാരായും, പി.എ.കുട്ടപ്പന്‍ തൃശൂര്‍, സമദ്‌കൊ ടുവള്ളി എന്നിവര്‍ ജനറല്‍സെക്രട്ടറിമാരായും, സന്തോഷ് ചേന്നാട് ട്രഷറര്‍ ആയും പതിനനേഴ് അംഗ സംസ്ഥാന കമ്മിറ്റി രൂപികരിച്ചു. പാര്‍ട്ടി രൂപികരിച്ചപ്പോള്‍ തന്നെ പാര്‍ട്ടിയുടെ മുമ്പില്‍ വന്ന പ്രശ്‌നം എം.ജി യൂണിവേഴ്‌സിറ്റിയിലെ നിയമന തട്ടിപ്പാണ്. എം.ജി യൂണിവേഴ്‌സിറ്റിയില്‍ 1983 മുതല്‍ നിയമിച്ച എല്ലാ നിയമനങ്ങളും സംവരണം അട്ടിമറിച്ചാണ് എന്ന് കേരളത്തിലെ ദളിത് - പിന്നോക്ക വിഭാഗങ്ങള്‍ പലപ്പോഴും ആക്ഷേപം ഉന്നയിച്ചിട്ടു ള്ളതാണ്. എന്നാല്‍ സിന്‍ഡിക്കേറ്റു അംഗങ്ങള്‍ക്ക് ഇടയിലും - സെനറ്റങ്ങള്‍ക്ക് ഇടയിലും നിയമനങ്ങ ളെക്കുറിച്ച് ആക്ഷേപം ഉണ്ടായപ്പോള്‍ സിന്‍ഡിക്കേറ്റു നിയമനങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങ ളെക്കുറിച്ച് അന്വേഷിക്കുവാന്‍ ഒരു ഉപസമിതിയെ നിയോഗിക്കുകയും ഉപസമിതിയുടെ അന്വേഷണത്തില്‍ നിയമനങ്ങള്‍ സംവരണം അട്ടിമറി ച്ചാണ് എന്നു കണ്ടെത്തുകയും ചെയ്തു. ഉപസമിതി സംവരണം നഷ്ടപ്പെട്ട സമുദായങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്‌നടത്തി നിയമനങ്ങള്‍ നല്ക ണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ജനതാ പാര്‍ട്ടി എം.ജി.യൂണിവേഴ്‌സി വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്കി. എങ്കിലും സിന്‍ഡിക്കേറ്റു കൂടുവാന്‍ കാലം ഏറെ എടുത്തു. ഈ സാഹചര്യത്തില്‍ സമരമല്ലാതെ മറ്റു മാര്‍ഗ്ഗമില്ല എന്നു കണ്ടതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 5 ന് എം. ജി. യൂണിവേഴ്‌സിറ്റിക്കു മുമ്പില്‍ കേരള ജനതാപാര്‍ട്ടി സംവരണം നഷ്ടപ്പെട്ട സമുദായങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി നിയമനം നല്കണമെന്ന് ആവശ്യപ്പെട്ടു കൂട്ടധര്‍ണ്ണ നടത്തി. കൂട്ടധര്‍ണ്ണയില്‍ അഭിവാദ്യം ചെയ്ത് വിവിധ നേതാക്കള്‍ സംസാരിച്ചു. വിശ്വ കര്‍മ്മ സമുദായ ത്തിന് 1983 മുതല്‍ ഒരു നിയമന വും ലഭിച്ചില്ല. ഈഴവ, മുസ്ലീം, ലത്തീന്‍ കാത്തോലിക്കര്‍ എന്നിവര്‍ക്കും സംവരണത്തിലുടെ ജോലി ലഭിച്ചില്ല. ഈ പ്രശ്‌നം ഇത്ര വലുതായിട്ടും മറ്റു രാഷ്ട്രീയ പാര്‍ട്ടികളോ സംവരണ സമുദായ സംഘടനകളൊ ഇതില്‍ ഇടപെടാതിരിക്കുന്നതില്‍ എനിക്ക് ദു:ഖമുണ്ട്.

പാര്‍ട്ടിയുടെ അടുത്ത പരിപാടി എന്താണ്?

പാര്‍ട്ടി ഏറ്റെടുക്കുന്ന അടുത്ത സമരപ്രചരണം 1) തെരഞ്ഞെടുപ്പുകളിലും നിയമനങ്ങളിലും ജനസഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തുക. 2) സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക. 3) ഭൂരഹിതര്‍ക്ക് ഭൂമിയും റോഡ്-തോട് പുറംപോക്കുകളില്‍ താമസിക്കു ന്നവര്‍ക്ക് മൂന്ന് ഏക്കര്‍ ഭൂമിയും നല്‍കുക.4) തൊഴിലുറപ്പ് രംഗത്ത് പരിഷ്‌കാരങ്ങള്‍ വരുത്തുകയും കൂലി കൂടുതല്‍ നല്‍കുകയും ചെയ്യുക. 5) വൈദ്യുതി മേഖലയില്‍ ഉപഭോക്താവില്‍നിന്നും നിക്ഷേപങ്ങള്‍ നിര്‍ബ ന്ധമായും സ്വീകരിക്കുന്നതും മീറ്റര്‍ ചാര്‍ജ് ഈടാക്കുന്നതും അവസാനി പ്പിക്കുക ഈ ആവശ്യങ്ങല്‍ ഉന്നയിച്ചുകൊണ്ട് ഒക്‌ടോബര്‍ 21ന് ജില്ലാ കളക്ടറേറ്റുകള്‍ക്കുമുമ്പില്‍ കൂട്ടധര്‍ണ്ണ നടത്തുവാന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരിക്കുകയാണ്. പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ എല്ലാവിധ പിന്തുണയും പാര്‍ട്ടിക്കുണ്ടായിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

കേരള ജനതാ പാര്‍ട്ടിയുടെ അടിസ്ഥാന ആശയം എന്താണ് ?. പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങള്‍ ഏന്തൊക്കെ?

കേരളാ ജനതാ പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത് അധികാരം അധ:സ്ഥിരി ലേക്ക് എന്നാണു കൂടാതെ അഴിമതിക്കെതിരെ സാമൂഹ്യനീതിക്കായി ഈ ലക്ഷ്യത്തിലടിയുറച്ചു പാര്‍ട്ടി പ്രവര്‍ത്തിക്കും. പാര്‍ശ്വവല്‍കൃത സമുദായ ങ്ങള്‍ക്ക് രാഷ്ട്രീയ അധികാരം ഉറപ്പുവരുത്തുവാന്‍ സ്ഥാനര്‍ത്ഥി നിര്‍ണ്ണ യത്തിലും നിയമനങ്ങളിലും ജനസംഖ്യാനുപാതിക പ്രാതിനിധ്യവും സംവരണവും ഉറപ്പു വരുത്തും. സാമൂഹ്യനീതി ഉറപ്പാക്കുവാന്‍ അഴിമതി നിര്‍മാര്‍ജ്ജനം ചെയ്ത് അധികാരം അധ:സ്ഥിതിരിലേക്ക് എത്തിക്കും. സ്വകാര്യ മേഖലകളിലും ഗവണ്‍മെന്റു തസ്തികകളിലും ജനസംഖ്യാനുപാതിക സംവരണം നടപ്പില്‍ വരുത്തും. പാട്ടകാലവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും പിടിച്ചെടുത്ത് ഭൂരഹിതര്‍ക്കും, റോഡ്, തോടുപുറമ്പോക്കിലും ലക്ഷം വീടുകളില്‍ താമസിക്കുന്നവര്‍ക്കും 3 ഏക്കര്‍ വീതം നല്കും.

ദേവസ്വം ബോര്‍ഡിലേയും, സഹകരണ സ്ഥാപനങ്ങളിലേയും മുഴുവന്‍ നിയമനങ്ങളും പി.എസ്.സി യ്ക്കു വിടും ആരോഗ്യ - വിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും ഗവണ്‍മെന്റു ഉടമയിലാക്കും. നഗരസ്വത്തിനും പരിധി ഏര്‍പ്പെടുത്തും. ജാതി നിര്‍മ്മാജനത്തിനു മിശ്രവിവാഹം പ്രോത്സാ ഹിപ്പിക്കുകയും ആക്രമ കൊലപതാക രാഷ്ട്രീയത്തിന് അറുതി വരുത്തും ദളിത് പിന്നോക്ക മത ന്യൂനപക്ഷ ഐക്യം ഉറപ്പിച്ച് വര്‍ഗ്ഗീയ വാദം തുടച്ചു നീക്കും.

കേരളത്തിലെ മുന്നണി രാഷ്ട്രീയത്തെക്കുറിച്ച് എന്താണ് അഭിപ്രായം?

കേരളത്തിലെ എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പി മുന്നണിയും സവര്‍ണ്ണ താല്പര്യം സംരക്ഷിക്കുന്നവരാണ്.അരുവിക്കരയിലെ തെരഞ്ഞെ ടുപ്പില്‍ നാം കണ്ടത് അതാണ് എല്ലാ സ്ഥാനാര്‍ത്ഥികളും ഒരു സമുദായ ത്തിലെ ആളുകള്‍ തന്നെ . കേരള നിയമസഭയിലെ അംഗങ്ങളിലെ ജാതി തിരിച്ചുള്ള പട്ടിക പരിശോധിച്ചാല്‍ നമുക്കു അത്ഭുതം തോന്നും 140 പേരില്‍ 9.5% വരുന്ന വിശ്വ കര്‍മ്മജര്‍ ഒറ്റയളില്ല. യു.ഡി.എഫിലെ 73 എം.എല്‍.എ മാരില്‍ ഈഴവ സമുദായത്തിന് 3 പേര്‍ മാത്രം. അടൂര്‍ പ്രകാശ്, കെ.ബാബു, കെ. അച്ചുതന്‍ചിറ്റൂര്‍. ഡോ.ബി.ആര്‍ അംബേദ്കര്‍ ഭരണ ഘടനയില്‍ പറഞ്ഞിട്ടുള്ളതു കൊണ്ടു ഒഴിവാക്കാന്‍ കഴിയാത്തതു കൊണ്ട് മാത്രമാണ് കുറച്ച് പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ എം.എല്‍.എ മാര്‍ കേരള നിയമ സഭയില്‍ ഉള്ളത്. സംവരണത്തിന്റെ പ്രധാന്യം മനസ്സിലാക്കണമെങ്കില്‍ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി. കേരളത്തി ലെയും രാജ്യത്തെയും പട്ടിക ജാതി , പട്ടിക വര്‍ഗ്ഗക്കാര്‍ക്കു രാജ്യസ ഭയില്‍ സംവരണം ഇല്ലാത്തതിന്റെ പേരില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ക്ക്പ്രതിനിധ്യമില്ല. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗക്കാരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒഴിവാക്കുന്ന നടപടി. ആയതുകൊണ്ടു രാജ്യസഭ തെരഞ്ഞെ ടുപ്പിലും പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ സംവരണം അടിയന്തരമായി നടപ്പിലാക്കണം.

കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അഭിപ്രായം?

കേരളം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ ഇവിടുത്തെ പുലയനേയും, സാംബവനേയും, വിശ്വകര്‍മ്മജനേയും, ഈഴവനേയും, ധീവരര്‍ മറ്റു ചെറിയ ചെറിയ സമുദായങ്ങളെയും കൂടുതല്‍ പാപ്പരാക്കുന്ന നയ സമീപനങ്ങളാണ് നടത്തിയത്. എന്നതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കിട്ടതു മാത്രം പരിശോധിച്ചാല്‍ മനസ്സിലാകും. പുലയ സമുദായത്തിന്, സാംബവ സമുദായത്തിന്, വിശ്വകര്‍മ്മ സമുദായത്തിനും, ധീവര സമുദായത്തിനും കേരളത്തില്‍ ഒറ്റ കോളേജ് നല്കാത്തവരാണ്. ഇവിടെ ഭരിച്ചവരെല്ലാം കൊടുത്തതു സവര്‍ണ്ണ താല്പരക്കാര്‍ക്കു മാത്രം. ഭൂമിയും, ജോലികളും , സ്ഥാനമാനങ്ങളും, അധികാരവും 83 % ത്തെ ഒഴിവാക്കി 17% ത്തിനു നല്‍കുന്ന തന്ത്രങ്ങളാണ് സവര്‍ണ്ണന്‍ ആവിഷ്‌ക രിച്ചു നടപ്പില്‍ വരുത്തികൊണ്ടിരിക്കുന്നത്. ഇതിന് ഒരുവ്യതിയാനം വരുത്തുവാന്‍ കേരള ജനതാ പാര്‍ട്ടി മഹാഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്തി അവരുടെ താല്പര്യം സംരക്ഷിക്കും.

ബി.ജെ.പിയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ ദളിത് -പിന്നോക്ക വിഭാഗങ്ങള്‍ അണി ചേരുന്നുണ്ടോ ? പട്ടികജാതിക്കാരേയും ഈഴവരേയും കൂടെ നിര്‍ത്തുവാന്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയം കാണുമോ ?. ഇതിനോടു എങ്ങനെ പ്രതികരിക്കുന്നു ?.

ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ ദളിത് - പിന്നോക്ക വിഭാഗ ങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. എന്നാല്‍ ഇന്ന് വളരെ ഭയത്തോടെയാണ് ഈ ഭരണത്തെ നോക്കി കാണുന്നത്. അതില്‍ പ്രധാനമായിട്ടുള്ളത്. ഗുജറാത്തില്‍ ആരംഭിച്ച പാട്ടേല്‍ സമരമാണ് സംവരണം അട്ടിമറിക്കാനും അര്‍ഹതപ്പെട്ടതു പോലും ലഭിക്കാത്ത സാഹചര്യത്തില്‍. സാമ്പത്തിക സംവരണം അടിച്ചേല്‍പ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമല്ലെ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യ ത്തില്‍ സംവരണ സമുദായങ്ങളും യോജിക്കാവുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം സമരങ്ങള്‍ക്കു എതിരെ ശക്തമായ പ്രചാരണം ആരംഭിക്കണം. അല്ലെങ്കില്‍ കേരളത്തിലെ ചില സമുദായങ്ങള്‍ പട്ടേല്‍മാരുടെ പോലുള്ള സമരങ്ങള്‍ തുടങ്ങാന്‍ സാദ്ധ്യത തള്ളി കളയരുത്. പട്ടേല്‍മാരുടെ സമര ത്തെ ആര്‍.എസ്.എസും, ബി.ജെ.പിയും തള്ളി പറയാത്തിടത്തോളം സംവരണ സമുദായങ്ങള്‍ക്ക് അതൊരു ഭീക്ഷണി തന്നെയാണ്. ഇപ്പോള്‍ തന്നെ പ്രധാന ജോലികളെല്ലാം സംവരണേതര സമുദായംഗങ്ങള്‍ തന്നെ യാണ് കൈ അടക്കിയിരിക്കുന്നതു എന്നു കാണാം.

വിശാല ഹിന്ദു ഐക്യം എന്നതു സവര്‍ണ്ണ താല്പര്യം സംരക്ഷിക്കുന്ന രാഷ്ട്രീയ അജണ്ടയായി മാറുന്നു. അവര്‍ണ്ണ പ്രസ്ഥാനങ്ങള്‍ ഇതിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാതെ അധ:പതിക്കുകയും ചെയ്യുന്നു. സാമൂ ഹ്യ നീതിയെ വിശാല ഹിന്ദു ഐക്യം തകര്‍ക്കുന്നതിനെ സംബന്ധിച്ചുള്ള അഭിപ്രായം ?.

വിശാല ഹിന്ദുഐക്യം എന്നത് വെറും ഭംഗിവാക്കായി മാത്രം പരിഗണി ച്ചാല്‍ മതി. ഇതു പറയുമ്പോള്‍ തന്നെ അവര്‍ണ്ണനെ എങ്ങനെ തകര്‍ക്കാം എന്നാണ് സവര്‍ണ്ണ ചിന്താഗതിക്കാര്‍ നോക്കുന്നത്. ഉദാഹരണത്തിന് ദേവസ്വം ബോര്‍ഡുകളിലെ ഉദ്യോഗസ്ഥരെ പരിശോധിച്ചാല്‍ 90 % ത്തിലധികവും സവര്‍ണ്ണരാണ്. എന്നിട്ടു കൂടി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി. എസ്. സിക്കുവിടാന്‍ തയ്യാറല്ല. കഴിഞ്ഞ എല്‍.എഡി.എഫ് സര്‍ക്കാര്‍ പി.എസ്.സി വിടാന്‍ നിയമസഭയില്‍ ദേവസ്വം മന്ത്രി ജി.സുധാകരന്‍ ബില്ല് അവതരിപ്പിച്ചു പാസാക്കിയതാണ്. ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ല. തന്നെയുമല്ല സവര്‍ണ്ണ താല്പര്യത്തിന്റെ പേരില്‍ ജി.സുധാകരനെ ദേവസ്വം മന്ത്രി സ്ഥാനത്തു നിന്നു മാറ്റി. രാമചന്ദ്രന്‍ കടന്നപ്പള്ളിയെ വെച്ചു പി.എസ്.സി നിയമനം അട്ടിമറിച്ചു എന്ന് തന്നെ പറയാം. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംവരണം 50 % ല്‍ നിന്ന് 32 % ആയി കുറച്ച് 18 % കൂടി ജനറല്‍ ക്വോട്ടയിലേക്ക് സവര്‍ണ്ണ സമുദായങ്ങളുടെ താല്പര്യ പ്രകാരം മാറ്റി. ഇതു സൂചിപ്പിക്കുന്നതു സംവരണ സമുദായങ്ങളെ ഇന്നും പറ്റിക്കാന്‍ സവര്‍ണ്ണ താല്പര്യക്കാര്‍ക്ക് കഴിയും എന്നു തന്നെയാണ്. മറ്റൊരു കാര്യം കൂടി ഇത്തരത്തില്‍ പറയാതെ പോകാന്‍ സാധിക്കില്ല ഇവിടത്തെ സവര്‍ണ്ണ സമുദായ നേതാവ് ആവശ്യപ്പെട്ടപ്പോള്‍ താക്കോല്‍ സ്ഥാനത്തു ആഭ്യ ന്തര മന്ത്രിയായി ശ്രീ.രമേശ് ചെന്നിത്തല വന്നതും. 2013 ജനുവരി ഒന്നിന് മാതൃഭൂമി പത്രത്തിന്റെ മുന്‍ പേജില്‍ പകുതി ഭാഗത്തില്‍ രമേശ് ചെന്നിത്തല താക്കോല്‍ കൊണ്ടു പോലീസ് വേഷത്തില്‍ പൂട്ടുതുറക്കുന്നതുമാണു കണ്ടത്.

മറ്റൊരു കാര്യം പിന്നോക്ക സമുദായ ക്ഷേമ ബോര്‍ഡ് രൂപീകരിക്ക ണമെന്ന നിരന്തര ആവശ്യം പല തരത്തിലുള്ള സമരങ്ങള്‍ക്കും സമ്മര്‍ദ്ദ ങ്ങള്‍ക്കും ശേഷം നല്ലൊരു ആഫീസോ ജീവനക്കാരോ ആവശ്യത്തിന് ഫണ്ടോ അനുവദിക്കാതെ തുടങ്ങിയപ്പോള്‍ ഒരു സമരവും സമ്മര്‍ദ്ദവും ഇല്ലാതെ മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിക്കുകയും അതിന്റെ ചെയര്‍മാനും കാബിനറ്റു റാങ്കും നല്കി. എല്ലാ സൗകര്യങ്ങളും നല്കി സുപ്രിം കോടതി അഴിമതിക്കു ശിക്ഷിച്ചു ജയിലില്‍ കിടന്ന സവര്‍ണ്ണനെ നിയമിച്ചതും കേരളം കണ്ടതാണ് ആയതു കൊണ്ടു സംവരണവും സാമൂഹ്യ നീതിയും എതിര്‍ക്കുന്നവര്‍ക്ക് മുന്‍ഗണനയുള്ള അവരുടെ വിശാല ഹിന്ദു ആധിപത്യമുള്ള ഐക്യം കേരളത്തില്‍ വിജയിക്കില്ല അല്ലെങ്കില്‍ സംവരണ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന തരത്തിലേക്ക് ആ ഐക്യം മാറാന്‍ കഴിയണം അതുണ്ടാകില്ല എന്നു നമുക്കറിയാം.

ഭാവി പരിപാടികള്‍

ശക്തമായ രാഷട്രീയ മുന്നേറ്റത്തിന് പാര്‍ശ്വവത്കൃത സമൂദായങ്ങളുടെ പുരോഗമനപരമായ ഒരു മുന്നണി സംവിധാനത്തെ വികസിപ്പിക്കുക എന്ന നയപരിപാടിയാണ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്. പാര്‍ശ്വ വത്കൃതരുടെ യോജിച്ചുള്ള മുന്നേറ്റങ്ങള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭണങ്ങള്‍ക്ക് രാഷ്ട്രീ യമാ യി നേതൃത്വം നല്‍കും. സാമൂഹ്യനീതി അധികാര രാഷ്ട്രീയ ത്തിലൂ ന്നി നേടിയെടുക്കു ന്നതുവരെ ശക്തമായ രാഷ്ട്രീയ പോരാട്ടാം നടത്താനാണ് കേരള ജനതാപാര്‍ട്ടി ശ്രമിക്കുക.