"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 2, ബുധനാഴ്‌ച

അഡ്വ. കെ.എം. ഡേവിഡ് സ്മാരക ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു

ഇന്‍ഡ്യയിലെ ദലിത് ക്രിസ്ത്യന്‍ ജനവിഭാഗത്തിന്റെ അവകാശ സമര പോരാട്ടങ്ങളുടെ പടനായ കനും നാഷണല്‍ ദലിത് ക്രിസ്ത്യന്‍ ഫെഡേറേഷന്റെ (NDCF) ദേശീയ ജനറല്‍ സെക്രട്ടറിയും ആയിരുന്ന അഡ്വ. കെ.എം. ഡേവിഡന്റെ അനുസ്മരണാര്‍ത്ഥം പാത്താമുട്ടം പാമ്പൂരാന്‍പാറയില്‍ (ശ്രീ. പി.ജെ. രവീന്ദ്രന്‍ നഗറില്‍) 12-09-2015 ല്‍ കൂടിയ പൊതുസമ്മേളനത്തില്‍ അഡ്വ. കെ.എം. ഡേവിഡ് സ്മാരക ട്രസ്റ്റ് ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ശ്രീ.എന്‍.എ. കൃഷ്ണന്‍കുട്ടി ഐ.എ.എസ്. (റിട്ട.) നിര്‍വ്വഹിക്കുകയുണ്ടായി.

അഡ്വ. കെ.എം. ഡേവിഡിന്റെ സഹപാഠിയും വിവിധ മേഖലകളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ശ്രീ. വി.ഐ. ബോസ് വാകത്താനം സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. ജോണി ജോസഫ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ശ്രീ. എബിസണ്‍ കെ. ഏബ്രഹാം (മെമ്പര്‍, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്), ശ്രീ ജോസഫ് പണിക്കത്തുപറമ്പില്‍ (ചഉഇഎ സംസ്ഥാന വൈസ് പ്രസിഡന്റ്), ശ്രീ. എം. ബാബു, ശ്രീ. റ്റി.വി. രാധാകൃഷ്ണന്‍, ശ്രീ. വി.ഡി. ശശിധരന്‍ പാത്താമുട്ടം, ശ്രീ. വി.കെ. സകുമാരന്‍ (പ്രസിഡന്റ്, യുവരശ്മി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ്), ശ്രീ. ശശിക്കുട്ടന്‍ വാകത്താനം തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീ. ജോണ്‍ പൊയ്ക പറമ്പില്‍ (ട്രസ്റ്റ് ട്രഷറര്‍) കൃതജ്ഞത പറഞ്ഞു.

പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത കര്‍ഷകത്തൊഴിലാളികളായ മാതാപിതാക്കളുടെ മകനായി പിറന്ന് അക്കാലത്തു നിലനിന്നിരുന്ന പട്ടിണിയുടെ ദാരിദ്ര്യത്തിന്റെയും ഇടയിലൂടെ പഠിച്ച് വക്കീല്‍ പരീക്ഷ പാസ്സാവുകയും തന്‍കാര്യം നോക്കാതെ സ്വസമുദായത്തിന്റെ അവകാശ സംരക്ഷണത്തിനായി ലാഭേഛ കൂടാതെ സ്വയം അര്‍പ്പിക്കുകയും ചെയ്ത കെ.എം. ഡേവിഡിനെ തലമുറകളോളം സ്മരിക്കപ്പെടണമെന്നും അദ്ദേഹ ത്തിന്റെ പേരിലുളള ട്രസ്റ്റ് ആരംഭിക്കുവാന്‍ പോകുന്ന ലൈബ്രറിയിലേക്ക് തന്റെ സ്വകാര്യ ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും നല്‍കുവാന്‍ തയ്യാറാണെന്നും ശ്രീ.എന്‍.എ. കൃഷ്ണന്‍കുട്ടി തന്റെ ഉദ്ഘാടന പ്രസംഗ ത്തില്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് കോട്ടയം താലൂക്കിലെ മികച്ച വില്ലേജ് ഓഫീസറായി സര്‍ക്കാര്‍ തെരഞ്ഞെടുത്ത ശ്രീ. അജിമോന് അഡ്വ. കെ.എം. ഡേവിഡ് സ്മാരക ട്രസ്റ്റിന്റെ പേരിലുളള പ്രഥമ അവാര്‍ഡ് സമ്മാനി ക്കുകയും ചെയ്തു. തുടര്‍ന്ന് കുമാരി ആര്‍ദ്ര റ്റി. അജിയുടെ മനോഹര മായ കവിതാ പാരായണവും ഉണ്ടായിരുന്നു.

അഡ്വ. കെ.എം. ഡേവിഡുമായി ഏതെങ്കിലും വിധത്തില്‍ ഇടപെട്ടിട്ടുളള വര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും അദ്ദേഹത്തിന്റെ പേരിലുളള ട്രസ്റ്റുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ട്. സംസ്ഥാനതല ത്തിലാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ജാതി, മത, രാഷ്ട്രീയ, സാമ്പത്തികസ്ഥിതി, സാമൂഹ്യപദവി തുടങ്ങിയ ചിന്താരീതികള്‍ ക്കുപരിയായി മനുഷ്യരെന്ന നിലയില്‍ തുല്യമായ കാഴ്ചപ്പാടില്‍ ഊന്നിനിന്നുകൊണ്ട് സംസ്ഥാനത്തൊട്ടാകെയുളള വിദ്യാര്‍ത്ഥി കളില്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ശ്രദ്ധേയമായ മികവു പ്രകടിപ്പിക്കുന്നവരെ ആദരിക്കുക, പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹി പ്പിക്കുക, പരിസ്ഥിതി സംബന്ധമായ കാര്യങ്ങളില്‍ കുട്ടികളില്‍ അവ ബോധ മുണ്ടാക്കുന്ന തരത്തില്‍ ഇടപെടലുകള്‍ നടത്തുക ഇവയൊക്കെ യാണ് ട്രസ്റ്റിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്ന് ട്രസ്റ്റ് പ്രസിഡന്റ് ശ്രീ ജോസ് പാത്താമുട്ടം തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി.