"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 1, ചൊവ്വാഴ്ച

കൊയ്ത്തു കാലത്തെ പ്രണയം - സത്യന്‍ കോമല്ലൂര്‍

ചന്ത കെട്ടി
പടുത വിരിച്ച
കളത്തിലാണ്
ആദ്യമായ്...


മഞ്ഞക്കല്ലിന്റെ
മൂക്കിത്തിയിട്ട
കുച്ചരിപ്പാടുള്ള
നീണ്ട മുഖം


മെതിക്കളത്തില്‍
കണ്ണാടിയിലെന്നപോലെ
പരസ്പരം
ഞങ്ങള്‍...




നിലമറിയാതെ
വിരല് തമ്മില്‍
അടക്കം പറയേ
മുരടനക്കും
മുളങ്കുഴ
മറന്നിട്ടുണ്ട്


ഇങ്ങനെയൊക്കെയായിരുന്നു
മൗനത്തിന്റെ
കക്കാപൊട്ടിയത്
അവള്‍
വിയര്‍ക്കാതെ ചിരിച്ചതും


പുല്ലരിയാന്‍
വെയില്‍
മലയിറങ്ങും നേരം
ചന്തയിലേക്ക് നീളുന്ന
മിഴിവരമ്പില്‍
ഞാനും...


പൊലിയളക്കുമ്പോഴാണ്
നെഞ്ചോല നീറുന്നത്
പിന്നെ...
ഓരുവെള്ളം മാതിരി
എങ്ങോട്ടോ 

----------------------------------
സത്യന്‍, കോമല്ലൂര്‍
9847645372