"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 13, ഞായറാഴ്‌ച

വൈകുണ്ഠ സ്വാമികള്‍; അജ്ഞാത കാലം - ദലിത് ബന്ധു എന്‍ കെ ജോസ്

ഏ.ഡി.അഞ്ചാം നൂറ്റാണ്ടോടു കൂടി അവസാനിച്ച സംഘകാലത്തിനു ശേഷം ഇവിടെ എന്തു സംഭവിച്ചു എന്നത് ഇന്നും ഇവിടത്തെ ഔദ്യോഗിക ചരിത്രകാരന്മാര്‍ക്ക് അജ്ഞാതമാണ്. അതിനാല്‍ അവര്‍ ആ കാലഘട്ടത്തെ അജ്ഞാതകാലം എന്നാണ് വിളിക്കുന്നത്. ശ്രീ എ.ശ്രീധരമേനോന്‍ പറയുന്നു സംഘകാലത്തിനുശേഷം ചരിത്രത്തെ സംബന്ധിച്ചിടത്തോളം ഒരു നീണ്ട രാത്രിയാണ്. ആറും ഏഴും എട്ടും നൂറ്റാണ്ടുകളിലെ കേരളത്തിന്റെ ചരിത്രം അജ്ഞാതമായി അവശേഷി ക്കുന്നു. (പേജ് 116 കേരള ചരിത്രം) പി.കെ.ഗോപാലകൃഷ്ണന്‍ കേരള ത്തിന്റെ സാംസ്‌ക്കാരികചരിത്രം എന്ന ഗ്രന്ഥം 192-ാം പേരില്‍ പറയുന്നു സംഘകാലത്തിനുശേഷം മൂന്നു നൂറ്റാണ്ടുകള്‍ കേരള ചരിത്രത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യാ ചരിത്രത്തില്‍തന്നെ ഇരുളടഞ്ഞ കാലമായിട്ടാണ് ഗണിക്കപ്പെടുന്നത്. നീലക്ണ്ഠശാസ്ത്രി ഇങ്ങനെ എഴുതുന്നു - സംഘകാല ത്തിനുശേഷം ദീര്‍ഘമായ ഒരു ഇരുളടഞ്ഞ ചരിത്ര കാലഘട്ടം ആരംഭി ക്കുന്നു. പിന്നീട് മൂന്നു നൂറ്റാണ്ടിലധികം കാലത്തെ ചരിത്രം നമുക്ക് അജ്ഞാതമാണ്. വീണ്ടും ഏ.ഡി. 8-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കര്‍ട്ടന്‍ ഉയരുമ്പോള്‍ കളദ്രര്‍ എന്ന നാഗരികതയുടെ ശത്രുക്കളും ദുഷ്ടരുമായ ഭരണകര്‍ത്താക്കള്‍ ഇവിടെവന്നു സുസ്ഥാപിതമായ ഭരണക്രമത്തെ തകര്‍ക്കുകയാണുണ്ടായതെന്ന് 192 -ാം പേജില്‍ പറയുന്നു.

കേരളത്തിന്റെ ചരിത്രത്തില്‍ സംഘകാലത്തെ പിന്തുടര്‍ന്ന് ആരംഭിച്ച നീണ്ട രാത്രി ഏ.ഡി.800-ാമാണ്ടിനോടടുത്ത് കുലശേഖര വര്‍മ്മയുടെ നേതൃത്വത്തില്‍ ചേരശക്തി പുനഃസ്ഥാപിതമായതോടെ അവസാനിച്ചു എന്നാണ് ശ്രീ ഏ.ശ്രീധരമേനോനോന്‍ കേരളചരിത്രം 163-ാം പേജില്‍ പറയുന്നത്.

അവിടെ അദ്ദേഹം വളരെ ഗോപ്യമായ ഒരു കൃത്രിമം നടത്തുന്നുണ്ട്. കുലശേഖരവര്‍മ്മയുടെ നേതൃത്വത്തില്‍ ചേരശക്തി പുനഃസ്ഥാപിത മായിപോലും. വര്‍മ്മയുടെ മുന്‍ഗാമികളാണോ ഇവിടെ നേരത്തേ സ്ഥാപിതമായിരുന്ന ചേരസാമ്രാജ്യത്തിലെ ചേര ചക്രവര്‍ത്തിമാര്‍? ചേരന്‍ ചെങ്കുട്ടുവന്റെയും ഉതിയന്‍ ചേരന്റെയും പെരുംചേരന്റെയും ഇളംചേരന്റെയും മറ്റും പിന്‍തുടര്‍ച്ചക്കാരാണോ കുലശേഖരവര്‍മ്മയും രാമവര്‍മ്മയും കോതവര്‍മ്മയും ഇന്ദുകോതവര്‍മ്മയും മറ്റും? ബ്രാഹ്മണര്‍ ഇവിടെ വന്നപ്പോള്‍ അവരുടെ കാലുനക്കി ഭരണാധികാരികളായി അഥവാ അവരുടെ ഭൂമിയുടെനടത്തിപ്പുകാരായി വര്‍മ്മയും ശര്‍മ്മയും മറ്റുമായ വര്‍ സംഘകാല ചേരരാജാക്കന്മാരുടെ പിന്തുടര്‍ച്ചകാരായി അവരുടെ അധികാരത്തെ പുനഃസ്ഥാപിച്ചു എന്ന് എഴുതുമ്പോള്‍ ബോധപൂര്‍വ്വം പല കൃത്രിമങ്ങളും അവിടെ നടത്തുവാന്‍ ലക്ഷ്യമിടുന്നു എന്നു വ്യക്തമാണ്. ചേരന്മാര്‍ ആരുടെയും കാലുനക്കികളായിരുന്നില്ല.

അജ്ഞാതകാലത്ത് നടന്ന പല സംഭവങ്ങളും ജ്ഞാതമാണ്. ഒരു ഉദാഹരണം ശങ്കരാചാര്യരാണ്. അദ്ദേഹം ഏ.ഡി 788-ല്‍ ജനിച്ചു. 820 ല്‍ മരിച്ചു എന്നു പറയുന്നു എന്നു മാത്രമല്ല അദ്ദേഹത്തിന്റെ ജിവചരിത്രം പൂര്‍ണ്ണമായും അറിയാം. അഥവാ അറിയാമെന്ന് അവകാശപ്പെടുന്നു. അതു ശ്രീധരമേനോന്റെ പുസ്തകത്തില്‍ തന്നെയുണ്ട്. (പേജ് 190.)

ആ കാലം അവസാനിക്കുന്നത് കുലശേഖര ഭരണത്തോടെയാണ് എന്നവര്‍ പറയുന്നു. കുലശേഖരന്മാരുടെ കാലം ആരംഭിക്കുന്നത് ഭാസ്‌കരര വിവര്‍മ്മ ഒന്നാമന്റെ കാലമായ ഏ.ഡി.962 മുതലാണ്. അത് അവസാ നിക്കുന്നത് രാമവര്‍മ്മ കുലശേഖരന്റെ ഭരണാവസാനമായ ഏ.ഡി.1102 ലുമാണ്. അതിനെ കേരളത്തിന്റെ സുവര്‍ണ്ണകാലം എന്നു വിശേഷിപ്പിക്കു ന്നത് ഇളംകുളം കുഞ്ഞന്‍പിള്ളയും ശ്രീധരമേനോനും എം.ജി.എസ്.നാരായ ണനും രാജന്‍ ഗുരുക്കളും രാഘവവാര്യരും ഉള്‍പ്പെടെയുള്ള ആധുനിക ചരിത്രകാരന്മാര്‍ കൂടിയാണ്. ശ്രീധരമേനോന്റെ കേരള ചരിത്രത്തില്‍ സുവര്‍ണ്ണയുഗം എന്ന ഒരു പ്രത്യേക അധ്യായംതന്നെ എഴുതിചേര്‍ത്തി ട്ടുണ്ട്. (കേരളചരിത്രം പേജ് 181)

ആ കാലത്തിന്റെ പ്രത്യേകത അതിനുമുമ്പ് ഇവിടെ ഇല്ലാതിരുന്ന ബ്രാഹ്മണ സാന്നിധ്യമാണ്. ബ്രാഹ്മണസാന്നിധ്യം ജാതി വ്യവസ്ഥ ഉണ്ടാകുന്നതിന് കാരണമായി. അതിന്റെ ഭാഗമായ ഉച്ചനീചത്വവും അയിത്തവും മറ്റും ഉണ്ടായി. തൊഴില്‍ നിയന്ത്രണമുണ്ടായി. പാരമ്പര്യ തൊഴില്‍ അല്ലാതെ മറ്റൊന്നും ചെയ്യാന്‍ അനുവാദമില്ല. സഞ്ചാര സ്വാതന്ത്ര്യം ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസം സമൂഹത്തിലെ ഒരു വിഭാഗത്തിന് മാത്രമായി സംവരണം ചെയ്തിരുന്നു. 'ശൂദ്രമ ക്ഷരദുരതഃ പരിവര്‍ജ്യേത്' എന്നതായിരുന്നു നിയമം. വസ്ത്രധാരണ നിയന്ത്രണം ശക്തമായിരുന്നു. ശൂദ്രര്‍ മുതല്‍ കീഴ്ജാതിക്കാര്‍ക്ക് മാറ് മറച്ചുകൂടാ. ആരാധനാ സ്വാതന്ത്ര്യംഉണ്ടായിരുന്നില്ല. ഭൂമി ചില ജാതിക്കാ രുടെയും വര്‍ണ്ണക്കാരുടെയും കുത്തകയായിരുന്നു. പരശുരാമന്‍ മഴു എറിഞ്ഞ് കേരളം പൊക്കിയെടുത്ത് ബ്രാഹ്മണര്‍ക്ക് കൊടുത്തു എന്ന കള്ളക്കഥ അന്ന് രൂപം കൊണ്ടതാണ്. അങ്ങനെ മനുഷ്യന് മനുഷ്യനെ ചൂഷണം ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും അന്നുണ്ടായി. സംഘകാലഘട്ടത്തില്‍ നിന്നും നേരെ വിരുദ്ധമായ ഒരു സാമൂഹ്യവ്യ വസ്ഥിതി ഒരു നായര്‍-നമ്പൂതിരി അച്ചുതണ്ടാണ് അതിന്റെ സ്രഷ്ടാക്കള്‍. അവരുടെ അവിശുദ്ധ ബന്ധം നാടിനെ നശിപ്പിച്ചു. ആ സാമൂഹ്യ വ്യവസ്ഥിതിയെ ഇല്ലായ്മ ചെയ്ത് പഴയ സംഘകാല വ്യവസ്ഥിതിയെ കാലഘട്ടത്തിനനുസരണമായ വിധത്തില്‍ പുനഃസ്ഥാപിക്കുന്നതിനെയാണ് സാമൂഹ്യ നവോത്ഥാനം എന്നു പറയുന്നത്. അഥവാ പറയേണ്ടത്