"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 2, ബുധനാഴ്‌ച

ജാതിനിര്‍മ്മൂലനത്തിനായുള്ള കാന്‍ഷിറാംജിയുടെ അസാധാരണ പദ്ധതി

കാന്‍ഷിറാം 
ജാതീയതയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും ഒരു വ്യാളിയെപ്പോലെ വഴിമുടക്കി നില്‍ക്കുന്ന ജാതിയെ കൊന്നുകൊണ്ട് സമത്വപൂര്‍ണ്ണമായ ഒരു സാമൂഹ്യക്രമം പുനഃസൃഷ്ടിക്കുവാനും ഡോ.അംബേദ്ക്കര്‍ കഠിനമായി പരിശ്രമി ച്ചിരുന്നു. കാന്‍ഷിറാംജി ദൃഢമായി വിശ്വസിച്ചി രുന്നത് ബ്രാഹ്മണിസം നിലനില്‍ക്കുന്ന കാല ത്തോള വും ജാതിവ്യവസ്ഥ ബ്രാഹ്മണിസ ത്തിന്റെ വാഹകനായി തുടരുന്നിടത്തോളവും ഒരു ഇസത്തിനും ഇന്ത്യയില്‍ വിജയിക്കുവാന്‍ കഴിയുക യില്ലയെന്നാണ്. ജാതിവ്യവസ്ഥയുടെ കോട്ടകളെ തകര്‍ക്കാന്‍ കഴിയാ ത്തിടത്തോളം സമത്വാധിഷ്ഠിതമായ മറ്റൊരു സാമൂഹ്യ വ്യവസ്ഥയുടെ നിര്‍മ്മിതി അസാധ്യമാണ്. കാന്‍ഷിറാം ജിയാകട്ടെ ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളു കയും തന്റെ അടവുത ന്ത്രങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തു കയും ചെയ്തു. മലേഷ്യയില്‍ നടന്ന ഒന്നാം അന്താരാഷ്ട്ര ദലിത് സമ്മേളന ത്തില്‍ ജാതിയുമായി ഇടപെടു ന്നതിനുള്ള തന്റെ അടവു തന്ത്രങ്ങളെ അദ്ദേഹം വിശദമാക്കു കയുണ്ടായി. അദ്ദേഹം പറഞ്ഞു, 'ഒരു ലക്ഷ്യവു മില്ലാതെയല്ല ജാതി സൃഷ്ടിക്ക പ്പെട്ടിരിക്കുന്നത്. ജാതി സൃഷ്ടിക്കപ്പെട്ടി രിക്കുന്നത് ഒരു ലക്ഷ്യത്തോ ടുകൂടിയാണ്. ആ ലക്ഷ്യം ഇപ്പോഴും നിലനില്‍ക്കുന്നു. എത്ര കാലം ആ ലക്ഷ്യം നിലനില്‍ക്കുമോ അത്രകാലം ജാതിയും നിലനില്‍ക്കും. ബ്രാഹ്മണരോ അതുപോലെയുള്ള മറ്റ് ഉയര്‍ന്ന ജാതിക്കാരോ ജാതിരഹിത സമൂഹത്തിനായി ഇതുപോലെയുള്ള സമ്മേളനങ്ങള്‍ സംഘടി പ്പിക്കുന്നത് നിങ്ങളെന്നെങ്കിലും കണ്ടിട്ടുണ്ടോ? കാരണം അവരാണ് ജാതിവ്യവ സ്ഥയുടെ ഗുണഭോ ക്താക്കള്‍. ജാതിയില്‍ നിന്ന് നേട്ടങ്ങളു ണ്ടാക്കാന്‍ അവര്‍ക്ക് കഴിയുന്നു വെങ്കില്‍ എന്തിനു വേണ്ടിയാണ് അവരതിനെ നശിപ്പി ക്കുന്നത്?... നമുക്ക് ഒരു ജാതിരഹിത സമൂഹം സൃഷ്ടിക്കണമെന്നുള്ള ആഗ്രഹം ഉണ്ടായേക്കാം. പക്ഷേ സമീപ ഭാവിയിലൊന്നും അതു സാധ്യമല്ല. അതുവരെ നാം എന്താണ് ചെയ്യേ ണ്ടത്? ഞാന്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്, ജാതിരഹിതസമൂഹം സൃഷ്ടിക്ക പ്പെടുന്നതുവരെ ജാതിയെ കൈകാര്യം ചെയ്യുന്നതിനാണ്. ബ്രാഹ്മണര്‍ക്ക് അവരുടെ നേട്ടങ്ങള്‍ ക്കായി ജാതിയെ ഉപയോഗ പ്പെടുത്താ മെങ്കില്‍ നമ്മുടെ നേട്ടങ്ങള്‍ ക്കായി എന്തുകൊണ്ട് എനിക്കതിനെ ഉപയോഗിച്ചുകൂടാ? ജാതിയെ നശിപ്പിക്കണമെങ്കില്‍ നിങ്ങളതിനെ കണക്കിലെടുക്കുക തന്നെ വേണം. നിങ്ങള്‍ക്ക് ജാതിയെ അവഗണിക്കാന്‍ കഴിയില്ല. ജാതിയെന്നത് ഇരുതല മൂര്‍ച്ചയുള്ള ഒരു വാളാണ്. ഇരുഭാഗ ത്തിനേയും അതു മുറിക്കുന്നു. അത് ഒരു ഭാഗത്തിനെ മുറിക്കുമ്പോള്‍ ത്തന്നെ, നാം എതിര്‍ദിശ യിലേയ്ക്ക് പ്രയോഗിക്കുക യാണെങ്കില്‍ അതിന് മറുഭാഗത്തേയും മുറിക്കാന്‍ കഴിയും. ഞാന്‍ തീരുമാനി ച്ചിരിക്കുന്നത് നമ്മുടെ നേട്ടങ്ങള്‍ക്കായി ജാതിയെ കൈകാര്യം ചെയ്യുവാനും ബ്രാഹ്മണ രില്‍ നിന്നും അതിന്റെ നേട്ടങ്ങള്‍ എടുത്തുകള യുവാനുമാണ്. ജാതിയില്‍ നിന്നും ബ്രാഹ്മണര്‍ നേട്ടങ്ങളുണ്ടാ ക്കുന്നതിനെ തടയാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍, നമുക്കെതിരെ ജാതിയുടെ വാള്‍ പ്രയോഗിക്കുന്നതിനു മുന്‍പ് അവര്‍ക്ക് രണ്ടുവട്ടം ചിന്തിക്കേണ്ടി വരും. നാമതിനെ ശരിയായി വിനിയോഗിക്കു കയാണെങ്കില്‍ ഇന്ന് ഒരു പ്രശ്‌നമായി തോന്നുന്ന ജാതി ഒരു മുതല്‍ക്കൂട്ടായി മാറിയേക്കാം. ഇന്നത്തെ പ്രശ്‌നങ്ങള്‍ നാളെയുടെ അവസരങ്ങളാണ്. ഭാവിയില്‍ അവ മുതല്‍ക്കൂട്ടായി മാറിയേയ്ക്കാം.'23' ആ പ്രഭാഷണത്തില്‍ അദ്ദേഹം തുടര്‍ന്നു പ്രസ്താവിച്ചത്, ഭരണാധികാ രികള്‍ക്കു മാത്രമേ ജാതിരഹിത സമൂഹം സൃഷ്ടിക്കാന്‍ കഴിയൂ എന്നാണ്. 85% വരുന്ന ബഹുജന്‍സമാ ജിനെ ജാതിവ്യക്തി ത്വത്തിന്റെ പേരിലാണ് ബ്രാഹ്മണിസം വിഭജിച്ചത്. അതുകൊ ണ്ടുതന്നെ ഇന്ന് ഇവരെ ഒന്നിച്ചു ചേര്‍ക്കുന്ന പ്രക്രിയയും ജാതിവ്യക്തി ത്വത്തിന്റെ അടിസ്ഥാനത്തില്‍ നടക്കണം. ജാതിസ്വത്വത്തെ ഉപയോ ഗിച്ചുകൊണ്ട്, അതിനെ ബഹുജന്‍ വ്യക്തിത്വമാക്കി പരിവര്‍ത്തന പ്പെടുത്തിയതി നുശേഷം അതിനെത്തന്നെ ജാതി സംസ്‌ക്കാര ത്തിന്റെ നശീകരണ ത്തിനുവേണ്ടി ഉപയോഗ പ്പെടുത്താ മെന്നത് കാന്‍ഷിറാംജി യുടേയും ബി.എസ്.പി യുടേയും അതുല്യമായ അടവുത ന്ത്രമായിരുന്നു.

മാന്യവര്‍ കാന്‍ഷിറാംജിയുടെ ജാതി നിര്‍മ്മൂലനത്തിനു വേണ്ടിയുള്ള ഈ അതുല്യമായ സിദ്ധാന്തം, 6000 ത്തില്‍പ്പരം ജാതികളായി വിഭജിക്കപ്പെട്ടു കിടന്ന ബഹുജന്‍സമാജില്‍ നിന്നും ജാതീയത പുറംതള്ളുവാനുള്ള പ്രവര്‍ത്ത നങ്ങള്‍ക്ക് വലിയൊരു ഉത്തേജനമായി മാറി. ഈ നൂതന സമീപനത്തില്‍ ഭയചകിതരായ മനുവാദി പാര്‍ട്ടികളും മാധ്യമങ്ങളും ബുദ്ധിജീവികളും രാഷ്ട്രീയക്കാരും ബി.എസ്.പിയെ ഒരു ജാതിപ്പാര്‍ട്ടി യെന്നു മുദ്രകുത്തി. അത്തരം ദുഷ്ടലാക്കോടുകൂടിയ പ്രചാരണങ്ങള്‍ ക്കപ്പുറത്ത് കാന്‍ഷിറാംജിയുടെ തന്ത്രങ്ങളുടെ ഫലമെന്താണെന്ന് വടക്കേയിന്ത്യയിലേയ്ക്കു നോക്കിയാല്‍ വളരെ വ്യക്തമായി കാണുവാന്‍ കഴിയും. അവിടെ ജാതി-ഉപജാതി ചിന്തകള്‍ അപ്രത്യക്ഷമായിക്കൊണ്ട് ജാതി വ്യവസ്ഥയുടെ ഇരകള്‍ അതിവേഗം വന്‍തോതില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ബഹുജന്‍സമാജ് റൂളിംഗ് സമാജായി മാറാത്തിടത്തോളം അതിന് ജാതിയെ നശിപ്പിക്കാനോ ജാതിരഹിത സമൂഹം കെട്ടിപ്പടുക്കാനോ ബാബാസാഹേബ് ഡോ.അംബേദ്ക്കറുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുവാനോ കഴിയില്ലെന്ന സ്ഥാപകനേതാവായ കാന്‍ഷിറാംജിയുടെ ഉപദേശത്തില്‍ ബി.എസ്.പി ദൃഢമായി വിശ്വസിക്കുന്നു.

നിരവധി രാഷ്ട്രീയക്കാരും പണ്ഡിതരും അറിവില്ലാത്ത രാഷ്ട്രീയ നിരീക്ഷ കരും നിര്‍ഭാഗ്യ വശാല്‍ കാന്‍ഷിറാം പ്രസ്ഥാനവും ബി.എസ്.പിയും സാമ്പത്തിക സാംസ്‌ക്കാരിക അജണ്ടക ളൊന്നുമില്ലാതെ തീര്‍ത്തും രാഷ്ട്രീയാധി കാരത്തിനു വേണ്ടി മാത്രം മോഹിക്കുന്ന പാര്‍ട്ടിയായി മുദ്രകു ത്തുന്നുണ്ട്. മാധ്യമങ്ങളാകട്ടെ എല്ലായിപ്പോഴും വരച്ചുകാട്ടാന്‍ ശ്രമിക്കുന്നത് ബി.എസ്.പി എന്നത് കേവലം അവസര വാദികളുടെ ഒരു രാഷ്ട്രീയപാ ര്‍ട്ടിയാണെന്നും പ്രത്യയശാ സ്ത്രത്തോടോ സാമൂഹ്യ-സാംസ്‌ക്കാരിക-സാമ്പത്തിക അജണ്ടകളോടോ പ്രതിബദ്ധത യില്ലാത്തവ രെന്നുമാണ്. ഇത്തരമൊരാ രോപണത്തിന്റെ അടിസ്ഥാന കാരണം ഫാസിസ്റ്റ് പാര്‍ട്ടിയായ ബി.ജെ.പി യുടെ സഹായ ത്താല്‍ ബി.എസ്.പി മൂന്നുതവണ ഉത്തര്‍ പ്രദേശില്‍ ഗവണ്‍മെന്റ് രൂപീകരിച്ചു വെന്നതാണ്. വേറൊരു കാരണ മെന്നത് ബി.എസ്.പി അതിന്റെ പദ്ധതികളും പരിപാടികളും ഒരിക്കലും മുഴുവനായി വെളിപ്പെടു ത്താത്തതുമാണ്. ഇതില്‍ ബി.എസ് .പിക്ക് അതിന്റേതായ വ്യക്തമായ ന്യായീകര ണങ്ങളുണ്ട്. അതിനാല്‍ പ്രഖ്യാപിത ബുദ്ധിജീ വികളും രാഷ്ട്രീയക്കാരും മാധ്യമപ്ര വര്‍ത്തകരും എല്ലായി പ്പോഴും ബി.എസ്. പിയുടെ തന്ത്രങ്ങള്‍ മനസ്സിലാക്കു ന്നതില്‍ പരാജയ പ്പെടുന്നു. പ്രത്യേ കിച്ചും ദലിതരുടെ വിഷയങ്ങളില്‍ പ്രഗല്‍ഭരാ ണെന്നു നടിക്കുന്ന ദലിതരല്ലാത്ത ബുദ്ധിജീ വികള്‍ ഒന്നുകില്‍ മനഃപൂര്‍ വ്വമോ അല്ലെങ്കില്‍ തികഞ്ഞ അജ്ഞത കൊണ്ടോ ദലിത് അരാഷ്ട്രീയ പ്രസ്ഥാന ങ്ങളേയും അതിന്റെ നേതൃത്വ ത്തിനേയും തുറന്നു കാട്ടുന്നതില്‍ മാത്രം വ്യാപൃതരാ യിരിക്കുകയാണ്. ഇത്തരം പ്രവണതകള്‍ മുന്‍പ് ബാബാ സാഹേബ് അംബേദ്ക്കറുടെ കാലഘട്ടത്തിലും ദൃശ്യമാ യിരുന്നു. ദലിത് പ്രസ്ഥാന ങ്ങളുടെ അനുകൂ ലികളായി അറിയപ്പെടാ നാഗ്രഹിക്കുന്ന ഇക്കൂട്ടര്‍ അതേസമയം ബഹുജന്‍ രാഷ്ട്രീയപ്രസ്ഥാ നത്തേയും അതിന്റെ നേതാക്ക ളേയും 'അവസര വാദികള്‍', 'ദീര്‍ഘവീക്ഷ ണമില്ലാത്തവര്‍', 'താല്‍ക്കാലിക പ്രതിഭാസം', 'ജാതിവാദികള്‍', 'സഹി ഷ്ണുത യില്ലാത്ത വര്‍', 'പക്വതയി ല്ലാത്തവര്‍', 'സാമൂഹ്യ-സാമ്പത്തിക-സാംസ്‌ക്കാരിക അജണ്ടയോ വികാ സമോ ഇല്ലാത്തവര്‍' എന്നിങ്ങനെ യൊക്കെ വിശേഷി പ്പിക്കുകയും ചെയ്യുന്നു.

നിര്‍ഭാഗ്യ വശാല്‍ കേള്‍വികേട്ട സാമൂഹ്യശാസ്ത്രജ്ഞ മിസ്. ഗയില്‍ ഒംവെറ്റിനെപ്പോലെയുള്ളവരും ഇത്തരക്കാരില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. അവരുടെ രചനകള്‍ നിരവധി പണ്ഡിതര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബഹുജന്‍ പ്രസ്ഥാന ത്തെക്കുറിച്ച് പഠിക്കാനുള്ള അറിവിന്റെ ഉറവിടമായി വര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ പില്‍ക്കാലത്ത് ബഹുജന്‍സ മാജിന്റെ സാമൂഹ്യ സാംസ്‌ക്കാരിക പ്രതികരണങ്ങള്‍ മനസ്സിലാക്കു ന്നതില്‍ മിസ്. ഒംവെറ്റ് പരാജയപ്പെട്ടു. 2000 നവംബര്‍ 5, 6 തീയതികളി ലായി 'ഹിന്ദു' ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളിലൂടെ, ഈ പണ്ഡിത കാന്‍ഷിറാംജിയുടെ അസ്ഥിരഗവണ്‍ മെന്റുകള്‍ക്കു നല്‍കുന്ന പരിഗണനയും ബി.എസ്.പിയുടെ സാമ്പത്തിക സാംസ്‌ക്കാരിക ദര്‍ശനവും മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടതായി കാണാം. ഈ ലേഖനങ്ങളിലൂടെ ഇവര്‍ വാദിച്ചത്, 'ബി.എസ്.പിയില്‍ സാമ്പത്തിക സാംസ്‌ക്കാരിക ദര്‍ശനമൊന്നും കാണുന്നില്ല. മറിച്ച് ഗവണ്‍മെന്റിന്റെ അധികാരം രക്ഷാധികാ രത്തിലേയ്ക്കും പ്രതീകാത്മത യിലേയ്ക്കുമായി, അതായത് അംബേദ്ക്കറുടെ പ്രതിമകള്‍ സ്ഥാപി ക്കുക, ബ്രാഹ്മണ ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ട് കൂടുതല്‍ കൂടുതല്‍ പട്ടികജാതിക്കാരെ അധികാരസ്ഥാ നത്തേയ്ക്ക് കൊണ്ടുവരിക തുടങ്ങിയ നടപടികളിലൂടെ, താഴേയ്ക്കു പോയിരി ക്കുകയാണ്.' ഗയിലിനെപ്പോലെ തന്നെ നിരവധി പണ്ഡിതന്മാര്‍, ബി.എസ്.പിക്ക് സാമ്പത്തിക സാംസ്‌ക്കാരിക അജണ്ടകളൊ ന്നുമില്ലായെന്ന ആശയത്തില്‍ മുറുകെപിടിച്ചിരിക്കുകയാണ്. പക്ഷേ ഇത് സമ്പൂര്‍ണ്ണമായും തെറ്റാണ്. ഇത്തരം പണ്ഡിതരുടെ അജ്ഞതയെ മാത്രമേ അതു വെളിപ്പെടു ത്തുന്നുള്ളൂ.24