"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 1, ചൊവ്വാഴ്ച

മൂത്തത് പണിക്കരോ? നായരോ? - മഹാദേവന്‍

ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന രണ്ട് ജാതി അഥവാ സമുദായ പേരുകളാണ് പണിക്കര്‍, നായര്‍. ഈ ജാതിപ്പേരുകളുടെ ഗുണഭോ ക്താക്കള്‍ ആരൊക്കെയാണ്, ഈ ജാതിപ്പേരുകള്‍ കേരളത്തില്‍ എങ്ങനെയാണ് ലഭിച്ചത്, ഈ പേരുകള്‍ കല്‍പ്പിച്ച് നല്‍കിയ രാജാക്കന്മാര്‍ ആരൊക്കെയാണ്, ആരൊക്കെ എന്തൊക്കെ ത്യാഗങ്ങള്‍ ചെയ്തു, ആരുടെ യൊക്കെ ഇടപെട ലുകള്‍ ഉണ്ടായി, എങ്ങനെയാണ് ഒരു പ്രത്യേക സമുദായ ത്തിന് മൊത്ത ത്തില്‍ പണിക്കര്‍ സ്ഥാനം വന്നുചേര്‍ന്നത്, ഇതൊക്കെ യാണ് ഞാന്‍ ഈ ലേഖനം കൊണ്ടുദ്ദേ ശിക്കുന്നത്.

മന്നത്തുപത്മനാഭന്റെ നേതൃത്വത്തില്‍ 1914-ലാണ് ശൂദ്രര്‍ എന്ന പേര്‍ മാറ്റി നായര്‍ എന്ന പേര്‍ കല്പിച്ചുകിട്ടിയത്. ഇതിന്റെ ആദ്യപടിയെ ന്നോണം 'നായന്‍' എന്ന പേരില്‍ അറിയാനായിരുന്നു അപേക്ഷ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരു മിലിട്ടറി കേണലിന്റെ നിര്‍ദ്ദേശപ്രകാ രമാണ് നായന്‍ എന്നുള്ളതുമാറ്റി നായര്‍ ആക്കി കിട്ടുന്നതിന് അപേക്ഷ നല്‍കുവാന്‍ മന്നത്തുപത്മനാഭനെ പ്രേരിപ്പിച്ചത്.' ര്‍ ' സ്ഥാനത്തെ ക്കുറിച്ച് മന്നത്തുപത്മനാഭന് മനസ്സിലാകാതിരുന്ന ഒരു വസ്തുതയല്ല മറിച്ച് ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ എന്നിവര്‍ക്കു മാത്രമേ അവരുടെ ജാതിപ്പേരുകളു ടെകൂടെ ബഹുമാന സൂചകമായ 'ര്‍' പദവി നല്‍കുമായി രുന്നുള്ളൂ. കേരളത്തില്‍ ഇന്ന് കാണുന്ന നായര്‍, പിള്ള, നായനാര്‍, കൈമള്‍, കുറുപ്പ്, മേനോന്‍ ഇവരെല്ലാംതന്നെ ശൂദ്രഗണത്തില്‍ പ്പെടുന്ന വരും ആയതു കൊണ്ടുതന്നെ മേല്‍പ്പറഞ്ഞ മൂന്ന് വര്‍ഗ്ഗങ്ങളുടെ ദാസ്യ ന്മാരും ആകയാല്‍ ഇവര്‍ക്ക് 'ര്‍' പദവി കല്പിച്ചുകിട്ടാന്‍ യാതൊരു വിധ ന്യായ വും നിര്‍വ്വാഹവും ഇല്ലായിരുന്നതു കൊണ്ടു മായിരിക്കണം മന്നത്തുപത്മ നാഭന്‍ ആദ്യപടിയില്‍ അതിനു മുതിരാതിരുന്നത്.

ശുദ്രര്‍ക്ക് നായര്‍ പദവി നല്‍കാന്‍ നിര്‍വ്വാഹ മില്ലായെന്നും വേണ്ടി വന്നാല്‍ നായന്‍ പദവി നല്‍കുന്നതി നെക്കുറിച്ച് ആലോചി ക്കാമെന്നും അന്നത്തെ രാജാവായ ചിത്തിര തിരുന്നാളിനു വേണ്ടി അദ്ദേഹത്തിന്റെ ദിവാനാ യിരുന്ന പി. രാജഗോപാ ലാചാരി അറിയിക്കുക യുണ്ടായി. ദാസ്യര്‍ക്കും യജമാനനു തുല്യമായ, സാമൂഹ്യ പദവിയില്‍ അധിഷ്ഠി തമായ 'ര്‍' പദവിയോ എന്നുള്ള ചിന്തയായി രിക്കണം രാജാവിനെ കൊണ്ട് അങ്ങനെ ചിന്തിപ്പിക്കാന്‍ ഇടയായത്. എന്തായാലും നൂറ്റിപന്ത്ര ണ്ടോളമോ അതിലധി കമോ ആയി വരുന്ന ശുദ്രവര്‍ഗ്ഗക്കാരുടെ ഇപ്പോഴ ത്തെ സമുദായ പ്പേരായ' നായര്‍ സമുദായ ഭൃത്യജനസംഘം ' അഥവാ എന്‍.എസ്.എസ്'. എന്ന മഹനീയ ജാതിപ്പേര്‍ നേടിയെടു ക്കുന്നതില്‍ ഇപ്പോഴത്തെ നായര്‍സമുദാ യത്തിന്റെ കുലപതി യായ സാക്ഷാല്‍ മന്നത്തു പത്മനാഭന് സാധിച്ചുയെ ന്നത് അഭിനന്ദ നാര്‍ഹമാണ്.

എന്നാല്‍ പണിക്കര്‍ എന്ന പദവി കല്‍പ്പിച്ച് നല്‍കിയത് ശ്രീമൂലം തിരു നാള്‍ മഹാരാജാവാണ്. ആദ്യഘട്ടത്തില്‍ ' പണിക്കന്‍ ' എന്ന പദവി നല്‍കാനായിരുന്നു തീരുമാനം. ' പണിക്കന്‍ ' എന്ന പേരില്‍ വലിയ മതിപ്പു തോന്നാത്തതു കൊണ്ടായി രിക്കണം ആദ്യഘട്ടത്തില്‍ ഈ പദവി ഏറ്റുവാങ്ങാന്‍ ആരും മുന്നോട്ടു വരാതിരുന്നത്. തുടര്‍ന്ന് അദ്ദേഹം അടവുമാറ്റി, തുടര്‍ന്ന് ആയിരം പണവുമായി വരുന്ന ഏവര്‍ക്കും പണിക്കര്‍ സ്ഥാനം നല്‍കാ മെന്നുള്ള വിളംബരവും ഉണ്ടായി. ഒരു കിട്ടാകനി യെന്നോണം ഈ പദവി ഏറ്റുവാങ്ങാന്‍ ഇതര സമുദായക്കാര്‍ പണവും സമ്പാദിച്ചു കൊണ്ട് നെട്ടോട്ടമായി.

സമൂഹത്തില്‍ അന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ താഴ്ന്നപദവിയില്‍ ഉള്‍പ്പെട്ടിരുന്ന ഇന്നത്തെ നായര്‍ വിഭാഗവും പിന്നോക്കക്കാരും ക്രിസ്ത്യാ നികളും പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു എന്നതാണ് വസ്തുത. തുച്ഛമായ വിലയ്ക്ക് കൈവശമു ണ്ടായിരുന്ന ഒരു തുണ്ടുഭൂമി വിറ്റുകിട്ടിയ പണംകൊണ്ട് അന്നത്തെ രണ്ട് പുലയന്‍മാര്‍ പണിക്കര്‍ സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ഈഴവരില്‍ നാലു വൈദ്യന്മാ രാണ് ആദ്യമായി ആയിരം പണംവീതം നല്‍കി പണിക്കര്‍ സ്ഥാനം ലഭ്യമാക്കിയത് എന്നുള്ള വസ്തുത ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടി യിരിക്കുന്നു. ഇപ്രകാരമാണ് അന്നത്തെ സാമൂഹ്യ ക്രമത്തില്‍ വ്യത്യസ്ഥ മായരീതിയിലും ഭാവത്തിലും രൂപത്തിലും അയിത്തം അനുഭവി ച്ചിരുന്നവര്‍ പണിക്കര്‍സ്ഥാനം നേടി നിര്‍വൃതി യടഞ്ഞത്. ഇത്തരത്തിലു ണ്ടായവരില്‍ ചിലരാണ് ഇവിടുത്തെ സുകുമാര പ്പണി ക്കരും ജോണ്‍ പണിക്കരും, ഈശോപണിക്കരും, വേലായുധ പണിക്കരും.

പണിക്കര്‍സ്ഥാനം കല്പിച്ചു നല്‍കിയത് ശ്രീമൂലം തിരുനാള്‍ മഹാരാജാ വാണ്, അദ്ദേഹം ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന് തൊട്ടുമുമ്പ് തിരുവിതാംകൂര്‍ രാജ്യം ഭരിച്ചിരുന്നു. ആയതു കൊണ്ടുതന്നെ നായര്‍ എന്ന പദവിയുടെ ഉല്‍പത്തി യ്ക്കുമുമ്പുതന്നെ കേരളത്തില്‍ രൂപപെട്ട ഒരു സ്ഥാനപ്പേരാണ് പണിക്കര്‍. അത്തരത്തില്‍ കാലഘട്ടം വച്ചുനോക്കു മ്പോള്‍ നായരേക്കാള്‍ മൂത്തതാണ് പണിക്കര്‍. ഒന്ന് പണം കൊടുത്ത് വാങ്ങിച്ചു; മറ്റേത് അപേക്ഷ കൊടുത്തുനേടി.

എന്നാല്‍ നാടാര്‍ സമൂഹമാകട്ടെ സമൂഹത്തില്‍ മാന്യമായി വസ്ത്രം ധരിയ്ക്കു ന്നതിനുള്ള അവകാശ ത്തിനുവേണ്ടി നിരന്തരമായി അറുപതു വര്‍ഷം സമരപോരാ ട്ടങ്ങളുമായി മുന്നോട്ടു പോയെങ്കില്‍കൂടി ഫലം കാണാതെ വന്ന സാഹചര്യത്തില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ സഹായ ഹസ്തങ്ങള്‍ പലരീതിയിലും മാര്‍ഗ്ഗങ്ങളിലും ഇവര്‍ക്കു ലഭിച്ചതിന്റെ പേരിലാണ് മറ്റാരെ പ്പോലെയും ഇവര്‍ക്കും മാന്യമായ വസ്ത്രധാര ണത്തിനുള്ള അവകാശം ലഭിയ്ക്കുക യുണ്ടായത്. അതിലുപരി 'നാടാന്‍' എന്ന ജാതിപ്പേരുമാറ്റി 'നാടാര്‍' എന്ന പേര്‍ ലഭിക്കുവാന്‍ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയുടെയും മിഷനറിമാരുടെയും ഇടനില ക്കാരനായി പ്രവര്‍ത്തിച്ച വിദേശിയായ സാക്ഷാല്‍ ജോണ്‍ കോക്‌സ് തന്നെ വേണ്ടി വന്നു എന്നുള്ള വസ്തുതയും ഇവിടെ ചേര്‍ത്തു വായിക്കേണ്ടി യിരി ക്കുന്നു. അങ്ങനെ യാണ് നമ്മുടെ ഇപ്പോഴത്തെ സ്പീക്കറായ ശക്തന്‍ നാടാന്‍ ശക്തന്‍ നാടാര്‍ ആയി മാറുന്നതും കുഞ്ഞി കൃഷ്ണന്‍ നാടാന്‍ കുഞ്ഞികൃഷ്ണന്‍ നാടാരു മൊക്കെയായി മാറിയതും.

എന്നാല്‍ കേരളത്തിലെ ഒരു വിഭാഗം പുലയര്‍ പാമ്പാടി ജോണ്‍ ജോസ ഫിന്റെ നേതൃത്വത്തില്‍ - തങ്ങള്‍ കേരളം ഭരിച്ച പുലയ രാജാവായ ചേരമാന്‍ പെരുമാളിന്റെ പിന്‍തലമുറ ക്കാരാണെന്നും, ആയതു കൊണ്ടുതന്നെ ആ രാജാവിന്റെ നാമധേയ ത്തില്‍തന്നെ അറിയപ്പെടു ന്നതിനുമായി നിവേദനം നല്‍കുകയും അത്തര ത്തില്‍തന്നെ ആയത് അനുവദിച്ച് ഉത്തരവ് ഉണ്ടാകുകയും ചെയ്തു. മേല്‍ പറഞ്ഞ പുലയരാ ജാവായ ചേരമാന്‍ പെരുമാളാണ് ആദ്യമായി ഇന്ത്യയില്‍ ഔദ്യോഗി കമായി മുസ്ലീം മതത്തിലേയ്ക്ക് മതം മാറിയ വ്യക്തി. (എന്നാല്‍ അനൗദ്യോ ഗികമായി മതംമാറിയ വ്യക്തി അപ്പു എന്നു പറയുന്ന ഒരു പുലയനാ ണെന്നുള്ള വസ്തുത യുംകൂടി ഇവിടെ കൂട്ടി വായിക്കേണ്ടി യിരിക്കുന്നു).

ഇപ്രകാരം കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാളിന്റെ ഇളയതലമുറ ക്കാരിയും പുലയമാതാ വുമായ പെരുമാട്ടു കാളിയുടെ (കാളിപെരുമാട്ടി) കുടുംബക്ഷേത്രമായ ചാമയ്ക്കല്‍- ക്ഷേത്രത്തിന്മേലാണ് ഇപ്പോഴത്തെ തിരുവനന്തപുരം സാക്ഷാല്‍ പത്മനാഭ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ചാമയ്ക്കല്‍ ക്ഷേത്രത്തില്‍ അധീവ ദൈവ സാന്നിദ്ധ്യം ഉണ്ടെന്ന വിശ്വാസം അന്ന് ഏറെ പ്രസിദ്ധ മായിരുന്നു. ആ കാലഘട്ടത്തില്‍ വിഴിഞ്ഞം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാന്‍ പെരുമാളിന്റെ തന്നെ വംശപരമ്പര യില്‍പ്പെട്ട ആയ് രാജാവ് ആവശ്യപ്പെട്ട തനുസരിച്ചാണ് കാളിപ്പെരുമാട്ടി തന്റെ അന്നത്തെ നൂറ്റിഅമ്പത് ഏക്കറില്‍ പരംവരുന്ന വസ്തുവും ഭൂമിയും ക്ഷേത്ര നിര്‍മ്മിതി ക്കുവേണ്ടി കരമൊഴിയായി വിട്ടുകൊടുത്തത് എന്നതാണ് ചരിത്രസത്യം. പലചരിത്ര പുസ്തകങ്ങളിലും ഒട്ടനവധി ഏടുകളിലും ഇതിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.

എന്നാല്‍ ആ പുലയമാതാവ് കാട്ടിയ അത്തര ത്തിലുള്ള ഒരു മഹാമന സ്‌കതയെ സ്മരിച്ചുകാണാന്‍ കാലാകാലങ്ങളായി മാറിമാറിവരുന്ന ക്ഷേത്രസമിതികളോ അതുമായി ബന്ധപ്പെട്ട ഭാരവാഹികളോ മാറിമാറി ഭരിക്കുന്ന ഇതര സര്‍ക്കാരോ അവരോട് നീതിപുലര്‍ ത്തിയിട്ടുണ്ടോ ? സത്യത്തില്‍ അവര്‍ക്ക് ഉചിതമായ രീതിയില്‍ ഒരു സ്മാരകം നിര്‍മ്മിച്ച് പെരുമാട്ടു കാളിയോടുള്ള നന്ദിയും ആദരവും നിലനിര്‍ത്താ മായിരു ന്നല്ലേ? ക്ഷേത്രവു മായി ബന്ധപ്പെട്ടുവരുന്ന ചരിത്രപശ്ചാത്തല വിവരണ ങ്ങളില്‍ പെരുമാട്ടു കാളിയുടെ പേരും അവരുടെ സല്‍പ്രവര്‍ത്തിയും ചേര്‍ന്ന് വരേണ്ടതല്ലേ ? നന്ദികേടും അലംഭാവവും യാഥാര്‍ത്ഥ ചരിത്ര സാമൂഹ്യ പശ്ചാത്തല ത്തോടുള്ള മുഖം തിരിക്കലു മൊക്കെയല്ലേ ഇത് സൂചിപ്പിക്കുന്നത്. സാമ്പത്തി കമായി നട്ടംതിരിയുന്ന സര്‍ക്കാരിന് പെരുമാട്ടു കാളിയ്ക്ക് സ്മാരകം പണിയാന്‍ എവിടെയാണ് സാമ്പത്തികം എന്നാണ് ചോദ്യമെങ്കില്‍ കാലാകാല ങ്ങളില്‍ ഇവിടെ മാറിമാറിവരുന്ന ഇതര സര്‍ക്കാരുകള്‍ ബോധപൂര്‍വ്വം ഓരോ വര്‍ഷവും പാഴാക്കിയും കാലേക്കൂട്ടി പദ്ധതികള്‍ നടപ്പാക്കാതെയും വകമാറ്റിയും കളയുന്ന പട്ടികജാതി ഫണ്ടിന്റെ കോടാനു കോടികളില്‍ നിസാര പൈസമതി അതിലേയ്ക്കായി. യാഥാര്‍ത്ഥത്തില്‍ മേല്‍സൂചിപ്പിച്ച പെരുമാട്ടു കാളിയുടെ കുടുംബത്തിനാ വശ്യമായ നെല്‍കൃഷി ചെയ്തിരുന്ന പാടമാണ് ഇപ്പോഴത്തെ പുത്തരികണ്ടം മൈതാനം. ആ പുത്ത രിക്കണ്ടം മൈതാനത്തിലാണ് നമ്മുടെ ഇ.കെ. നായനാരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്. അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ സിനിമാനടന്‍ സൈനുദ്ദീന്‍ പറയുന്ന ഒരു സംഭാഷണം ഓര്‍മ്മവരുന്നു. ' പോലീസിനെന്താ ഈ വീട്ടില്‍ കാര്യം' എന്ന് ചോദിക്കുന്നതു പോലെ പുലയ മാതാവായ പെരുമാട്ടുകാളിയുടെ പുത്തരിക്കണ്ടം മൈതാനത്തില്‍ ഇ.കെ. നായനാര്‍ ക്കെന്തുകാര്യം. തീര്‍ച്ചയായും കാര്യമുണ്ട്. രാഷ്ട്രീയ അധികാരത്തിലൂടെ വന്നുചേരുന്ന അധികാരങ്ങളും, അവകാശങ്ങളും, പെരുമാട്ടുകാളിയുടെ പിന്‍തലമുറ ക്കാര്‍ക്ക് ഇല്ലാതെ പോയതുമായ തനതായ ഒരു രാഷ്ട്രീയം. അതുണ്ടായി രുന്നെങ്കില്‍ അധികാര ത്തിലൂടെ, കുറഞ്ഞപക്ഷം കാര്യമായ സ്വാധീനം ചെലുത്തലിലൂ ടെയെങ്കിലും പെരുമാട്ടു കാളിയുടെ സ്മാര കവും ഇ.കെ. നായനാര്‍ക്കൊപ്പം അവിടെ എല്ലാകാലവും ഉണ്ടാകുമാ യിരുന്നേനെ. കണ്ടില്ലേ രാഷ്ട്രീത്തിലൂടെ ഒരാളില്‍ ഒഴുകിയെത്തുന്ന അധികാര സൗഭാഗ്യങ്ങള്‍. ഈ അവസരത്തില്‍ ഇറ്റലിയുടെ ബെനിറ്റോ മുസോളിനി രാഷ്ട്രീയത്തിന് കൊടുക്കുന്ന നിര്‍വചനമാണ് എനിക്ക് ഓര്‍മ്മവരുന്നത്. ' രാഷ്ട്രീയം എന്ന് പറയുന്നത് ആദര്‍ശം സാക്ഷാല്‍കരി യ്ക്കുവാനുള്ള ഒരു ഉപാധിയല്ല, മറിച്ച് കാലാനു കാലങ്ങളില്‍ ലഭ്യമാകാ വുന്നത് ഒപ്പിച്ചെടു ക്കാനുള്ള ഒരു അടവുനയം മാത്രമാണ്, മറ്റുള്ളതെല്ലാം കുറെതാ ല്കാലിക ക്രമീകരണ ങ്ങള്‍മാത്രം'. ഇപ്പോള്‍ നമുക്കുമ നസ്സിലായി, ഇ.കെ. നായനാരുടെ പ്രതിമയും പാര്‍ക്കും പുത്തരികണ്ടത്ത് എങ്ങനെ എത്തിപ്പെട്ടുവെന്ന്. എന്തായാലും നമ്മുടെ പത്മനാഭ സ്വാമി ക്ഷേത്രം പതിനാലാം നൂറ്റാണ്ടുവരെയും ഒരു ബുദ്ധക്ഷേത്രം അഥവാ ബൂദ്ധവിഹാര്‍ ആയിരുന്നു എന്നുള്ള യാഥാര്‍ത്ഥ്യം ഇവിടെ വിട്ടുപോ കാതെ ചേര്‍ത്തു വായിയ്‌ക്കേ ണ്ടിയിരിക്കുന്നു. മാത്രമല്ലാ, കേരളത്തിലെ പ്രധാനപ്പെട്ട പല പ്രസിദ്ധ ക്ഷേത്രങ്ങളും ബൂദ്ധ വിഹാറുകള്‍ ആയിരുന്നു എന്ന സത്യവും ചരിത്രവും ഇവിടെ എടുത്തു പറയേണ്ടി യിരിക്കുന്നു.

ഇനി നമ്മുടെ പണിക്കരിലേയ്ക്കും നായരിലേക്കും തിരിച്ചുവരാം. കേരളത്തില്‍ ഈഴവര്‍ക്ക് പൊതുവെ പണിക്കര്‍ എന്ന ജാതിപ്പേര്‍ എങ്ങനെയാണ് വീണുകിട്ടിയത്, ആ സാഹചര്യകൂടി ഇവിടെ ചേര്‍ത്ത് വായിക്കേ ണ്ടിയിരിക്കുന്നു. അക്കാലത്ത് മൂലൂര്‍ പത്മനാഭന്‍ എന്നൊരു ഈഴവ സമുദായ ത്തില്‍പ്പെട്ട ഒരാള്‍ ഉണ്ടായിരുന്നു. അദ്ദേഹമാണ് അശ്വഘോഷന്റെ ' ബുദ്ധചരിതം' എന്ന കൃതി പാലിഭാഷയില്‍ നിന്നും മലയാള ത്തിലേക്ക് ആദ്യമായി തര്‍ജ്ജിമ ചെയ്തത്. തര്‍ജ്ജിമ ചെയ്ത തിന് ശേഷം അത് പ്രസിദ്ധീകരിച്ച് കിട്ടുന്നതിനായി അദ്ദേഹം പലരേയും സമീപിച്ചു. എന്നാല്‍ അദ്ദേഹം ഒരു ഈഴവനും അധ:കൃതനു മായതിനാല്‍ ആരുംതന്നെ അത് പ്രസിദ്ധീക രിക്കുന്നതിന് താല്പര്യം കാണിച്ചില്ല. ബുദ്ധിമാനായ ഇദ്ദേഹം ഒരു ഇടവേള ക്കുശേഷം മൂലൂര്‍ പത്മനാഭന്‍ എന്ന ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരിന്റെ കൂടെ പണിക്കര്‍ എന്ന് കൂടെ ചേര്‍ത്ത് മൂലൂര്‍ പത്മനാഭ പണിക്കര്‍ എന്ന് ഗ്രന്ഥകര്‍ത്താ വിന്റെ പേര്‍മാറ്റി യതിലൂടെ ഒരു ബുദ്ധിമുട്ടും തടസ്സവും കൂടാതെ വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകം വളരെ എളുപ്പത്തില്‍ വിറ്റഴിയുകയുണ്ടായി. ഒരു അയിത്തജാതിക്കാരന്‍ പണിക്കര്‍ ആയി മാറിയപ്പോള്‍ സമൂഹത്തില്‍ അതിലൂടെ വന്നുചേര്‍ന്ന മഹത്വം വളരെ വ്യക്തമായി മനസ്സിലാക്കിയ അദ്ദേഹം ഉടന്‍തന്നെ കേരളത്തിലെ മുഴുവന്‍ ഈഴവരുടെയും ഒരു സമ്മേളനം വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ വിവരിച്ചതിനുശേഷം എല്ലാ ഈഴവരും ഇനിയങ്ങോട്ട് പേരിന്റെകൂടെ പണിക്കര്‍ എന്നുംകൂടി ചേര്‍ത്ത് പറയുകയും എഴുതുകയും ചെയ്യണമെന്ന് നിര്‍ദ്ദേശി ക്കുകയും അങ്ങനെ പാലിക്ക പ്പെടുകയും ഉണ്ടായി. ഇത്തരത്തിലാണ് കേരളത്തില്‍ ഈഴവര്‍ക്ക് പൊതുവെ ജാതിപ്പേരായി പണിക്കര്‍ എന്ന സ്ഥാനം വന്നുചേര്‍ന്നത്.
തുടരും....