"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 14, തിങ്കളാഴ്‌ച

SC/ST അതിക്രമ നിരോധന നിയമം: ജില്ലാ ഭരണാധികാരി സ്വീകരിച്ചിരിക്കേണ്ട നടപടികള്‍


33. ജില്ലാ ഭരണാധികാരി സ്വീകരിച്ചിരിക്കേണ്ട നടപടികള്‍

1. അതിക്രമങ്ങള്‍ നടന്ന പ്രദേശം സന്ദര്‍ശിച്ച് അതിക്രമങ്ങള്‍ക്കിരയായവര്‍ക്കുള്ള നഷ്ടപരിഹാരം ജീവഹാനി സംഭവിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ആശ്രിതര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ നല്‍കേണ്ട ദുരിതാശ്വസം എന്നിവയുടെ വിശദവിവരങ്ങള്‍ ജില്ലാ മജിസ്‌ട്രേറ്റോ ജില്ലാ പോലീസ് സൂപ്രണ്ടോ തയ്യാറാക്കേണ്ടതാണ്.
2. കുറ്റവാളിയെ കസ്റ്റഡിയിലെടുത്തെന്നും കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള എഫ.ഐ.ആര്‍ ഇതിനായി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററില്‍ രേഖപ്പെടത്തിയെന്നും ഉറപ്പുവരുത്തുക.
3. അതിക്രമങ്ങള്‍ നടന്ന സ്ഥലം സന്ദര്‍ശിച്ച് ഉടനടി തന്നെ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുകയും ആവശ്യമായി പോലീസ് സേനയെ അവിടെ വിന്യസിപ്പിക്കുകയും ആ പ്രദേശത്തെ ക്രമസമാധാനനില സാധാരണ നിലയിലായി എന്നുറപ്പുവരുത്തുകയും ചെയ്യുക.
4. ആക്രണത്തിനിരയായവര്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ആശ്രിതര്‍ക്കോ ഉടനടി ആശ്വാസം നല്‍കുന്നതിനായി പണമോ മറ്റു സഹായമോ-ഭക്ഷണമോ, വസ്ത്രമോ, പാര്‍പ്പിടമോ- അതിക്രമത്തിന്റെ കാഠിന്യം കണക്കിലെടുത്ത് നല്‍കേണ്ടതാണ്.
5. ഈ സഹായങ്ങളൊന്നും അതിക്രമങ്ങള്‍ക്കു വിധേയമായുണ്ടാകുന്ന മരണം, മുറിവുകള്‍, വസ്തുവകകള്‍ക്കുള്ള നാശനഷ്ടം ഇവയ്ക്കു നിയമാനുസൃണം ലഭിക്കുവാനുള്ള അവകാശത്തിനു തടസ്സമാകുന്നില്ല.
6. ഉപവകുപ്പ് 4 അനുസരിച്ച് നല്‍കുന്ന ദുരിതാശ്വാസമോ പുനരധിവാസമോ നല്‍കുന്നത് പ്രത്യേകം ചേര്‍ത്തിരിക്കുന്ന അിിലഃൗൃല അനുസരിച്ചായിരിക്കും.
7. കൈക്കൊണ്ട ദുരിതാശ്വാസ നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് പ്രത്യേക കോടതിക്ക് സമര്‍പ്പിക്കേണ്ടതാണ്. ഇവ അപര്യാപ്തമെന്നു പരിശോധനയില്‍ വ്യക്തമായാല്‍ മതിയായ തോതില്‍ ആശ്വാസമെത്തിക്കുവാന്‍ പ്രത്യേക കോടതിക്ക് ഉത്തരവിടാവുന്നതാണ്.

34. അന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉദ്യോഗസ്ഥ സംവിധാനം

1. അതിക്രമബാധിത പ്രദേശത്ത് നിയമിക്കപ്പെടുന്ന ഭരണാധികാരമുള്ള ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ സ്റ്റാഫിനെയും നിയോഗിക്കുമ്പോള്‍ പട്ടിക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റി അവരുടെ ധാരണാപടുതയും ഈ വിഷയത്തില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനുള്ള അവരുടെ താല്‍പര്യവും പ്രത്യേകം കണക്കിലെടുക്കേണ്ടതാണ്.
2. ഇത്തരം നിയമനങ്ങളില്‍ അധികാരസ്ഥാപനങ്ങളിലെയും പോലീസ് സേനയില്‍ പ്രത്യേകിച്ചു പട്ടികവിഭഗങ്ങളുടെ പ്രാതിനിധ്യം മതിയാകുംവിധം ഉണ്ട് എന്നുറപ്പുവരുത്തുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകം ശ്രദ്ധിച്ചിരിക്കണം.

35. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവാദിത്വം

അതിക്രമങ്ങള്‍ക്കുവിധേയരാകുന്നവര്‍ക്കു പുനരധിവാസത്തിനും മറ്റു കാര്യങ്ങള്‍ക്കുമായി വാര്‍ഷിക ബജറ്റില്‍ പ്രത്യേക തുകവക കൊള്ളിക്കേണ്ടതാണ്. സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മജിസ്‌ട്രേറ്റു ജില്ലാ പോലീസ് സൂപ്രണ്ട് ഇവര്‍ കൈക്കൊണ്ട പ്രവര്‍ത്തനങ്ങള്‍, അതിക്രമങ്ങള്‍ക്കിരയായവര്‍ക്കു നല്‍കിയ ദുരിതാശ്വാസങ്ങള്‍, പുനരധിവാസ ക്രമീകരണങ്ങള്‍ എന്നീ നടപടികളുടെ പുനരവലോകനം നടത്തേണ്ടതും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കൃത്യവിലോപമോ അലസതയോ ഉണ്ടായിട്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാകുന്നു.

36. തുടര്‍ പദ്ധതികള്‍

ഈ നിയമമനുസരിച്ചുള്ള വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനായുള്ള മാതൃകാ പദ്ധതി മുന്‍കൂര്‍ തയ്യാറാക്കി ഔദ്യോഗിക ഗസറ്റു വിജ്ഞാപനം വഴി സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങളെ അറിയിച്ചിരിക്കേണ്ടതാണ്. ഈ വിജ്ഞാപനത്തില്‍ ഓരോ വകുപ്പിനുമുള്ള (ഉലുമൃാേലി)േ പങ്കാളിത്തവും ഉത്തരവാദിത്വവും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക ഉത്തരവാദിത്വവും സര്‍ക്കാര്‍ സംഘടനകളുടെ പങ്കും പ്രത്യേകം പ്രത്യേകമായി വ്യക്തമാക്കിയിരിക്കണം. ഈ പദ്ധതിയില്‍ താഴെപറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കണം.

1. പണമായോ മറ്റു തരത്തിലോ ഉള്ള സത്വര സഹായങ്ങള്‍
2. വാസസ്ഥലവും കൃഷി ഭൂമിയും
3. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍
4. അതിക്രമങ്ങള്‍ക്കു വിധേയരായവര്‍ക്കോ ആശ്രിതര്‍ക്കോ സര്‍ക്കാരിലോ അര്‍ദ്ധസര്‍ക്കാരിലോ തൊഴിലവസരം.
5. അതിക്രമങ്ങള്‍ക്കിരയായി മരണപ്പെട്ടവരുടെ വിധവകള്‍, മക്കള്‍, ആശ്രിതര്‍, വികലാംഗര്‍, വൃദ്ധര്‍ ഇവര്‍ക്കു പെന്‍ഷന്‍
6. മറ്റു നഷ്ടപരിഹാരങ്ങള്‍
7. വീടു നഷ്ടപ്പെട്ടവര്‍ക്കു പകരം വീട്, സാമ്പത്തക സഹായം
8. ആവശ്യവസ്തുക്കളുടെ വിതരണം, ആരോഗ്യ സംരക്ഷണം, കുടിവെള്ള ലഭ്യത, വൈദ്യുതി ലഭ്യത, സങ്കേതങ്ങളിലേക്കുള്ള (Link road) വഴി, ശ്മശാനം

37. സംസ്ഥാനതല വിജിലന്‍സ് കമ്മിറ്റി (State Level Vigilence Committee)

1. 25 അംഗങ്ങളില്‍ കവിയാതെയുള്ള ഉന്നതാധികാരസംസ്ഥാന കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കേണ്ടതാണ് ഈ സമിതിയില്‍.
2. മുഖ്യമന്ത്രി ചെയര്‍മാന്‍ ആയിരിക്കും.
3. ധനകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, ക്ഷേമകാര്യമന്ത്രി
4. പട്ടിക വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ള എം.പി., എം.എല്‍.എ മാര്‍
5. ചീഫ് സെക്രട്ടറി, ഡി.ജി.പി., ദേശീയ പട്ടികജാതി കമ്മീഷന്‍ ഡയറക്ടര്‍
6. പട്ടിക വിഭാഗക്ഷേമകാര്യ സെക്രട്ടറി എന്നിവര്‍ അംഗങ്ങളായിരിക്കുന്നതും ഈ സമിതി ജനുവരി, ജൂലൈ എന്നീ മാസങ്ങളിലായി വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം സമ്മേളിച്ച് ഈ നിയമവ്യവസ്ഥകളുടെ നടത്തിപ്പ് അവലോകനം നടത്തേണ്ടതുമാണ്.

38. ജില്ലാതല വിജിലന്‍സ് കമ്മിറ്റി (District Level Vigilence and Monitoring Committee)

1. നിയമാനുസൃത ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ കേസുകളുടെ നിര്‍വ്വഹണത്തിനായുള്ള ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍, ജില്ലാ ഭരണാധികാരിക്കു കിട്ടിയിട്ടുള്ള റിപ്പോര്‍ട്ടിന്മേലുള്ള നടപടികള്‍ ഇവ അവലോകനം ചെയ്തു കുറ്റമറ്റ രീതിയില്‍ നടപ്പാക്കപ്പെടുന്നു എന്നുറപ്പുവരുത്തുന്നതിനായി ജില്ലകള്‍തോറും ജില്ലാ മജിസ്‌ട്രേറ്റു നിയമിക്കുന്ന ഒരു കമ്മിറ്റി (District level Vigilence and monitoring Committee) ഉണ്ടായിരിക്കേണ്ടതാണ്.

2. ഈ കമ്മിറ്റിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ നിന്നുമുള്ള എം.പി മാര്‍ എം.എല്‍.എ മാര്‍ ജില്ലാ പോലീസ് സൂപ്രണ്ട് പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ നിന്നുമുള്ള ഗസറ്റഡ് ഓഫീസര്‍മാര്‍, പട്ടികവിഭാഗത്തില്‍ നിന്നുമുള്ള 5 പ്രത്യേക അംഗങ്ങള്‍, സാമൂഹ്യപ്രവര്‍ത്തകരായ ഇതര സമുദായത്തില്‍പ്പെട്ട 3 അംഗങ്ങള്‍, ജില്ലാ സാമൂഹ്യ വികസന വകുപ്പ് ഓഫീസര്‍ എന്നിവര്‍ ഉണ്ടായിരിക്കും. ഈ സമിതിയുടെ ചെയര്‍മാന്‍ ജില്ലാ മജിസ്‌ട്രേറ്റും സെക്രട്ടറി സാമൂഹ്യ വികസന ഓഫീസറും ആയിരിക്കും.
3. ഈ സമിതി മാസത്തില്‍ ഒരിക്കല്‍ സമ്മേളിക്കുന്നതാണ്.

39. വാര്‍ഷിക റിപ്പോര്‍ട്ട്

എല്ലാ വര്‍ഷവും മാര്‍ച്ച് 31 നകം അതിക്രമം തടയതിനു സ്വീകരിച്ച നടപടികള്‍, നടപ്പാക്കിയ പ്രത്യേകം പദ്ധതികള്‍ മുന്‍വര്‍ഷം നടപ്പാക്കിയവ എന്നിവയുടെ വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കേണ്ടതാണ്.