"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 26, ചൊവ്വാഴ്ച

27,686 കോടിയുടെ വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരം

തിരുവനന്തപുരം: കേന്ദ്രവിഹിതം സംബ ന്ധിച്ച അനിശ്ചിതത്വം തുടരുന്ന തിനിടെ 27686.32 കോടിയുടെ വാര്‍ഷിക പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അംഗീക രിച്ചു. 

നടപ്പുവര്‍ഷത്തേതില്‍ നിന്ന് 16.66 ശതമാ നം വര്‍ധനവ് വരുത്തിയാണ് അടുത്ത വര്‍ഷത്തെ പദ്ധതി അംഗീകരിച്ചതെന്ന് മന്ത്രി കെ.സി. ജോസഫ് പത്രസമ്മേളന ത്തില്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ ആസൂത്രണകമ്മീഷന് പകരം നീതി ആയോഗ് രൂപവല്‍ക്കരി ച്ചെങ്കിലും സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നും നല്‍കിയിട്ടില്ല. 7686.32 കോടി കേന്ദ്രവിഹിതം പ്രതീക്ഷിക്കുന്നുണ്ട്. 20000 കോടിയാണ് സംസ്ഥാന വിഹിതം.

4800 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. വൈദ്യുതിബോര്‍ഡിന് 1350 കോടിയും വകയിരുത്തി. മൊത്തം പദ്ധതി വിഹിതത്തിന്റെ 25.74 ശതമാനമാണ് തദ്ദേശസ്ഥാപന ങ്ങള്‍ക്ക് അനുവദിച്ചത്.

പട്ടികജാതി വിഭാഗങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായി പ്രത്യേക ഘടക പദ്ധതി വിഹിതമായി 1968.5 കോടി രൂപ വകയിരുത്തി ഇതില്‍ 1040.92 കോടി പട്ടികജാതി വികസന വകുപ്പിനും 927.58 കോടി തദ്ദേശ സ്ഥാപനങ്ങള്‍ക്കുമാണ്.

തീരദേശ വികസനപദ്ധതികള്‍ക്ക് 189.37 കോടിയും മലയോര വികസന പദ്ധതികള്‍ക്ക് 113 കോടിയും ഉല്‍പ്പെടുത്തിയിട്ടുണ്ട്.