"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 12, ചൊവ്വാഴ്ച

ചന്തിരിയന്‍ കാളിയമ്പി: ആദ്യത്തെ ജനകീയ ഗവണ്മെന്റിലെ മുഖ്യമന്തി!



ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സംഘടിപ്പിച്ച കടക്കല്‍ സമരത്തിന്റെ നേതാവ്. ബ്രിട്ടീഷ് വാഴ്ചക്കെതിരെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം നല്കി, 1938 സെംപ്തം. 26 ന് കടക്കല്‍ നടന്ന നികുതി നിഷേധ സമരത്തില്‍ പങ്കെടുത്തു കൊണ്ടാണ് ചന്ദ്രന്‍ (ചന്തിരിയന്‍) കാളിയമ്പിയുടെ പൊതുജീവിതം ആരംഭിക്കുന്നത്.

ആദ്യമായി പൊതുരംഗത്തു കടന്നുവന്ന ദലിത് നേതാവായിരുന്നു ഇദ്ദേഹം. 1900 ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ സുഹൃത്തും 'കടക്കല്‍ രാജാവ്' എന്ന് അറിയപ്പെട്ട ഫ്രാങ്കോ രാഘവന്‍ പിള്ളയും ചേര്‍ന്ന് 1936 ല്‍ കടക്കലില്‍ നേതൃത്വം നല്കിയ നികുതി നിഷേധ സമരത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ മഹാരാജാവിനേയും സി പി രാമസ്വാമി അയ്യരേയും വെല്ലുവിളിച്ചു. ഇതേ തുടര്‍ന്ന് കടക്കലും ചുറ്റുമുള്ള 16 ച. കി. മീ. പ്രദേശവും ഇവര്‍ പിടിച്ചടക്കി, ഗ്രാമസ്വരാജ് സ്ഥാപിക്കുകയും അവിടെ ഫ്രാങ്കോ രാഘവന്‍ പിള്ളയും കാളിയമ്പിയും രാജാവും മന്ത്രിയുമായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. 1938 ഒക്ടോ. 2 ന് പട്ടാളത്തിന്റെ സഹായത്തോടെ സര്‍ക്കാര്‍ സമരം അടിച്ചമര്‍ത്തിയപ്പോള്‍ കാളിയമ്പി ഒളിവില്‍ പോയി. പില്ക്കാലത്ത് പിടിച്ചു നില്ക്കാനാകാതെ വന്നപ്പോള്‍ ഫ്രാങ്കോ രാഘവന്‍ പിള്ളയും കാളിയമ്പിയും പൊലീസിന് കീഴടങ്ങുകയാണുണ്ടായത്. സ്വാതന്ത്ര്യ പ്രാപ്തിയോടെ സ്വതന്ത്രനാക്കപ്പെട്ട കാളിയമ്പിയുടെ പില്ക്കാല ജീവിതം ക്ലേശകരമാ യിരുന്നു. സ്വന്തം വീടുപോലും നഷ്ടപ്പെട്ട കാളിയമ്പി കടക്കല്‍ പഞ്ചായത്ത് നിര്‍മിച്ചുകൊടുത്ത വീട്ടിലായിരുന്നു അവസാനകാലത്ത് മകളോടൊപ്പം താമസിച്ചിരുന്നത്. തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിയായി അറിയപ്പെട്ട ഇദ്ദേഹം 1995 ഏപ്രില്‍ 23 ന് അന്തരിച്ചു. കാളിയമ്പി കുറവന്‍ സമുദായക്കാരനായിരുന്നു.


ചന്തിരിയന്‍ കാളിയമ്പി: ആദ്യത്തെ ജനകീയ ഗവണ്മെന്റിലെ മുഖ്യമന്തി!