"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 15, വെള്ളിയാഴ്‌ച

ഉഷ ചമാര്‍ : ബ്യൂട്ടീഷ്യനും വിദേശ സഞ്ചാരി യുമായി മാറിയ മുന്‍ തോട്ടിപ്പണിക്കാരിഇന്ത്യയില്‍ 1993 ല്‍ തന്നെ തോട്ടിപ്പണി അഥവാ മാനുവല്‍ സ്‌കാവെഞ്ചിങ് നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. ഒരു മനുഷ്യന്റെ മാലിന്യങ്ങള്‍ വെറും കൈക്ക് എടുത്ത് മറ്റൊരു മനുഷ്യനെ കൊണ്ട് നീക്കം ചെയ്യിക്കുന്ന ലോകത്തിലെ ഏറ്റവും നിന്ദ്യവും നീചവുമായ ഈ ഏര്‍പ്പാടിനെ 'ജോലി' എന്ന് എങ്ങനെ വിളിക്കും?! രാജസ്ഥാനിലെ അല്‍വാറിലുള്ള ഹസൂരിഗേറ്റ് ദലിത് കോളനി യിലാണ് ഉഷ ജനിച്ചത്. തനിക്ക് ഏഴ് വയസുള്ളപ്പോള്‍ മുതല്‍, അമ്മയോടൊപ്പം രണ്ടു കിലോമീറ്ററുകള്‍ക്കപ്പും നടന്നുപോയി സവര്‍ണ ഊരുകളില്‍ അവരുടെ വിസര്‍ജ്യങ്ങള്‍ കക്കൂസില്‍ നിന്നെടുത്ത് തലയില്‍ ചുമന്നുകൊണ്ടു പോയി കളയുന്ന തോട്ടി പ്പണി (മാനുവല്‍ സ്‌കാവെഞ്ചിങ്) ചെയ്തുവന്നു. 300 ല്‍ ഏറെ വീടുകളില്‍ ഒരു മാസം ഉഷക്ക് ഈ 'പണി' ചെയ്യേണ്ടതുണ്ടാ യിരുന്നു. 

1993 ല്‍ ഉഷ ചാമാര്‍ ഈ ഏര്‍പ്പാട് നിര്‍ത്തി. ഉഷക്ക് ബോധ്യമായി മാനവിക വിരുദ്ധമായ ഈ ഏര്‍പ്പാട് ഒരു ജോലിയല്ല, സവര്‍ണര്‍ ദലിതര്‍ക്കു മേലെ നടത്തുന്ന ചെയ്യാത്ത കുറ്റത്തിനുള്ള ശിക്ഷ നടപ്പാക്കലാണെന്ന്. സ്വയമേവ ഉഷ അതില്‍ നിന്ന് പിന്‍തിരിയുക മാത്രമല്ല, മറ്റുള്ള ദലിത് വനിതകളേയും അതില്‍ നിന്ന് പിന്തിരി പ്പിക്കാന്‍ മുന്‍കയ്യെടുക്കുകകൂടി ചെയ്തു. അവരെ വിളിച്ചു ചേര്‍ത്ത്, ചാക്കു സഞ്ചി നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നതിനും ഭക്ഷണ സാധനങ്ങളായ അച്ചാറും മിഠായികളും നിര്‍മ്മിക്കുന്ന ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനും പ്രേരിപ്പിക്കുക മാത്രമല്ല, കൂടെ നിന്ന് സഹായിക്കുകയും ചെയ്തു. ബ്യൂട്ടിപാര്‍ലര്‍ തുടങ്ങു ന്നതിനുള്ള പരിശീലനങ്ങള്‍ക്കും ഉഷ മാനുവല്‍ സ്‌കാവെഞ്ചിങ് അവസാനിപ്പിച്ച ദലിത് വനിതകളെ പറഞ്ഞയച്ചു.

2015 ഏപ്രിലില്‍ യൂണിവേഴ്‌സിറ്റി ഓഫ് പോര്‍ട്ട്‌സ്മൗത്തിലെ ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസിന്റെ ക്ഷണം സ്വീകരിച്ച് ഉഷ ലണ്ടനിലേക്ക് വിമാനത്തില്‍ പറന്നു. കുഞ്ഞുന്നാളു തൊട്ട് വെറുംകൈ മാനുവല്‍ സ്‌കാവെഞ്ചറായിരുന്ന ഉഷക്ക് വിമാനത്തില്‍ കയറുക എന്ന ആഗ്രഹം സ്വപ്‌നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. മാനുവല്‍ സ്‌കാവെഞ്ചിങ്ങിനെ കുറിച്ച് പഠിക്കുവാ നാണ് ഉഷ ക്ഷണിക്കപ്പെട്ടത്. വിമാനത്തില്‍ കയറിയതിന്റെ 'അതിശയം' വിട്ടുമാറാതെ യാണെങ്കിലും, യൂണിവേഴ്‌സിറ്റി ഹാളിലെത്തിയ ഉഷ, ഇന്ത്യയിലെ മാനുവല്‍ സ്‌കാവെഞ്ചിങ്ങിനെ കുറിച്ചും ദലിത് പീഡനങ്ങളെ കുറിച്ചും താന്‍ നേരിട്ട അനുഭവ ങ്ങളുടെ വെളിച്ചത്തില്‍ നല്‍കിയ വിവരങ്ങള്‍ കേട്ട് യൂണിവേഴ്‌സി റ്റിയിലെ പഠന സംഘം സ്തംഭിച്ചു! 'ഞാന്‍ തുടര്‍ച്ചയായി 30 മണിക്കൂ റോളം, ദിവസം 10 രൂപ നിരക്കില്‍ സവര്‍ണ ഊരുകളില്‍ അവരുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന 'ജോലി' ചെയ്തിട്ടുണ്ട്. തലേ ദിവസം ആ വീടുകളില്‍ അത്താഴമുണ്ടശേഷം ബാക്കിവരുന്ന എച്ചിലാണ് എനിക്ക് ഭക്ഷണമായി അവര്‍ തന്നിരുന്നത്. ഇനി മറ്റ് ആരേയും ഈ തൊഴിലിലേക്ക് പ്രവേശിപ്പിക്കരുതെന്ന് ഞാന്‍ ഒരു ഉറച്ച തീരു മാനമെടുത്തു - ലോകത്തെ ഏറ്റവും നിന്ദ്യമായ തൊഴില്‍..!!!!'

മാനുവല്‍ സ്‌കാവെഞ്ചിങ് ഉപേക്ഷിച്ചവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയുള്ള എന്‍ജിഒ ആയ സുബന്‍ ഇന്റര്‍ നാഷനലിന്റെ ഡോ. ബിന്ദേശ്വര്‍ പഥക് ആണ് യൂണിവേഴ്‌സിറ്റിയുമായി ഇടപെട്ട് ഉഷക്ക് യാത്രചെയ്യാനുള്ള അവസരമൊരുക്കിക്കൊടുത്തത്. സുബന്‍ സഹായം കൊണ്ട് ഉഷ ആദ്യം ചാക്ക് സഞ്ചിയും അച്ചാറുകളും നിര്‍മിച്ച് കച്ചവടം ചെയ്തു. തുടര്‍ന്ന് ബ്യൂട്ടിഷ്യന്‍ പരിശീലിച്ച് പാര്‍ലര്‍ സ്ഥാപിച്ചു. ഇപ്പോള്‍ ദിവസ വരുമാനം 3500 രൂപ! വിവാഹ സീസണു കളില്‍ ഇത് 5000 രൂപയായി ഉയരുന്നു! ദലിത് ആയതിനാല്‍ അവരെ പ്ലേഗ് ബാധിതരെ പോലെ കണ്ടിരുന്ന സവര്‍ണരുടെ ഊരുകളില്‍ ഒരിക്കല്‍ മാനുവല്‍ സ്‌കാവെഞ്ചറായിരുന്ന ഉഷ ഇപ്പോള്‍ അവര്‍ക്ക് സൗന്ദര്യമുണ്ടാക്കു 'ജോലി' ചെയ്യിപ്പിക്കുന്നതാനായി അവിടേക്ക് വീണ്ടും ക്ഷണിക്കപ്പെടുന്നു! അവര്‍ കഴിക്കുന്ന ശുദ്ധ ഭക്ഷണം, അവരുടേതിന് തുല്യമായ നല്ല പാത്രത്തില്‍ അവരോടൊപ്പമിരുന്ന് ഉഷയും കഴിക്കുന്നു! പ്രാദേശിക ക്ഷേത്രമായ ജഗന്നാഥിലെ പൂജാരി പോലും ഉത്സവത്തിന് ഉഷയെ അതിഥിയായി ക്ഷണിക്കുന്നു!

(തെക്കന്‍ ഏഷ്യക്ക് പുറത്ത് ആദ്യമായി ജാതിവിവേചനം നിരോധിച്ച രാജ്യം ബ്രിട്ടനാണ്. ഇതിനായി രാജ്ഞിക്ക് മുമ്പാകെ അവതരിപ്പിച്ച ദി എന്റര്‍പ്രൈസസ് ആന്റ് റെഗുലേറ്ററി ബില്‍ ബ്രിട്ടീഷ് പാര്‍ല മെന്റില്‍ ഐകകണ്‌ഠേന പാസായത് ചരിത്രമായി. 4 ലക്ഷം ദലിതരാണ് ഇതുമൂലം അവിടെ രക്ഷപെട്ടത്)

ഉഷ ചാമൂര്‍ മുന്‍പ് ഒരുവട്ടം വിമാനത്തില്‍ പറന്നിട്ടുണ്ട്. 2008 ല്‍ യു എന്‍ ഇന്റര്‍നാഷനല്‍ സാനിറ്ററി വര്‍ഷാചരണത്തിന്റെ ഭാഗമായി അതിന്റെ ആസ്ഥാനമായ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച കോണ്‍ ഫെറന്‍സില്‍ പങ്കെടുക്കാന്‍ 36 പേരടങ്ങുന്ന മുന്‍ മാനുവല്‍ സ്‌കാവെ ഞ്ചര്‍ വനിതകളോടൊപ്പ മായിരുന്നു ആ യാത്ര. ആ ചടങ്ങില്‍ മുഖ്യാതിഥി ഉഷയായിരുന്നു. തന്റെ അനുഭവം വിവരിച്ചു കൊണ്ട് ആര്‍ക്കും അനായാസമായി ഈ നിന്ദ്യമായ ഏര്‍പ്പാട് വിട്ടു പോരാമെ ന്നും മാന്യമായ തൊഴില്‍ മേഖലയില്‍ വിജയം വരിക്കാനാവു മെന്നും ഉഷ വെളിപ്പെടുത്തി. ഇന്ത്യയില്‍ നിന്ന് ഒട്ടറെ മോഡലുക ളേയും ചടങ്ങിന് ക്ഷണിച്ചിരുന്നു. അവരോടൊപ്പം വേദിയില്‍ നിന്ന് ഇടപഴകാന്‍ മാനുവല്‍ സ്‌കാവെഞ്ചിങ് ഉപേക്ഷിച്ച വനിതകള്‍ക്ക് സംഘാടകര്‍ അവസരമൊരുക്കി. ആ ചടങ്ങില്‍ വെച്ച് ഉഷയെ മുന്‍ സ്‌കാവെഞ്ചര്‍ വനിതകളുടെ രാജ്ഞിയായും തെരഞ്ഞെടുത്തു. 'ഇങ്ങനെ എന്നെങ്കിലും ആദരിക്കപ്പെടുന്നവളായി മാറുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. എന്നെ അല്ലാ അവകാശങ്ങളും തുല്യമായ ഒരുമനുഷ്യനായി കണ്ടതില്‍ ഞാന്‍ അങ്ങേയറ്റം സന്തോ ഷിക്കുന്നു.' നന്ദി സൂചകമായി ഉഷ പറഞ്ഞു.

യു എന്‍ ന്റെ കണക്കു പ്രകാരം ഇന്ത്യയില്‍ 340,000 മാനുവല്‍ സ്‌കാവെഞ്ചര്‍മാരുണ്ട്. 2015 ആകുമ്പോഴേക്കും ഇതിന്റെ എണ്ണം പകുതിയായി കുറക്കാന്‍ യു എന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ കുഴക്കുന്ന ഒരു പ്രശ്‌നം അവര്‍ നേരിട്ടത,് ഇന്ത്യയിലെ 700 മില്യണ്‍ കുടുംബങ്ങളിലും കക്കൂസ് ഇല്ല എന്നതാണ്! ഇതുമൂലമാണ് നിയമം മൂലം നിരോധിച്ചിട്ടും മാനുവല്‍ സ്‌കാവെഞ്ചിങ് ഇപ്പോഴും തുടരു ന്നതെന്ന് യു എന്‍ കണ്ടെത്തി.

Courtesy: http://timesofindia.indiatimes.com
ഉഷ ചമാര്‍ : ബ്യൂട്ടീഷ്യനും വിദേശസഞ്ചാരിയുമായി മാറിയ മുന്‍ തോട്ടിപ്പണിക്കാരി