"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 26, ചൊവ്വാഴ്ച

ഭരണഘടന: അടിസ്ഥാന രേഖ - വി ഐ ബോസ് വാകത്താനം

വ്യക്തികള്‍ ചേര്‍ന്നാണ് കുടുംബങ്ങള്‍ ഉണ്ടാകുന്നത്. കൂടുമ്പോള്‍ ഇമ്പം നല്കുന്ന കൂട്ടമാണ് കുടുംബം. പല കുടുംബങ്ങള്‍ ഉള്‍പ്പെട്ടതാണ് സമൂഹം. നിരവധി സമൂഹങ്ങള്‍ വസിക്കുന്ന പ്രദേശമാണ് സംസ്ഥാനം. സംസ്ഥാന ങ്ങളെ ക്രോഡീകരിച്ചാണ് രാജ്യങ്ങള്‍ രൂപപ്പെടുന്നത്. രാജ്യങ്ങളുടെ സങ്കേത മാണ് ലോകം. ഒരു വ്യക്തി മുതല്‍ രാജ്യങ്ങള്‍ വരെയുള്ള തലങ്ങളില്‍ ജനങ്ങള്‍ പരസ്പരം കൂട്ടായ്മയോടെ ജീവിക്കാന്‍ കണ്ണികളായി  ആ നാട്ടിലെ നിയമങ്ങളാണ്.

നിയമവ്യവസ്ഥകള്‍ ശക്തമല്ലെങ്കില്‍ ജനജീനിതം സംഘര്‍ഷ ഭരിതമാകും. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ മുകളില്‍ ആധിപത്യം ചെലുത്താനുള്ള പ്രവണത ഉണ്ടാകും. നിയമങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കും അവ നടപ്പാക്കുന്നവര്‍ക്കും അതില്‍ ജാഗ്രതയും അവബോധവും ഉണ്ടായിരിക്കണം. ജനങ്ങളില്‍ സുരക്ഷിത ബോധവും സമാധാനവും സഹിഷ്ണുതയും ജനകീയ ബന്ധങ്ങളുടെ ശാക്തീകരണവും വളര്‍ത്തുന്നതിന് നിയമവ്യവസ്ഥ കളുടെ സ്വാധീനം വളരെ വലുതാണ്.

ഭരണകൂടം ശക്തവും നിഷ്പക്ഷവുമായ ഇടപെടലുകള്‍ നിരന്തരം നടത്തുമ്പോഴാണ് ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉണ്ടാകുന്നത്. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്വവുമാണ്. പുരോഗതി ആഗ്രഹിക്കു ന്നവര്‍ക്ക് നിയമങ്ങള്‍ ഭയപ്പെടേണ്ടതില്ല. നിയമങ്ങളെ അട്ടിമറി ക്കാനുള്ള പ്രവണത ഏറെ ദൃശ്യമാകുന്നത് സാമൂഹ്യ വിരുദ്ധ രുടെ പ്രദേശങ്ങളിലാണ്. അതുകൊണ്ട് വ്യക്തിയുടെ ഭാവി ഭാസുരമാക്കാന്‍ നിയന്ത്രണങ്ങളും നിയമങ്ങളും അനിവാര്യമാണ്. അതുപോലെതന്നെ സംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനും നിയമ വ്യവസ്ഥ കളുടെ ലിഖിത ഭരണഘടന അനുപേക്ഷണീയമാണ്.

ഭരണഘടന ഒരു രാജ്യത്തിന്റെ അടിസ്ഥാന രേഖയാണ്. എഴുത പ്പെട്ട ഒരു ഭരണഘടനയില്ലാതെ ഒരു രാജ്യത്തിനും മുന്നോട്ടു പോകാനാവില്ല. സമസ്ത മേഖലകളിലുമുള്ള എല്ലാ ഭരണാധി കാരികളും ആ രാജ്യത്തെ ഭരണഘടനക്ക് അതീതരല്ല. മീതെയല്ല, താഴെയാണ്.

ജാതിയും മതവും അനുഷ്ഠാനങ്ങളും തകര്‍ക്കാനുള്ളതല്ല ഇന്ത്യന്‍ ഭരണഘടന. വിഭാഗീയതയില്‍ ആകൃഷ്ടരായവര്‍ അപ്രകാരം ജീവിക്കട്ടെ. ഭൂരിപക്ഷത്തിന്റെ താത്പര്യം ന്യൂനപക്ഷത്തിന്റെ മുകളിലോ നേരെമറിച്ചോ അടിച്ചേല്പിക്കാനുള്ള പ്രവണത ഒഴിവാക്കാനും സമന്വയത്തിന്റേയും സഹിഷ്ണുതയുടേയും പാത കെട്ടിപ്പടുക്കാനും പൊതുജനങ്ങളില്‍ ആത്മവിശ്വാസം ഉത്തേജിപ്പി ക്കാനുമുള്ള ഇന്ധനമാണ് നിയമ വാഴ്ച.

ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങള്‍ ജനങ്ങള്‍ അറി യാതെ പോയാല്‍ ്അത് ഭരണഘടനയുടെ അപചയമാകും. ഒരു രാജ്യത്തിന്റെ സുരക്ഷിത കവചമായ ഭരണഘടന പരാജയ പ്പെട്ടാല്‍ അവിടെ ആഭ്യന്ത കലാപം വളര്‍ന്ന് ആ രാജ്യം ശിഥിലമാകും. അംഗീകരിച്ച ലിഖിത ഭരണമുള്ള രാജ്യത്ത് അങ്ങനെ സംഭവിക്കാന്‍ പാടില്ല. ഈ നിര്‍ദ്ദേശം ഇന്ത്യക്കും ബാധകമാണ്. നിയമവ്യവസ്ഥകളാണ് സുരക്ഷിതത്വത്തിന്റെ യഥാര്‍ത്ഥ കവചമെന്ന് ജനങ്ങള്‍ ബോധവാന്മാരാകേണ്ടത് വളരെ അത്യാവശ്യമാണ്. അതുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന ലോകത്തിന്റെ ഏറ്റവും വലിയ ഭരണഘടനയായി പരിണമിച്ചത്. അത് ഇന്ത്യയുടെ സംസ്‌കാരമാണ്. ജനങ്ങളുടെ സുകൃതമാണ്. നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ ദീപശിഖ അഭംഗുരം നിലനിര്‍ത്തേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്മാ രുടേയും കടമയാണ്, ഉത്തരവാദിത്വമാണ്. രാജ്യത്തിന്റെ അതിര്‍ ത്തി കാത്തു സൂക്ഷിക്കുന്ന പട്ടാളക്കാര്‍ക്ക് മാത്രമല്ല, ഉത്തരവാ ദിത്വം എന്ന വിവേകം എല്ലാവര്‍ക്കും ഉണ്ടാകട്ടെ.

'നിയമം നിയമത്തിന്റെ വഴിയേ' എന്ന ആധുനിക വീക്ഷണം നിയമങ്ങള്‍ ലംഘിക്കാനുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ്. നിയമ സാക്ഷരത എല്ലാവര്‍ക്കും അനിവാര്യമാണ്. അതിന് ഈ കൈപ്പു സ്തകം ഇന്നാട്ടിലെ എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും ഒരു മാര്‍ഗ ദര്‍ശിനിയാകുമെങ്കില്‍ ഞാന്‍ ഏറെ കൃതാര്‍ത്ഥനായി. അത് സഹൃദയരായ വായനക്കാര്‍ വിലയിരുത്തട്ടെ.