"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 26, ചൊവ്വാഴ്ച

സെന്‍കഥകള്‍: ഭക്ഷണം കഴിഞ്ഞാല്‍ പാത്രം കഴുകണം - വിവ സാനന്ദരാജ്

ഒരു യുവ സന്യാസി, സെന്‍ഗുരുവായ ജോഷുവിനോട് ചോദിച്ചു: 'ഞാന്‍ ഈ ആശ്രമത്തില്‍ ആദ്യമായി വരികയാണ്. ദയവായി എനിക്ക് സെന്‍ എന്തെന്ന് പറഞ്ഞുതന്നാലും!'

ജോഷു ചോദിച്ചു:

'കുഞ്ഞേ! നീ ആഹാരം കഴിച്ചോ?'

'കഴിച്ചു, ഗുരോ!' സന്യാസി പറഞ്ഞു.

'എങ്കില്‍ പാത്രം കഴുകിവെച്ചിട്ടു ഉറങ്ങിക്കോളൂ!'

ആ നിമിഷം യുവ സന്യാസി ബോധോദയം പ്രാപിച്ചു.