"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 25, തിങ്കളാഴ്‌ച

അനികേത് ആംഭോര്‍: ജാതിവെറി രാജ്യത്തിന് നഷ്ടപ്പെടുത്തിയ സാങ്കേതിക ശാസ്ത്രജ്ഞന്‍!

ഇന്ത്യന്‍ ഇന്സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌ നോളയില്‍ പഠിക്കുകയായിരുന്ന അനികേത് ആംഭോര്‍ എന്ന ദലിത് വിദ്യാര്‍ത്ഥി ഹോസ്റ്റര്‍ കെടിട്ടിട ത്തിന്റെ ആറാംനിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. 2014 സെപ്തംബര്‍ 4 ന് ആയിരുന്നു സംഭവം. അവിടെയുള്ള അധ്യാ പകര്‍ അനികേതിനെ ജാതി വിളിച്ച് അവഹേളിക്കുക പതിവാക്കി യിരുന്നു. അതിന് വിരാമമിട്ടു കൊണ്ടാണ് അനികേത് ആത്മഹത്യ ചെയ്തത്. 22 വയസ് പൂര്‍ത്തിയാ യിട്ടേ ഉണ്ടായിരുന്നുള്ളു.

ഹൈദരാബാദിലെ പുരോഗമന ചിന്താഗതിക്കാരായ സുനിതയുടേയും സഞ്ജയിന്റേയും മകനാണ് അനികേത് ആംഭോര്‍. അതുകൊണ്ടുതന്നെ ജാതിയെ കുറിച്ചോ അതിന്റെ ഭീകരമായ നടവഴികളെ കുറിച്ചൊ യാതൊന്നും തന്നെ അനികേതിന്റെ ഇളമനസിലേക്ക് നിറക്കപ്പെട്ടിരുന്നില്ല. പക്ഷെ ഇന്‍സ്റ്റിട്ടൂട്ടിലെത്തിയപ്പോഴാണ്, താന്‍ ഒരു ഹീന ജാതിക്കാരനാ ണെന്ന് പ്രൊഫസര്‍ മാരുടെ അധിക്ഷേപങ്ങളില്‍ നിന്നും അനികേത് ആദ്യമായി അറിഞ്ഞത്. ഹീനജാതിയില്‍ പെട്ടവര്‍ വിദ്യാഭ്യാസം ചെയ്യാന്‍ അര്‍ഹരല്ലെന്നുള്ള പ്രൊഫസര്‍മാരുടെ അവഹേളനം, താങ്ങാന്‍ പറ്റാത്ത പ്രഹരമാണ് അനികേതില്‍ ഏല്പിച്ചത്. ജാതിവ്യവസ്ഥയെ കുറിച്ച് യാതൊന്നും അറിയാത്ത കുട്ടിയായതുകൊണ്ടു തന്നെ തനിക്കെതിരായ നീക്കം എങ്ങനെ കൈകാര്യം ചെയ്യണമെന്നും അനികേതിന് അറിയില്ലാ യിരുന്നു. അതുകൊണ്ടായിരിക്കാം അതില്‍ നിന്നൊക്കെയുള്ള ഒരു ആശ്വാസത്തിനു വേണ്ടി ആ കുരുന്നു ഹൃദയം ആധ്യാത്മികതയെ കുറിച്ച് ചിന്തിച്ചതത്രെ! കുടുംബത്തില്‍ എല്ലാവരും എത്തീസ്റ്റുകളായിരുന്നിട്ടും, അവസാന നാളുകളില്‍ അനികേതിന്റെ കൈവശം ആധ്യാത്മിക പുസ്തകങ്ങള്‍ ചിലത് എത്തിപ്പെട്ടത് ആതുകൊണ്ടാണെന്ന് അച്ഛന്‍ സഞ്ജയ് ഓര്‍ക്കുന്നു.

അനികേത് ആംഭോര്‍ ആത്മഹത്യാ കുറിപ്പുകളൊന്നും എഴുതി വെച്ചിരു ന്നില്ല. 17 - 1 - 2016 ന്, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ജാതിപീഢനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത രോഹിത് വെമുല യുടെ ആത്മഹത്യാ കുറിപ്പ് കണ്ടപ്പോഴാണ്, ആംഭോറിന്റെ അമ്മ സുനിത ക്കും തന്റെ മകന്‍ അനികേത് ആത്മഹത്യ ചെയ്തതിനുള്ള കാരണം കൂടുതല്‍ വ്യക്തമായത്. തന്റെ മകന്‍ അനുഭവിച്ച ജാതിപീഢക ളെക്കുറിച്ചുള്ള സൂചനകള്‍ ആമോറിന്റെ നോട്ടുബുക്കിലെ ചില വരിക ളില്‍ നിന്ന് ആ അമ്മ കണ്ടെത്തുന്നു. 

അനികേതിന്റെ കുടുംബത്തിലെ സാമ്പത്തിക നില ഭേദപ്പെട്ടതായിരുന്നു. അച്ഛന്‍ സഞ്ജയ് നാഷനലൈസ്ഡ് ബാങ്കില്‍ ഓഫീസറാണ്. കാഴ്ചയില്‍ മിടുക്കനും ശാന്ത സ്വഭാവക്കാരനുമായിരുന്നു അനികേത് ആംഭോര്‍. ഗ്രേഡ് അല്പം കുറഞ്ഞുപോയി. അതിനാല്‍ സംവരണ സീറ്റിലാണ് അഡ്മിഷന്‍ കിട്ടിയത്. ഇതുമൂലം ഒരു പ്രൊഫസര്‍ മറ്റുള്ളവര്‍ കേള്‍ക്കെ അനികേ തിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ദലിതര്‍ വിദ്യാഭ്യാം നേടാന്‍ അര്‍ഹരല്ലെന്ന് കൂടെക്കൂടെ വിളിച്ചു കൂവുകയും ചെയ്തിരുന്നു! പഠിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ IIT യില്‍ നിന്നും വിടുതല്‍ നേടാമെന്ന് അച്ഛന്‍ ഇടക്കൊക്കെ അനികേതിനെ അറിയിച്ചിരുന്നു. എന്നാല്‍ പോരാ യ്മകള്‍ നികത്താന്‍ അനികേതിനാവുമെന്ന് സഹപാഠികള്‍ ഉറപ്പിച്ചു പറഞ്ഞതിനാല്‍ ജഞ്ജയ് പിന്നീട് ആ വഴിക്ക് ശ്രദ്ധിച്ചിരുന്നില്ല.

ആത്മഹത്യ ചെയ്യുന്ന ദിവസം അനികേതിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരാന്‍സഞ്ജയ് മുതിര്‍ന്നതാണ്. ഉറങ്ങാന്‍ പോവുകയാണെന്ന് അറിയി ച്ചതിനാല്‍ സഞ്ജയ് പുറപ്പെട്ടില്ല. ഉറങ്ങുമ്പോള്‍ ശല്യപ്പെടുത്തരുതെന്ന് അനികേത് എപ്പോഴും ആവശ്യപ്പെടുമായിരുന്നു. 

ഇന്‍സ്റ്റിട്ടൂട്ട് അധികാരികള്‍ അനികേതിന്റെ മരണവിവരം വീട്ടിലറിയിക്കു ന്നത്, അവിടെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അംബേഡ്കര്‍ പെരിയാര്‍ ഫൂലെ സ്റ്റഡി സര്‍ക്കിളിലെ അംഗങ്ങളായ ദലിത് വിദ്യാര്‍ത്ഥികളോട് കാര്യങ്ങളുടെ സ്ഥിതിഗതികള്‍ എങ്ങനെയുണ്ട് എന്ന് ആരാഞ്ഞതിന് ശേഷം മാത്രമാണ്. ആ സ്റ്റഡി സര്‍ക്കിളാണ് അനികേതിന്റെ വീട്ടില്‍ വിവരം അറിയിക്കുന്നതും വേണ്ടവിധ സഹായങ്ങള്‍ ചെയ്തു കൊടുത്തതും. അതിലൂടെ അധികൃതര്‍ നേരിടുമായിരുന്ന പ്രക്ഷോഭവും അവര്‍ ഒഴിവാ ക്കിയെടുത്തു! 

ഇന്‍സ്റ്റിട്ടൂട്ടില്‍ പ്രവേശനം നേടുന്ന ദലിത് വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ആദ്യം കിട്ടുന്നത് 'പഠിക്കാന്‍ കഴിവില്ലാത്തവര്‍' എന്ന മുദ്രയാണ്. ഈ മുദ്ര ചാര്‍ത്തിക്കിട്ടിക്കഴിഞ്ഞാല്‍ പിന്നെ പഠനത്തില്‍ മികവു പുലര്‍ത്തിയാലും ഉയര്‍ന്ന ഗ്രേഡ് കിട്ടുക പ്രയാസം. അതുകൊണ്ടു തന്നെ പലരും ജാതി സ്വത്വം മറച്ചുവെച്ചാണ് പഠനം തുടരുന്നത്. അത് വെളിപ്പെട്ടാല്‍ ഗ്രേഡ് കുറയും! ഗ്രേഡ് കുറഞ്ഞാല്‍ ഇംപ്രൂവ്‌മെന്റ് ക്ലാസില്‍ ഇരിക്കേണ്ടി വരും. ഇംപ്രൂവ്‌മെന്റ് ക്ലാസ് എടുക്കാന്‍ പ്രൊഫസര്‍മാര്‍ക്ക് ആര്‍ക്കും തീരെ താത്പര്യമില്ല. കാരണം ഗ്രേഡ് കുറക്കപ്പെട്ട ദലിത് വിദ്യാര്‍ത്ഥി കളാണല്ലോ അവിടെയുള്ളത്! എന്നാല്‍ ഉയര്‍ന്ന ജാതി കുട്ടികള്‍ പഠന മികവില്ലെങ്കിലും അവരുടെ ഗ്രേഡ് കുറക്കുന്നതായി കാണപ്പെടുന്നില്ല. ഉയര്‍ന്ന പഠനമികവ് പുലര്‍ത്തിയാലും ദലിതു കുട്ടികളുടെ ഗതി ഇത്തര ത്തിലാകു മെന്നതിനാലാണ് പലരും ജാതി  സ്വത്ം മറച്ചു വെക്കുന്നത്.

അവിടെ നടക്കുന്ന ജീതിവിവേചനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അധികാ രികളുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് സഞ്ജയ് കുടുംബം അനികേതി ന്റെ സഹപാഠികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അവര്‍ ഈ വിവരം അറിയിച്ചപ്പോള്‍ അധികാരികള്‍ എപ്പോഴുമെന്ന പോലെ പ്രതികരിച്ചു: അനികേത് മാനിസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നവനാണ്. അവന് മനോ രോഗ ചികിത്സ നല്കാന്‍ നിങ്ങളെന്തേ തയാറായില്ല?!!

അനികേതിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാനോ ഒരു റിപ്പോര്‍ട്ട് പുറത്തിറക്കാനോ അധികൃതര്‍ ഇതുവ രെയും തയാറായിട്ടില്ല. മാനവിക വിഭവ ശേഷി മന്ത്രാലയത്തിനും പട്ടികജാതി - വര്‍ഗ ദേശീയ കമ്മീഷനും പരാതി ബോധിപ്പിച്ചെങ്കിലും അഇതുവരെ യൊതോരു പ്രതികരണവും ലഭിക്കുകയുണ്ടായില്ല. രാജ്യ സഭ എം പിക്ക് കൊടുത്ത നിവേദനത്തിന്റെ ഫലം കാത്തിരിക്കുകയാണ് അനികേത് ആംഭോറിന്റെ കുടുംബമിപ്പോള്‍.

അവലംബം: Courtesy for Article and Photo; www.mid-day.com