"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 27, ബുധനാഴ്‌ച

മതം മാറിയതുകൊണ്ട് ദളിതന് കാര്യമില്ല - കെ.കെ.പരമേശ്വരന്‍

ഇപ്പോള്‍ പല സ്ഥലങ്ങളിലും മതംമാറ്റം റിപ്പോര്‍ട്ട് ചെയ്തു കൊണ്ടി രിക്കുക യാണല്ലോ. ഇവിടെ മതം മാറുന്ന വരില്‍ ഭൂരിഭാഗവും മുമ്പ് എസ്.സി.-എസ്.ടി. വിഭാഗ ങ്ങളില്‍ നിന്ന് ക്രിസ്തു മതത്തിലേ ക്കോ, ഇസ്ലാം മതത്തി ലേക്കോ മാറിയ വരാണ്. ഇവരാണ് ഇപ്പോള്‍ തിരിച്ച് വരുന്നൂ എന്ന് അവകാശ പ്പെടു ന്നത്. എന്നാല്‍, തിരിച്ചു വരുന്നവര്‍ എവിടെ നില്‍ക്കും എന്ന് ചിന്തി ക്കുന്നത് ഭീതിപ്പെ ടുത്തുന്ന സംഗതി യാണ്. ആദ്യകാ ലങ്ങളില്‍ മാന്യ മായി ജീവിക്കാന്‍ വേണ്ടിയും ജാതിക്കോ മരങ്ങളില്‍ നിന്ന് രക്ഷകിട്ടാനും വേണ്ടിയാ യിരുന്നു പലരും മതം മാറി യത്. ചിലരാ കട്ടെ, സമ്പത്തിനു വേണ്ടിയും പ്രണയത്തിന് വേണ്ടിയും മതം മാറി.

മതം മാറി ക്രിസ്തുമത ത്തിലേക്ക് ചെന്നവരെ കാത്തിരു ന്നത് മരക്കു രിശും ദളിത് ക്രൈസ്ത വനെന്ന പട്ടവുമാണ്. ഇവരുടെ അവകാ ശങ്ങള്‍ പളളിയോ പട്ടക്കാരോ ശരിയാക്കി കൊടുത്തില്ലെന്ന് മാത്രമല്ല, ഇവര്‍ക്ക് പട്ടിക ജാതിക്കാരുടെ അവകാ ശങ്ങള്‍ നല്‍കണം എന്ന് തന്നെയാണ് ക്രിസ്ത്യന്‍ മിഷണ റിമാര്‍ ഇപ്പോഴും ആവശ്യ പ്പെടുന്നത്. ഫലത്തില്‍ ദളിത് ക്രൈസ്തവര്‍ അകറ്റി നിര്‍ത്തപ്പെ ട്ടവനായി തന്നെ ഇവിടെ നില്‍ ക്കുന്നു. ഇതിലും ഭേദം തന്റെ പഴയകാല ജീവിത മാണെന്ന തിരി ച്ചറിവ് ഉണ്ടാവു ന്നതാവാം ഇവരെ തിരിച്ച് മതം മാറാന്‍ പ്രേരിപ്പി ക്കുന്നത്. 

മറ്റൊരു കൂട്ടര്‍ ഇസ്ലാം മതത്തി ലേക്ക് മാറി. ഇവര്‍ക്ക് മേല്‍പ്പറഞ്ഞ അയിത്ത മൊന്നും മുസ്ലീം സമൂഹം കല്‍പ്പി ക്കുന്നില്ല. എന്നാലോ മറ്റ് മുസ്ലീങ്ങ ളെപ്പോലെ മുന്‍നിര സ്ഥാനം ഇവര്‍ക്ക് ലഭ്യവുമല്ല. എന്നാല്‍, നമ്മെയെല്ലാം അങ്കലാപ്പി ലാക്കുന്ന മറ്റൊരു വസ്തുത യുണ്ട്. ക്രിസ്ത്യാ നിയായും മുസ്ലീമായും ഹിന്ദുവായും മാറി, ഇഷ്ടപ്പെട്ട പുരുഷ നൊപ്പം ഇറങ്ങി പ്പോന്ന പല സഹോദരി മാരും ഇന്ന് പല തരത്തില്‍ പല ഇടങ്ങളില്‍ അഭയാര്‍ത്ഥി കളാണ്. ഇവരെ സംരക്ഷി ക്കാന്‍ ചില സന്നദ്ധസംഘ ടനകള്‍ ഉണ്ടെന്ന തൊഴിച്ചാല്‍ ഇവരുടെ ഭാവി ഇരുളട ഞ്ഞതാണ്. 

വിപ്ലവ പാര്‍ട്ടികള്‍ പോലും ദളിത് വിഭാഗ ങ്ങള്‍ക്കായി പോഷക സംഘടന കള്‍ ഉണ്ടാക്കിയ കാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ഇവിടെ മനുഷ്യന് ഒന്നായി കാണുന്ന തിനപ്പുറം തരംതിരിച്ച് കാണാനാണ് പാര്‍ട്ടികള്‍ പോലും ശ്രമിക്കു ന്നത്. ഉയര്‍ന്ന ജാതി ക്കാരന് പാര്‍ട്ടികളില്‍ ഉയര്‍ന്ന സ്ഥാനം എന്ന നിലയി ലേക്ക് അധ:പതി ച്ചിരിക്കുന്നു പാര്‍ട്ടികള്‍.

മറ്റ് മതങ്ങളില്‍ നിന്ന് ഹിന്ദു മതത്തി ലേക്ക് ചേക്കേറു ന്നവര്‍ക്ക് മുതിര്‍ ന്ന ജാതി ക്കാരുടെ സ്ഥാനം എന്തായാലും ലഭിക്കു കയില്ല. കാരണം ഹിന്ദുക്കളില്‍ മുതിര്‍ന്നവന്‍ ബ്രാഹ്മണനും മറ്റുമാണ്. അതു കൊണ്ട് തന്നെ മതം മാറി എത്തു ന്നവന്‍ എത്ര ഉന്നതാനാ യിക്കോട്ടെ അവന് അമ്പല ങ്ങളില്‍ പൂജിക്കാനോ, കൊട്ടാനോ മുതിര്‍ന്ന ജാതിക്കാര്‍ അവസരം നല്‍കില്ല. എന്തിനധികം, താഴ്ന്ന ജാതിക്കാ രന്‍ഉന്നത ഉദ്ദ്യോഗ സ്ഥനായി എത്തുന്നതു പോലും സഹിക്കാത്ത സാഹചര്യ മാണ് ഇപ്പോഴും കേരളത്തി ലുളളത്. 

ജാതി പറഞ്ഞ് സര്‍ക്കാരില്‍ നിന്നും പലതും കൈക്കലാ ക്കുന്ന ഇക്കാല ത്ത് താന്‍ മതം മാറിയ വനാണ് എന്ന് പറഞ്ഞാല്‍ എന്തെങ്കിലും പരിഗണന കിട്ടുമെന്നും കരുതുന്നത് മൗഢ്യമാണ്. ഹിന്ദു വിലേക്ക് ക്രിസ്ത്യാ നിയോ, മുസ്ലീമോ മതം മാറിയതുകൊണ്ട് ഒരു നേട്ടവും ഉണ്ടാകുന്നില്ല. തിരിച്ചാ യാലും ഗതി ഇതു തന്നെ. അപ്പോള്‍ പിന്നെ ദളിതന്‍ മതം മാറിയാലും കാര്യമില്ല.

മതങ്ങളാ ണിപ്പോള്‍ സിനിമ യെയും സാഹിത്യ ത്തെയും മറ്റു ജനാധി പത്യ പ്രശ്‌നങ്ങ ളെയും നിയന്ത്രി ക്കുന്നത്. ഇത് ഭാവി യില്‍ വന്‍പ്രത്യാ ഘാതങ്ങളാണ് സമൂഹത്തില്‍ ഉണ്ടാക്കുക. തെറ്റും ശരിയും തിരിച്ചറി യുന്ന ചിലരെ ങ്കിലും നമ്മുടെ സമൂഹത്തി ലുളളതിനാ ലാണ് കേരള ത്തില്‍ മതപരമായ സ്പര്‍ദ്ധ കള്‍ അധിക മായി ഉണ്ടാവാ ത്തത്. 

ഇത് തെറ്റ്, ഇത് ശരി എന്നു വിളിച്ചു പറയാന്‍ ചില എഴുത്തുകാരും മറ്റു സാമൂഹ്യ പ്രതിഭകളും നമ്മുക്ക് വേണം. അതിന് ആളെ കൂട്ടാനുളള ഉപകര ണമായി അധ:പതി ക്കുമ്പോള്‍ നഷ്ടപ്പെടുക കേരള ത്തിന്റെ മൂല്യങ്ങ ളാണ് എന്ന് ഓര്‍ക്കുന്നത് നന്ന്. അതു കൊണ്ട് മതം മാറ്റം ഒന്നിനും പരിഹാര മാവുന്നില്ല, പ്രത്യേകിച്ച് ദളിതന്. മറിച്ച് ദളിതന് വേണ്ടത് ഒരുമയാണ്.