"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 28, വ്യാഴാഴ്‌ച

ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷതകള്‍ - വി ഐ ബോസ് വാകത്താനം

1. ലോകത്തില്‍ എഴുതപ്പെട്ട ഏറ്റവും വലി യ ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടന.

2. അമേരിക്ക, ബ്രിട്ടണ്‍, കാനഡ, ദക്ഷിണാ ഫ്രിക്ക, ജര്‍മനി അയര്‍ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ ഭരണഘടനകള്‍ പരിശോധിച്ച് അവയിലെ നല്ല വ്യവസ്ഥകള്‍ സ്വാംശീകരിച്ചാണ് ഇന്ത്യന്‍ ഭരണഘടന തയാറാക്കിയിട്ടുള്ളത്.

3. ഏകാത്മക ((Unitary) സ്വഭാവം ഉള്‍ക്കൊ ള്ളുന്ന ഫെഡറല്‍ ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടന. അധികാരങ്ങളെല്ലാം ഭരണ ഘടനാപാരമായി നിക്ഷിപ്തമായിട്ടുള്ള രാജ്യമാണ് യൂണിറ്ററി സ്റ്റേറ്റ്.

4. ഇന്ത്യന്‍ ഭരണഘടനാ നിയമവ്യവസ്ഥ അനുശാസിച്ചിട്ടുള്ളത് രാജ്യത്തെ പരമാധികാരം നിക്ഷിപ്തമായിരിക്കുന്നത് ജനങ്ങളിലാണ്. 

5. വിവേചനം കൂടാതെ പൗരന്മാരുടെ സമത്വം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

6. ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രമായി വികസിപ്പിക്കുന്നതിന് മുന്തിയ പരി ഗണന നല്‍കി സാമൂഹ്യ നീതിക്ക് അമിത പ്രാധാന്യം നല്കിയിട്ടുണ്ട്.

7. ഇന്ത്യന്‍ ഭരണഘടന മറ്റ് രാജ്യങ്ങളിലെ ഭരണഘടനയേക്കാള്‍ വളരെ അയവുള്ളതാണ്. കാരണം, നമ്മുടെ പാര്‍ലമെന്റിന്റെ ഇരു സഭകളി ലേയും മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ (2/3) നിയമങ്ങള്‍ ഭേദഗതി ചെയ്യാവുന്നതാണ്. 

8. സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശ (Universal Adult Suffrage) നിയമം മൂലം ഉറപ്പു വരുത്തിയിരിക്കുന്നു.

9. രാജ്യത്തിന്റെ സുരക്ഷയാണ് ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ പ്രഖ്യാ പിത ലക്ഷ്യം.

10. പൗരന്മാര്‍ എല്ലാവരും അനുസരിക്കേണ്ടത് എല്ലാവര്‍ക്കും അനുവദി ച്ചിട്ടുള്ള മൗലികാവകാശങ്ങള്‍ക്കു പുറമേ, രാജ്യത്തെ ഭാഷാ - മത ന്യൂനപക്ഷങ്ങള്‍ക്കും പട്ടിക ജാതി - പട്ടിക വര്‍ഗങ്ങള്‍ക്കും പ്രത്യേക സംരക്ഷണാവകാശങ്ങളും നിയമം മൂലം ഉറപ്പു വരുത്തിയിരിക്കുന്നു.