"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 26, ചൊവ്വാഴ്ച

പുലംപാട്ട് - കാവില്‍രാജ്

പുലമെന്നാല്‍ നിലമല്ലോ
നിലമെന്നാല്‍ വയലല്ലോ
വയലെന്നാല്‍ ഭൂമിയല്ലോ
ഭൂമി നല്ലമ്മയല്ലോ.

നല്ലമ്മ ദേവിയല്ലോ
ദേവിയേ വാഴ്ത്തണമല്ലോ
ദേവിക്കായ് പാടണമല്ലോ
ദേവിക്കായ് ആടണമല്ലോ.

ദേവിക്കു കുളിക്കാനല്ലോ
കടലായ കടലുകളെല്ലാം
ദേവിക്കു കളിക്കാനല്ലോ
പുഴയായ പുഴകളുമെല്ലാം.

ദേവിക്കു നടക്കാനല്ലോ
കാടായ കാടുകളെല്ലാം
ദേവിക്കു കിടക്കാനല്ലോ
മേടായ മേടുകളെല്ലാം.

ദേവീടെ മുടിക്കെട്ടല്ലോ
മാരിക്കാര്‍ കീറുകളെല്ലാം
ദേവീടെ തോടകളല്ലോ
മാനത്തെ താരകളെല്ലാം.

ദേവീടെ കൈവിരുതല്ലോ 
ഭൂമീ ഭൂമികറങ്ങണതെല്ലാം
ദേവിക്കായ് മഴയും വെയിലും 
ആകാശം നല്‍കണതല്ലോ. 

പതിരെല്ലാം പാറ്റിയിറക്കി 
കതിരെല്ലാം കൂട്ടിയൊരുക്കി
പതിതന്മാര്‍ പണിചെയ്തല്ലോ
മാളോരെ പുലര്‍ത്തണത്. 

കടലായ കടലുകളെല്ലാം
മാളോരു കറുപ്പിച്ചല്ലോ
പുഴയായ പുഴകളുമെല്ലാം
മാളോരു വെളുപ്പിച്ചല്ലോ.

കാടായ കാടുകളെല്ലാം
മാളോരു നശിപ്പിച്ചല്ലോ
മേടായ മേടുകളെല്ലാം
മാളോരു മുടിപ്പിച്ചല്ലോ.

തൊടിയായ തൊടികളുമെല്ലാം
കുടിനീരിനു കേഴുന്നല്ലോ
അടിമകളായ് കീഴാളന്മാര്‍
പെരുവഴിയില് വീഴുന്നല്ലോ

ദേവീടെ മുതുകത്തല്ലോ
മാളോരു തൊരക്കണത്
ദേവീടെ കരണത്തല്ലോ
മാളോരു ചവിട്ടണത്. 

ഇതിനൊക്കെ പകരം വീട്ടാന്‍ 
കുതികൊള്ളുക നാട്ടാരെ
പുതുമണ്ണില്‍ വിത്തുവിതയ്ക്കാന്‍