"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 28, വ്യാഴാഴ്‌ച

ഇന്ത്യയിലെ ജാതികള്‍: യാന്ത്രികപ്രവര്‍ത്തനം ഉത്പത്തിവികാസം - ഡോ. ബി ആര്‍ അംബേഡ്കര്‍

ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍ അദ്ദേഹത്തിന്റെ പരിണാമ സൂത്ര വാക്യത്തില്‍ വിശദമാക്കു ന്നത് വിഘടനാനിയമം പിന്തുടരുക വഴി സ്വാഭാവികമായും ഉണ്ടായ ഒരു പ്രതിഭാസ മാണ് ജാതി വ്യവസ്ഥയെന്നാണ്. ഇത്തരം സിദ്ധാന്തങ്ങളുടെ നിരൂപണത്തിനു മുതിരാ തെ എന്റെ സ്വന്തം വീക്ഷണം ഞാന്‍ അവതരിപ്പിക്കട്ടെ. തുടക്കത്തില്‍ തന്നെ ഒരു കാര്യം അനുസ്മരിക്കാം. ഹിന്ദു സമൂഹ ത്തില്‍ മറ്റു സമൂഹങ്ങളിലെ പോലെ വിവിധ വര്‍ഗ്ഗങ്ങള്‍ ഉള്‍ക്കൊളളുന്നു. അവ യിലേറ്റവും ആദ്യത്തേത് (1) ബ്രാഹ്മണര്‍ അഥവാ പുരോഹിത വര്‍ഗ്ഗം; (2) ക്ഷത്രി യര്‍ അഥവാ സൈനിക വര്‍ഗ്ഗം; (3) വൈ ശ്യര്‍ അഥവാ വാണിജ്യ വര്‍ഗ്ഗം; (4) ശൂദ്രര്‍ അഥവാ കൈത്തൊഴില്‍ പണിക്കാരുടെയും വീടുപണിക്കാരുടെയും വര്‍ഗ്ഗം. ഇത് അനിവാര്യമായും ഒരു വര്‍ഗ്ഗ പദ്ധതിയാണെന്നത് പ്രത്യാകം ശ്രദ്ധേ യമാണ്. ഇതില്‍ വ്യക്തികള്‍ക്ക് യോഗ്യത നേടുന്നതിനനുസരിച്ച് വര്‍ഗ്ഗ മാറ്റം നടത്താന്‍ കഴിയുമായിരുന്നു. ഇതിനാല്‍ വര്‍ഗ്ഗങ്ങള്‍ അവരുടെ തൊഴിലിനു മാറ്റം വരുത്തിയിരുന്നു. ഹൈന്ദവ ചരിത്രത്തിലെ ചില ഘട്ടങ്ങളില്‍ പുരോഹിത വര്‍ഗ്ഗം മറ്റുളളവരില്‍ നിന്ന് സ്വയം വിട്ടുമാറു കയും അടച്ചു പൂട്ടിയ ഒരു നയത്തിലൂടെ ഒരു ജാതിയായി സ്വയം മാറു കയും ചെയ്തു. മറ്റു വര്‍ഗ്ഗങ്ങള്‍ സാമൂഹികമായ പ്രവൃത്തി വിഭജന നിയമത്തിനു വിധേയരായി ചെറുതും വലുതുമായ സംഘടനകളായി വേര്‍പിരിഞ്ഞു. വൈശ്യരും ശൂദ്രരുമായിരുന്നു അവികസിതമായ മൂലദ്ര വ്യം. അവരില്‍ നിന്നാണ് ഇന്നത്തെ വിവിധ ജാതികള്‍ ഉരുത്തിരിഞ്ഞത്. സൈനികവൃത്തി തീരെ ചെറിയ ഉപവിഭജനത്തിന് വഴങ്ങാത്തതിനാല്‍ ക്ഷത്രിയ വര്‍ഗ്ഗം സൈനികരായും ഭരണകര്‍ത്താക്കളായും വേറിട്ടു നിന്നു.

ഒരു സമൂഹത്തിന്റെ ഉപവിഭജനം തികച്ചും സ്വാഭാവികമാണ്. എന്നാല്‍, അതിന്റെ ഫലമായി വര്‍ഗ്ഗങ്ങളുടെ ഉദാരമായ വിവൃത സ്വഭാവം നഷ്ടപ്പെടുകയും അവ ജാതികളെന്നും വിളിക്കപ്പെടുന്ന സ്വയം വലയിത വിഭാഗങ്ങളായി ചുരുങ്ങുകയും ചെയ്യുന്നു. അപ്പോള്‍, ചോദ്യംഇതാണ്: അവര്‍ വാതിലടയ്ക്കുവാനും മിശ്രവിവാഹ നിരോധനം വരിക്കാനും നിര്‍ബന്ധിതരായതാണോ? ഇതിനു രണ്ടു തരത്തില്‍ ഉത്തരം പറയാം. ചിലര്‍ വാതിലടച്ചു. മറ്റു ചിലര്‍ തങ്ങള്‍ക്കെതിരെ വാതിലടയ്ക്ക പ്പെട്ടതായി കണ്ടെത്തി. ഒന്ന്, മന:ശാസ്ത്രപരമായ വ്യാഖ്യാനമാണ്. മറ്റേത് യാന്ത്രികമാണ്. പക്ഷേ, അവ പരസ്പര പൂരക ങ്ങളാണ്. ജാതി രൂപീക രണമെന്ന പ്രതിഭാസത്തെ അതിന്റെ സമഗ്ര തയില്‍ വിശദീകരിക്കാന്‍ രണ്ടും ആവശ്യമാണ്. 

ആദ്യം മനശാസ്ത്രപരമായ വ്യാഖ്യാനമെടുക്കാം. ഇവിടെ ഉത്തരം കിട്ടേണ്ട ചോദ്യം ഇതാണ്. ഈ ഉപവിഭാഗങ്ങള്‍ അഥവാ വര്‍ഗ്ഗങ്ങള്‍ - അവയെ വ്യാവസായികമെന്നോ, മത പരമെന്നോ, അല്ലാത്ത തെന്നോ വിളിച്ചോളൂ- എന്തുകൊണ്ട് സ്വയം വലയിതങ്ങളായി? എന്റെ ഉത്തരം ഇതാണ്: ബ്രാഹ്മണര്‍ അങ്ങനെയായിരുന്ന തുകൊണ്ട് മറ്റുളളവരും അങ്ങനെയായി. സഗോത്ര വിവാഹം അഥവാ സങ്കുചിത സ്വഭാവ പദ്ധതി ഹൈന്ദവ സമൂഹത്തില്‍ ഒരു പരി ഷ്‌ക്കാരമായിരുന്നു (Fashionബ്രാഹ്ണ വര്‍ഗ്ഗത്തിലുണ്ടായ ഈ ഫാഷന്‍ മറ്റു വര്‍ഗ്ഗക്കാ രെല്ലാം ഹൃദയ പൂര്‍വ്വം അനു കരിക്കുകയും അങ്ങനെ അവര്‍ സഗോത്ര വിവാഹസമ്പ്രദായ ക്കാരായിത്തീരുകയും ചെയ്തു. അങ്ങനെ ''അനുകരണ സംക്ര മണം'' എല്ലാ ഉപവി ഭാഗങ്ങ ളെയും ബാധിക്കുകയും അവരെ ജാതികളാക്കി മാറ്റിത്തീ ര്‍ക്കുകയും ചെയ്തു. അനുകരണ പ്രവണത മനുഷ്യ മനസില്‍ രൂഢമാണ്. അതിനെ ഇന്‍ഡ്യയിലെവിവിധ ജാതികളുടെ രൂപ വല്‍ക്കര ണത്തിനുളള അപര്യാ പ്തമായ ഒരു ഉപാധിയെന്നു പറഞ്ഞു മാറ്റി നിറുത്താനാവില്ല. അനുകരണ പ്രവണത എത്ര ശക്തമാണെന്ന് വാള്‍ട്ടര്‍ ബാഗ്‌ഹോട്ടിന്റെ വാദഗതി ഉദാ ഹരിച്ചുകാട്ടുന്നു: ''അനുകര ണത്തെ ബോധപൂര്‍വ്വമെന്നു അബോധപൂര്‍വ്വമെന്നോ കരുതരുത്. നേരേ മറിച്ച് അതു മനസ്സിന്റെ ഏറ്റവും മങ്ങിയ മൂലകളില്‍ സ്ഥാനം പിടിച്ചി രിക്കു ന്നു. അതിന്റെ സങ്കല്‍ പങ്ങള്‍ ബോധപൂര്‍വ്വം ഉത്പാദി പ്പിക്കപ്പെടുന്നില്ല, നിലനില്‍ ക്കുന്നതായി തോന്നുന്നില്ല, മുന്‍കൂട്ടി ഗ്രഹിക്കാനാവുന്നില്ല, അപ്പപ്പോള്‍ അനുഭവപ്പെടുന്നില്ല താനും. നമ്മുടെ പ്രകൃതിയിലെ അനുക രണ വിഭാഗത്തിന്റെ മുഖ്യസ്ഥാനം നമ്മുടെ വിശ്വാസ മാണ്. ഇതു വിശ്വസിക്കണ മെന്നും അതു വിശ്വസിക്കരു തെന്നും വിധിക്കുന്ന കാരണ ങ്ങള്‍ നമ്മുടെ പ്രകൃതിയിലെ ഏറ്റവും മങ്ങിയ ഭാഗങ്ങള്‍ ക്കിടയിലാണ്. എന്നാല്‍, അനു കരണ സ്വഭാവത്തിന്റെ വിശ്വാ സതയെപ്പറ്റി സംശയമേ വേണ്ട''3. ഈ അനുകരണ പ്രവണത ഗബ്രിയേല്‍ താര്‍ഡേ ശാസ്ത്രീയ പരീക്ഷണത്തിന് വിഷയമാക്കിയിട്ടുണ്ട്. അദ്ദേഹം അനുകരണത്തിന്റെ മൂന്നു നിയമങ്ങള്‍ മുന്നോട്ടുവെക്കുന്നു. അവയിലൊന്ന് അനുകരണം മുക ളില്‍ നിന്ന് താഴോട്ട് ഒഴുകുന്നു എന്നാണ്. അദ്ദേഹ ത്തിന്റെ വാക്കുക ളില്‍ ''സന്ദര്‍ഭം കിട്ടിയാല്‍ അഭിജാതവര്‍ഗ്ഗം എവിടെയും എല്ലായ്‌പ്പോഴും അതിന്റെ നേതാക്കളെ, രാജാ ക്കന്‍മാരെ അഥവാ പരമാധികാരികളെ അനുകരിക്കും. അതുപോലെ ജനങ്ങള്‍ സന്ദര്‍ഭം കിട്ടിയാല്‍ അഭിജാത വര്‍ഗ്ഗത്തെ അനുകരിക്കും.''4 താര്‍ഡേയുടെ മറ്റൊരു നിയമം അനുകരണ ത്തിന്റെ ആഴവും പരപ്പും ദൂരത്തിനു വിലോമാനുപാത മായി വ്യത്യാ സപ്പെടും എന്നാണ്. ''ഏറ്റവും സമീപസ്ഥമായവയില്‍ ഏറ്റുവും ഉന്നതാ മായ ഒന്നാണ് ഏറ്റവും കൂടുതല്‍ അനുകരി ക്കപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ മാതൃകയുടെ സ്വാധീനത അതിന്റെ ദൂരത്തിനു വിപരീ തമായും ഉല്‍കൃ ഷ്ഠതയ്‌ക്കോ പ്രത്യക്ഷമായും ബലദായ കവുമായി തീരുന്നു. ദൂരം എന്നത് ഇവിടെ സമൂഹശാസ്ത്ര പരമായ അര്‍ത്ഥത്തിലാണ് ഉപയോ ഗിച്ചിരിക്കുന്നത്. ഒരു അപരിചിതന്‍ എത്ര വിദൂര സ്ഥനായാലും അയാളു മായി നമുക്ക് നിത്യവും നിരന്തര ബന്ധമുണ്ടെങ്കില്‍, അയാളെ അനുകരി ക്കാനുള്ള നമ്മുടെ ആഗ്രഹപൂര്‍ത്തിക്കു സാധ്യ തകള്‍ ഉണ്ടെങ്കില്‍, അയാള്‍ സമീപസ്ഥനാണ്. ഏറ്റവും അടുത്തതിന്, ഏറ്റവും ദൂരം കുറവാ യതിന്, അനുകരി ക്കുകയെന്ന ഈ നിയമം സമൂഹത്തിലെ ഉന്നതന്മാര്‍ രൂപ്പപെ ടുത്തിയ ഒരു മാതൃ കയുടെ അനുക്രമവും നിരന്തര വുമായ വ്യാപന സ്വഭാവം വ്യക്തമാക്കുന്നു. ''5

3 Physics and Politics, 1915, P.60
4 Laws of imitation, Tr.by E.C. Parsons, 2nd Edition, p.217
5 Ibid, p. 224