"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 26, ചൊവ്വാഴ്ച

വ്യക്തിയെ ഉന്മത്തരാക്കുന്ന ധ്രുവീകരണങ്ങള്‍ - ജോണ്‍ ഡിറ്റോ പി ആര്‍

രാജ്യങ്ങള്‍: മുതലാളിത്ത രാജ്യങ്ങളെന്നും സോഷ്യലിസ്റ്റ് രാജ്യങ്ങളെന്നും മതേതര, മൂന്നാം ലോക രാജ്യങ്ങളെന്നും മതാധിഷ്ഠിത രാജ്യങ്ങളെന്നും വിഘടിച്ചു നില്ക്കുന്നു. വിവധ രാഷ്ട്രമീമാംസകളും ദര്‍ശനങ്ങളും ഇവക്ക് താത്വികാടിത്തറ നല്കുകയും ചെയ്യുന്നു. ഓരോ രാജ്യത്തിന്റേയും മനഃരൂ പീകരണ ചരിത്രം ചിന്തിച്ചാല്‍ സമകാലിക ഉന്മാദനില അളന്നെടുക്കാവുന്നതാണ്.

മനുഷ്യനെ ഏറ്റവും കൂടുതല്‍ ഉന്മത്തരാക്കു കയും മൗലികവാദികളാക്കുകയും ചെയ്യു ന്നത് മതങ്ങളാണ്. ക്രിസ്തുമതം, ഇസ്ലാം മതം, ഹിന്ദുമതം, യഹൂദമതം, കണ്‍ഫ്യൂഷ്യനിസം തുടങ്ങി വിവധ മതങ്ങള്‍ ശക്തമായ ധ്രുവീകരണ ഘടനകളായി മാറിയിരി ക്കുന്നു. ഓരോന്നിന്റേയും മൗലികതക്ക് താത്വികാടിസ്ഥാനം നല്കാന്‍ അനേകം തത്വചിന്തകള്‍, വിശ്വാസങ്ങള്‍, മൗലികത മുറ്റിയ സാഹിത്യം തുടങ്ങിയവയുമുണ്ട്.

കറുത്തവനും വെളുത്തവനും തവിട്ടു നിറമുള്ളവനും ദലിതനും ദ്രാവിഡനും ആര്യനും തികഞ്ഞ ധ്രുവീകരണത്തില്‍ത്തന്നെ. ഈ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന തത്വചിന്താ പദ്ധതികളുമുണ്ട്. സ്ത്രീപക്ഷം, പുരുഷപക്ഷം, നപുംസകപക്ഷം ഇവയുമുണ്ട്. മൃഗപക്ഷം, വെജിറ്റേറിയനിസം, തുടങ്ങി ചെറുതും വലുതുമായ വിഘടിത ഗ്രൂപ്പുകളുമുണ്ട്. എല്ലാവര്‍ക്കും താത്വിക അടിത്തറയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

പ്രകൃതിയും മനുഷ്യും തമ്മിലുള്ള വിഘടനം നടന്ന് പരസ്പരം ശത്രുതയിലായിരിക്കുന്നു. എങ്ങനെ പ്രകൃതിയെ നേരിടണമെന്ന് തത്വചിന്തയും ഉണ്ടായിട്ടുണ്ട്.

ദ്വൈതവാദം, അദ്വൈതവാദം, അസ്തിത്വവാദം തുടങ്ങി ചിന്താ പദ്ധതിയിലെ മൗലികതകള്‍ വേറെ.