"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 27, ബുധനാഴ്‌ച

ഭരണഘടന നിര്‍മാണ സഭയുടെ ചരിത്രം - വി ഐ ബോസ് വാകത്താനം

'കമ്മ്യൂണിസ്റ്റ് ഇന്റര്‍ നാഷനല്‍' എന്ന സംഘടനയുടെ ആദ്യത്തെ അംഗമായ എം എന്‍ റോയി (1936 ല്‍) യാണ് ഇന്ത്യക്ക് ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത്. പിന്നീട് 1946 ല്‍ ഇന്ത്യ സന്ദര്‍ശിച്ച ക്യാബിനറ്റ് മിഷന്റെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ഭരണഘടനാ നിര്‍മാ ണ സഭയാണ് ഇന്ത്യന്‍ ഭരണഘടനക്ക് രൂപം നല്കാന്‍ പ്രേരണയായത്. പ്രസ്തുത സമി തിയില്‍ സര്‍ സ്റ്റാഫോ ര്‍ഡ് ക്രിപ്‌സ്, എ വി അലക്‌സാണ്ടര്‍, പെതിക് ലോറന്‍സ് എന്നീ മൂന്ന് അംഗങ്ങളാണ് ഉണ്ടായിരുന്നത്.

1946 ഡിസംബര്‍ 9 ന് സച്ചിതാനന്ദ സിന്‍ഹ യുടെ അധ്യക്ഷതയില്‍ നിയമനിര്‍മാണ സഭ യുടെ ആദ്യത്തെ സമ്മേളനം നടന്നു. സമാപന ദിവസമായ ഡിസംബര്‍ 11 ന് നിയമ നിര്‍മാണ സഭയുടെ സ്ഥിരം അധ്യക്ഷനായി ഡോ. രാജേന്ദ്ര പ്രസാദിനെ തെരഞ്ഞെടുത്തു. അന്ന് നിയമ നിര്‍മാണ സഭയില്‍ ആകെ 389 അംഗങ്ങളാണ് ഉണ്ടായിരു ന്നത്. 1946 ജൂലൈ 10 ന് ആയിരുന്നു നിയമ നിര്‍മാണ അസംബ്ലി യിലേക്കുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് നടത്തിയത്. 1947 ഒക്ടോ ബറില്‍ ഇന്ത്യാ - പാകിസ്ഥാന്‍ വിഭജനം ഉണ്ടായതിന് ശേഷം 1947 ഒക്ടോബര്‍ 31 ന് കൂടിയ നിയമനിര്‍മാണ സഭാ സമ്മേള നത്തില്‍ 90 അംഗങ്ങള്‍ കുറഞ്ഞ് ഒടുവില്‍ സഭയില്‍ 299 അംഗ ങ്ങളായി നിജപ്പെടുത്തി.

1947 ആഗസ്റ്റ് 29 ന് ഭരണഘടനാ നിര്‍മാണ സഭയുടെ സമ്മേളനം താഴെ പറയുന്ന 8 കമ്മിറ്റികള്‍ രൂപീകരിച്ചു.

1. ഡ്രാഫ്റ്റിങ് കമ്മിറ്റി.
2. കമ്മിറ്റി ഓണ്‍ ഫണ്ടമെന്റല്‍ റൈറ്റ്‌സ്.
3. ക്രെഡന്‍ഷ്യല്‍ കമ്മിറ്റി.
4. അഡൈ്വസറി കമ്മിറ്റി ഓണ്‍ മൈനോറിറ്റീസ്.
5. റൂള്‍സ് പ്രൊസീഡിയന്‍ കമ്മിറ്റി.
6. സ്റ്റിയറിങ് കമ്മിറ്റി.
7. യൂണിയന്‍ പവേഴ്‌സ് കമ്മിറ്റി.
8. അഡ്‌ഹോക്ക് കമ്മിറ്റി ഓണ്‍ നാഷണല്‍ ഫ്‌ളാഗ്.

പ്രാരംഭഘട്ടത്തില്‍ നിയമവ്യവസ്ഥകളുടെ കരട് രേഖ എഴുതിയു ണ്ടാക്കു ക എന്നതാണ് ഒന്നാമതായി നിയമ നിര്‍മാണ സമ്മേളനം പരിഗണിച്ചത്. ആയതിനാല്‍ അന്നു തന്നെ (29-8-1947) ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയര്‍മാ നായി ഡോ. ബി ആര്‍ അംബേഡ്കറെ ഏകകണ്ഠമായി യോഗം തെര ഞ്ഞെടുത്തു. ഡ്രാഫ്റ്റിംങ് കമ്മിറ്റി യിലേക്ക് ആകെ ഏഴ് അംഗങ്ങളെ യാണ് തെരഞ്ഞടുത്തത്. അവര്‍....

1. ഡോ. ബി ആര്‍ അംബേഡ്കര്‍ (ചെയര്‍മാന്‍)
2. അല്ലാടി കൃഷ്ണസ്വാമി അയ്യങ്കാര്‍ (മെമ്പര്‍)
3. എന്‍ ഗോപാലസ്വാമി അയ്യങ്കാര്‍ '
4. കെ എം മുന്‍ഷി '
5. സെയ്ദ് മുഹമ്മദ് സാദുള്ള '
6. ബി എല്‍ മിത്തര്‍ '
7. ഡി പി ഖെയ്ത്താന്‍ '

കാലാവധിക്കുള്ളില്‍ ബി എല്‍ മിത്തര്‍, ഡി പി ഖെയ്ത്താന്‍ എന്നിവര്‍ നിര്യാതരായ ഒഴിവിലേക്ക് എന്‍ മാധവറാവു, ടി ടി കൃഷ്ണാചാരി എന്നിവരെ നോമിനേറ്റ് ചെയ്യുകയുണ്ടായി.

ഭരണഘടനാ ഡ്രാഫ്റ്റിംങ് കമ്മിറ്റിയുടെ ആദ്യ യോഗം 1947 ആഗസ്റ്റ് 30 ന് കൂടി ഭരണഘടനയുടെ നക്കല്‍ തയാറാക്കുന്ന നടപടികള്‍ ആരംഭിച്ചു. നിയമനിര്‍മാണത്തിനായി 2 വര്‍ഷവും 11 മാസവും 17 ദിവസവും ചെലവഴിച്ചാണ് കരട് രേഖ തയാറാ ക്കിയത്. ഇതിനിടയില്‍ നിര്‍മാണ സഭ 11 തവണ സമ്മേളിച്ച് 114 ദിവസവും കരട് രേഖയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുകയു ണ്ടായി. 1948 ഫെബ്രുവരി 21 ന് കരട് ഭരണഘടന പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദിന് സമര്‍പ്പിച്ചു.

കരട് രേഖകള്‍ സഭയില്‍ ആകെ 7635 ഭേദഗതികള്‍ ഉന്നയിക്ക പ്പെട്ടു. അതില്‍ 2473 ഭേദഗതികള്‍ നിര്‍മാണ സഭാ യോഗത്തില്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്ക് വിധേയമാക്കി. 5162 ഭേദഗതികള്‍ നിരസിച്ചു. ഭേദഗതികള്‍ ക്കുള്ള യുക്തമായ മറുപടികള്‍ പറഞ്ഞത് ചെയര്‍മാന്‍ ഡോ. ബി ആര്‍ അംബേഡ്കര്‍ തന്നെയായിരുന്നു.

ഭരണഘടനയുടെ കരട് രേഖ മഴുവനായി തയാറാക്കി പൂര്‍ത്തി യായ പ്പോള്‍ 22 അധ്യായങ്ങളിലായി (Part) ആകെ 395 വകുപ്പു കളും 8 അനുബന്ധങ്ങളു (പട്ടിക) മാണ് ഉണ്ടായിരുന്നത്. 100 ലധികം ഭേദഗതികള്‍ ഉള്‍പ്പെടെ ഇപ്പോള്‍ 444 വകുപ്പുകളും 22 അധ്യായങ്ങളും 12 അനുബ ന്ധങ്ങളും ഉണ്ട്. 1949 നവംബര്‍ 26 ന് ഭരണഘടന നിര്‍മാണ സഭയുടെ സമ്പൂര്‍ണ യോഗം കൂടി കരട് രേഖ അംഗീകരിച്ചു. ഇന്ത്യക്ക് ഒരു ലിഖിത ഭരണഘടന അംഗീ കരിക്കപ്പെട്ടതിന്റെ 65 വര്‍ഷം പൂര്‍ത്തിയാ കുന്ന 2015 നവംബര്‍ 26 ദേശീയ ഭരണഘടനാ ദിനമായി അംഗീകരിക്ക പ്പെട്ടതിന്റെ ലഘുവായ ചരിത്രം ഇതാണ്.