"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 26, ചൊവ്വാഴ്ച

ആദിവാസി നില്‍പ്പുസമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നേടിയെടുക്കാന്‍ ജാഗ്രത വേണം

കേരളത്തിന്റെ ഭരണസിരാ കേന്ദ്രത്തെ അക്ഷരാര്‍ ത്ഥത്തില്‍ ശ്വാസം മുട്ടിച്ച ആദിവാസികളുടെ നില്‍പ്പുസമരം അവസാനിച്ചിരിക്കുകയാണ്. അവര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ച തിനുശേഷം സംസ്ഥാന ഗവണ്‍മെന്റ് ക്യാബിനറ്റ് തീരുമാനത്തിന്റെ മിനിറ്റ്‌സ് കോപ്പി ലഭിച്ചതിനു ശേഷം മാത്രമാണ് സമരനേതൃത്വം ഐതിഹാസി കമായ നില്‍പ്പ് സമരം പിന്‍വലിച്ചത്. 

സര്‍ക്കാരുകളുടെ വഞ്ചനയുടെ ചരിത്രം തിരിച്ചറിഞ്ഞുകൊണ്ടാണ് സമരനേതൃത്വം തുടര്‍ തീരുമാനം എടുത്തത്. എന്നാല്‍ ഭൂമിക്കു വേണ്ടി, നിലനില്‍പ്പിനുവേണ്ടിയുളള ആദിവാസികളുടെ സമര മുഖം കൊട്ടിയടച്ചു എന്ന് അതിനര്‍ത്ഥമില്ല. അങ്ങിനെ ആവാനും തരമില്ല. കാരണം, നാളിതുവരെയുളള ആദിവാസി സമരങ്ങളൊ ക്കെയും തകര്‍ക്കപ്പെടുകയും വഞ്ചിക്കപ്പടുകയുമായിരുന്നു. കാട്ടിലെ ജൈവസമ്പത്തിനോ, ആവാസ വ്യവസ്ഥയ്‌ക്കോ യാതൊ രു കോട്ടവും ഉണ്ടാക്കാതെ സ്വതന്ത്രമായി ആ മേഖലയില്‍ വിഹരിച്ചിരുന്ന ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് അവരെ ആട്ടിയോടിച്ച സമുദായക്കാര്‍ ഇപ്പോഴും ശക്തരാണ്.

ഭൂമിക്കുവേണ്ടി സമരം ചേയ്തപ്പോഴെല്ലാം നാമമാത്രമായ അപ്പ കഷണങ്ങള്‍ എറിഞ്ഞു കൊടുത്ത് അവരെ ശാന്തരാക്കാന്‍ ഭരണ കൂടം ശ്രമിച്ചിട്ടുണ്ട്. വൃക്ഷങ്ങളുടെ നിഴല്‍ പോലും വീഴാത്ത മൊട്ടകുന്നുകളിലേക്ക് അവര്‍ തളളി നീക്കപ്പെട്ടിട്ടുണ്ട്. അവിടെയും കഴിഞ്ഞുകൂടാന്‍ പറ്റാത്ത സാഹചര്യം സംജാതമായപ്പോഴാണ് മാന്യന്‍മാരുടെ പടിയായ സെക്രട്ടറിയേറ്റ് പടിക്കല്‍ നില്‍പ്പ് സമരം തുടങ്ങിയത്. അതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. 

നില്‍പ്പുസമരത്തിന്റെ വിജയത്തെ തുര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കുന്നുണ്ടോ എന്ന ഒരു ജാഗ്രത പട്ടികജാതിക്കാര്‍ക്കും സമൂഹത്തിലെ നീതി നിഷേധങ്ങള്‍ ക്കെതിരെ പോരാടുന്നവര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടായിരി ക്കണം

എന്‍.ആര്‍.സന്തോഷ്
എഡിറ്റര്‍