"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 31, ഞായറാഴ്‌ച

സന്തുമോള്‍: ജാതിനിര്‍മിത ധാരണകളെ തുരത്തിയ വിദ്യാഭ്യാസ വിജയം!

കേരളത്തിലെ കോളനി നിവാസികളായ ദലിതര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരും വൃത്തിഹീനമായ ചുറ്റുപാടില്‍ കഴിഞ്ഞുകൂടുന്നവരും വിദ്യാവിഹീനരു മാണെന്നത് സവര്‍ണനിര്‍മിത ധാരണകള്‍ മാത്രമാണ്. യാഥാര്‍ത്ഥ്യം മറിച്ചാണ്, സംസ്‌കാരത്തില്‍ സമ്പന്നനും വൃത്തിയില്‍ മഹാത്മാക്കളുമാണ് ദലിതര്‍. അധ്വാനവര്‍ഗമായ ദലിതര്‍ അവര്‍ക്കു വേണ്ടതെല്ലാം സ്വയം ഉത്പാദി പ്പിക്കു ന്നതിനാല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യേണ്ടതായി വരുന്നില്ല. അവരുടെ അധ്വാനഫലം ചൂഷണം ചെയ്ത് അനുഭവിക്കുന്ന സവര്‍ണരല്ലേ വാസ്തവത്തില്‍ കുറ്റവാളികള്‍? തത്വശാ സ്ത്രങ്ങളുടെ പിന്‍ബലത്തില്‍ ദലിതര്‍ക്കുള്ള വിദ്യാഭ്യാസ അവകാശ നിഷേധം പ്രയോഗത്തില്‍ വരുത്തിയശേഷം 'വിദ്യാവിഹീനര്‍' എന്ന് ആക്ഷേപിക്കുമ്പോള്‍ സവര്‍ണരിലാണ് ബുദ്ധിഹീനത ഉള്ളത് എന്ന യാഥാര്‍ത്ഥ്യമാണ് വെളിപ്പെടുന്നത്.

കോട്ടയം ജില്ലയിലെ കുറിച്ചി സചിവോത്തമപുരം കോളനിയിലേക്ക് വരിക. രാജഭരണക്കാലത്ത് ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരും മഹാത്മാ അയ്യന്‍കാളിയുടെ മരുമകന്‍ ടി ടി കേശവന്‍ ശാസ്ത്രിയും ചേര്‍ന്ന് രൂപപ്പെടുത്തിയതാണ് ഈ കോളനി. തിരുവിതാം കൂര്‍ ദിവാന്മാരില്‍ പ്രമുഖനാണെ രാമസ്വാമി അയ്യര്‍ എന്ന സ്വയം വിശേഷണം ചരിത്രത്തിലുടനീളം നിലനിര്‍ത്തുവാന്‍ ബോധപൂര്‍വം കൊടുത്ത പേരാണ് 'സചിവോത്തമപുരം' എന്നത്! അതിനായി ശ്രീരാമ പ്രതിഷ്ഠയുള്ള 'രാമസ്വാമി ക്ഷേത്ര'വും ഇതോടൊപ്പം സ്ഥാപിക്കുക യുണ്ടായി.

ഉന്നത വിദ്യാഭ്യാസം നേടുന്ന യുവതലമുറയും അധ്വാനശീലരായ മുതില്‍ന്നവരും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ സദാശ്രദ്ധാലുക്കളായ സ്ത്രീജനങ്ങളും ചേര്‍ന്ന് സംസ്‌കാര സമ്പന്നമായ ജീവിതം നയിച്ചുകൊണ്ട് സവര്‍ണ നിര്‍മിത ധാരണകളെ നിശേഷം തുരത്തിയിരിക്കുകയാണ് സചിവോത്തമപുരം കോളനിയിലെ നിവാ സികള്‍. അവരില്‍പ്പെട്ട സാബു ആന്റണി ഷൈലജ ദമ്പതികളുടെ ഇളയമകള്‍ സന്തുമോളുടെ വിദ്യാഭ്യാസ മികവുകള്‍ പരിശോധിക്കാം. ഇവരുടെ മൂത്തമകള്‍ NCC യുടെ ഹോക്കി ടീമില്‍ അംഗമാണ്. ദേശീയ തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച വിജയങ്ങളും കൈവരി ക്കുന്നു.

ഇപ്പോള്‍ 19 വയസുള്ള ഇളയമകള്‍ സന്തുമോള്‍ ഇതിനോടകം ആയുര്‍ വേദ നഴ്‌സിംങും ഡാറ്റാ എന്‍ട്ി കോഴ്‌സും പാസായി, ബി എ സോഷ്യോളജി കറസ്‌പോണ്ടന്‍സ് കോഴ്‌സിന് പഠിക്കുന്നു. വീട്ടില്‍ വെച്ച് 18 കുട്ടികള്‍ക്ക് CBSE സിലബസില്‍ ട്യൂഷന്‍ കൊടുക്കുന്നു. നേഴ്‌സായി സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ജോലി ലഭിച്ചു. കൂടുതല്‍ പഠിക്കുന്നതിനായി ആ ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനത്തില്‍ നിയമനവും ലഭിച്ചു!

86% മാര്‍ക്ക് നേടി സ്‌കൂള്‍ ടോപ്പറായാണ് സന്തുമോള്‍ SSLC പാസായത്. മന്ദിരം സെ. മേരീസ് മഗ്ദലനമറിയം ഗേള്‍സ് ഹൈസ്‌കൂളിലെ സ്‌കൂള്‍ ലീഡറും ഈ ദലിത് പെണ്‍കുട്ടിയായിരുന്നു. പ്ലസ് ടുവിന് സെ. മേരീസ് കോളേജില്‍ ചേര്‍ന്ന് പ്രൈവറ്റായണ് പഠിച്ചത്. 96 % മാര്‍ക്കോടെ പാസായി. തുടര്‍ന്ന് പെരുന്നയിലുള്ള അമൃത പാരാമെഡിക്കല്‍ കോളേ ജില്‍ ചേര്‍ന്ന് ആയുര്‍വേദ നഴ്‌സിങ്ങില്‍ നടുവേദന സ്‌പെഷ്യലിസ്റ്റ് കോഴ്‌സ് പാസായി. ഇതിനിടെ ഒരു ദുരന്തമുണ്ടായി. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവേ അതില്‍ നിന്ന് തെറിച്ചുവീണ് തലക്ക് ക്ഷതമേറ്റു. സര്‍ജറി വേണ്ടി വന്നു. ഭേദമായെങ്കിലും പരീക്ഷക്ക് ഹാജരാകേണ്ട എന്ന് എല്ലാ വരും നിര്‍ബന്ധിച്ചു. സന്തുമോളാകട്ടെ പഠിച്ച വിവരങ്ങള്‍ മറന്നു പോവുകയും ചെയ്തു. കെ ആര്‍ ശ്രീകുമാറിന്റെ 'പരിചാരക' എന്ന ആയുര്‍വേദ ഗ്രന്ഥം വാങ്ങി പഠിച്ച് ഒരു 'പരീക്ഷണ'മെന്ന നിലയില്‍ പരീക്ഷയെഴുതാന്‍ തീരുമാനിച്ചു. ഫലം വന്നപ്പോള്‍ സന്തുമോള്‍ക്ക് ഡിസ്റ്റിംഗ്ഷന്‍!

പെരുന്ന ശ്രീശങ്കര ഹോസ്പിറ്റലില്‍ 6 മാസം നേഴ്‌സായി ജോലി ചെയ്തു. തുടര്‍ന്ന് സെ മേരീസ് കോളേജില്‍ ഡാറ്റാ എന്ട്രി കോഴ്‌സിന് ചേര്‍ന്നു. 60 കുട്ടികള്‍ പഠിക്കുന്ന ആ ബാച്ചിലും ടോപ്പര്‍! ബി എ സോഷ്യോളജി കറസ്‌പോണ്ടന്‍സ് കോഴ്‌സിനാണ് ഇപ്പോള്‍ പഠിക്കുന്നത്. അതോടൊപ്പം 18 കുട്ടികള്‍ക്ക് വീട്ടില്‍ വെച്ച് CBSC സിലബസില്‍ ട്യൂഷനെടുക്കുന്നു. സന്തുമോള്‍ സ്‌കൂള്‍ പഠനകാലത്ത് 500 രൂപ മുടക്കിയാണ് ട്യൂഷനു പോയിരുന്നത്. താനൊരു ട്യൂഷന്‍ ടീച്ചറായപ്പോള്‍ 100 രൂപ പോലും ഫീസായി ലഭിക്കാറില്ലെന്ന് സന്തുമോള്‍ പറയുന്നു. അതിലലൊട്ടു പരാതി യുമില്ലത്രെ.

എല്ലാ ദലിത് വിദ്യാര്‍ത്ഥികളേയും പോലെ ജാതിവെറിയുടെ ഇരയാണ് വിദ്യാഭ്യാസത്തില്‍ സമര്‍ത്ഥയായ സന്തുമോളും. സന്തുമോളുടെ അച്ഛന്റെ കുടുംബം കുട്ടനാട്ടിലെ പുളിങ്കുന്നിലുള്ള പൂവത്താണ്. ചേച്ചി സച്ചുമോള്‍ പിറക്കുന്നതു വരെ കുടുംബം പൂവത്താണ് താമസിച്ചിരുന്നത്. അമ്മയുടെ വീടിരിക്കുന്ന സചിവോത്തമപുരത്ത് വന്ന് സ്ഥലം വാങ്ങി തമസമാക്കി യതിനു ശേഷമാണ് സന്തുമോള്‍ പിറക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം ചെയ്തത് സചിവോത്തമപുരത്തുള്ള ഹരിജന്‍ വെല്‍ഫെയര്‍ യു പി സ്‌കൂളില്‍ നിന്നാണ്.

SSLC വരെ സന്തുമോളുടെ ജാതിക്ക് കുഴപ്പമൊന്നു മില്ലായിരുന്നു. തുടര്‍ന്നു പഠിക്കുന്നതിന്, ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ താലൂക്ക് ആഫീസില്‍ ചെന്നപ്പോള്‍ അച്ഛന്‍ ക്രിസ്ത്യാനി യായതിനാല്‍ തരാനാവില്ല എന്ന് ഓഫീസ് മേധാവികള്‍ തീര്‍ത്തു പറഞ്ഞു. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് മൂത്ത സഹോദരി സച്ചുമോള്‍ക്ക് ഇതേ ആവശ്യത്തിന് തടസം നേരിട്ടില്ല. അച്ഛന്‍ സാബു ആന്റണി രേഖാപരമായി ക്രിസ്ത്യാനി യാണെങ്കിലും, കഴിഞ്ഞ തലമുറയില്‍ പെട്ട പൂര്‍വികര്‍, ഇടക്കുവെച്ച് ക്രിസ്തുമത വിശ്വാസം സ്വീകരിച്ച കുട്ടനാട്ടിലെ ദലിതരായ കര്‍ഷകത്തൊ ഴിലാളികളുടെ വംശപരമ്പരയില്‍ പെട്ടവരാണ്. 

ജാതിയോ? ആ ഭീകര യാഥാര്‍ത്ഥ്യം സമൂഹത്തിനേല്പിക്കുന്ന മുറിവു കളുടെ വേദനയെന്തെന്ന് സ്‌കൂളില്‍ പഠിക്കുന്ന ചെറുപ്രായത്തിലേ തന്നെ സന്തുമോള്‍ അനുഭവിച്ചറിഞ്ഞു. സഹപാഠികളുടേയും അധ്യാപകരുടേയും ഇതര ജീവനക്കാരുടേയും ഇടയില്‍ പോലും അദൃശ്യനായ ആ കൊല യാളി പതിയിരിക്കുന്നു. അതുകൊണ്ട് താലൂക്കാഫീസിലെ ഉദ്യോഗസ്ഥന്‍ 'നല്ല ക്രിസ്ത്യാനിയല്ല പെലേരാണ്' ് എന്ന് ആക്ഷേപിച്ചപ്പോള്‍ വേദനയല്ല തോന്നിയത്, പ്രതിഷേധമാണ്. പ്രൈവറ്റ് കോളേജില്‍ ലക്ചററായി ജോലി നോക്കുന്ന ആ ഉദ്യോഗസ്ഥന്റെ 'സൈഡ്ബിസിനസ്' ആണ് താലൂക്കാഫീ സിലെ ഗവണ്‍മെന്റ് ഉദ്യോഗം എന്ന് മനസിലാക്കിയ സന്തുമോള്‍, അതുകൊണ്ട് എന്താണ് കുഴപ്പം എന്ന് തിരിച്ച് ആവശ്യപ്പെട്ടു. ജാതിക്കെ തിരായ പോരാട്ടം തുടരുമെന്ന് ഉറച്ച തീരുമാനത്തോടെയാണ് അവിടെ നിന്നും പോന്നത്. 

നാലാംക്ലാസ് മുതല്‍ സന്തുമോള്‍ നല്ലൊരു വായനക്കാരിയാണ്. ഈയിടെ അന്തരിച്ച, ഗ്രന്ഥകാരനും സാമൂഹ്യപ്രവര്‍ത്തകനു മായിരുന്ന വി കെ കുട്ടപ്പന്‍ ചങ്ങനാശേരിയും 'വിജ്ഞാനകേദാരം പബ്ലിക്കേഷന്‍സ്' ഉടമ ജിഷ്ണുവുമാണ് ഈ കാര്യത്തില്‍ സന്തുമോളുടെ പ്രചോദകര്‍. അച്ഛന്‍ കാറ്ററിങ് സ്ഥാപനം വിജയകരമായി നടത്തിക്കൊണ്ടു പോകുന്നു. അമ്മ അച്ഛനെ ജോലിയില്‍ സഹായിച്ചുകൊണ്ട് വീട്ടിലും. ചേച്ചി ഇപ്പോള്‍ ഹോക്കി പരിശീലന ക്യാമ്പിലാണ്. നെഴ്‌സിങ് ഇന്സ്റ്റിട്ട്യൂട്ടിലെ മികവ് പരിഗണിച്ച് ഡെല്‍ഹിയിലും ബാംഗ്ലൂരും എറണാകുളത്തുമൊക്കെയുള്ള ആയുര്‍വേദ ആശുപത്രികളില്‍ നിന്നും ജോലിക്കു ചേരുന്നതിനായി ഇപ്പോഴും സന്തുമോള്‍ക്ക് ഫോണ്‍വിളികള്‍ വരുന്നുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍ ജോലിയും ലഭിച്ചു, നിയമനം കാത്തിരിക്കുകയാണ്.

ചമയങ്ങളില്ലാതെ, എന്നാല്‍ മികച്ച ആധുനിക വേഷത്തില്‍ സദാ ചുറു ചുറുക്കോടെ നടക്കുന്ന സന്തുമോള്‍ നാടിന്റെ അഭിമാനങ്ങളില്‍ ഒന്നാണ്. ദലിതുകള്‍ പഠിക്കാത്തു കൊണ്ടല്ല, നന്നായി പഠിക്കുന്നതു കൊണ്ടാണ് ജാതിവെറി എപ്പോഴും ഏല്‌ക്കേണ്ടി വരുന്നതെന്ന് രോഹിത് വെമുലയുടെ കൊലപാതകത്തെ ചൂണ്ടിക്കാട്ടി് സന്തുമോള്‍ സമര്‍ത്ഥിക്കുന്നു.

എങ്ങിനെയാണ് രണ്ടുസെന്റ് കോളനികളിലേക്ക് ദലിതര്‍ ഒതുക്കപ്പെട്ടത് എന്നതിനെ ചൂഴ്ന്നുള്ള ചരിത്ര യാഥാര്‍ത്ഥ്യം ജാതിവെറിമൂത്തവര്‍ ബോധപൂര്‍വം മറച്ചുവെക്കുകയാണ്. അധ്വാനവര്‍ഗവും ഭേേക്ഷ്യാത്പാ ദകരുമായ ദലിതരെ കുറിച്ച് ഇങ്ങനെ ഒരു ധാരണ നിര്‍മിക്കുകയും അത് വന്‍തോതില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നതിനി ടയില്‍ത്തന്ന അവരുടെ അധ്വാനഫലം ഭുജിച്ചു കൊണ്ട് കഴിയുകയും ചെയ്യുന്ന മേലാള ജാതിക്കാരുടെ നാളിതുവരെയുള്ള ഗൂഢനീക്കങ്ങളെ തക്കസമയത്ത് തുരത്തി മാറ്റില്ലെങ്കില്‍ ഒരു ദേശത്തിന് പുരോഗതി ഒരു ജനതക്ക് മോചനവും പ്രാപിക്കാനാവില്ല എന്ന വസ്തുതയാണ് സന്തുമോളുടെ ജീവിതവും കോളനിയുടെ ചരിത്രവും ബഹുജനങ്ങള്‍ക്ക് തരുന്ന പാഠം.