"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 28, വ്യാഴാഴ്‌ച

സെന്‍കഥകള്‍: വലിച്ചെറിയൂ! - വിവ സാനന്ദരാജ്

ജോഷു എന്ന സെന്‍ഗുരു സെന്‍ പഠിച്ചു തുടങ്ങി യത് അറുപതാം വയസിലായിരുന്നു. എണ്‍പതാം വയസുവരെ പഠനം തുടര്‍ന്നു. അദ്ദേഹം ബോധോ ദയം പ്രാപിക്കുകയും ചെയ്തു. എണ്‍പതു മുതല്‍ നൂറ്റി ഇരുപത് വയസുവരെ അദ്ദേഹം മറ്റുള്ളവരെ സെന്‍ പഠിപ്പിച്ചു എന്നാണ് ശ്രുതി.

ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു.

'എന്റെ മനസില്‍ ഒന്നുമില്ല; ഞാന്‍ എന്താണ് ചെയ്യേണ്ടത്?'

'വലിച്ചെറിയൂ!' ജോഷു പറഞ്ഞു.

'എന്റെ മനസില്‍ ഒന്നുമില്ലെന്നല്ലേ പറഞ്ഞത്?'

പിന്നെങ്ങനെ വലിച്ചെറിയാന്‍? ശിഷ്യന്‍ ചോദിച്ചു.

'എങ്കില്‍ കൊണ്ടു നടന്നോളൂ!' ഗുരു പറഞ്ഞൂ.