"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 7, ഞായറാഴ്‌ച

സംവരണം ദലിതര്‍ക്ക് ഒരു കച്ചിത്തുരുമ്പാണ് - കെ. ടി. റജികുമാര്‍

സംവരണം വീണ്ടും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ വിഷയമായി ദേശീയതലത്തില്‍ ഉയര്‍ന്നുവന്നി രിക്കുന്നു. തൊണ്ണൂറുകളില്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഉയര്‍ന്നുവന്ന സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റ രീതിയില്‍നിന്നും വ്യത്യസ്തമായി സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ നിലയില്‍ അധികാര മുളളവരും ഉന്നതജാതികളും സംവരണം ആവശ്യപ്പെട്ടു കൊണ്ട് നടത്തുന്ന പ്രക്ഷോഭങ്ങള്‍ എന്ന നിലക്കാണ് സംവരണം ദേശീയതലത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാനസംസ്ഥാനങ്ങളിലെ ഗുജ്ജറുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്ത ണമെന്നാവശ്യപ്പെട്ടുകൊണ്ട് വമ്പിച്ച പ്രക്ഷോഭം നടത്തിയ തിന്റെ ഫലമായി 5% പ്രത്യേക സംവരണം അനുവദിച്ച തോടെയാണ് അവരുടെ പ്രക്ഷോഭം അവസാനിച്ചത്. പിന്നോക്ക വിഭാഗക്കാരുടെ സംവരണമാണ് ഇങ്ങനെ അനുവദിച്ചത്. പിന്നോക്കവിഭാഗ ലിസ്റ്റില്‍ അതോടെ ഗുജ്ജറുകള്‍ ഇടം കണ്ടെത്തിയിരിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രൂപം കൊണ്ടിരിക്കുന്ന സംവരണ വിരുദ്ധ പ്രക്ഷോഭ ത്തിന്റെ പുത്തന്‍ ദിശാവ്യതിയാനമാണ് പിന്നോക്കസംവരണം ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം നടത്തുകയും പിന്നോക്ക സംവരണ പ്പട്ടികയില്‍ ഇടം കണ്ടത്തുകയെന്നതും.

പട്ടികജാതി/പട്ടികവര്‍ഗ്ഗ ലിസ്റ്റിലും ഇങ്ങനെഇടം കണ്ടെത്തുകയെന്നതാണ് അടുത്തപടി.അതിനുളള മുന്നൊരുക്കങ്ങള്‍ അകത്തളങ്ങളില്‍ നടന്നു വരുകയാണ്. അതിനുളള പോംവഴി എന്ന നിലയില്‍ സവര്‍ണ്ണ കൊടു മുടികളില്‍നിന്നും അതിനു വേണ്ടിയുളള ജിഹ്വകള്‍ മുഴങ്ങി കേള്‍ക്കു ന്നുണ്ട്. സവര്‍ണ്ണജാതി വിഭാഗങ്ങള്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യ പ്പെടുന്നു. അതല്ലെങ്കില്‍ ഈ വിഭാഗങ്ങള്‍ ക്കുളള സംവരണം നിര്‍ത്തലാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ ദൃഢമായ ജാതി മൂല്യ വ്യവഹാരങ്ങളുടെ പരിസരങ്ങളില്‍നിന്നും സവര്‍ണ്ണവിഭാഗ ങ്ങള്‍ അവരുടെ സവര്‍ണ്ണ ബോധമണ്ഡലങ്ങളെ ഉപേ ക്ഷിച്ചത് സംവരണം പിടിച്ചുപറ്റുവാന്‍ പട്ടികജാതി വിഭാഗങ്ങളോടൊപ്പം ഇറങ്ങി വരുവാന്‍ പോകുന്നതിന്റെ തിട്ടൂരങ്ങളൊന്നുമല്ല ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭങ്ങളിലും ഉയര്‍ന്നു കേള്‍ക്കുന്നത്. അവരുടെ ആധിപത്യം സമ്പൂര്‍ണ്ണമായും സമസ്ഥ മേഖലകളില്‍ വിന്യസിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗ മേഖലകളില്‍ ഉയര്‍ന്നുവരാവുന്ന ദലിത് വിഭാഗങ്ങളുടെയും പിന്നോക്ക വിഭാഗങ്ങ ളുടെയും സാന്നിദ്ധ്യത്തെ ഇല്ലാതാ ക്കുകയാണവരുടെ ലക്ഷ്യം. ഇങ്ങനെ ജാട്ടുകള്‍, കുറു മികള്‍, ഗുജ്ജറുകള്‍, പട്ടേലുകള്‍, നിരവധി സവര്‍ണ്ണജാതി വിഭാഗങ്ങളാണ് ദേശീയതലത്തില്‍ തന്നെ പിന്നോക്ക ജാതികളായി കടന്നുകൂടിയതും, പിന്നോക്ക സംവരണ ത്തിന്റെ നിശ്ചിതശതമാനം കരസ്ഥമാക്കിയതും.

ഗുജറാത്തില്‍ നരേന്ദ്രമോഡി ഉള്‍പ്പെടുന്ന ജാതി വിഭാഗം പിന്നോക്ക ജാതിയായത് മോഡി ഗുജറാത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ്.
ശ്രദ്ധേയമായ ഒരു സംഗതി പട്ടികജാതി/ പട്ടികവര്‍ഗ്ഗ/പിന്നോക്ക ജാതികളെ നിര്‍ണ്ണയിക്കുന്നതില്‍ സ്ഥായിയായ ഒരു മാനദണ്ഡം ഇല്ലെന്നുളളതാണ്. അതുപോലെ തന്നെ പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കുന്ന ഒരു അധികാരസ്ഥാ പനവും നിലവിലില്ല. അതുകൊണ്ട് തന്നെ ജാതീയമായ ഉച്ച- നീച കൃത്യങ്ങള്‍ അനുഭവിച്ച വിഭാഗങ്ങള്‍ക്ക് അര്‍ഹ മായ സംവരണ തത്വങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരിക്കിന്നു. പ്രത്യേകിച്ച് പട്ടികജാതി വിഭാഗങ്ങളുടെ കാര്യത്തില്‍. സംഘടിത സമുദായങ്ങള്‍ അവരുടെ രാഷ്ട്രീയ അവകാശങ്ങളെ നേടിയെടുക്കുകയുണ്ടായി. എന്നാല്‍ സിക്ക്, ബുദ്ധമത വിഭാഗങ്ങളൊഴികെ ആര്‍ക്കും തന്നെ സംവരണം ചോദിച്ചുമേടിക്കുന്നതിന് കഴിയാതെ പോയി. സംവരണത്തിന്റെ അടിസ്ഥാനമാനദണ്ഡങ്ങള്‍ സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ പിന്നോക്കാ വസ്ഥയാ ണെങ്കില്‍ ദലിത് ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് അതിനര്‍ ഹതയുണ്ടെന്ന് കണ്ടത്തിയ 'രംഗനാഥമിശ്ര' കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുകതന്നെയാണ് വേണ്ടത്. ജനക്ഷേമ പരമായ നയപരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ റഫറണ്ടം നടത്തിയല്ല അവ തീരുമാനിക്കേ ണ്ടത്. ഇപ്പോള്‍ സംവരണത്തെക്കുറിച്ചുളള ഒരു റഫറണ്ടം നടത്തിയാല്‍ എന്താകും സ്ഥിതിയെന്നുളളത് ഒന്നു ആലോചിച്ചുനോക്കൂ. സംവരണം നിലവില്‍ വന്നതുതന്നെ രാഷ്ട്രീയ അവകാശ ത്തിനുവേണ്ടി ഡോ.അംബേ ദ്ക്കര്‍ ഉയര്‍ത്തിയ വിപ്ലവ കരമായ മുന്നേറ്റത്തിന്റെഅനന്തര ഫലമായി രുന്നു. ശരിയായ രാഷ്ട്രീയ അവകാശമായി അംബേദ്ക്കര്‍ ഉയര്‍ത്തിപ്പിടിച്ച ദ്വിമണ്ഡലമെന്ന ആശയത്തിനു ലഭിച്ച അംഗീകാരമായി പ്രഖ്യാപിക്കപ്പെട്ട കമ്മ്യൂണല്‍ അവാര്‍ ഡിനെതിരെയായിരുന്നു ഗാന്ധി നയിച്ച പൂനാസത്യാ ഗ്രഹം. ആദ്യമായി മരണംവരെ സത്യാഗ്രഹം എന്ന പ്രഖ്യാ പനമായി രുന്നു അതിനെതിരെ പ്രഖ്യാപിച്ചത്. 1932-ലെ പൂനാകരാറിലേക്കു നയിച്ച ലണ്ടനില്‍ നടന്ന വട്ടമേശ സമ്മേളനങ്ങളിലൂടെ നടത്തിയ രാഷ്ട്രീയ പോരാട്ടം ഗാന്ധിയുടെ മുന്നില്‍ അടിയറവുവെക്കേണ്ടിവന്ന ദയനീയമായ രാഷ്ട്രീയ പ്രതിസന്ധിയുടെ പരിഹാര മായിരുന്നു ''പൂനാകരാര്‍''എന്ന രാഷ്ട്രീയ സമ വാക്യം.''ഇന്ത്യയിലെ മര്‍ദ്ദിത ജനസമൂഹവും ഇന്ത്യന്‍ ഭരണകൂടവും തമ്മിലുണ്ടാക്കിയ മഹത്തായ കരാര്‍ ഉടമ്പടിയാണ് ''പൂനാകരാര്‍'' എന്ന് കെ.കെ.എസ്. ദാസിന്റെ നിരീക്ഷണം പ്രസക്തമാണ്.

സംവരണം ഇന്ത്യയിലെ ദലിതര്‍ക്ക് / ആദിവാസി കള്‍ക്ക് /പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യമുഖ്യധാര യില്‍ എത്തുന്നതിനും തുല്യത കൈവരിക്കുന്നതിനും ലഭിച്ച രാഷ്ട്രീയ അവകാശമാണ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ അല്ലെങ്കില്‍ ഇന്ത്യയിലെ 'തൊട്ടുകൂടാത്ത വരുടെ', അയിത്ത ജാതികള്‍ക്ക് തുല്യതയും, സാമൂഹ്യ നീതിയും മനുഷ്യാവകാശവും ഉറപ്പുവരുത്തുന്നതിനായി നടപ്പാക്കപ്പെട്ട രാഷ്ട്രീയ, സാമൂഹ്യ അവകാശമാണ് സംവ രണം. സംവരണീയ വിഭാഗങ്ങളുടെ സാമൂഹ്യ - സാമ്പത്തിക പിന്നോക്കാവസ്ഥ ഇപ്പോഴും പരിതാപകര മായ അവസ്ഥയില്‍ എന്തുകൊണ്ടാണ് തുടരുന്നത്. എവി ടെയും സംവരണ വിരുദ്ധത പറയുന്നവര്‍ സംവരണം ഭരണ ഘടനാ അവകാശമാണെന്ന വസ്തുത കണ്ടില്ലെന്നു നടിക്കുന്നു. ഭരണഘടനാതത്വങ്ങള്‍ നാട്ടിലെ ജാതി പ്രമാണിമാരുടെ താല്പര്യങ്ങള്‍ അനുസരിച്ച് മാറ്റിമറിക്കാവു ന്നതല്ല. എന്നിട്ടും സമസ്തമേഖലകളിലും സംവരണ അവകാശം അട്ടിമറിക്ക പ്പെടുന്നു എന്നുളളത് ഒരു വസ്തുത യാണ്. ദലിത് സമൂഹത്തെ പൂര്‍ണ്ണ മായും ആശ്രിത സമൂഹമാക്കി നിലനിര്‍ത്തുന്നതിനുളള നയപരിപാടി കളാണ് മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ അനുവര്‍ത്തിക്കുന്ന നയം. ഈ ഒരു അവസ്ഥയ്ക്ക് എന്തെങ്കിലും ഒരു മാറ്റം ഇന്ത്യയില്‍ ഒരു സംസ്ഥാ നത്തും സംഭവിച്ചിട്ടില്ലെന്ന കാര്യം നാം ഓര്‍ക്കണം.

ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ദലിതര്‍ ഒരു മുഖ്യ ധാരാ സമൂഹമായി ഉയര്‍ന്നുവരാത്തത് എന്തുകൊണ്ടാണ്? ദേശീയമായി തന്നെ ദലിത് സമൂഹത്തെ അടിച്ചമര്‍ത്തു ന്നതും, ചൂഷണം നടത്തുന്നതുനുമുളള ഒരു നയ പരിപാടി വളരെ കാര്യക്ഷമമായി പൊതുസമൂഹത്തിലും, സര്‍ക്കാര്‍ സംവിധാനങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ഇതിനെ എങ്ങനെമറികടക്കുവാന്‍ സാധിക്കും. സംവരണം ബാധക മായിട്ടുളളത് ഭരണസംവിധാനങ്ങളില്‍, വിദ്യാഭ്യാ സമേഖലയില്‍, ഉദ്യോഗതലങ്ങളില്‍ മാത്രമാണ്. ഈ മൂന്ന് മണ്ഡലങ്ങളും അധികാരമണ്ഡലങ്ങള്‍ ആകുമ്പോള്‍ തന്നെ, സിവില്‍ സാമൂഹ്യ അധികാര ത്തിന്റെ ഇടങ്ങളില്‍ മുഴുവന്‍ ദലിത് വിഭാഗ ങ്ങളും ബഹിഷ്‌കൃതരായിരിക്കുന്ന ഘടനയില്‍ സംവരണത്തിന്റെ സാധ്യതമാത്രം ഉപാധിയാക്കി ദലിതര്‍ ഒരു സാമൂഹ്യ പദവിയിലേക്ക് ഉയരുകയെന്നത് മിഥ്യാധാരണയാണ്. സംവരണം പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലും ഉദ്യോഗ തലങ്ങളിലും കാര്യക്ഷമമല്ലെന്ന കാര്യം ഗൗരവ മായി കാണണം. സംവരണത്തിന്റെ മാനദണ്ഡങ്ങളെ മിക്ക സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും കടപുഴക്കി യിരിക്കുന്ന കാഴ്ചക ളാണുളളത്.സംവരണത്തെ സംബ ന്ധിച്ചുളള പരിശോധനകള്‍ നടത്തുന്ന തിന് കാര്യക്ഷമമായ ഒരു സര്‍ക്കാര്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നില്ല. സംവരണ ത്തെ മോനിട്ടര്‍ ചെയ്യുന്ന ഒരു ഏജന്‍സി കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ട ഒരു സന്ദര്‍ഭമാണിത്.

സംവരണം പാലിക്കാതെ തന്നെ നടന്നിട്ടുളള സര്‍ക്കാര്‍ നിയമനങ്ങള്‍ നിരവധിയാണ്. പരാതികള്‍ ലഭിക്കുമ്പോ ളാണ് ഇത്തരം കാര്യങ്ങള്‍ പരിശോധിക്കപ്പെടുന്നത്. അതു തന്നെ എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അങ്ങനെ കണ്ടെത്തുന്ന സംവരണ ഒഴിവുകളാണ് ''ബാക്ക് ലോഗ്'' ആയി കണക്കാക്കുന്നത്. നിരവധി വര്‍ഷങ്ങള്‍ സംവരണം പാലിക്കേണ്ട സീറ്റില്‍ മറ്റിതര മുന്നോക്ക വിഭാഗങ്ങള്‍ സംവരണത്തെ മറികടന്നുകൊണ്ട് കടന്നുകൂടി ഇല്ലാ താക്കിയിട്ടുളളത് ലക്ഷക്കണക്കിന് തൊഴിലവസര ങ്ങളാണ്. ഇതുകൂടാതെയാണ് സംവരണ തട്ടിപ്പ് നടത്തു ന്നത്. സ്വാധീനം ഉപയോഗിച്ച് സംവരണീയവിഭാഗങ്ങളുടെ ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി ജോലി കരസ്ഥ മാക്കിയ നൂറു കണക്കിനാളുകളെ കേരളത്തില്‍ തന്നെ ഗവണ്‍മെന്റ് ഏജന്‍സിയായ കിര്‍ത്താഡ്‌സ് കണ്ടെത്തി യിട്ടുണ്ട്. പക്ഷേ അവരുടെ സംവരണ തട്ടിപ്പിനെതിരെ ഗവണ്‍മെന്റ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനുകാരണം അവരുടെ രാഷ്ട്രീയ സ്വാധീനം തന്നെ യാണ്. എന്നാല്‍ ഇതേ അവസരത്തില്‍ തന്നെ അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മെഡിക്കല്‍ എന്‍ട്രന്‍സ് ലഭിച്ച കുട്ടികള്‍ക്ക് മൂന്ന് തലമുറകള്‍ക്ക് മുന്‍പ് ക്രൈസ്ത വരായിരുന്നു എന്ന കാരണത്തെ 'കിര്‍ത്താഡ്‌സ് ' കണ്ടെ ത്തി അഡ്മിഷന്‍ ഇല്ലാതാക്കിയ നിരവധി സംഭവങ്ങളുണ്ട്. കോട്ടയത്തുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍ കുട്ടിക്ക് എം.ബി,ബി.എസ് അഡ്മിഷന്‍ നിഷേധിച്ചത് മുത്തശ്ശി, മുണ്ട് പിന്നിലേയ്ക്ക് അടുക്കിട്ട് ഉടുത്തിരിക്കുന്നു എന്ന കാരണത്താലാണ്.കിര്‍ത്താഡ്‌സിന്റെ പരിശോധന യില്‍ ഹിന്ദു ദൈവങ്ങളുടെ നിരവധി ഫോട്ടോകള്‍ വീട്ടിലുണ്ടാകണമത്രെ. ഇത്തരം ഉപാധികള്‍ വെച്ച് ഓരോ വര്‍ഷവും എം.ബി.ബി.എസിന് അഡ്മിഷന്‍ നിഷേധി ക്കുന്നതിലൂടെ പുറത്താകുന്നത് നിരവധി ദലിത രാണ് .എന്നാല്‍ ബി.ഡി.എസിന് കൊടുക്കുന്നത്ര സീറ്റ് ഒരിക്കല്‍പ്പോലും എം.ബി.ബി.എസിന് കൊടുത്തിട്ടില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തെ തടയുന്നതിന്റെ വഴികളെ നാം തുറക്കേണ്ടതുണ്ട്.

തുടരും....

----------------------------------------------------
 കെ. ടി. റജികുമാര്‍ 9400131464