"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 14, ഞായറാഴ്‌ച

സി.പി.ഐ (എം) പാര്‍ട്ടി ആരെ അഭി സംബോധന ചെയ്യുന്നു ? - ഇ പി കുമാരദാസ്

സി.പി.ഐ(എം)-ന്റെ 21-ാം പാര്‍ട്ടികോണ്‍ഗ്ര സ്സിന്റെ ഭാഗമായികേരള സംസ്ഥാനസമ്മേളനം ആലപ്പുഴയില്‍ സമാപിച്ചിരി ക്കുകയാണ്. മാര്‍ക്‌സിസ്റ്റ് പ്രത്യേയ ശാസ്ത്ര അടിത്തറയില്‍ ലെനിനിസ്റ്റ് സംഘടനാ തത്വത്തില്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് ആലപ്പുഴ സമ്മേളന ത്തില്‍ ഇതൊന്നും പാലിക്കാന്‍ സാധിച്ചില്ല. അച്ചടക്ക രാഹിത്യത്തോടെ പ്രവര്‍ത്തിക്കുന്ന ബഹുജന സംഘടനയെക്കാള്‍ തരംതാണ നിലയി ലാണ് സി.പി.ഐ (എം)എത്തി നില്ക്കുന്നത്. സംസ്ഥാന സമ്മേളനം ഒരാഘോഷമായി കോടികള്‍ ചിലവഴിച്ച ഒരു മാമാങ്കം. കോര്‍പ്പറേറ്റ് മാനേജ്‌ മെന്റ് നടത്തുന്ന 'ഗെറ്റുഗതര്‍' എന്നരീതിയിലാണ് സമ്മേളനം നടന്നത്. പാര്‍ട്ടി സമ്മേളനത്തില്‍ അവതരിപ്പി ക്കേിയിരുന്ന പ്രമേയം സമ്മേളന തലേന്ന് പത്ര സമ്മേളനം നടത്തി പരസ്യമാക്കുന്നു. അതും രാഷ്ട്രീയ പ്രമേയങ്ങളാ യിരുന്നില്ല. സംഘടനാ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി സെക്രട്ടറി തന്റെ വ്യക്തി പരമായ കാര്യങ്ങള്‍ പറയുന്നതിന് 10 ഓളം പേജുകള്‍ ഉപയോഗ പ്പെടുത്തി. രാജ്യത്തു നടക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ സമ്മേളനം ഗൗരവമായെ ടുത്തതായി തോന്നിയില്ല. ജാതി ജഢിലമായ വിഭജിത സമൂഹമായി കഴിയുന്ന മര്‍ദ്ദിത ജനവിഭാഗങ്ങളെ അഭിസം ബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു കള്‍.

കേരളം നവോത്ഥാന സമരങ്ങളിലൂടെ സഞ്ചരിച്ച ഭൂപ്രദേശമാണ്. നവോത്ഥാന പ്രസ്ഥാനങ്ങളും നേതാക്കളും 19-ാം നൂറ്റാിന്റെ അവസാന ഘട്ടത്തിലും 20-ാം നൂറ്റാിന്റെ ആദ്യ കാലഘട്ടത്തി ലുമാണ് മുന്നേറി യത്. റഷ്യന്‍ വിപ്ലവം നടക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പുതിയ കാലഘട്ട ത്തിലേക്കുളള വളര്‍ച്ചയ്ക്ക് കേരളം നാന്ദി കുറിച്ചിരുന്നു. മാര്‍ക്‌സിസ്റ്റ് ആശയം സ്വീകരി ക്കുന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരി ക്കാന്‍ പ്രേരണ യാകുന്നതും ഈ നവോത്ഥാന സമര ങ്ങളിലൂടെ ഉഴുതു മറിച്ച മണ്ണിലാണ്. വ്യത്യസ്ത തലങ്ങളിലും ജാതി വിഭാഗങ്ങളിലും വളര്‍ന്നു വന്നിരുന്ന നവോത്ഥാന പ്രസ്ഥാനങ്ങളെ ഒരേ ഏകീകൃത സ്വഭാവ ത്തിലേക്കു വളര്‍ത്തി ജനാധിപത്യവും ജാതിരഹിത വുമായ സാമൂഹ്യ നീതിപ്രദാനം ചെയ്യുന്ന കേരള സമൂഹം സാക്ഷാത്ക രിക്കാന്‍ സാധ്യമാ കേിയിരുന്നു.എന്നാല്‍ ഇടക്കു കയറിവന്ന മാര്‍ക്‌സിസവും അതിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഈ സാധ്യതകളെ ഇല്ലാതാക്കുക യായിരുന്നു. വ്യത്യസ്ത തലങ്ങളിലെ നവോത്ഥാന സമരങ്ങള്‍ അതേ പോലെ നില നിര്‍ത്തുകയും വിഭാഗീയത യില്‍ മനുഷ്യരെ ഭിന്നിപ്പി ക്കുന്നതിനും ഗോത്ര - ജാതി ഘടനയെ അതേപടി നിലനിര്‍ത്തി ഉപയോഗി ക്കുന്നതിനുമാണ് ശ്രദ്ധകേന്ദ്രീ കരിച്ചത്. ജാതിരഹിത സാമൂഹിക സംസ്‌കൃതി ജന്യമാകേണ്ടിയിരുന്ന കേരളത്തില്‍ ജാതി സംഘടനകളായി ചുരുങ്ങുന്നതിനും ജനാധിപത്യ വളര്‍ച്ച മരവിപ്പിക്കു ന്നതിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തിന്റെ സ്വാധീനം നിര്‍ണായക മായിരുന്നു. ചാതുര്‍ വര്‍ണ വ്യവസ്ഥയിലെ ബ്രാഹ്മണാ ധിപത്യത്തി നെതിരെ ഉയര്‍ന്നുവന്ന ശൂദ്രന്റെ പ്രതിഷേധങ്ങള്‍ കേരളത്തി ലാണ് ഏറ്റവും ശക്തമായതും നേട്ടം കണ്ടതും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജന്മിക്കെതിരെയുളള പാട്ട കുടിയാന്‍ മാരുടെസമരമാണ് സാമൂഹ്യ നീതിയുടെ തലം വ്യക്തമാക്കുന്നത്. കെ.മാധവന്‍ നായര്‍ ഇന്ത്യന്‍ നാഷ ണല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ നിര്‍വ്വാഹക സമിതിയംഗ മായിരിക്കു മ്പോഴാണ് മലബാറും തിരു കൊച്ചിയും തിരുവിതാം കൂറുമായി വേര്‍പിരിഞ്ഞു കിടന്നിരുന്ന ഭൂപ്രദേശത്തെ കേരളം എന്ന നാമ കരണ ത്തിലൂടെ ഒന്നിപ്പിക്കാന്‍ നിര്‍ദ്ദേശം വയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാന ത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കേരള ഘടകം കെ.പി. സി.സി. എന്നാകുന്നത്. കെ.പി.സി.സി. യുടെ ആദ്യത്തെ അമരക്കാരനും കെ.മാധവന്‍ നായരായിരുന്നു. 

സ്വാതന്ത്യ ലബ്ധിക്കുശേഷം സംസ്ഥാന രൂപീകരണത്തില്‍ നേതൃത്വം കൊടുക്കാന്‍ മുന്‍പന്തിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഇതാകട്ടെ ശൂദ്രന്റെ ബ്രാഹ്മണ വിരുദ്ധ അധികാര ഇഛയുടെ സഫലീകരണ മായിരുന്നു. 1957-ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തി ലെത്തുന്നത് ശൂദ്രന്റെ പ്രതീക മായിട്ടാണ്. 1957-ലെകമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധാനം ചെയ്തതും നടപ്പിലാക്കാന്‍ ശ്രദ്ധിച്ചതും ശൂദ്രാധികാര താല്പര്യങ്ങ ളെയാണ്. വിദ്യാഭ്യാസ അവകാശ ബില്ലും ഭൂപരിഷ്‌ക്കരണ ബില്ലും ഇതിന്റെ ഉദാഹരണ ങ്ങളാണ്.

ഗോത്ര-ജാതി വിഭജിത വിഭാഗീയ സമൂഹമായി നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയെ അഭി സംബോധന ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരാജയപ്പെട്ടു. മാര്‍ക്‌സിസം വിഭാവനം ചെയ്യുന്ന സമൂഹത്തിന്റെ സമൂല പരിവര്‍ത്തനം എന്നത് പാര്‍ലമെന്ററി ജനാധിപത്യം എന്നതി ലേക്ക് പരിവര്‍ത്തന പ്പെടുത്തി. ഈ പ്രക്രിയയെ വലിയ വിപ്ലവ മായി കൊട്ടി ഘോഷിക്കപ്പെട്ടു. ഇതിലൂടെ മാര്‍ക്‌സിസം ലെനിനിസം കൈയൊ ഴിക്ക പ്പെടുക യായിരുന്നു. ഇന്ത്യന്‍ സംസ്‌കൃതിയിലെ ചാതുര്‍ വര്‍ണ വ്യവസ്ഥിതിക്ക് പാര്‍ട്ടി കീഴ്‌പ്പെട്ടു. അതുകൊണ്ടു തന്നെ കേരളത്തില്‍ ജാത്യാധിപത്യം വളരാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാത്മന പിന്തുണയുായി. 1957-ല്‍ അധികാരത്തില്‍ വന്ന പാര്‍ട്ടി 1964-ല്‍ സി.പി.ഐ. സി.പി.ഐ.(എം) എന്ന രു പാര്‍ട്ടികളായി വേര്‍പിരിഞ്ഞു. പ്രത്യയ ശാസ്ത്ര പരമായ വേര്‍പിരിയലാ യിരുന്നില്ല, മറിച്ച് പാര്‍ല മെന്ററി വ്യാമോഹത്തിന്റെ വളര്‍ച്ചയുടെ ഒന്നാം ഘട്ടമായിരുന്നു ഇതു നക്‌സലൈറ്റുകളുണ്ടായി. തീവ്ര ഇടതുപക്ഷങ്ങളു ണ്ടായി. ഒരു പാടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായി പിരിഞ്ഞു. സായുധ വിപ്ലവം പരിപാടി യായി അംഗീകരിച്ച ചെറിയ ചെറിയ ഗ്രൂപ്പുകള്‍ ഇവരെല്ലാം വര്‍ഗ രാഷ്ട്രീയവും ജാതിരാഷ്ട്രീയവും തമ്മിലുളള പൊട്ടിത്തെറിയില്‍ ഛിന്നഭിന്ന മായവരായിരുന്നു. വര്‍ഗരാഷ്ട്രീയം ഉയര്‍ത്തി പ്പിടിക്കുന്നവര്‍ തീവ്ര വാദികളാണെന്നു സ്വയം പ്രഖ്യാപിച്ചു. നക്‌സലൈറ്റുകള്‍ വര്‍ഗ രാഷ്ട്രീയം ഉയര്‍ത്തി പ്പിടിക്കുന്ന വരാണെന്ന വകാശപ്പെട്ടു. എന്നാല്‍ സമൂഹത്തിന്റെ സമൂല പരിവര്‍ത്തനം ആവശ്യ പ്പെടുന്ന അയിത്ത ത്തിനും അടിമത്ത ത്തിനും വിധേയരായി പാര്‍ശ്വവത് ക്കരിക്കപ്പെട്ട സമൂഹത്തെ അഭി സംബോധന ചെയ്യാന്‍ നക്‌സലൈറ്റു കള്‍ക്കും ആയില്ല. ഇവിടെയാണ് മാര്‍ക്‌സിസ ത്തിന്റെ കമ്മ്യൂണിസ ത്തിന്റെ പരിമിതി വെളിവാക്കപ്പെടു ന്നത്. ഇന്നത്തെ മാവോയിസ്റ്റു കളായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രേതങ്ങള്‍ ജാത്യാനാധി പത്യത്തിന്റെ ആത്മ സംഘര്‍ഷങ്ങള്‍ പേറുന്ന അരാജക വാദികളാണ്. അതുകൊണ്ടാണ് ആദിവാസികളുടെ നേതൃത്വത്തില്‍ നടന്നകുടില്‍ കെട്ടിസമരം, മുത്തങ്ങ സമരം അവസാനത്തെ നില്‍പു സമരവും അതിന്റെ നേട്ടങ്ങളും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല; എന്നു മാത്രമല്ല നേട്ടങ്ങള്‍ തകര്‍ക്കാന്‍ മുന്നോട്ടു വരുന്നത്. 


ഇ.എം.എസ് ബ്രാഹ്മണ തന്ത്രങ്ങളിലൂടെ മുന്നോട്ടുകൊണ്ടുപോയിരുന്ന സി.പി. ഐ (എം)പാര്‍ട്ടി അദ്ദേഹം മരിച്ചതിനു ശേഷമാണ് രൂക്ഷമായ പ്രതിസന്ധി നേരിടാന്‍ തുടങ്ങിയത്. ഇ.എം.സിനുശേഷമാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ പരസ്യമായ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായത്. അതിന്റെ ഒന്നാമത്തെ നേതാവ് വി.എസ്. അച്ചു താനന്ദനു മായിരുന്നു. ഇ.എം.എസിനു ശേഷം പാര്‍ട്ടി സ്വത്തു സാമ്പാദനം വര്‍ദ്ധിച്ചു. വിസ്മയ പാര്‍ക്ക്,ആശുപത്രി സമുഛയങ്ങള്‍, ഹോട്ടല്‍ സമുഛയങ്ങള്‍, സഹകരണ കോളേജുകള്‍, വാടക കെട്ടിടങ്ങള്‍ പാര്‍ട്ടി ഓഫീസുകള്‍ തുടങ്ങി പാര്‍ട്ടി സ്വത്തുക്കള്‍ ഏറെയാണ്. അതേ പോലെ തന്നെ സമ്പത്തു ളളവരുടെ വന്‍പ്രവാഹം പാര്‍ട്ടിയിലേക്കു പ്രവഹിച്ചു കൊിരിക്കുന്നു. ബാര്‍ മുതലാളിമാര്‍, കോഴി മുതലാളിമാര്‍, സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍, വന്‍കിട + ചെറുകിട വ്യവസായികള്‍, ബസ്സ് മുതലാളിമാര്‍ പ്രവാസികള്‍ തുടങ്ങി വിവിധ മേഖലയിലെ സമ്പന്നര്‍ പാര്‍ട്ടിക്കൊപ്പം നിലയുറ പ്പിച്ചിരിക്കുന്നു. സമ്പന്നരെ സംഘടി പ്പിക്കാനാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്.8000-ല്‍ പരംവരുന്ന പാര്‍ട്ടിഫുള്‍ടൈം പ്രവര്‍ത്തകര്‍ക്ക് ന്യായമായ ശമ്പളം ലഭ്യമാക്കാനുളള പദ്ധതികള്‍ തുടങ്ങി വന്‍ബൂര്‍ഷ്വാ സംവിധാനമാണ് സി.പി.എം (എം) പാര്‍ട്ടി തലത്തിലുളളത്. 1957-ലെ പാര്‍ലമെന്ററി അധികാര ഘടനയില്‍ പങ്കാളികളായ നേതാക്കള്‍, തുടര്‍ന്നും അധികാര ഘടനയില്‍ പങ്കാളികളായി ജീവിതകാലം പൂര്‍ത്തി യാക്കാന്‍ പാര്‍ട്ടിയിലും പൊതു സമൂഹ ത്തിലും തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ കൂട്ടത്തിലെ മിടുക്കന്‍ മാരുടെ കൂട്ടത്തില്‍ പ്രബല നാണ് വി.എസ്. അച്ചുതാനന്ദന്‍. പാര്‍ട്ടി നയിക്കുന്നതും തീരുമാന മെടുക്കുന്നതും അദ്ദേഹ മല്ലെങ്കിലും അദ്ദേഹ ത്തിന്റെ തീരുമാന ങ്ങളാണ് നടപ്പിലായി കൊിരിക്കുന്നത്. ഇവിടെയാണ് മാര്‍ക്‌സിസവും ലെനിനി സവും കേഡര്‍ പാര്‍ട്ടി സംവിധാനവു മൊക്കെ ചോദ്യം ചെയ്യപ്പെടുന്നത്. എം.എ.ബേബിയും ഡോ.തോമസ് ഐസക്കും പാര്‍ട്ടിയിലെ അദൃശരായ കപ്പിത്താന്‍ മാരാണ്. പാര്‍ട്ടി കോര്‍പ്പറേറ്റ് നിലവാര ത്തിലേക്കു ഉയര്‍ത്തുക എന്ന ആശയ വും ഒത്താശയും ഇവരുടേതാണ്. കോര്‍പ്പറേറ്റ് പ്രസ്ഥാനത്തിന്റെ എം.ഡി.എന്ന പദവിയാണ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ഫലപ്രദമായി കൈകാര്യം ചെയ്തു വിജയത്തി ലെത്തിച്ചത്. ലാവ്‌ലിന്‍ ഇടപാടിലൂടെ നടന്ന വന്‍ അഴിമതിയെകുറിച്ച് അന്വേഷിക്കണം എന്നു പറഞ്ഞു കോടതിയില്‍ പോകാന്‍ അച്ചുതാനന്ദന്‍ മെനക്കെടാ ത്തതിന്റെ സത്യസന്ധത പാര്‍ട്ടി അച്ചടക്ക ത്തിന്റെ പേരിലല്ല. അതിന്റെ സൗകര്യം കൂടി അച്ചുതാനന്ദന്‍ അനുഭവിക്കുന്നു എന്നതു കൊണ്ടാണ്. ബംഗാളില്‍ ജാതി, രാഷ്ട്രീയത്തിന്‍ ശക്തമല്ലാത്തതു കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ തിരിച്ചു വരാന്‍ കഴിയാത്ത വിധം തകര്‍ന്നു തരിപ്പണ മായത്. സി.പി.ഐ(എം) 35 കൊല്ലം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ നിന്നും പട്ടിണി മാറ്റാന്‍ കേരളത്തി ലേക്കും ഇന്ത്യയിലെ മറ്റു സംസ്ഥാന ങ്ങളിലേക്കും കുറഞ്ഞ കൂലിക്ക് മികച്ച അദ്ധ്വാനം വില്‌കേിവന്ന ജനങ്ങളുടെ ഗതികേടിനെ കുറിച്ച് എന്താണു പറയുക. ത്രിപുരിയില്‍ ആദിവാസികളായ മത്സ്യത്തൊഴി ലാളികളുടെ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ രൂപീകരിച്ച് വോട്ടു ബാങ്കുകളാക്കി നില നിര്‍ത്തികൊ ണ്ടാണ് അഭയാര്‍ത്ഥികളായി ചേക്കേറിയ ആദിവാസി കളല്ലാത്ത ബംഗാളികളും ബംഗ്ലാദേശികളും.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരില്‍ അധികാരികളാ കുന്നത്. ഭരണഘടനാ പ്രകാരം 6 - ാംപട്ടികയില്‍ ഉള്‍പ്പെടേണ്ട സംസ്ഥാനമാണ് ത്രിപുര. എന്നാല്‍ അത്തര മൊരു അധികാര കൈമാറ്റം തടയപ്പെടുന്നതാണ്. കമ്മ്യൂണിസത്തിന്റെ പേരില്‍ സി.പി. ഐ(എം) ചെയ്യുന്ന ക്രൂരത. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കമ്മ്യൂ ണിസ്റ്റ് പാര്‍ട്ടി ജീവശ്വാസം വലിക്കുന്നില്ല. പാര്‍ട്ടിയെ നിലനിര്‍ത്താന്‍ ലെനിനിസ്റ്റ് സംഘടനാ തത്വം എന്ന അച്ചടക്ക വാള്‍മുനയില്‍ അംഗങ്ങളെ തളച്ചിടു കയാണ്. അതിനെ ഭേദിച്ച് സംഘടന വിട്ടുപോയി മാര്‍ക്‌സിസ ത്തിന്റെ പേരില്‍ സ്വതന്ത്ര പ്രവര്‍ത്തനം നടത്തുന്നവരെ ഉത്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റു സമീപനത്തി ലൂടെയാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നത്.ടി.പി. ചന്ദ്രശേഖര നെ കൊല ചെയ്യുന്ന തിലൂടെയാണ് സംസ്ഥാനത്തെ വിഭാഗീയ പ്രവര്‍ത്തനം ഏറെക്കുറെ അവസാനിപ്പിക്കാന്‍ സാധിച്ചത്. ഭയം മൂലമാണ് എം.ആര്‍. മുരളി പാര്‍ട്ടിയിലേക്കു തിരിച്ചു പോയത്. അങ്ങിനെ പലരും. പാര്‍ട്ടിക്കു ളളിലെ രാഷ്ട്രീയ മൂല്യ അച്ചടക്ക രാഹിത്യത്തെ ചോദ്യം ചെയ്യുന്നവര്‍ ബി.ജെ.പി., സി.പി.ഐ(എം) സംഘട്ടനങ്ങളില്‍ കൊലചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.

കേരളം ഭരിക്കുന്നത് രണ്ടുമുന്നണി കളാണ്. ഈ മുന്നണി കളിലെ നേതൃത്വ നിരയിലെ കോണ്‍ഗ്രസ്സു പാര്‍ട്ടിയും സി.പി.ഐ(എം) ഉം തമ്മില്‍ ധാരണയുടെ അടിസ്ഥാന ത്തിലാണ് മുന്നോട്ടു പോകുന്നത്. നിയമ നടപടികളിലും സമരങ്ങളിലു മൊക്കെ അത്തരമൊരു ധാരണ നമുക്കു ദര്‍ശിക്കാന്‍ കഴിയും. ടി.പി. ചന്ദ്ര ശേഖരന്‍ വധകേസിന്റെ അന്വേഷണം പി.മോഹനിലേക്ക് വ്യാപിച്ചപ്പോള്‍ അവിടെ വെച്ചു അന്വേഷണം നിശ്ചല മാകുക യാണുണ്ടായത്. ഇതു അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂ രുമായി സി.പി.ഐ(എം) ധാരണ യെത്തിയ തിന്റെ അടിസ്ഥാന ത്തിലാ യിരുന്നു. അല്ലായിരുന്നു വെങ്കില്‍ ഒരു പാര്‍ട്ടി സംവിധാനം പൂര്‍ണ്ണമായും ടി.പി.ചന്ദ്രശേ ഖരന്‍ കൊലപാതകത്തില്‍ നാമാവശേ ഷമായേനെ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ടി.പി. ചന്ദ്രശേഖരന്റെ വീട്ടില്‍ പോയി ഭാര്യയുടേയും അമ്മയുടേയും മകന്റേയും പ്രീതി നേടിയതിനു ശേഷമാണ് ഈ മനുഷ്യത്വ രഹിത വഞ്ചന കാണിച്ചത്. ആദ്യം തന്നെ സി.ബി.ഐ യ്ക്കുവിടേണ്ടി യിരുന്ന കേസ് അങ്ങിനെ യൊരാവശ്യം കെ.കെ.രമ ഉന്നയിക്കാ തിരിക്കാനാണ്. അന്നത്തെ ആഭ്യന്ത രമന്ത്രി ശ്രദ്ധിച്ചത്. അതു കൊണ്ടു തന്നെയാണ് സര്‍ക്കാരിനെതിരെ സി.പി.ഐ(എം) നടത്തേിയിരുന്ന സമരങ്ങള്‍ക്കെല്ലാം മൊറോട്ടോറിയം വന്നത്.

ഈ സംസ്ഥാന സമ്മേളനത്തിന്റെ ഒരു പ്രത്യേകത പാര്‍ട്ടിയിലെ സമ്പന്നത യിലെത്തിച്ച പിണറായി വിജയന്‍ സെക്രട്ടറി സംസ്ഥാന ത്തുനിന്നും വിരമിക്കുന്നു എന്നതാണ്. താന്‍ സ്ഥാപിച്ചെടുത്ത കോര്‍പ്പറേറ്റ് സംവിധാന ത്തിന് എതിരഭിപ്രാ യമില്ലാതാക്കാന്‍ തന്റെ അശ്വമേധം വിജയിപ്പി ച്ചിരിക്കുന്നു. ഇതിന് അംഗീകാരം വാങ്ങിക്കാനാണ് പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ടില്‍ വിജയന്‍ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചുളള പരാമര്‍ശത്തിന് 10 ഓളം പേജ് ഒഴിച്ചിട്ടത്. അതിനെ ആരും ചോദ്യം ചെയ്തില്ല. കോണ്‍ഗ്രസ്സ്. ബി.ജെ.പി. സംഘടനകള്‍ വ്യക്തികളില്‍ കേന്ദ്രീകരി ക്കുന്നത് ബൂര്‍ഷ്വാ പാര്‍ട്ടി എന്ന നിലയില്‍ സ്വാഭാവികമാണ്. എന്നാല്‍ വ്യക്തി കളില്ല പാര്‍ട്ടിയാണ് എന്നു പറയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ട റിയെ വ്യക്തിപരമായി ന്യായിക രിച്ചുകൊണ്ടുളള റിപ്പോര്‍ട്ടിലെ പേജുകള്‍ അപചയത്തെ യാണ് സൂചിപ്പിക്കുന്നത്. ശമ്പളം ലഭിക്കുന്ന NGO സ്ഥാപനത്തിലെ അംഗങ്ങള്‍ എന്ന നിലയിലാണ് പാര്‍ട്ടി സമ്മേളന പ്രതിനിധികളുടെ അച്ചടക്കം വെളിവാക്കിയത്. പ്രത്യാശയ്ക്കു വക നല്കുന്ന ഒന്നം തന്നെ സംസ്ഥാന അഖിലേന്ത്യാ പ്രത്യയ ശാസ്ത്ര അടവു നയരേഖ കളിലും പ്രമേയങ്ങളിലും കാണാന്‍ കഴിയുന്നില്ല. സമൂഹ ത്തിന്റെ സമൂല പരിവര്‍ത്തനം ആവശ്യപ്പെടുന്ന ഒരു ജനവിഭാഗം ഇന്ത്യയിലും കേരള ത്തിലും ജീവിക്കുന്നുണ്ട്. അവരാണ് നൂറ്റാുകളായി അയിത്ത ത്തിനും അടിമത്ത ത്തിനും വിധേയരായവര്‍, പാര്‍ശ്വവത്ക്ക രിക്കപ്പെട്ടവര്‍ ഇവരെ അഭിസംബോധന ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗങ്ങളിലെ ജാതി അനുവദിക്കില്ല. പി.ബി.യിലെയും സമ്മേളനം ആഘോഷ മാണ്. മാമാങ്കമാണ്.