"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

മതസാമൂഹ്യ വിപ്ലവം - പ്രോഫ. രാജു തോമസ്

ഓരോ മണിക്കൂറിലും ഇന്ത്യയില്‍ രണ്ടു ദലിതര്‍ ആക്രമിക്കപ്പെടുന്നു. ഓരോ ദിവസവും മൂന്നു ദലിത് സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്നു. രണ്ട് ദലിതര്‍ കൊല്ലപ്പെടുന്നു. രണ്ടു ദലിത് വീടുകള്‍ ഇന്ത്യയില്‍ കത്തിച്ചാമ്പലാക്കുന്നു. ഇത് ഔദ്യോഗിക കണക്കാണെ ന്നോര്‍ക്കണം. ആരാണീ കുറ്റകൃത്യങ്ങള്‍ ദലിതര്‍ക്കെ തിരെ ചെയ്യുന്നത്. സഹിഷ്ണുതയുള്ളവര്‍ എന്ന് അവകാശപ്പെടുന്ന ഹിന്ദുക്കളാണ് ഈ കുറ്റകൃത്യങ്ങള്‍ ദലിതര്‍ക്കെതിരെ നടക്കുന്നതെന്നോര്‍ക്കണം. ലോക ത്തൊരു രാജ്യത്തും നടക്കാത്ത വംശീയ വിദ്വേഷവും വെറുപ്പുമാണ് ഇന്ത്യയിലെ ഹിന്ദുക്കള്‍ ദലിതര്‍ക്കെതിരെ പു ര്‍ത്തുന്നത്. കാരണമെന്താണ്? ദലിതരോടും പിന്നോക്കക്കാരോടുംആദിവാസികളോടും ഹിന്ദുക്കളെന്താണ് ചെയ്യുന്നത്. എന്തുകൊണ്ട് അവര്‍ അങ്ങനെ ചെയ്യുന്നു. കാരണം, അവരെ വെറുക്കണമെന്നും ശത്രുക്കളോടെന്നപോലെ കൊന്നൊ ടുക്കണമെന്നും ഹിന്ദുയിസം ഹിന്ദുക്കളോട് ആവശ്യപ്പെടുന്നു. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുവാന്‍പശ്ചാത്തപിക്കുവാനും ദലിതരെയും പിന്നോക്കക്കാരെയും ആദിവാസികളെയും തങ്ങള്‍ക്കൊപ്പം മനുഷ്യരാ ണെന്നു കരുതുവാനും ഹിന്ദുക്കള്‍ തയ്യാറാവുമോ? ഹിന്ദുക്കള്‍ക്ക് അതിനു കഴിയണമെങ്കില്‍ അവര്‍ ഹിന്ദൂയിസം ഉപേക്ഷിച്ച് അഹിന്ദുക്കളാകണം. ഹിന്ദുക്കള്‍ ഹിന്ദുക്കളായി തുടരുവോളം അവര്‍ക്ക് അഹിന്ദുക്കളായ (Non-Hindus) ദലിതരെയും പിന്നോക്കക്കാരെയും ആദിവാസികളെയും മുസ്ലീംകളെയും ക്രൈസ്തവരെയും സമസൃഷ്ടികളായി കണ്ട് അവരെ സ്‌നേഹിക്കുവാന്‍ ഒരിക്കലും കഴിയുകയില്ല.

ഇന്ത്യയിലെ 15.4% ആര്യന്മാരായ ചാതുര്‍വര്‍ണ്ണ-സവര്‍ണ്ണഹിന്ദുക്കള്‍ അഹിന്ദുക്കളായി മാറുമോ? ഒരു സാധ്യതയും കാണുന്നില്ല. പിന്നെന്താണ് മാര്‍ഗം? ഇന്ത്യന്‍ ജനസംഖ്യയുടെ 65% ദലിത്, പിന്നോക്ക, ആദിവാസി കളും എത്രയുംവേഗത്തില്‍ അവരിലടിച്ചേല്‍പ്പിച്ച വ്യാജ'ഹിന്ദുസ്ത്വം'' (Hindu identity) വലിച്ചു ദൂരെയെറിയുകയാണു വേണ്ടത്. കാരണം, അവരാരും ചാതുര്‍വര്‍ണ്യത്തില്‍പ്പെട്ട ഹിന്ദുക്കളല്ല. എന്നാല്‍ ഹിന്ദു ബ്രാഹ്മിന്‍ മൈന്‍ഡ് സെറ്റുള്ള ഇന്ത്യന്‍ ഭരണകൂടം ദലിതരെയും പിന്നോക്കക്കാരെയും ആദിവാസികളെയും ഹൈന്ദവവത്കരണത്തിലൂടെ വ്യാജ ഹിന്ദുസ്വത്വം അവരിലടിച്ചേല്‍പ്പിച്ച് അവരെയുംകൂടി ഹിന്ദുക്ക ളായി വെച്ചിരിക്കുകയാണ്. ഈ ഹൈന്ദവീകരണ വഞ്ചനയില്‍ നിന്ന വര്‍ക്കെ ങ്ങനെ പുറത്തു കടക്കാം? അവരില്‍ ആത്മാഭിമാന ബോധം (Consciousness of self respect) ഉണ്ടാവിടത്തോളം അവര്‍ മതപരിവര്‍ത്തന വിപ്ലവത്തിന് ഒരിക്കലും മുതിരുകയില്ല.

'Religious Conversation is Revolutijon? എന്ന് വിശാല്‍ മംഗല്‍വാഡി പറഞ്ഞത് എത്ര അര്‍ത്ഥവത്താണ്. (The Quest for Freedom & Dignity, Caste, Conversation and Cultural Revolution, 2001- page 92). ചാള്‍സ് ഗ്രാന്റ് എന്ന സായിപ്പാണ് ഇന്ത്യയുടെ രക്ഷ മതംമാറ്റമെന്ന വിപ്ലവത്തി ലൂടെ മാത്രമേ നേടാനാവുകയുള്ളൂ എന്ന് ആദ്യമായി പ്രഖ്യാപിച്ചത്. അദ്ദേഹം ഈ കാര്യം വെട്ടിത്തുറന്നു പറഞ്ഞത് 1786ലായിരുന്നു (ഇതേ ഗ്രന്ഥം, പേജ് 92).

എന്തുകൊണ്ട് ഇന്ത്യയിലെ 'വിപ്ലവകാരികളും അക്കാദമിഷന്‍സും എഴുത്തുകാരും ദാര്‍ശനികന്മാരും ബുദ്ധിജീവികളും (ഉണ്ടെങ്കില്‍) മതപരിവര്‍ത്തന വിഷയത്തില്‍ ഒരു തുറന്ന സംവാദത്തിന് തയ്യാറാവു ന്നില്ല. അവരുടെ ആത്മാര്‍ത്ഥതയില്ലായ്മയും സത്യ സന്ധതയില്ലായ്മ യുമാണോ വെളിവാക്കുന്നത്. നൂറു കണക്കിന് വിഷയങ്ങളില്‍ സംവാദ ങ്ങള്‍ സംഘടിപ്പിച്ച് സമയവും സമ്പത്തും ചെലവഴിക്കുന്നവര്‍ മതപരി വര്‍ത്തന വിഷയത്തില്‍ കരുതിക്കൂട്ടിയ ഗൂഢാലോചനയിലൂടെ മൗനം പാലിക്കുന്നു. ഇന്ത്യയിലെ, പ്രത്യേകിച്ച്, കേരളത്തിലെ ബുദ്ധിജീവികളെന്ന് അഭിമാനിച്ചു വീമ്പിളക്കുന്ന ബുദ്ധിജീവികള്‍ (ഉണ്ടെങ്കില്‍) മതപരിവര്‍ത്തന വിഷയത്തില്‍ നിശ്ശബ്ദത പുലര്‍ത്തുന്നു.

ബി. ജെ. പി. രാജ്യം ഭരിച്ചിരുന്നപ്പോള്‍ മതംമാറ്റ വിഷയത്തില്‍ ഒരു ദേശീയ സംവാദം ആവശ്യമാണെന്ന വാദം ഉയര്‍ന്നുവന്നിരുന്നു. എങ്കിലും ആ ഗൗരവമുള്ള വിഷയം ചര്‍ച്ച ചെയ്യാതെ നമ്മുടെ രാജ്യത്തിലെ അക്കാദമിഷ്യന്മാര്‍ നിശ്ശബ്ദരാവുകയാണ് ഉണ്ടായത്. ബൗദ്ധികവ്യഭിചാര ത്തില്‍ ലോകത്താരെയും കടത്തിവെട്ടുന്നവരാണ് ഇന്ത്യയിലെ ഹിന്ദുക്ക ളായി മാറിയ ചാതുര്‍വര്‍ണ്ണ്യക്കാരായ ഹിന്ദുക്കള്‍. അവര്‍ക്ക് സുഖകര മായ വിഷയങ്ങളില്‍ ഒരു ഗൂഡാലോചനയിലൂടെ അവര്‍ നിശ്ശബ്ദത പാലിക്കും. അതവരുടെ സ്വഭാവമാണ്. അവര്‍ ഹിന്ദുത്വത്തില്‍ തുടരു വോളം അവര്‍ക്ക് ഒരിക്കലും വിമോചിതരായ ബുദ്ധിജീവികളാ കാന്‍ കഴിയുകയില്ല. (Dr. Ambedkar writings and speeches, volume VII, 1990, page 240, Govt. of Maharashtra). ഒരു നന്മയും ഇല്ലാത്ത ഹിന്ദുയി സം എന്നെന്നേക്കുമായി നശിപ്പിക്കപ്പെടേണ്ടതാണെന്നു പറയുവാന്‍ ഡോ. അംബേദ്കറെ പ്രേരിപ്പിച്ചതെന്തുകൊണ്ടാണെന്നു നാം ആലോചിക്കണം (Thus spoke Ambedkar, Volume 2, page 30). ഇതേ വാല്യത്തില്‍തന്നെ പറയുന്നതിങ്ങനെ, ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഹിന്ദുയി സമാണ് (ഇതേ ഗ്രന്ഥം, പേജ് 29). ''നാം ഇന്ത്യയില്‍ ചെയ്യേണ്ട ഒന്നാമത്തെ നടപടി ഹിന്ദുയിസത്തെ തകര്‍ക്കുക'' എന്നതാണെന്ന് ഡോ. കാഞ്ചാ ഐലയ്യായും പറയുന്നു (മാതൃഭൂമി വാരിക, ലക്കം 28, സെപ്റ്റംബര്‍ 19-25, 2004, പേജ് 21).

ഇന്ത്യയില്‍ ഹിന്ദുയിസം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നത് ചാതുര്‍വര്‍ ണ്ണ്യത്തില്‍പ്പെട്ട ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരുമടങ്ങുന്നവര്‍ മാത്രമാണ്. ഹിന്ദുക്കളായിട്ട് അറിയപ്പെടാനാണ് അവര്‍ ആഗ്രഹിക്കുന്നുത്. യഥാര്‍ത്ഥത്തില്‍ അവരെ ഹിന്ദുക്കളാക്കിയത് മുസ്ലീംകളായ പേര്‍ഷ്യക്കാ രായിരുന്നുവെന്ന് മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഒരു കാര്യം വ്യക്തമായിട്ടു പറയട്ടെ, ക്രിസ്തുവര്‍ഷം 8-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യക്കാര്‍ സിന്ധു നദിയുടെ തീരത്തു താമസിച്ചവരെ 'ഹിന്ദു'ക്കളെന്ന് വിളിച്ചതിനുശേഷമാണ് ചരിത്രത്തില്‍, നിഘണ്ടുവില്‍പോലും ഹിന്ദു എന്ന പദം ഉണ്ടായതെങ്കില്‍ പേര്‍ഷ്യക്കാര്‍ ആരെയാണ് ഹിന്ദുക്കളാക്കിയത്? സിന്ധു നദിക്കരയില്‍ പേര്‍ഷ്യക്കാര്‍ വന്നപ്പോള്‍ അവിടെ താമസിച്ചിരുന്നവര്‍ ആരായിരുന്നു? ആര്യന്മാരായിരുന്നു അന്നവിടെ താമസിച്ചിരുന്നത്. അങ്ങനെവരുമ്പോള്‍ ആര്യന്മാരെ കണ്ടുകൊണ്ടാണ് പേര്‍ഷ്യക്കാര്‍ ഹിന്ദുക്കളെന്നു വിളിച്ചത്. ഇന്ത്യയിലെ ദലിതരും പിന്നോക്കജാതിക്കാരും ആദിവാസികളും ആരായി രുന്നു? അവര്‍ ഒരിക്കലും ഹിന്ദുക്കളായിരുന്നില്ല. അവരുടെ സ്വത്വം എന്തായിരുന്നു എന്ന് ഡോ. അംബേദ്കര്‍ പറയുന്നതിങ്ങനെ, ''ഇന്ത്യയില്‍ രണ്ടേരണ്ടു വംശങ്ങളെയുള്ളൂ. നാഗന്മാരായ ദ്രാവിഡരും ആര്യന്മാരും (Dr. Ambedkar Writings and speeches, Volume VII, 1990m page 300, Govt. of Maharashtra). ആര്യന്മാരായവരാണ് പില്‍ക്കാലത്ത് ഹിന്ദുക്കളായി മാറി യത്. അത് അവരുടെ ഇന്ത്യയിലെ നിലനില്‍പ്പിന് ആവശ്യമായിരുന്നു. അവര്‍ ഇന്ത്യക്കാരില്‍നിന്നും വേറിട്ടൊരു ജനതയായി തുടരാനവരുടെ ആഗ്രഹം. ഇതുതന്നെയാണ് ഇന്ത്യയുടെ പരിഹരിക്കപ്പെടാത്ത സാമൂഹ്യ പ്രശ്‌നം.

ഇന്ത്യയുടെ സാമൂഹ്യപ്രശ്‌നം പരിഹരിക്കാതെ ഇന്ത്യക്ക് ഒരിക്കലും സാമൂഹിക ഉദ്ഗ്രഥനത്തിലൂടെ ഒരു രാഷ്ട്രീയ ശക്തിയാവാന്‍ കഴിയുക യില്ല. ശാസ്ത്രീയ കണ്ടുപിടുത്തങ്ങളോ, വികസനങ്ങളോ ശൂന്യാകാശ ത്തേക്ക് കുറെ വാണങ്ങള്‍ കത്തിച്ചു വിടുന്നതിലൂടെയോ അല്ല ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മള്‍ ശക്തരാകുന്നതെന്നോര്‍ക്കണം. ചൈനയെ പ്പോലെ സാമൂഹിക ഉദ്ഗ്രഥനത്തിലൂടെയേ (Political Integrationn) ഇന്ത്യക്ക് രാഷ്ട്രീയതലത്തില്‍ തലയുയര്‍ത്തിപ്പിടിക്കാനാവൂ. അതെങ്ങനെ കൈവ രിക്കാമെന്നതാണ് വിഷയം. അതിനാവശ്യമായ സാമൂഹ്യ ഇടപെടലുകളും വിശകലനങ്ങളും ആവശ്യമാണ്.

എങ്ങനെ ഡോ. അംബേദ്കര്‍ സ്വപ്നം കണ്ടതും മറ്റു രാഷ്ട്രങ്ങളില്‍ ഉദാഹരണങ്ങള്‍ സഹിതം നിറവേറ്റിയതുമായ മതസാമൂഹ്യ വിപ്ലവ ങ്ങളുടെ അടിസ്ഥാനത്തില്‍, ഇന്ത്യയില്‍ നടക്കാതെപോയ മതസാമൂഹ്യ വിപ്ലവം നടക്കാതെ തെരഞ്ഞെടുപ്പുകളിലൂടെ നമുക്ക് രാഷ്ട്രീയ സ്ഥിരത ഒരിക്കലും കൈവരിക്കാന്‍ ഇന്ത്യക്കാവില്ല എന്നു നാം തിരിച്ചറിയണം. ഇന്ത്യയില്‍ രാഷ്ട്രീയ ഉദ്ഗ്രഥനം ദലിത്, പിന്നോക്ക, ആദിവാസികള്‍ ക്കിടയിലും മുസ്ലീം, ദലിത്, ക്രിസ്ത്യാനികളുടെയിടയിലും രൂപപ്പെടേ ണ്ടതുണ്ട്. ഈ രാഷ്ട്രീയ ഉദ്ഗ്രഥന രാഷ്ട്രീയ വിപ്ലവം സാധ്യമാകുന്നതും ദലിതരുംആദിവാസികളും പിന്നോക്കജാതിക്കാരും ഒരു മത-സാമുഹ്യ വിപ്ലവത്തിലൂടെ മാത്രം സാധ്യമാകുന്ന ഒരു കാര്യമാണ്. വ്യക്തമായി പറഞ്ഞാല്‍ ദലിതരും പിന്നോക്ക ജാതിക്കാരും അവരുടെമേല്‍ അടിച്ചേല്‍ പ്പിച്ച ഹിന്ദുയിസം വലിച്ചു ദൂരെയെറിഞ്ഞ് മതപരിവര്‍ത്തന വിപ്ലവ ത്തിലൂടെ മാത്രമേ ഇന്ത്യക്ക് രാഷ്ട്രീയ സ്ഥിരതയിലൂന്നിയ ഒരു നിലപാട് സ്വീകരിക്കുവാന്‍ ഇന്ത്യക്കു കഴിയൂ. അങ്ങനെയാണ് ഇന്ത്യയെന്ന ലോക ത്തെ രണ്ടാമത്തെ രാജ്യം തെരഞ്ഞെടുപ്പ് രാഷ്ട്രീയവിപ്ലവം കളിക്കേണ്ടത് എന്നു നാം തിരിച്ചറിയണം. ലക്ഷക്കണക്കിനു ടുണീഷ്യന്‍, ലിബിയന്‍ പൗരന്മാര്‍ക്ക് തെരുവിലിറങ്ങാന്‍ കഴിയുന്നതെന്തുകൊണ്ട് എന്നു നാം ചിന്തിക്കാറുണ്ടോ? ഒരു ലക്ഷംപേരെ അണിനിരത്തുവാന്‍ ഹസ്സാരന്മാര്‍ക്കു കഴിയുമോ. അവര്‍ ഒരു വിലക്കുന്ന അണികള്‍ മാലപ്പടക്കത്തിന്റെ ശബ്ദത്തില്‍ ചിതറി ഓടുന്നവരായതെന്തുകൊണ്ട്?

പീരങ്കികള്‍ക്കുപോലും മുഹമ്മദ് മൂര്‍സിയുടെ അണികളെ ഓടിക്കാന്‍ കഴിയാതെ അവര്‍ തങ്ങളുടെ കാല്‍പ്പാദങ്ങള്‍ ഭൂമിയിലുറപ്പിച്ചു മുന്നോട്ടു നീങ്ങിയതെന്തുകൊണ്ട് എന്നു നാം ചിന്തിച്ചിട്ടുണ്ടോ? ആദര്‍ശത്തിലടി യുറച്ചു വിശ്വസിക്കുന്നവരെ നാം മാതൃകയാക്കണം. മാലപ്പടക്കത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ചിതറി ഓടുന്നവരെയല്ല നമുക്കു വേണ്ടത്. നമ്മുടെ ദലിതരെയും ആദിവാസികളെയും പിന്നോക്ക ജാതിക്കാരെയും അവരുടെ കാല്‍പ്പാദങ്ങള്‍ ഭൂമിയില്‍ ഉറപ്പിച്ചു നിര്‍ത്താനാവശ്യമായ ഒരു വിപ്ലവം നടത്താനവരെ എങ്ങനെ തയ്യാറാക്കാം എന്നതായിരിക്കട്ടെ നമ്മുടെ ചിന്തനീയ വിഷയം. നമുക്കവരെ അത്തരത്തിലൊരു മതസാമൂഹ്യവിപ്ല വത്തിന് തയ്യാറാക്കാം. അല്ലാതെയുള്ള ചെപ്പടാവിദ്യകള്‍ക്കൊന്നിനും ഒരിക്കലും ഇന്ത്യയെ രക്ഷപെടുത്താനാവില്ല. നിശ്ചയം.

പ്രൊഫ. രാജു തോമസ്‌ 9446201340