"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

ആമയാടി തേവന്‍ വൈക്കം സത്യാഗ്രഹത്തിലെ അണയാത്ത ജ്വാല: സി.കെ അജയന്‍ / വി സി സുനില്‍

സി.കെ അജയന്‍
വഴി നടക്കാനുള്ള സ്വാതന്ത്രത്തിനായി 1924-ല്‍ മഹാത്മജിയുടെ നേതൃത്വത്തില്‍ വൈക്കത്ത് നടന്ന ഐതിഹാസിക സമരമാണ് വൈക്കം സത്യാഗ്രഹം. അവര്‍ണ്ണ ജാതിക്കാര്‍ക്ക് പൊതുവഴികളിലൂടെ നടക്കാന്‍ തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരെ കേരളത്തിലേയും ഇന്ത്യയിലെയും വിവിധ നേതാക്ക ളുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ ചരിത്ര ത്തില്‍ ഇടം നേടാതെപോയ അവര്‍ണ ജാതിയില്‍ പ്പെട്ട നിര വധി ആളുകളും അവരുടെ നേതാക്കളും പങ്കെടുത്തി രുന്നു.

വൈക്കം സത്യാഗ്രഹത്തിന്റെ നവതി ആഘോഷിക്കുന്ന ഈ വേളയില്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കൊടിയ പീഡന ങ്ങള്‍ ഏറ്റുവാങ്ങി വീരചരമം പ്രാപിച്ച ആമയാടിതേവന്‍ എന്ന അടിയാള നേതാവിന്റെ വിരോജ്വലകഥ മുദ്ര കള്‍ച്ചറല്‍ ആന്റ് ആര്‍ട്‌സ് സൊ സൈറ്റിയുടെ ആഭിമുഖ്യത്തില്‍ മുദ്രാ 'അമച്ച്വര്‍ തിയേറ്റര്‍' നാടകമായി അവതരിപ്പിക്കുന്നു. നാടകകൃത്തും സംവിധായകനും കേരള ലളിതകലാ അക്കാദമി സെക്രട്ടറിയുമായ ശ്രീ എം.കെ ഷിബുവാണ് നാടകരച. കഴിഞ്ഞ 25 വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന നടനും സംവിധാ യകനുമായ ശ്രീ സി.കെ അജയനാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഈ അവസരത്തില്‍ ശ്രീ സി. കെ. അജയനുമായി സൈന്ധവമൊഴി നടത്തിയ അഭിമുഖം.

ചരിത്രത്തില്‍ ഇല്ലാത്ത ഒരു വ്യക്തിയെ അതും ഒരു അടിയാളനെ ഈ നാടകത്തില്‍ക്കൂടി ഉയര്‍ത്തിക്കൊണ്ട് വരാനുള്ള പ്രചോദനം എന്തായി രുന്നു?

തികച്ചും യാദൃശ്ചികം നാടകകൃത്ത് ശ്രീ എം. കെ ഷിബു വര്‍ഷങ്ങള്‍ക്ക് മുമ്പേ അന്വേഷിച്ച് കണ്ടെത്തി ഇങ്ങനെ ഒരു ചരിത്ര പുരുഷനെ നായ കനാക്കി എഴുതിയ നാടകമാണ് ആമയാടിതേവന്‍. ഈ നാടകം ചില മാസികകളില്‍ പ്രസിദ്ധീകരിച്ച് വന്നപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ രംഗാവതരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല എന്നാല്‍ വൈക്കം സത്യാഗ്രഹത്തിന്റെ നവമിയോടനുബന്ധിച്ച് മുദ്രയുടെ ആഭി മുഖ്യത്തില്‍ ഈ നാടകം ചെയ്യണം എന്ന് ശ്രീ ഷിബു ആവശ്യപ്പെട്ടപ്പോള്‍ ഈ നാടകം വീണ്ടും വായിക്കുകയും അതിന്റെ ഇന്നത്തെ സാമൂഹ്യ പ്രസക്തി ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. അങ്ങനെയാണ് ഈ തീരുമാനം ഉണ്ടായത്. യഥാര്‍ത്ഥ വഴി അവര്‍ക്കുമുന്നില്‍ അടഞ്ഞുതന്നെ കിടന്നു. 

യാദാര്‍ത്ഥ്യത്തെ മറച്ച് പിടിച്ചുകൊണ്ട് അവര്‍ണ്ണമനസ്സില്‍ മിഥ്യധാരണ വളര്‍ത്തി എടുത്ത് അവനു വഴിനടക്കാനുള്ള സ്വാതന്ത്യം ലഭിച്ചു എന്ന് വിളംബരം ചെയ്ത സവര്‍ണ്ണ മനസ്സ് ഇന്നും നിലനില്‍ക്കുന്നു. അന്ന് വഴി നടക്കാനുള്ള സ്വാതന്ത്യത്തിനായി പോരാടിയ ദളിതന്റെ കണ്ണില്‍ ചുണ്ണാമ്പ് എഴുതി, കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കി, കുടിലുകള്‍ കത്തിച്ച് ചുട്ടുകൊന്നെങ്കില്‍ ഇന്ന് ഇന്ത്യയുടെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളി ലും ദളിതരെ പച്ചയോടെ കത്തിച്ച് കൊണ്ടിരിക്കുന്നു. ജാതിമത ഭ്രാന്തന്‍ മാര്‍ ലോകമാകെ ജാതി-മത-ഭീകരത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ ഫ്രാന്‍സിലും, നൈജീരിയയിലും ലോകമാകെയും ഈ ഭീകരത തുടരുകയാണ്. ഇതു തന്നെയാണ് ഈ നാടകത്തിന്റെ കാലിക പ്രസക്തി.

താങ്കള്‍ തികച്ചും വ്യത്യസ്തമായ രീതിയിലാണല്ലോ നാടകാവിഷ്‌ക്കാരം നടത്തിയത്. എന്തുകൊണ്ടാണ് ഒരു പ്രഫഷണല്‍ രീതിയില്‍ നാടകത്തെ സമീപിക്കാതിരുന്നത്?
അതിന് പല ഉത്തരങ്ങള്‍ ഉണ്ട്. ഞാന്‍ ഒരു പ്രഫഷണല്‍ സംവിധായ കന്‍ അല്ല. എന്റെ കഥാപാത്രങ്ങളെ രംഗത്ത് അവതരിപ്പിക്കുന്നവര്‍ പ്രഫഷ ണല്‍ ടച്ച് ഉള്ള കലാകാരന്‍മാര്‍ ആയിരുന്നാല്‍ കഥാപാത്രങ്ങളുടെ സ്വഭാവികത നഷ്ടപ്പെടും എന്ന ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. കൂടാതെ 17-ഓളം കലാകാരന്‍മാര്‍ സത്യാഗ്രഹം പോലുള്ള ഒരു സമര പശ്ചാത്ത ലത്തില്‍ ഒന്നിച്ച് അണിനിരക്കുമ്പോള്‍ പ്രഫഷണല്‍ നാടകസംഘത്തിന്റെ നിയതമായ സ്റ്റേജ് പോരാതെ വരുമെന്ന ഒരു ബോധ്യത്തില്‍ നിന്നാണ് പ്രഫഷണല്‍ നാട കരീതിയില്‍ നിന്നും, അക്കാദമിക തലങ്ങളില്‍ കണ്ടു വരുന്ന രംഗഭാഷയില്‍നിന്നും വ്യത്യസ്തമായി ഒരു നാടകാഖ്യാന രീതി തെരഞ്ഞെടുത്തത്. അവിടെ പ്രഫഷണലോ അമച്വറൊ എന്ന വേര്‍തി രിവില്ലാതെ തികച്ചും വ്യത്യസ്തമായ ശൈലിയില്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന, രസിക്കുന്ന ആഖ്യാന രീതിയില്‍ അവതരിപ്പിക്കണമെന്ന താത്പ്പര്യം തന്നെയാണ് മുന്നിട്ട് നിന്നത്. 

താങ്കളുടെ നാടകത്തിലെ അഭിനേതാക്കളെപ്പറ്റി?
അവര്‍ ഒന്ന് രണ്ടു പേര്‍ ഒഴികെ മറ്റുള്ളവര്‍ വിദ്യാര്‍ത്ഥികളും, കൂലി പ്പണിക്കാരും, ബിസിനസുകാരുമൊക്കെയാണ്. തികച്ചും നാടകാഭിനയം മാത്രം മുന്‍നിര്‍ത്തി സമിതിയില്‍ എത്തിച്ചേര്‍ന്നവരാണ് അവര്‍. നാടകത്തെ സമീപിക്കുമ്പോള്‍ അവരുടെ ശൈലി സ്വതന്ത്രമായ രീതിയില്‍ കഥാപാത്രങ്ങളെ സമീപിക്കാന്‍ ആണ് ഞാന്‍ ആവശ്യപ്പെട്ടത്. നടനകല യില്‍ മുന്‍പരിചയം ഇല്ലാതിരുന്നവര്‍ എന്റെ അഭിപ്രായം സ്വീകരിക്കു കയും സ്വതന്ത്രമായ രീതിയിലുള്ള അഥവാ സ്വഭാവികതയുള്ള അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തു. അത് തന്നെയാണ് ഈ നാടകത്തിന്റെ വിജയത്തിലെ ഒരു കാരണം.

കഥാപാത്രങ്ങളെപ്പറ്റി?

1924 -ലെ പുലയരും, ജന്മിമാരായ നായന്‍മാരും, നമ്പൂതിരിമാരും, ബ്രിട്ടിഷ് പോലീസ്‌കാരും, സത്യാഗ്രഹസമരനേതാക്കളും ആണ് ഇതിലെ കഥാപാത്രങ്ങള്‍. അതില്‍ ത്തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ മഹാത്മാഗാന്ധി , അയ്യന്‍ കാളി, ശ്രീനാരായണഗുരു എന്നീ ചരിത്ര പുരുഷന്‍മാരെ അവതരിപ്പിക്കാന്‍ അവരോടു സാമ്യമുള്ള കഥാപാത്ര ങ്ങളെ കണ്ടെത്തുക എന്നത് ഒരു ദുഷ്‌ക്കരമായ ജോലി ആയിരുന്നു. എന്നാല്‍ നമ്പൂതിരി, നായര്‍, പുലയ കഥാപാത്രങ്ങളെ ആ കാലഘട്ട ത്തിനോട് നീതി പുലര്‍ത്തുന്ന രീതിയില്‍ രംഗത്ത് അവതരിപ്പിക്കുവാന്‍ നടി- നടന്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ നടി-നടന്‍മാരുടെ കലവറ ഇല്ലാത്ത സഹകരണം ഒന്ന് കൊണ്ട് മാത്രമാണ് ഈ നാടകം രംഗത്ത് വിജയകര മായി അവതരിപ്പിക്കുവാന്‍ സാധിച്ചത്.

രംഗപശ്ചാത്തലം ഒരു ബ്ലാക്ക് കര്‍ട്ടണില്‍ ഒതുക്കിയതിനെപ്പ റ്റിയും അവരുടെ ഡ്രസ്സുകള്‍ കറുപ്പും വെളുപ്പും ആക്കിയതിനെപ്പറ്റിയും അറിഞ്ഞാല്‍ കൊളളാം.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലഘട്ടത്തില്‍ പോലും പുലയ
സമുദായത്തില്‍ പിറന്നവര്‍ക്ക് വെളുത്ത വസ്ത്രം ധരിക്കുവാനോ പുതിയവസ്ത്രം കിട്ടിയാല്‍ അത് ചെളിയില്‍ മുക്കി അഴുക്കാക്കി മാത്രമേ ഉപയോഗിക്കാന്‍ പറ്റുമായിരുന്നുള്ളൂ. മേല്‍ജാതിക്കാര്‍ക്ക് മാത്രമാണ് വെള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാമായിരുന്നത്. ഈ പശ്ചാത്തലത്തിലാണ് അക്കാലഘട്ടത്തിലെ അടിയാന്‍മാ രുടെ ഒരു പ്രതീകം എന്ന നിലയില്‍ കറുപ്പ് പശ്ചാത്തലം കൊണ്ടുവന്നത്. അടിയാളന്‍മാര്‍ക്ക് കറുപ്പ് വസ്ത്ര ങ്ങള്‍ നല്‍കിയതും അതുകൊണ്ടുതന്നെയാണ്. സത്യാഗ്രഹ സമരത്തി ലേയ്ക്ക് പ്രവേശിക്കുന്ന ഘട്ടത്തില്‍ തേവനും കൂട്ടാളികളും വെള്ള വസ്ത്രത്തിലേയ്ക്ക് മാറുന്നുണ്ട്. അപ്പോഴും ഇപ്പോഴും അവരുടെ ജീവിതപശ്ചാത്തലം മാറാതെ ഇരുണ്ടുതന്നെ കിടക്കുന്നു. വേണമെങ്കില്‍ സെറ്റുകള്‍ ഇട്ട് അമ്പലവും, വൈക്കത്തെ തെരുവും, ഇണ്ടന്തുരുത്തി മനയും, തമ്പുരാട്ടിയുടെ വീടും ഒക്കെ കാണിക്കാമായിരുന്നു. പക്ഷേ ഒരു വിഷ്വല്‍ എഫക്ടിന് അപ്പുറം അവരുടെ ഇരുണ്ട ജീവിതം എങ്ങനെ അവതരിപ്പിക്കാം എന്നതായിരുന്നു എന്റെ ചിന്ത.

നാടകത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍?

അതിനെക്കുറിച്ച് പറയുമ്പോള്‍ എടുത്ത് പറയേണ്ടത് 2 ഗാനങ്ങളും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുമാണ്. അടിയാളന്‍മാരുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട പാടവും, ചക്രവും, തേക്കുകൊട്ടയും, നെല്ലും, ഞാറും, പാടത്തുപണിയും മട കെട്ടുന്നതും, മട വീഴുന്നതും ഒക്കെ നാടകത്തിലെ ഒരു പാട്ടിന്റ പശ്ചാത്തലത്തിലാണ്. ഈ 2 പാട്ടുകളിലെ വരികളും ആ കാലഘട്ടത്തിന് അനുസൃതമായി എഴുതി ഉണ്ടാക്കിയത്. ജയകുമാര്‍.കെ.പവിത്രന്‍ എന്ന യുവ ഗാനരചയിതാവാണ്. നാടന്‍പാട്ടിന്റെ ശൈലിയില്‍ അതിന് മനോഹരമായ ഈണം ഇട്ടത്. ആര്‍.എല്‍. വി കോളേജില്‍ നിന്നും കര്‍ണ്ണാട്ടിക്ക് മ്യൂസിക്കില്‍ എം,എ. കഴിഞ്ഞതിനുശേഷം ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്നും വെസ്റ്റേണ്‍ മ്യൂസിക്കില്‍ സി. ഗ്രേഡ് നേടിയിട്ടുള്ള യുവസംഗീത സംവിധായകനായ നിഷാന്ത് ആണ് . ഇതിലെ ഗാനങ്ങള്‍ മനോഹരമായ ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മി, ദേവീമീര വൈക്കവും, സിനിമ പിന്നണി ഗായകനായ പള്ളിപ്പുറം സുനിലും, ഹരികൃഷ്ണനുമാണ്. ഇതിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുന്നു. നാടകത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് ഉല്ലല സോമന്‍ ആണ് . കൂടാ തെ ആര്‍ട്ടിസ്റ്റ് സുജാതന്റെയും, സഹായ സഹകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഗ്രാഫിക്‌സും, ഡിസൈനിംഗും നടത്തിയത് അജയന്‍ മാലിയം ആണ്. നാടകത്തിന്റെ സഹസംവിധായകര്‍ ആയി പ്രവര്‍ ത്തിച്ച അനന്തനുണ്ണി, അനന്തുഗോപി എന്നിവരുടെ നിസ്സീമമായ ഭാവനയും, സഹകരണവും നാടകത്തിന്റെ മികച്ച വിജയ ത്തിന് കാരണമായി. 

മുദ്ര കള്‍ച്ചറല്‍ ആന്റ് ആര്‍ട്‌സ് സൊസൈറ്റി ഇങ്ങനെ ഒരു നാടകം തെരഞ്ഞെ ടുക്കുവാന്‍ കാരണം ?
മുന്‍പ് സൂചിപ്പിച്ചതുപോലെ തീര്‍ച്ചയായും അതിന്റെ കാലിക പ്രസക്തി തന്നെ. മുദ്രയുടെ പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണന്റെ ഉറച്ച നിലപാ ടുകളും മുദ്ര ഡയറക്ട് ബോര്‍ഡിന്റെ പൂര്‍ണ്ണ പിന്‍തുണയും ഈ നാടകം സംഭവിക്കാന്‍ കാരണമായി. കൂടാതെ (MAT) മുദ്ര അമച്വര്‍ തീയറ്ററിന്റെ ചെയര്‍മാന്‍ ഡോ. ഒ.ട.ജ സാറിന്റെ പൂര്‍ണ്ണമായ മേല്‍ നോട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കുമ്പോള്‍ മികവുറ്റ സംഘാടകരുടെ കീഴില്‍ നാടകം അരങ്ങുണരുകയായിരുന്നു. ആമയാടി തേവനായി അഭിനയിച്ച ബിജു വടകരയും, കാളിയും സ്വനാച്ചിയുമായി അരങ്ങിലെ ത്തിയ ശരണ്യയും, ഇണ്ടന്തുരുത്തി നമ്പ്യാതിരിയായി വേഷമിട്ട ജോണ്‍ സണ്‍ ഞീഴുരും, അപ്പുനായരായ ജോണിയും, അയ്യന്‍കാളിയും മുത്തു സ്വാമിയുമായ പ്രസാദും, ചാത്തനും പോലീസുമായ ബഷീറും, ഗാന്ധി യായ ജോസ് ആന്റണി പാലയും , ഗുരുസ്വാമിയായ രതീഷും, റ്റി.കെ മാധവനും പോലീസുമായ കലാധരനും, അടിയാളനായ പ്രിന്‍സും, തമ്പുരാട്ടിയും നാഗമ്മയും ആയ സൂര്യാപ്പണിക്കരും , ഗവേഷകനായ ഗോപാല്‍ജിയും മികവുറ്റ അഭിനയം കാഴ്ചവെച്ചു.

ഇന്ത്യയുടെ ഗ്രാമാന്തരങ്ങളില്‍ ചുട്ടുകൊല്ലപ്പെടുന്ന ദളിതരില്‍ ആരംഭിച്ച് 20-ാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടത്തില്‍ ഐത്തത്തിനെതിരെ പോരാടി മരിച്ച ഒരു ദളിത നേതാവില്‍ അവസാനിക്കുന്ന നാടകം തീര്‍ച്ചയായും ഈ കാലഘട്ടത്തില്‍ സവര്‍ണ്ണ ഹിന്ദുക്കളാല്‍ പീഡിപ്പിക്കപ്പെടുന്ന ദളിത ന്റെ ചിത്രം പ്രതിഫലിച്ച് കാട്ടുന്ന കണ്ണാടി തന്നെയാണ്.