"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

യിസ്രായേല്‍ ഗോത്രായണം - പി. അനീഷ് കുമാര്‍

ഇതിനോടകം പലവുരു ചര്‍ച്ച ചെയ്യപ്പെട്ട പശ്ചിമേഷ്യന്‍ രാഷ്ട്രീയ പ്രശ്‌നമാണ് സയണിസ മെങ്കിലും അതിന്റെ ആത്മാവ് തൊട്ടറിയുന്ന ബൃഹത്തായ ഒരു ഗ്രന്ഥമാണ് യിസ്രായേല്‍ ഗോത്രായണം. ഈ മതാത്മക രാഷ്ട്രീയത്തില്ക്ക് പ്രച്ഛന്ന ദൈവശാസ്ത്രം എപ്രകാരം സന്നിവേശി ക്കപ്പെട്ടിരിക്കുന്നുവെന്ന് ബൈബിള്‍ ദാത്തങ്ങളുടെ വെളിച്ചത്തില്‍ ഗ്രന്ഥകാരന്‍ വിശദമാക്കുന്നുണ്ട്. ജൂതവംശീയതയുടെ ഒരു പുനര്‍വായന കൂടി യാണ് ഈ ഗ്രന്ഥം. ജൂതര്‍ ഒരു മതാത്മക സമൂഹമാണോ അതോ ഒരു ജാതിയാണോ എന്ന സന്ദിഗ്ദ്ദാവസ്ഥക്ക് ഗ്രന്ഥകാരന്‍ കൃത്യമായ തീര്‍പ്പ് കല്പിക്കുന്നതോടൊപ്പം ജൂതമതത്തിനും ക്രിസ്തുമതത്തിനും യോഗാത്മക ബന്ധമില്ലെന്നും സമര്‍ത്ഥിക്കുന്നുണ്ട്. ജൂതരുടെ സങ്കുചിത വംശീയ ബോധത്തിന്റെ ഉല്പന്നമാണ് രാഷ്ട്രീയ സയണിസമെന്നും അതിന്റെ പ്രാഗ്‌രൂപം ഉരുത്തിരിയപ്പെട്ടത് മോശയെന്ന ജൂത പൂര്‍വ്വസൂരിയുടെ ഗൃഹാതുരമാര്‍ന്ന വംശീയാന്ധതയില്‍ നിന്നുമാണെന്നും ഗ്രന്ഥകാരന്‍ പറയുമ്പോള്‍ ക്രൈസ്തവ പാരമ്പര്യ വിശ്വാസങ്ങളുടെ കോട്ടമതിലുകളില്‍ വിള്ളല്‍ വീഴുന്നുണ്ട് എന്നത് വായനക്കാര്‍ സ്വയം ഗ്രഹിക്കേണ്ട ചരിത്ര സത്യമാകുന്നു. ജൂതര്‍ ദൈവത്തിന്റെ സ്വന്തജനമാണെന്നും പാലസ്റ്റീന്‍ അവര്‍ക്ക് ദൈവം വരദാനമായി നല്‍കിയതാണെന്നുമുള്ള അവരുടെ അവകാശവാദങ്ങള്‍ വെറും മിത്താണെന്ന് ഭാഷാശാസ്ത്ര വിധികള്‍ക്കനു സരണമായി ഗ്രന്ഥകാരന്‍ വാദിച്ചുറപ്പിക്കുന്നുണ്ട്.

തമ്പി മണര്‍കാട് 
സഭ പാഠവല്‍ക്കരിക്കുന്ന അബ്രഹാമി നെയല്ല ഗ്രന്ഥകാരന്‍ നമുക്ക് പരിചയപ്പെ ടുത്തുന്നത്. അബ്രഹാമിന്റെ തിരഞ്ഞെടു പ്പ് ഒരു മനുഷ്യമത രൂപീകരണത്തി നായി രുന്നുവെന്നും ആ ദര്‍ശന ത്തില്‍ നിന്നും ഇടറിപ്പോയ ഒരു പച്ചമനുഷ്യനാ യിരുന്നു വെന്നും ഗ്രന്ഥകാരന്‍ പറയുമ്പോള്‍ ബൈ ബിളിലെ ചരിത്ര സംഭവങ്ങള്‍ അതേരൂ പത്തില്‍ സഭ പാഠവല്‍ക്കരിക്കാന്‍ മടിക്കു ന്നതിലെ ഭയപ്പാ ടിലേക്കും ഗ്രന്ഥകാരന്‍ വിരല്‍ ചൂണ്ടുന്നുണ്ട്.

പൈതൃകഭൂമിയെച്ചൊല്ലിയുള്ള അവകാശ ത്തര്‍ക്ക ത്തില്‍ ഇന്ന് കക്ഷികളായി രംഗ ത്തുള്ള ജൂതരോ അറബികളോ പാല സ്തീ ന്‍ നേരവകാശികളല്ല എന്ന് കൃത്മായി ചരിത്ര ദാത്തങ്ങള്‍ ഉദ്ധരി ച്ചുകൊണ്ട് ഗവേഷണ പരതയോടെ ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. 

ജൂത വംശീയതയെപ്പറ്റി ഗ്രന്ഥകാരന്‍ രസാവഹമായ ഗോത്രരഹസ്യങ്ങളും അനാവരണം ചെയ്യുന്നുണ്ട്. ഗ്രന്ഥകാരനോടൊപ്പം ചരിത്രത്തിന്റെ ഇടനാഴികകളിലൂടെ യാത്ര ചെയ്യുന്ന പക്ഷം ശ്രദ്ധിക്കപ്പെടുന്ന ഏറ്റവും ശ്രദ്ധേയമായ വസ്തുത ഏകശിലാ വിഗ്രഹം പോലെ തനിമയുള്ള ഒരു ജാതിയല്ല ജൂതര്‍ എന്ന സത്യസ്ഥിതിയാണ്. ജൂതസ്ത്രീ പ്രസവിക്കുന്ന ഏതൊരു വ്യക്തിയും ജൂതമതം സ്വീകരിക്കുന്ന വ്യകതികളും ജൂതന്‍ എന്ന നിര്‍വചനത്തില്‍ വരുമെന്നാണ് അവരുടെ വംശീയ സിദ്ധാന്തം. എന്നാല്‍ വംശശുദ്ധി വിചാരണയ്ക്കായി ഇതേ നിര്‍വ്വചനം പ്രാബല്യ ത്തില്‍ വരുത്തുന്ന പക്ഷം യിസ്രായേല്‍ ജനസംഘത്തിലെ പ്രമുഖരായ വരില്‍ പലരും പടിക്കു പുറത്താകേണ്ടി വരും. അവരുടെ ആദരണീ യനായ രാഷ്ട്രീയ നേതാവ് മോശ ഒരു മിദ്യാന്യ വര്‍ഗ്ഗത്തിലെ സ്ത്രീയെ വിവാഹം കഴിച്ചുവെങ്കില്‍ അത് അദ്ദേഹം ഉല്‍ഘോഷിച്ച വംശീയ സിദ്ധാന്തങ്ങള്‍ക്ക് കടകവിരുദ്ധമായിരുന്നു. അതുപോലെ തന്നെ കീര്‍ത്തി പെറ്റ മഹാരാജാവായ സോളമനെ പ്രസവിച്ചത് ഒരു ഹിത്യ സ്ത്രീയായി രുന്നു. യേശു പിറന്ന ഗോത്രമാണ് യഹൂദ. ആ ഗോത്രത്തിന്റെ തലവ നായ യഹൂദ ഒരു കനാന്യ സ്ത്രീയെയാണ് വിവാഹം കഴിച്ചത്. ദാവീദ് രാജാവിന്റെ സഹോദരി അബീഗയീലിനെ യേഥേര്‍ എന്നൊരു യിസ്മാ യീല്യനാണ് വിവാഹം കഴിച്ചത് . മതപരിവര്‍ത്തനം വഴിയും ജൂതരാകാ മെന്നുള്ള വ്യവസ്ഥപ്രകാരം റോമന്‍ ഗോളിഷ് വംശം വസാര്‍ വംശജര്‍, ഉത്തരേന്ത്യന്‍ വംശക്കാര്‍, എത്യോപ്യായിലെ ഫലാഷ വര്‍ഗ്ഗക്കാര്‍, ചൈനക്കാര്‍ എന്നിവരെല്ലാം ഇന്നത്തെ യഹൂദ സമൂഹത്തില്‍ നിലനില്ക്കു ന്നുവെന്ന ചരിത്രസത്യവും ഗ്രഹിക്കാവുന്നതാണ്. കേരളത്തിലെത്തിയ കറുത്ത യഹൂദന്‍മാര്‍ മോശെയുടെ പിന്‍ഗാമികളായിരിക്കാം എന്നൊരു ഊഹാത്മക നിരീക്ഷണവും ഗ്രന്ഥത്തിലള്ളത് ശ്രദ്ധിക്കപ്പെടേണ്ടതാകുന്നു. ഇപ്രകാരം ചിന്തിക്കുമ്പോള്‍ ജൂതര്‍ എന്നത് ഒരു മതബോധമാണോ ജാതിബോധമാണോ എന്ന പ്രഹേളികയും പ്രത്യക്ഷപ്പെടുന്നതായി ഗ്രന്ഥകാ രന്‍ അഭിപ്രായപ്പെടുന്നുണ്ട്. ബൈബിളിലെ എസ്രാ എന്ന ഗ്രന്ഥത്തിന്‍ ഒരു വംശശുദ്ധി പ്രൊജക്ടിനെപ്പറ്റി പരാമര്‍ശമുണ്ട്. എസ്രാ ശാസ്ത്രി എന്ന ജൂതമത പരിഷ്‌കര്‍ത്താവ് അന്യജാതിയില്‍ നിന്നും വിവാഹം കഴിച്ച വരെ സമൂഹത്തില്‍നിന്നും പുറത്താക്കിയതായി കൃത്യമായി പറഞ്ഞി ട്ടുണ്ട്. അങ്ങനെയെങ്കില്‍ മോശയുടെയും സോളമന്റെയും പിന്‍ഗാമികളെ പുറത്താക്കിയിട്ടുണ്ടാകുമോ എന്ന ന്യായമായ ചോദ്യം ഗ്രന്ഥകാരന്‍ ഉന്നയിക്കുന്നത് ശ്രദ്ധേയമാണ്.

രണ്ടാമദ്ധ്യായത്തില്‍ പ്രവാചകാധിഷ്ഠിതമായി സയണിസത്തിന്റെ രാഷ്ട്രീ യ ശക്തിക്ക് ആത്മാവ് പകര്‍ന്നതെങ്ങനെയെന്ന് ബൈബിള്‍ ദാത്തങ്ങളെ അവലംബിച്ചുകൊണ്ട് വിവരിക്കപ്പെട്ടിട്ടുണ്ട്.

മൂന്നാമദ്ധ്യായത്തില്‍ സെന്റ് പോള്‍ എന്ന യഹൂദക്രിസ്ത്യാനി ജൂതമത ത്തേയും ക്രിസ്തുമതത്തേയും സര്‍ഗ്ഗാത്മകമായി കോര്‍ത്തിണക്കുന്ന ക്രാഫ്റ്റ് വിശക ലനം ചെയ്യുന്നുണ്ട്. ക്രസ്തുമതത്തിന്റെ ശില്പിയെന്ന നിലയില്‍ പൊതുലോകം വീക്ഷിക്കുന്ന സെന്റ് പോളിനെ സുവിശേഷ ത്തിന്റെ പ്രച്ഛന്ന മുഖമണിഞ്ഞ സയണിസ്റ്റാണെന്ന് ഗ്രന്ഥകാരന്‍ ആരോപി ക്കുന്നു.

പതിനേഴ്, പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളിലെ ക്രിസ്തുമതത്തിന്റെ വളര്‍ച്ച, യൂറോപ്യന്‍ സാമ്രാജ്യവാദം, നവോത്ഥാനം, മതനവീകരണം, ലോക മഹായുദ്ധങ്ങള്‍, കുപ്രസിദ്ധ ബാല്‍ഫര്‍ പ്രഖ്യാപനം എന്നീ ചരിത്ര മുഹൂര്‍ത്തങ്ങള്‍ ക്രമാനുഗതമായി നാലാമദ്ധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്.

1948 ല്‍ യിസ്രയേല്‍ രാഷ്ട്ര രൂപീകരണത്തോടൊപ്പം പിരിച്ചുവിട പ്പെടേ ണ്ടിയിരുന്ന സയണിസം എന്ന വംശ സിദ്ധാന്തം വര്‍ത്തമാനകാല പൊതു സമൂഹത്തില്‍ ക്രൈസ്തവ ദൈവശാസ്ത്രമുഖമണിഞ്ഞുകൊണ്ട് എപ്രകാരം വ്യവഹരിക്കപ്പെടുന്നുവെന്ന് അഞ്ചും ആറും അദ്ധ്യായങ്ങളിലായി വിവരി ച്ചുകൊണ്ടാണ് പുസ്തകം പര്യവസാനിപ്പിക്കുന്നത്.