"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 9, ചൊവ്വാഴ്ച

വയനാട്ടിലെ ആദിവാസി ജീവിതം; അമ്മിണി കെ. വയനാട്

ആദിവാസികളോടുളള സമീപനത്തെക്കുറിച്ച് പറയു മ്പോള്‍ മുന്നില്‍ തെളിയുന്ന പൊതുവായ കാര്യം എന്നത് അവര്‍ക്ക് നിയമവ്യവസ്ഥകളെ എളുപ്പ ത്തില്‍ സമീപി ക്കാവുന്ന ഒരവസ്ഥ ഇല്ല എന്നതാണ്. വളരെ ചെറിയ ഒരു സമൂഹത്തിനേ ഇതില്‍ നിന്നും വ്യത്യസ്ത മായ അനുഭവം കാണുകയുളളൂ. സത്യം എന്താണെങ്കിലും നിയമപാലകര്‍ക്ക് തങ്ങളുടെ അഭിപ്രായത്തെ സാധൂകരി ക്കാന്‍ നിരവധി കാരണങ്ങളുണ്ടാവാം.

പോലീസ് സ്റ്റേഷനും കോടതികളും ആദിവാസികള്‍ക്ക് ഇപ്പോഴും ഭീതി ജനിപ്പിക്കുന്ന ഒരു സ്ഥലമാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഭരണകൂടത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റിനു പോലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലം അനുഭവിക്കുന്നത് ദുര്‍ബ്ബല ജന വിഭാഗങ്ങളാണ്. അതി നാല്‍ അവര്‍ ഇന്നും സമൂഹത്തിലെ ഏറ്റവും പീഡിപ്പിക്ക പ്പെടുന്ന വരും അപരിഷ്‌കൃതരുമായ അവസ്ഥയില്‍ തുടരുന്നു.

വളരെ കൊട്ടിഘോഷിക്കപ്പെട്ട Prevention of Atrocities Aganist SC/ST Act 1989 1989 നെക്കുറിച്ചുളള അറിവ് അതിന്റെ ഏറ്റവും വലിയ ഉപഭോക്തവാകുമായിരുന്ന ആദിവാസികള്‍ ക്കില്ല. ഇക്കാര്യത്തില്‍ വയനട്ടിലെ മുളളുകുറുമ വിഭാഗ ത്തിന് വ്യക്തമായ ധാരണയുണ്ട് എന്ന് കരുതാം. എന്നാല്‍ വയനാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന പണിയര്‍ക്ക് യാതൊരു ധാരണയുമില്ല. ബഹുഭൂരിപക്ഷം വരുന്ന പണിയ, അടിയാര്‍, കാട്ടുനായ്ക്ക, വെട്ടുംകുറുമ എന്നീ വിഭാഗ ങ്ങള്‍ക്ക് ഈ നിയമത്തെ സംബന്ധിച്ച് വ്യക്തമായ ധാരണ യില്ല. സിദ്ധാന്തപരമായി ഈ നിയമം വളരെ പ്രശംസാര്‍ഹ മാണ്. പക്ഷെ നടപ്പിലാക്കുന്നതിലെ പിഴവുകൊണ്ട് ഇതുണ്ടാക്കിയ ഫലം വളരെക്കുറവാണ്.

01-01-1995 മുതല്‍ 31-12-2006 വരെയുളള 12 വര്‍ഷത്തി നുളളില്‍ ആകെ 448 കേസുകളാണ് ഈ നിയമം അനുസ രിച്ച് വയനാട് ജില്ലാ കോടതി യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതില്‍ 27 കേസുകളില്‍ ശിക്ഷ വിധി ക്കുകയും 421 എണ്ണ ത്തില്‍ പ്രതിയെ വിട്ടയക്കുകയും ചെയ്തു. 85 കേസുകള്‍ ആലോചനയിലുമിരിക്കുന്നു. തീര്‍പ്പാക്കിയത് വെറും 60% മാത്രമേയുളളൂ. ആദിവാസികളുടെ ക്ഷേമത്തിനായുളള പ്രത്യേക നിയമ ങ്ങള്‍ ആദിവാസികളെ എത്രമാത്രം സംരക്ഷിക്കുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

ഈ വിവരങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത് ആദി വാസി സൗഹൃദ നിയമങ്ങള്‍ എത്രമാത്രം മോശമായാണ് സമൂഹത്തില്‍ നടപ്പാക്കപ്പെട്ടിരിക്കുന്നത്. ഭൂരിഭാഗം കേസു കളിലും പോലീസിന്റെ അവഗണനക്കും, പ്രതികളുമായുളള രഹസ്യധാരണകള്‍ക്കും വ്യക്തമായ തെളിവുകളുണ്ട്. പ്രതികള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്യുന്ന വകുപ്പുകള്‍ തന്നെ മിക്കപ്പോഴും ദുര്‍ബലവും കേസ് നിലനില്‍ക്കാത്ത തരത്തിലുമാണ്.

പക്ഷാപാതിത്യം കൂടിയാകുമ്പോള്‍ കേസുകള്‍ പലതും മന്ദീഭവിക്കുന്നു. അതുകൊണ്ട് കേസുകള്‍ കോട തിയിലെത്തുമ്പോള്‍ സൂക്ഷ്മ പരിശോ ധനയെ അതി ജീവിക്കാന്‍ പലതിനും കഴിയുന്നില്ല. ഇതിനു പുറമേ കോടതിയുടെ ഔചിത്യക്കുറവും പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗ സ്ഥന്റെ ആദിവാസികളെക്കുറിച്ചുളള അറിവില്ലായ്മയും ഇതിന് കാരണ മാകുന്നു.

കോടതിയുടെയും നിയമങ്ങളുടെയും സാധാരണ നടത്തിപ്പിനു പറമേ കേസ് കൈകാര്യം ചെയ്യുന്ന വ്യക്തി യുടെ അവബോധവും വിവേകവും ആദിവാസികളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ നീതി ലഭിക്കാത്തതിന് ഒരു പ്രധാന കാരണമാണ്.

വയനാട്ടിലെ ആദിവാസികളുടെ ദുരവസ്ഥയിലും കഷ്ടപ്പാടിലും വക്കീലും കോടതിയും (അഭിഭാഷക വൃന്ദവും ന്യായാധിപനും) രണ്ടു ധ്രൂവങ്ങളി ലാണെന്ന ചിന്ത സാധാരണക്കാര്‍ക്കുണ്ട്. ഇത് ആദിവാസികളുടെയും സാധാരണക്കാരുടെയും കാര്യത്തില്‍ ഒരുപോലെയാണ്. ആദിവാസികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോടതിയെ സമീപിക്കാത്തതിന് ഒരു കാരണവും ഇതാണ്.

നിയമനടപടികളിലെ വിവിധ ഘട്ടങ്ങളില്‍ പോലീ സിന്റെ അവഗണനയും പ്രതികളു മായുളള ഗൂഡാലോച നക്കും ഒരുപാട് തെളിവുകളുണ്ട്. ഫാസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ (എഫ്.ഐ.ആര്‍) തന്നെ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രലോഭനങ്ങള്‍ക്കു വഴങ്ങി ആദിവാസി കള്‍ക്കെതിരായാണ് വിവരങ്ങള്‍ പോലീസ് ചേര്‍ക്കുന്നത്. ഇത് പലവിധ ത്തില്‍ നടക്കാറുണ്ട്. അവയില്‍ ചിലത് ഇപ്രകാരമാണ് എഫ്.ഐ.ആര്‍ എഴുതി രജിസ്റ്റര്‍ ചെയ്യുന്നതിന് വിസമ്മതിക്കുക. തെറ്റായ വകുപ്പുകളില്‍ പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുക. നിയമ വ്യവസ്ഥയുടെ ആനുകൂല്യ ങ്ങള്‍ ഒഴിവാക്കി കേസ് രജിസ്റ്റര്‍ ചെയ്യുന്നു. പോലീസ് നിയമനനുസരി ക്കുന്നതിനും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ചെയ്യാതിരിക്കുന്നതിനും ധാരാളം തെളിവുകളുണ്ട്.

സാധാരണയായി പോലീസ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരി ക്കുവാനും ഇപ്രകാരം ചെയ്താല്‍ തന്നെ അവ തെറ്റുകളോടുകൂടിയോ ദുര്‍ബ്ബലമായ വകുപ്പുകളോടുകൂടിയോ ഫയല്‍ ചെയ്യുന്നു. എസ്.സി./എസ്.ടി. ആക്ടിന്റെ കീഴില്‍ വരുന്ന കേസുകളോട് കോടതിയും വിമുഖത പ്രകടിപ്പിക്കാറുണ്ട്. ചട്ടവട്ടങ്ങളുടെ പേരു പറഞ്ഞ് പലപ്പോഴും കേസുകള്‍ തളളിപ്പോകാറുണ്ട്. തെളിവുകള്‍ കെട്ടിച്ചമച്ച് നിരപരാധി കളായ വരെ തടവിലടച്ചും തെറ്റായ കേസുകള്‍ നല്‍കി പീഡിപ്പിക്കുന്നു. ദളിതരും ആദിവാസികളും നിയമത്തെ ദുരുപയോഗം ചെയ്യുന്നു എന്നു പറയുന്നതില്‍ നിന്നും യാഥാര്‍ത്ഥ്യം വളരെ അകലെയാണ്.

കോടതിയുടെ കാര്യത്തില്‍ ഇന്ത്യയി ലെ മിക്ക സംസ്ഥാനങ്ങളിലും പട്ടിക വര്‍ഗ്ഗ- പട്ടികജാതിക്കാര്‍ക്കെതിരെ യുളള കേസുകളുടെ എണ്ണം കൂടുതലാ ണെങ്കിലും അതേക്കുറിച്ചുളള അന്വേ ഷണത്തിന്റെയും വിധി പറച്ചിലി ന്റെയും തോത് വളരെ കുറവാണ്. മിക്ക വിധി ന്യായങ്ങളും പരി ശോധി ച്ചാല്‍ കോടതി തെറ്റിദ്ധരിക്കപ്പെട്ടു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. മറ്റൊരു പ്രതിഭാസം എന്നു പറയുന്നത് പ്രതികള്‍ തന്നെ ആദിവാ സികള്‍ക്ക് എതിരെ നല്‍കുന്ന തെറ്റായ കേസുകളാണ്. ഇത് നിയമത്തിന്റെ ശരിയായ നടത്തിപ്പില്‍ കളങ്കം ചാര്‍ത്തുന്നു. കേസ് വാദിക്കുന്നതിനായി വക്കീലന്മാരെ ഏല്‍പ്പിക്കാനോ ജാമ്യത്തിനായി ജാമ്യക്കാരെ കണ്ടെത്തു വാനോ ആദിവാസികള്‍ക്ക് പലപ്പോഴും സാധിക്കുന്നില്ല. കുറ്റകൃത്യത്തിന് ഇരയായവര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഈ അവസരത്തില്‍ പലപ്പോഴും നിര്‍ബന്ധിക്കപ്പെടുന്നു.

ചില സംഭവങ്ങളില്‍ കോടതി പ്രഥമദൃഷ്ടിയില്‍തന്നെ കേസ് തളളുകയും പ്രതികളെ നിരപരാധികള്‍ എന്നു പറഞ്ഞ് വിട്ടയയ്ക്കാറുമുണ്ട്. ഇത് കേസുകളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശരിയായ അന്വേഷണം നടത്താത്തതിന്റെ പ്രശ്‌നമാണ്. ഉദ്യോഗസ്ഥരുടെ ഈ മനോഭാവം നിയമത്തിന്റെ ശരിയായ ഉദ്ദേശത്തെ ചോദ്യം ചെയ്യുകയാണ്. പ്രത്യേകി ച്ചും ആദിവാസികള്‍ വാദികളായി വരുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് നീതി ലഭിക്കുന്നില്ല. ഗവണ്‍മെന്റിന്റെ തെറ്റായ പ്രവര്‍ത്തനത്തിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.

ഭരണാധിപന്മാരുടെ അവഗണന നമ്മുടെ രാജ്യത്തെ ആദിവാസികള്‍ക്ക് നീതി ലഭിക്കുന്നതിന് നിരവധി പ്രതിബ ന്ധമായി നില്‍ക്കുന്നു. ഗൂഡാലോ ചന, ഒദ്യോഗികമായ അവഗണന, സമൂഹത്തിന് താല്‍പ്പര്യമില്ലായ്മ തുടങ്ങിയവ യെല്ലാം അതിക്രമങ്ങള്‍ക്ക് പ്രോത്സാഹനമായി മാറുന്നു. ഭരണഘടനാപരവും നിയമപരവുമായ നിരവധി പരിരക്ഷകര്‍ ആദിവാ സികള്‍ക്ക് ലഭിക്കും എന്നാണ് വയ്പ്. ഇങ്ങനെ സംഭവിക്കുന്നത് നിയമം സംരക്ഷിക്കുവാനും അത് ഉറപ്പു വരുത്താനും ഉത്തരവാദി ത്തപ്പെട്ടവര്‍ തന്നെയാണ് ഇതിനെതിരെ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഇവിടെ അധിക്ഷേപിക്കപ്പെടുന്നത് നിയമവും ഭരണ നിര്‍വ്വഹകരും ഉള്‍പ്പെട്ട ഗവണ്‍മെന്റാണ്.

ആധുനിക ഭരണനിര്‍വ്വാഹസമിതിയും, കോടതിയും പൊതുസമൂഹ ത്തിന്റെ ഭാഗമാണ് എന്നത് ആദിവാസികളെ തങ്ങളുടെ വ്യവസ്ഥ യില്‍നിന്നും മാറി പൊതുസമൂഹ ത്തിലേക്ക് മാറാന്‍ നിര്‍ബന്ധിത രാക്കുന്നു. ആദിവാസി കളും പൊതുസമൂഹവും തമ്മില്‍ ഒരു പ്രതിസന്ധി ഉണ്ടായാല്‍ അതില്‍പ്പെട്ട് വിഷമിക്കുക തീര്‍ച്ചയായും ആദിവാസികളാ യിരിക്കും. ഇതുപോലെ ഒട്ടനവധി സംഭവ ങ്ങള്‍ വയനാട് ജില്ലയില്‍ ഉണ്ട്. അതില്‍ എടുത്തു പറയാവുന്ന ഒരു സംഭവമാണ് ഈ അടുത്തകാലത്ത് വയനാട് ജില്ലയില്‍ അമ്പലവയല്‍ മലയച്ചന്‍കൊല്ലി പണിയ കോളനിയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാവ് അമ്പലവയല്‍ പോലീസില്‍ പരാതി കൊടുത്തിട്ട് പരാതി രജിസ്റ്റര്‍ ചെയ്യാതെ കീറി വെയ്സ്റ്റ് ബക്കറ്റില്‍ ഇട്ട സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തത്.

ഇത്തരത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ വിവിധ പുനരധി വാസ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത് പല വ്യക്തികളും അതുപോലെ സാമൂഹ്യ പ്രവര്‍ത്തകരുമാണ്. ഒന്ന് കേസ് രജിസ്റ്റര്‍ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്തു കഴിയുന്നവരെ സംഭവത്തിന്റെ ചൂടാറുന്നതുവരെ അതിനുശേഷം പല പെണ്‍കുട്ടികളും രക്ഷിതാക്കളോ ടൊപ്പം വീടുകളി ലേക്ക് മടങ്ങും. ഇവര്‍ വീണ്ടും പീഡനത്തിന് ഇരയാവുകയും പ്രായ പൂര്‍ത്തിയാകുന്നതിനു മുമ്പ് ചെറു പ്രായത്തില്‍ തന്നെ ഏതെങ്കിലും വിഭാഗത്തില്‍ പ്പെട്ട ചെറുപ്പക്കാരുമായി ജീവിക്കുന്നവരുമുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി തന്നെ വളരെ മോശമാണ്. പ്രസ വത്തോടനുബന്ധിച്ച് മതിയായ ചികിത്സ ലഭിക്കാതിരി ക്കുക, പോഷകാഹാരങ്ങള്‍, ഭക്ഷണം, വിശ്രമം എന്നിവ ഓരോ ആദിവാസിയും സ്വപ്നം കാണുകയാണ്. അങ്ങനെ യൊരു സാഹചര്യം ഇവര്‍ക്ക് കിട്ടാത്തതിനാലും നവജാത ശിശുമരണം കൂടുകയാണ്.

ആദിവാസി പെണ്‍കുട്ടികളെ പുനരധിവാസ കേന്ദ്ര ത്തില്‍ വിവേചനമായി കാണുന്നു. ഇതുപോലെയുള്ള പുനധിവാസ കേന്ദ്രങ്ങള്‍ വെറും താല്‍ക്കാലികമാണ്. കേന്ദ്രഗവണ്‍മെന്റ് ഫണ്ട് കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന താണ് കേരളത്തിലെ പുനരധിവാസ കേന്ദ്രങ്ങള്‍. എന്നാല്‍ ഇതിന്റെ നടത്തിപ്പുകാര്‍ ക്രിസ്ത്യന്‍ മിഷണറി വിഭാഗ ത്തില്‍പ്പെട്ട കന്യാസ്ത്രീ കളും പളളിയിലെ അച്ഛന്മാരും അതുപോലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സി.ഡബ്ലിയു.സി.) ഇതിന്റെ എല്ലാ അംഗങ്ങളും ഇവര്‍ തന്നെ.

വയനാട്ടില്‍ പനമരം പഞ്ചായത്തില്‍ കബുളക്കാട് ചിത്രമൂലയില്‍ പ്രവര്‍ത്തി ക്കുന്ന ചൈല്‍ഡ് ഹോം ഒരു കേസുമായി ബന്ധപ്പെട്ട് സന്ദര്‍ശനത്തിന് പോയപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് ഞെട്ടിക്കുന്ന സംഭവങ്ങളാണ് 28 പെണ്‍കുട്ടികള്‍. അതില്‍ 18ഉം ആദിവാസി പെണ്‍കുട്ടികള്‍. 

പലതും കേസ് നടന്നുവരുന്നതുമാണ്. പലതും സി.ഡബ്ലിയു.സി. പോലുളള അതോറട്ടറി പുറത്ത് വിട്ടില്ല. കേരളത്തില്‍ ആദിവാസി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ചര്‍ച്ചാവിഷയ മാക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് മാറ്റം വരുത്തണമെങ്കില്‍ പൊതു സമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടാവണം. ആദിവാസികള്‍ മനുഷ്യരാ ണെന്നും ഒരു ധാരണ ഇന്ന് പൊതുസമൂഹത്തിലും ഉദ്യോഗസ്ഥ തലത്തി ലും ഇല്ല എന്നു തന്നെ വേണം ഇതിന് പറയാന്‍. ഇത്തരം പ്രശ്‌നങ്ങളില്‍ ജനരോഷം ഇല്ലാത്തതിനാല്‍ നമുക്ക് മനസ്സിലാക്കാം ആദിവാസികളോട് പുലര്‍ത്തുന്ന മനോഭാവം.

അമ്മിണി കെ. വയനാട് 8281400483