"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

തദ്ദേശ ഭരണത്തിലെ കുട്ടി സര്‍ക്കാര്‍ ത്രയം - തമ്പി മണര്‍കാട്

പ്രാദേശിക ഭരണ സ്ഥാപനങ്ങളെ പഞ്ചായ ത്തീരാജി ലൂടെ ഉടച്ചു വാര്‍ത്ത് പ്രാദേശിക സര്‍ക്കാരാരു കളാക്കിയപ്പോള്‍ അവ യൊക്കെ ഗവണ്‍മെന്റിന്റെ മീനിയേച്ചറുകളായി രൂപാന്തരപ്പെട്ടുവെന്നാണ് ഭരണപരമായ വ്യാഖ്യാ നം. എന്നാലതു പൂര്‍ണ്ണമായി ശരിയല്ല. സിറ്റിംഗ് ഫീയില്‍ നിന്നും മാസശമ്പളത്തി ലേയ്ക്ക് പ്രമോഷന്‍ ലഭിച്ച എക്‌സിക്യൂട്ടീവുകളായി മാറിയതോടെ ഖജനാവില്‍ നിന്നും പുതിയൊരു ശമ്പളം കൂടി ഒഴുകിത്തുടങ്ങി. പൊതുഖജനാവില്‍ നിന്നും മുക്കാല്‍ ഭാഗവും അടിച്ചുമാറ്റുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്നുള്ള പഴി ഇല്ലാതായത് ഈ ഭരണകൂടങ്ങളുടെ സ്ഥാപനവല്‍ ക്കരണത്തോടെയാണ്. ഇതെല്ലാം ചെന്നവസാനി ക്കുന്നത് പാവപ്പെട്ടവന്റെ മേലുള്ള നികുതി വര്‍ദ്ധനയിലാണ്. രസാവഹമായ ഒരു ഭരണകൂട ഭീകരത ആരും ശ്രദ്ധിക്കുന്നതേയില്ല. ഗ്രാമസഭ കള്‍ക്ക് വരവും ചെലവുമുണ്ട്. അവര്‍ പാസ്സാക്കുന്ന ബജറ്റ് സാങ്കേതികമായി അന്യൂന മാണ്. എന്നാല്‍ മറ്റു രണ്ടു കുട്ടി ഗവണ്‍മെന്റുകളായ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ക്ക് കാലണയുടെ നികുതി വരുമാനമില്ല. പദ്ധതി വിഹിതമാണ് അവരുടെ വരവ് കോളത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍പ് ചെലവുകള്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ആഫീസറും ജില്ലാ കളക്ടറും നിര്‍വ്വഹിച്ചു പോന്നിരുന്നതുമാണ്. മുകളില്‍ സൂചിപ്പിച്ച എക്‌സിക്യൂട്ടീവു കളെയാണ് ലെജിസ്ലേറ്റീവിന്റെ മിനിയേച്ചറുകളായി നാം തെറ്റിദ്ധരിക്കു ന്നത്. ഫലത്തില്‍ ഭരണച്ചെലവ് വര്‍ധിച്ചുവെന്നല്ലാതെ നിയമ നിര്‍മ്മാണ മോ ആസൂത്രണമോ ഈ കുട്ടി ഗവണ്‍മെന്റുകള്‍, കൈകാര്യം ചെയ്യുന്നി ല്ല. ജില്ലാ പഞ്ചായത്ത്

പ്രസിഡന്റിന് ക്യാബിനറ്റ് റാങ്കാണ് കല്പിച്ചു കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിനു പോലും നിശ്ചയമില്ലാത്ത ഒട്ടനവധി വികസന സമിതികളു ടെ ചെയര്‍മാനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. മിനിട്‌സ് വായിച്ചു നോക്കാതെ ഒപ്പിട്ടുകൊടുക്കുന്ന ഒരു സൈനിംഗ് മെഷിന്‍ മാത്രമാണ് അദ്ദേഹം.

ഭരണാഭാസത്തിന്റെ ഈ വികൃത ഭൂമികയിലേ ക്കാണ് ഇപ്പോള്‍ അമ്പ ത്തിനാല് ശതമാനം പെണ്ണധികാരികള്‍ പ്രത്യക്ഷപ്പെടുന്നത്. പഞ്ചായത്ത് ആക്ടിലെ വ്യവസ്ഥകളും തങ്ങളുടെ അധികാരങ്ങളും വായിച്ചു പഠിച്ചു വളരുമ്പോഴേക്ക് അവരുടെ കാലാവധി അവസാനിക്കും. അടുത്ത തവണയാകട്ടെ, എന്നു വിചാരിച്ചാല്‍ ഇലക്ടറല്‍ റൊട്ടേഷന്‍ മൂലം അവരുടെ ചാന്‍സ് നഷ്ടപ്പെടുകയും ചെയ്യും. സ്ത്രീ ശാക്തീകരണം എന്ന കപടവാദത്തിലൂടെ അധികാരികളാകുന്ന ഈ പെണ്‍ ശക്തികള്‍ പുരുഷ രാഷ്ട്രീയ കേന്ദ്രങ്ങളുടെ റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ഡമ്മികള്‍ മാത്രമാണ്.

പഞ്ചായത്ത് സെക്രട്ടറിയെ നിയന്ത്രിക്കാനോ അച്ചടക്ക നടപടി സ്വീകരിക്കാ നോ പ്രസിഡന്റിന് അധി കാരമില്ല. പിന്നെയെന്ത് ജനാധിപത്യാധികാ രമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. കൃത്യമായ ഒരു മാധ്യമ സര്‍വ്വേ ഈ മേഖലയില്‍ നടത്തിയാലേ ഇവിടത്തെ പുഴുക്കുത്തുകള്‍ കണ്ടെത്തു വാന്‍ കഴിയൂ. പൊതുവേ പറഞ്ഞാല്‍ നികുതി പണത്തിന്റെ നഗ്നമായ ദുര്‍വ്യ യമാണ്. ഗ്രാമപഞ്ചായത്തുകള്‍ മുതല്‍മുടക്കി പണി കഴിപ്പിക്കുന്ന കെട്ടിട സമുച്ചയങ്ങള്‍ ബാറുകളും ലോ ട്ടറി കടകളുമാണ്. ഒരു അങ്കണ വാടിയോ സാംസ് കാരിക നിലയമോ അവിടെയെങ്ങുമില്ല. സാമൂഹിക തിന്മകളുടെ അപനിര്‍മ്മാണം പൊടിപൊടിച്ചു തകര്‍ക്കുന്ന രംഗഭൂമിയാണ് ത്രിതല പഞ്ചായത്തുകള്‍.