"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 6, ശനിയാഴ്‌ച

അയ്യന്‍കാളി; ദലിത് ഐക്യത്തിന്റ പ്രതീകം

ദലിതര്‍ തങ്ങളുടെ ശൈഥില്യങ്ങളില്‍ നിന്ന് കരകയറുവാനും ഒരൊറ്റ ജനതയായി സ്വയം പരിഗണിക്കാനും വേണ്ടി ബൗദ്ധികവും സാമൂഹികവുമായ സമരം നടത്തിയ ഡോക്ടര്‍ അംബേഡ്കര്‍ ഇന്ന് ദലിതരുടെ വിമോചന ത്തിന്റെ പ്രതീകമായി അംഗീകരിക്കപ്പെടുന്നു. ഇന്ത്യയുടെ പലഭാഗങ്ങളിലും അംബേഡ്കര്‍ക്ക് മുമ്പും പിന്‍പും ഈ സമരം ഏറ്റെടുത്തു നയിച്ച നേതാക്കന്മാരുണ്ട്. പ്രാദേശികതയുടെ പരിമിതി യില്‍ അവര്‍ക്കു അംഗീകാരം കിട്ടിയില്ലെന്നു വരാം. തൊട്ടടുത്തു പ്രവര്‍ത്തിച്ചവരില്‍ നിന്ന് ആവേശവും സമരവീര്യവും ഉള്‍ക്കൊള്ളുക സ്വാഭാവികമാണല്ലോ. കേരളത്തി ലെ ദലിതര്‍ക്കി ടയില്‍ അവരോടൊപ്പം നിന്ന് ജാതിമേധാവിത്വ ത്തിനെതിരേ സംഘടിത സമരത്തിനു തുടക്കം കുറിച്ചത് അയ്യന്‍കാളി യാണ്. അയ്യന്‍കാളിയില്‍ കേരളത്തിലെ ദലിതര്‍ അഭിമാനം കൊള്ളുന്നു. തങ്ങളുടെ ആന്തര ശൈഥില്യങ്ങള്‍ അതിജീവിച്ച്, സാഹോദ്യം ഊട്ടി ഉറപ്പിക്കുന്നതിന്റെ പ്രതീകമായി ദലിതര്‍ അയ്യന്‍കാളിയെ ഉപദര്‍ശി ക്കുന്നു.

ശ്രീ അയ്യന്‍കാളി തെക്കന്‍ തിരുവിതാംകൂറിലെ വെങ്ങാനൂരില്‍ ജനിച്ചു. അംബേഡ്കര്‍ ശാസ്ത്രീയാവബോധത്തോടും നിയമ പരിജ്ഞാനത്തോടും കൂടി വര്‍ണ ജാതിക്കാര്‍ക്കെതിരെ സമരം അഴിച്ചു വിടുന്നതിനും എത്രയോ മുമ്പ് അയ്യന്‍കാളി ജാതിമേധാ വിത്വത്തി നെതിരേയുള്ള പടയോട്ടം ആരംഭിച്ചു കഴിഞ്ഞിരുന്നു. അയ്യന്‍കാളിക്ക് അക്ഷരജ്ഞാനം ഉണ്ടായിരുന്നതേ യില്ല! ഇദ്ദേഹം എങ്ങനെയാണ് ദലിതരുടെ വിമോചക നായത്? ഏതു പരിമിതി യേയും അതിജീവിക്കാനുള്ള ഇച്ഛാശക്തി അദ്ദേഹത്തിനുണ്ടാ യിരുന്നു. വിചിത്രമായ ഈ അന്തര്‍ ദര്‍ശനത്തിന്റെ പൊരുളെന്ത്? തന്റെ ജൈവഘടനയിലെ ആന്തരമായ പ്രതിഷേധ പ്രതിരോധ വാസനകള്‍ കൊണ്ട് അദ്ദേഹം ജാതിക്കോമരങ്ങളോടു പ്രതിഷേധി ച്ചിരുന്നുവെന്നു വേണം കരുതാന്‍. ആദ്യത്തെ ജനകീയ പ്രക്ഷോഭം നത്തിയതും അയ്യന്‍കാളിയാണ്. ദലിതര്‍ക്കു വിദ്യാഭ്യാസം ഉണ്ടാക്കുക, അവരുടെ മനുഷ്യത്വം അംഗീകരിപ്പിക്കുക, അവര്‍ക്കു സഞ്ചാര സ്വാതന്ത്ര്യം നേടിയെടുക്കുക തുടങ്ങിയ പ്രവൃത്തികള്‍ കൊണ്ട് ദലിത് വിമോചനത്തിന്റെ അസ്തിവാര ശില്പിയായി അയ്യന്‍കാളി വര്‍ത്തിച്ചു. അതിനു മുന്‍പും പിമ്പും ഈ രംഗത്തു പ്രവര്‍ത്തിച്ചവരുടെ നേട്ടത്തേക്കാള്‍ ഐതിഹാസികമായിരുന്നു അയ്യന്‍കാളിയുടെ നേട്ടം. ഈ മഹിമകള്‍ കണ്ട് പ്രചോദിതരായ കവികള്‍ അദ്ദേഹത്തിന്റെ നേട്ടങ്ങളെ ഒന്നൊന്നായി വാഴ്ത്തിപ്പാ ടുന്നു. അത്തരത്തിലുള്ള രണ്ട് കവിതകളാണ് കല്ലട ശശിയുടെ 'യ്യന്‍കാളി'യും കെ കെ എസ് ദാസിന്റെ 'മലനാടിന്റെ മാറ്റൊലി' യും.

ജാതിയുടെ പേരില്‍ പടവെട്ടുന്ന ഭൂമിയിലെ പാഞ്ചജന്യമാണ് അയ്യന്‍കാളി യെന്നു വിശ്വസിക്കുന്ന കവി അയ്യന്‍കാളിയെ ശുക്രതാരം, ദീപസ്തംഭം, ഉജ്വലപ്രകാശം എന്നെല്ലാം പ്രശംസിക്കു ന്നുണ്ട്. ഈ വിശേഷണങ്ങളെല്ലാം അയ്യന്‍കാളി അര്‍ഹിക്കുന്നു ണ്ടെന്നതാണ് വാസ്തവം. വിസ്തരിച്ചെഴു തപ്പെടേണ്ട 'വിപ്ലവ ചരിത്ര' മായി അയ്യന്‍കാളിയെ പ്രതിഷ്ഠിക്കുന്ന കവി അയ്യന്‍ കാളി ദലിതര്‍ക്കു ചെയ്ത നേട്ടങ്ങള്‍ വിവരിക്കുന്നു. ജാതിയുടെ അടിയേറ്റവരെന്നു സമുദ്ധരിക്കുകയും അവരെ നേര്‍വഴി നടത്തു കയും ചെയ്തു ഈ മഹാന്‍. മൃതപ്രായമായവരില്‍ ജീവന്‍ നിറച്ച്, അക്ഷര ജ്ഞാനം ലഭിച്ചിട്ടില്ലാത്തവരുടെ സമൂഹത്തില്‍ അക്ഷയമായ ജ്ഞാനവുമാ യെത്തിയ അയ്യന്‍കാളിയെ വിജ്ഞാന മായി ഉപദര്‍ശിക്കുന്നു ഈ കവിത. ഇത് അയ്യന്‍കാളിയുടെ അന്തര്‍ജ്ഞാനത്തില്‍ ഊന്നുന്ന പ്രസ്താവനയാണ്.

കവിയും ചിന്തകനുമായ ശ്രീ കെ കെ എസ് ദാസ് അയ്യന്‍കാളി യെ ചരിത്ര പുരുഷനെന്ന പേരില്‍ സമീപിക്കുന്നു. ജാതിയുടെ പേരില്‍ ക്രുദ്ധരായ ചെന്നായ്ക്കളെ പോലെ കടിച്ചു കീറുന്ന മനുഷ്യരുടെ മത മാത്സര്യങ്ങളെ ശകാരിക്കുവാന്‍ ഈ കവി മറക്കുന്നില്ല. ഇവര്‍ ഭ്രാന്തമായ വര്‍ഗീയതയാണ് വളര്‍ത്തിക്കൊ ണ്ടിരിക്കുന്നത്. ഈ ജാതിമേധാവികളുടെ ഉഗ്രശാസനങ്ങളുടെ തടവറയില്‍ അടിമകളായി, അധപതിച്ചവരായി, കരിക്കാടിയും മോന്തി കഴിഞ്ഞിരുന്ന ദലിതരുടെ വിമോചകനാണ് അയ്യന്‍കാളി. അദ്ദേഹം ഏറ്റെടുത്ത ഈ ദൗത്യം കൊണ്ടാണ് അദ്ദേഹം ചരിത്ര പുരുഷനാകുന്നത്.

കവിയേക്കാള്‍ ചരിത്രകാരന് ആഭിമുഖ്യമുള്ള ഈ കവിതയില്‍ ജാതി വ്യവസ്ഥ അരക്കിട്ടുറ പ്പിച്ചതിന്റെ ചരിത്രമുണ്ട്. അത് വിചാരശീലരെ മഥിക്കാതിരിക്കുകയില്ല. ജാതി വ്യവസ്ഥ താലോലിക്കുന്ന വക്താക്കളുടെ അഭിപ്രായത്തില്‍ ജാതി ഈശ്വര കല്പിതമാണ്. അപ്പോള്‍ ജാതിക്കെതിരെ യുള്ള സമരം സ്വാഭാ വികമായും ഈശ്വര നിന്ദയായി പരിഗണിക്ക പ്പെടുമല്ലോ. അതുകൊണ്ട് ജാതിയുടെ ബന്ധനത്തില്‍ കഴിഞ്ഞു കൊള്ളാന്‍ ഈ മതവൈതാളികന്മാര്‍ കല്പിക്കുന്നു. മനുസമൃതിയും ഇതിനോടിണ ങ്ങിപ്പോകുന്ന മതകല്പനകളും നിര്‍ദാക്ഷിണ്യമായ വിമര്‍ശന ത്തിന് ഇവിടെ വിധേയമാക്കപ്പെടുന്നു.

മനുസമൃതിയുടേയും ണറ്റും മാരകമായസ്വാധീനം കൊണ്ടു ദലിതര്‍ കരകയറാനാകാത്ത പടുകുഴിയില്‍ നിപതിച്ചു. സ്ത്രീകള്‍ക്കു മാറുമറ യ്ക്കാനോ, വസ്ത്രങ്ങള്‍ അണിയാനോ, പുരുഷന്മാര്‍ക്കു നല്ല വസ്ത്രം ധരിക്കാനോ അനുവാദം ഉണ്ടായിരുന്നില്ല. ദലിതര്‍ക്കു വഴിനടക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടി രുന്നു. ഇത്തരം പരശ്ശതം പാരതന്ത്ര്യങ്ങള്‍ ക്കതിരെ അയ്യന്‍കാളി നടത്തിയ പോരാട്ടം 'ചേതനക്കുള്ളില്‍ നവ്യ ജീവിതം മുളപ്പിക്കാ നുള്ള' മഹായജ്ഞമായിരുന്നു. അയ്യന്‍കാളി ആവട്ടെ ഈ അന്ധകാരത്തില്‍ പിറന്ന സൂര്യനാണ് കവിയുടെ അഭിപ്രായ ത്തില്‍. അയ്യന്‍കാളി ഉയര്‍ത്തിയ പ്രകാശമേറ്റ് ആയിരം സൂര്യന്മാര്‍ വീണ്ടും ഉദയം ചെയ്യുമെന്ന സ്വപ്‌നം കവി താലോലിക്കുന്നു. ദലിതരെ എന്നും പ്രചേദിപ്പിക്കുന്ന അയ്യന്‍കാളി 'രക്തതാര'വും മനുഷ്യ പ്രകാശത്തിന്റെ മഹത്വവുമാണ്. അയ്യന്‍കാളിയുടെ മാതൃക പിന്‍തുടരാനുള്ള ആഹ്വാന വുമാണ് ഈ രണ്ടു കവിതകളും നല്കുന്നത്.

അന്യൂനവും ആദര്‍ശോജ്വലവുമായ കര്‍മ സാരഥ്യം കൊണ്ട് ദലിത് പ്രസ്ഥാനത്തെ മുന്നോക്കം നയിക്കുന്ന പ്രതീകമായ അയ്യന്‍കാളിയെ സ്മരിക്കുന്ന ദലിതര്‍ ഞങ്ങള്‍ ഒരു സമരഭൂമിയി ലാണെന്ന ബോധ ത്തിലേക്കുയരുന്നു. 

------------------
പോള്‍ ചിറക്കരോടും എം സത്യപ്രകാശവും ഡോ. എബ്രഹാം അയിരൂ ക്കുഴിയും ചേര്‍ന്നെഴുതിയ 'ദലിത് കവിതകള്‍: ഒരു പഠനം' എന്ന ഗ്രന്ഥ ത്തില്‍ നിന്നും. പ്രസാധനം: സി എല്‍ എസ് തിരുവല്ല.