"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ആത്മാഭിമാനം വിജയത്തിനു കരുത്തു പകരും - എലിക്കുളം ജയകുമാര്‍

മനസ്സിന് ഈ ലോകത്തോളം വികസിക്കാന്‍ കഴിയും. അതിലേറെ ഭാവന ചെയ്യാനും മനസ്സിനു കഴിവുണ്ട്. അതുകൊണ്ടാണ് മനസിനെ ആത്മാവിന്റെ വിരിഞ്ഞ രൂപമെന്ന് പറയുന്നത്. എന്നാല്‍ ചെറിയ ഒരു ഭയം നേരിട്ടാല്‍ മനസ്സ് ശരീരത്തിലേക്കു ചുരുങ്ങി പോകും. അവിടെ നമ്മുടെ വിജയത്തിന്റെ വഴികള്‍ അടഞ്ഞു പോകു കയാണ്. അപ്പോള്‍ വിജയത്തിലെത്താന്‍ എന്താണ് മാര്‍ഗ്ഗം? മനസിനെ ചുരുക്കാതെ കഠിനാ ദ്ധ്വാനത്തിലൂടെ മുന്നേറു കയും മാത്രമാണ് ചെയ്യാനു ളളത്. ആദ്യം നമ്മള്‍ ലക്ഷ്യമേതെന്ന് നിശ്ചയിക്കണം. ആ ലക്ഷ്യപ്രാപ്തി യ്ക്കുളള ശരിയായ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് അടുത്ത പടി. ഇതിനൊക്കെ ആത്മവിശ്വാസം കൂടിയേ തീരൂ. സ്വയാവബോധവും ആത്മവിശ്വാസവുമാണ് ഒരാളെ മുന്നോട്ടു നയിക്കുന്നതും വിജയത്തിലെത്തിക്കുന്നതും.

ഒരു വ്യക്തി തന്റെ കഴിവുകളും ക്രിയാത്മകതയും പ്രകടിപ്പിക്കുന്നത് ബുദ്ധിശക്തി കൊണ്ടു മാത്രമായിരി ക്കില്ല. അയാളുടെ ആത്മാഭിമാന ത്തിന്റെയും ആത്മ വിശ്വാസ ത്തിന്റെയും വ്യാപ്തി അനുസരിച്ചു കൂടിയായി രിക്കും. ആത്മാഭിമാനമുളള വ്യക്തികള്‍ ഉര്‍ന്ന ലക്ഷ്യത്തിനു വേണ്ടിയേ പ്രവര്‍ത്തിക്കാറുളളൂ. അവരില്‍ നിന്ന് ശ്രേഷ്ഠമായ പ്രവര്‍ത്ത നങ്ങളാണ് സമൂഹത്തിന് ലഭിക്കു ന്നത്. മോശമായ പ്രവര്‍ത്തികള്‍ ആത്മാഭിമാനത്തെ കെടുത്തിക്കളയുന്നതിനാല്‍ എല്ലാവരും ആത്മാഭിമാന ബോധമുളളവരാ കാന്‍ നാം ഒരു പ്രേരകശക്തി യാകേണ്ടതാണ്. ഇവിടെ ബുദ്ധിപരമായ പ്രവര്‍ത്തന ത്തിനും കഴിവും പ്രാധാന്യമുണ്ട്. പുതിയ വെല്ലുവിളികളെ നേരിടുന്നതിനുളള ആത്മവിശ്വാസം നാം ആര്‍ജി ച്ചെടുക്കേണ്ടതുണ്ട്. ആത്മവിശ്വാസം നമ്മുടെ മനോബ ലമാണ്. അത് നഷ്ടപ്പെടുത്താതെ സൂക്ഷിക്കുന്നവര്‍ വിജയത്തിലെത്തുക തന്നെ ചെയ്യും.

കഴിവിന്റെ ഏകകം ശക്തിയുളളവര്‍ എക്കാലവും പ്രവര്‍ത്തന നിരതരായിരിക്കും. ഇത് ഒരാളുടെ പ്രവര്‍ത്ത നക്ഷമത വര്‍ദ്ധിപ്പിക്കു കയും കൂടുതല്‍ പ്രാഗത്ഭ്യമുളള വരായിരിക്കുകയും ചെയ്യും. ഇത്തര ക്കാര്‍ വേറിട്ട വ്യക്തിത്വത്തിന് ഉടമകളായിരിക്കും. വ്യക്തിത്വത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയാണ് അടുത്ത നടപടി. അതാകട്ടെ, വളരെ കരുതലോടു കൂടിയായിരിക്കുകയും വേണം. ആത്മജ്ഞാനം, ആത്മ വിശ്വാസം, ആത്മധീരത, ആത്മശുദ്ധീകരണം, ആത്മ നിയന്ത്രണം എന്നീ ഘടകങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് ഉയര്‍ന്നു വരുന്ന വ്യക്തിത്വങ്ങള്‍ എന്നും സാമൂഹിക അംഗീകാരത്തിനു പാത്രമാണ്. അത്തരമൊരു ലക്ഷ്യം കൈവിട്ടുപോകാതെ സൂക്ഷിക്കുവാന്‍ നാം ഓരോരുത്തരും ശ്രമിക്കണം. ഇത് സമൂഹത്തോടുളള കടപ്പാടുമാണ്.

അര്‍ഹതയില്ലാത്തവരെ അംഗീകരി ക്കാന്‍ ഒരിക്കലും സമൂഹം തയ്യാറാ കുക യില്ല. അതിനാല്‍ സമൂഹത്തിന്റെ ചലന ങ്ങള്‍ അറിയുകയും അതിനോടു ചേര്‍ന്ന് നിന്ന് ഒരു സാമൂഹിക വ്യക്തിത്വം രൂപീകരിച്ചെടു ക്കുകയും വേണം. ഈ ലക്ഷ്യത്തിനുവേണ്ടി നമ്മുടെ സ്വാധീന വലയത്തെ വിപുലമാക്കേണ്ടതുണ്ട്. സര്‍ഗ്ഗചേതനയും ബൗദ്ധികതയും ഉണ്ടെങ്കില്‍ സമൂഹത്തില്‍ നിര്‍ണ്ണായക ശക്തിയാകുവാന്‍ ഒരാള്‍ക്കു കഴിയും. ക്രമാനുഗതമായ സാമൂഹിക ഇടപെടലുകള്‍കൊണ്ട് ഈ സാധ്യമാക്കാ വുന്നതാണ്. പലപ്പോഴും നാം ഇതിനൊന്നും ശ്രമിക്കാറില്ല എന്നതാണ് വാസ്തവം. ഏതൊരു പ്രവര്‍ത്തിക്കും അതിന്റെ പ്രതിഫലനങ്ങളുണ്ട്. നല്ലതും സമൂഹത്തിനും ഗുണപരവു മായ പ്രതിഫലനങ്ങള്‍ ഉണ്ടാകുന്ന പ്രവര്‍ത്തി കളില്‍ നാം വ്യാപൃതരാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. ആശയ ങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും സമൂഹത്തെ സ്വാധീനി ക്കാന്‍ കഴിയുന്നതാണ്.

കാന്തശക്തിയുളള ഒരാള്‍ക്ക് പ്രഥമദൃഷ്ടിയില്‍ തന്നെ ഒരാളുമായി ആത്മ ബന്ധം സ്ഥാപിച്ചെടുക്കാം. ഈ കാന്ത ശക്തി സമഗ്രമായ വ്യക്തിത്വവി കാസം കൊണ്ടും, ആത്മ ജ്ഞാനംകൊണ്ടും കൈവരാവുന്നതാണ്. ബുദ്ധിശക്തി യില്ലാത്ത ആരുമില്ല. ബുദ്ധി പ്രയോഗവത്കരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സ്വയം ഒരു സ്ഥാനം നിര്‍ണ്ണയി ച്ചെടുക്കാന്‍ ഒരാള്‍ക്കു കഴിയേണ്ടതാണ്. ഇത്തരത്തില്‍ തന്റെ ബുദ്ധിശക്തിയുപയോഗിച്ച് സ്ഥാനനിര്‍ണ്ണയം നടത്തുന്ന ഒരാള്‍ ഇച്ഛാശക്തിയുളള ആളു കൂടിയാ ണെങ്കില്‍ ഒഴിവാക്കാനാകാത്ത ഒരു വ്യക്തിത്വമായി അയാള്‍ മാറും. ബുദ്ധിശക്തിയെയും ഇച്ഛാശക്തിയെയും സമന്വ യിപ്പിക്കാന്‍ കഴിവുളള ആളുകള്‍ പടിപടി കളായുളള ഉയര്‍ച്ചയുടെ വഴികളിലായിരിക്കും. ഇത്തര ത്തില്‍ ഉയരങ്ങളിലേക്കു വരുന്നവര്‍ സാമൂഹിക തിന്മകളുടെ ഇരകളാകാതിരിക്കാന്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഇതിനായി ധ്യാനോന്മുഖമായ ഒരു മനസ്സിനെ വളര്‍ത്തിയെടുക്കാന്‍ കൂടി നാം ശ്രമിക്കണം.

നമുക്കു ചുറ്റും നിഷേധാത്മക ചിന്ത വളര്‍ത്തുന്നവര്‍ ധാരാളമാണ്. ചിന്തയിലൂടെ ആശയങ്ങളെ രൂപീകരി ച്ചെടുക്കുന്നവരും, ആശയങ്ങളെ കടമെടുക്കുന്നവരുമുണ്ട്. കടമെടുക്കുന്നവര്‍ ഉപയോക്താക്കളും ആശയം രൂപീകരിക്കുന്നവര്‍ സൃഷ്ടാക്കളുമാണ്. നിഷേധാത്മക ചിന്തയുളളവര്‍ എക്കാലത്തും നെഗറ്റീവ് തരംഗങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. അവരവ രുടെ കാഴ്ചപ്പാടനുസരിച്ച് വളച്ചൊടിക്കാനുളള പ്രവണത വളര്‍ച്ചയേ ക്കാള്‍ കൂടുതല്‍ തളര്‍ച്ചയാണുണ്ടാക്കുക. ക്രിയാത്മക മനസുളളവര്‍ തന്റെ കഴിവുകളെ അചിരേണ പുഷ്ടിപ്പെടുത്താനുളള കര്‍മ്മ പദ്ധതികളാവും ആവിഷ്‌ക്കരിക്കുക. അത്തരമാളുകളെ തിരഞ്ഞു പിടിച്ച് ആത്മ ബന്ധം പുലര്‍ത്തുന്നത് ഒരു പുതിയ സംസ്‌കാരമായിത്തന്നെ നമ്മള്‍ കാണണം.

അസ്വസ്ഥതകളുടെ ആലയമാണ് മനുഷ്യമനസുകള്‍ എന്നതില്‍ തര്‍ക്കമില്ല. സമാധാനത്തിന്റെ ഉറവിടവും മനസു തന്നെയാണ് എന്നിവര്‍ മനസ്സിലാ ക്കുന്നുമില്ല. ഉളളിലുളള അംസതൃപ്തിയോ, അഹങ്കാരമോ, അഭിനിവേ ശമോ, കൂടെക്കൂടെയുണ്ടാകുന്ന ആഗ്രഹങ്ങളോ ഒക്കെ യാണ് ഒരാളില്‍ സംഘര്‍ഷങ്ങളുണ്ടാകുന്നത്. ഇവിടെ പ്രവര്‍ത്തികളിലെ നന്മതിന്മകളെ വേര്‍തിരിച്ചറിയാനുളള വിവേക ബുദ്ധി ആര്‍ജ്ജിച്ചെടു ക്കേണ്ടതുണ്ട്. അസൂയ, അറിവില്ലായ്മ തുടങ്ങിയ നിഷേധാത്മക ചിന്തകളെ ഒഴിവാക്കി എടുക്കാന്‍ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. സ്വന്തം മാര്‍ഗ്ഗദീപം അവനവന്റെ തന്നെ ആത്മസത്തയാണ് എന്ന ബോധ്യം എല്ലാവര്‍ക്കു മുണ്ടാകണം. ആത്മസത്ത അഥവാ ബോധമനസിനെ അടിയറവു വയ്ക്കാ ത്തവരാണ് ജീവിതത്തില്‍ വിജയിക്കുന്നത്.

ആത്മാഭിമാനവും ആത്മവിശ്വാസവുമുളളവര്‍ ജീവി തത്തെ സ്‌നേഹിക്കു ന്നവരാണ്. ജീവന്റെ വിലയറിഞ്ഞ വരും ആത്മാഭിമാന ബോധവും ഉളളവര്‍ ആത്മഹത്യ യ്‌ക്കൊരുങ്ങില്ല. ആഗ്രഹങ്ങളെ ക്രമീകരിക്കുന്നവ രുടെ ജീവിത പുസ്തകത്തില്‍ ആത്മഹത്യ എന്ന വാക്ക് ഉണ്ടാ യിരിക്കു കയില്ല. സ്വയം മനസ്സിലാക്കുന്നതിനോടൊപ്പ കൂടെ യുളളവരെയും മനസ്സിലാക്കാന്‍ നമുക്കു കഴിയണം. അന്യരെ ആശ്രയിച്ചു ജീവിക്കുന്നത് പാപബോധമാണ് എന്നൊരു തോന്നല്‍ നമുക്കുണ്ടാകേണ്ടതാണ്. സ്വന്തം കര്‍മ്മം കൊണ്ടു സുഖമനുഭവിക്കു കയും അദ്ധ്വാനം കൊണ്ടു ഭക്ഷണം കഴിക്കുകയും ചെയ്യുമ്പോള്‍ ലഭ്യമാ കുന്ന അനുഭൂതി ആത്മാഭിമാനം കൂട്ടുന്നതാണ് എന്ന വസ്തുത നാം തിരിച്ചറിയണം. ആല്‍ബര്‍ട്ട് ഐന്‍ സ്റ്റീന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക; 'ഈ ലോകം ജീവിക്കാന്‍ പറ്റാത്ത വിധത്തില്‍ അപകടകരമായത് ഇവിടെ തിന്മ ചെയ്യുന്നവര്‍ ഉളളതുകൊ ണ്ടല്ല; ആ തിന്മകള്‍ നിശബ്ദം നോക്കിയിരുന്ന് അത് സംഭവിക്കുവാന്‍ അനുവദിക്കുന്നവര്‍ കൂടുന്നതുകൊണ്ടാണ്.' ജീവിത വിജയമാഗ്രഹി ക്കുന്നവര്‍ തിന്മയെ കര്‍മ്മ രൂപത്തിലോ, ശീലങ്ങളായോ മനുഷ്യ രായോ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ എത്രയും പെട്ടെന്നു ഒഴിവാക്കേണ്ടതാണ്.

നിഷ്‌ക്രിയത്വവും ആത്മാഭിമാനവും തമ്മില്‍ പൊരു ത്തപ്പെടുകയില്ല. ആത്മാഭിമാനികള്‍ സമൂഹത്തില്‍ ലയിച്ചു നില്‍ക്കുമ്പോള്‍ സമൂഹം അവരെ ആരാധനയോടെ കാണും. അവര്‍ സമൂഹത്തിനു മുകളിലാകു മ്പോള്‍ ആത്മാഭിമാനം അഹങ്കാരത്തിന്റെ രൂപത്തിലാകും. നിഷ്‌ക്രി യത്വം ചെളിനിറഞ്ഞ കുളം പോലാണ്. മലിനമാകുകയും ക്ഷുദ്രജീവികള്‍ പെരുകുകയും ചെയ്യും. നിഷ്‌ക്രിയ വ്യക്തിത്വങ്ങളും മാലിന്യവാഹി കളാണ്, ക്ഷുദ്രമനസു കാരാണ്. നിഷ്‌ക്രിയത്വം തിന്മ തന്നെയാണ് എന്നു തിരിച്ചറിയാന്‍ വൈകരുത്. നല്ല സുഹൃത്തുക്കള്‍ സുരക്ഷി തത്വബോധം വര്‍ദ്ധിപ്പിക്കും. ചതിയന്‍മാര്‍ സംഘര്‍ഷ മുണ്ടാക്കുകയും നമ്മുടെ ക്രിയാത്മകതയെ നഷ്ടപ്പെടുത്തു കയും ചെയ്യും. ചതിയന്മാരെ തിരിച്ചറി ഞ്ഞാല്‍ ചവറ്റു കൊട്ടയിലെറിയണം. ഇടപെടലുകളിലെ അപേക്ഷിത യിലല്ല: അനിവാര്യതയിലും സക്രിയ സാന്നിദ്ധ്യത്തി ലുമാണ് ഒരാളുടെ ഔന്നത്യം നിര്‍ണ്ണയിക്കപ്പെടുന്നത്. ജീവി തത്തില്‍ സ്വയം സന്തോഷം കണ്ടെത്താന്‍ കഴിയുന്നത് സ്വയം നിയന്ത്രണം വിജയപൂര്‍വ്വം നേടിയെടു ക്കുമ്പോള്‍ മാത്രമാണ്. ഇതിന് ആത്മാഭിമാനബോധവും ആത്മവി ശ്വാസവും ജീവിതദര്‍ശനവും ഉണ്ടായിരിക്കണം. ജീവിതം വിലപ്പെട്ടതാണ് എന്ന ബോധമുളള ഒരാളും പരാജയത്തിനു കീഴടങ്ങുകയില്ല.

9496116245