"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 15, തിങ്കളാഴ്‌ച

അശുദ്ധതയെ സംബന്ധിക്കുന്ന ലോകവീക്ഷണം; 'കാദംബരി'യിലെ ജീവിത സാഹചര്യം - സജി വള്ളോത്യാമല

ലോകചരിത്രത്തിലെ ഏറ്റവും വലിയ വിമോചന പോരാളിയായി വാഴ്ത്തപ്പെടുന്ന ക്രിസ്തുവിനെ ക്കുറിച്ചും ക്രിസ്തു ജനിച്ച കാലഘട്ടത്തെക്കുറിച്ചും ആധികാരികമായി പഠനം നടത്തുന്ന ആസാമിലെ ജോര്‍ഹാട്ടിലുള്ള ഈസ്റ്റേണ്‍ തീയോളജിക്കല്‍ കോളേജി ന്റെ പ്രിന്‍സിപ്പാള്‍ റവ. ഡോ. ഒ.എ റാവു സെറാം മ്പൂര്‍ സര്‍വ്വകലാശാലയ്ക്കുവേണ്ടി എഴുതിയ ദ ലൈഫ് ആന്റ് ടീച്ചിംഗ് ഓഫ് ക്രൈസ്റ്റ് എന്ന ഗ്രന്ഥ ത്തില്‍ റോമിലെ തെരുവില്‍ക്കൂടി കാല്‍നടയായി നടന്നിരുന്നവരില്‍ മൂന്നില്‍ രണ്ടു പേരും അടിമകളാ യിരുന്നു. എന്നു പറഞ്ഞിരിക്കുന്നു. ശക്തി കുറഞ്ഞവനെ ശക്തി കൂടിയ വന്‍ കീഴടക്കി ഭരിക്കുക എന്ന സ്ഥിതിവിശേഷം ലോകം ഉണ്ടായ കാലഘട്ടം മുതല്‍ ഉണ്ട്. രാജ്യങ്ങള്‍ രാജ്യങ്ങളെയും വംശങ്ങള്‍ മറ്റു വംശങ്ങളെയും എന്തിനേറെ ഭാഷയുടെ കാര്യത്തില്‍ പോലും ഉച്ചനീചത്വ ങ്ങളുള്ള തലമുറയുടെ കണ്ണി ചേര്‍ക്കപ്പെടുന്ന കാലഘട്ടത്തെയാണ് ചരിത്രം എന്നു നാം വിളിക്കാറ്.

വംശങ്ങള്‍ തമ്മിലുള്ള ജീവിതനിലവാര വ്യത്യാസങ്ങള്‍, അചാരപരമായ അനുഷ്ഠാനങ്ങള്‍ (വൈകൃതങ്ങള്‍) ഇവയെല്ലാം ഭിന്നമാണ്. ഏതു അപരിഷ്‌കൃത സമൂഹത്തിലും പരിഷ്‌കൃത സമൂഹത്തിലും ശുദ്ധ അശുദ്ധ സങ്കല്പങ്ങളെ സംബന്ധിച്ചുള്ള ചടങ്ങുകളും അനുഷ്ഠാനങ്ങളും ഉണ്ടാ കും. വാത്സ്യായന ബ്രാഹ്മണനായ ബാണന്‍ രചിച്ച 'കാദംബരി' എന്ന ഗ്രന്ഥത്തില്‍ കാട്ടാളന്മാരുടെ വാസസ്ഥലത്തെ ക്കുറിച്ച് ഇങ്ങനെ പറഞ്ഞിരി ക്കുന്നു. അങ്ങുമിങ്ങുമുള്ള അവരുടെ വീടുകളുടെ പ്രവേശനദ്വാരങ്ങള്‍ ഇടതൂര്‍ന്ന മുളങ്കാടുകള്‍കൊണ്ടു മറയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഹരിതാലയ ത്തില്‍ നിന്നു പുക ഉയരുന്നതുകണ്ടാല്‍ അതെവിടെ നിന്നാണെന്ന് ഊഹിക്കാമായിരുന്നു. എല്ലാം വശങ്ങളിലും വളപ്പുകള്‍ ഉണ്ടായിരുന്നത് കപാലങ്ങള്‍ കൊണ്ടായിരുന്നു. വഴിയിലുള്ള ചവറ്റു കൂമ്പാരങ്ങള്‍ അസ്ഥികള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു. കുടിലുകളുടെ മുറ്റത്ത് രക്തവും കൊഴുപ്പും അറുത്തു മുറിച്ച മാംസക്കഷണവും കൂടി ചേര്‍ന്ന് ചെളി കെട്ടികിടക്കുന്നു. അവിടുത്തെ ജീവിതത്തിന്റെ ഭാഗമാണ് നായാട്ട്. അവിടെ ആഹാരം മാംസമായിരുന്നു. ലോചനവസ്തു മൃഗക്കൊഴുപ്പാ യിരുന്നു. വസ്ത്രങ്ങള്‍ പരുക്കന്‍ പട്ടായിരുന്നു. കിടക്കകള്‍ ഉണങ്ങിയ തുകല്‍ ആയിരുന്നു. വീട്ടുജോലിക്കാര്‍ നായ്ക്കള്‍ ആയിരുന്നു. സവാരി മൃഗം പശുക്കള്‍ ആയിരുന്നു. പുരുഷന്‍മാരുടെ ജോലി മദ്യപാനവും സ്ത്രീസേവയും ആയിരുന്നു. ദേവന്‍മാര്‍ക്കു നൈവേദ്യം രക്തമായിരുന്നു. ബലി കന്നുകാലികള്‍ ആയിരുന്നു. സകല നരകങ്ങളുടെയും പ്രതിരൂപ മായിരുന്നു ആ സ്ഥലം.'

സാഹിത്യകാരന്‍ കാട്ടാളനെന്ന നാമത്തെ ഭയം ജനിപ്പിക്കുന്നതിനു വേണ്ടി ഭാവനയെ കൂട്ടുപിടിച്ച് അതിശയോക്തി യോടെ (വെറുപ്പുളവാക്കുന്ന ശൈലിയില്‍) രചിക്കപ്പെട്ടതാണ് ഈ ദൃശ്യവിവരണമെങ്കിലും ഇതിനുള്ളില്‍ ജീവിതസാഹചര്യങ്ങളുടെ ശുദ്ധത, അശുദ്ധതയുടെ ധ്വനി ഒളിഞ്ഞിരിക്കുന്ന തായി നമുക്കു മനസ്സിലാക്കാം ചിലര്‍ക്ക് ശുദ്ധമെന്നു തോന്നുന്നത് ചി ലര്‍ക്ക് അശുദ്ധിയാകാം. പ്രാകൃതസമൂഹത്തില്‍, ആ സമൂഹത്തില്‍ യദൃശ്ചികമായു ണ്ടാവുന്ന സംഭവങ്ങള്‍, കാലാവസ്ഥാ വെതിയാനങ്ങള്‍, വ്യക്തിപരമായുള്ള ആകസ്മിക സംഭവങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയുള്ള നിമിത്തങ്ങള്‍, ചില വസ്തുക്കളു മായുള്ള വ്യക്തികളു മായുള്ള സമ്പര്‍ക്കം, സാന്നിദ്ധ്യം, ജനനമരണങ്ങള്‍, ജ്ഞാനപക്വത, ലൈംഗിക പക്വത, വിവാഹം, സഹശയനം തുടങ്ങിയ മനുഷ്യജീവിത ത്തില്‍ സാധാരണ സംഭവിക്കുന്ന കാര്യങ്ങള്‍ വരെ ശുദ്ധ അശുദ്ധതയുമാ യി താരതമ്യപ്പെടുത്തിയിരുന്നു. ഒരുപക്ഷേ അശുദ്ധി നീങ്ങുന്നതിനായി സ്വീകരിച്ചിരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിഷ്‌കൃതമൂല്യ ങ്ങള്‍ക്കു വിരുദ്ധവുമാകാം.