"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 14, ഞായറാഴ്‌ച

പൊയ്കയില്‍ അപ്പച്ചന്‍: ഒരു ചോദ്യം - ദലിത്ബന്ധു എന്‍ കെ ജോസ്

സംസ്‌ക്കാരരഹിതമായിരുന്ന ഇന്ത്യയിലെയും കേരളത്തിലെയും കാട്ടാളന്‍മാര്‍ക്ക് ആര്യന്‍മാരും ആര്യബ്രാഹ്മണരും വന്ന് സംസ്‌ക്കാര ത്തിന്റെ വെള്ളിവെളിച്ചം നല്‍കി എന്ന പഴകി ദ്രവിച്ച മുദ്രാവാക്യത്തി നപ്പുറം പോകാന്‍ കഴിവില്ലാത്ത പണ്ഡിതന്‍മാരുടെ ഗ്രന്ഥങ്ങള്‍ ദലിതരുടെ മക്കള്‍ സ്‌കൂളിലും കോളേജിലും പഠിക്കേണ്ടി വരുന്ന ഗതികേടാണ് ഇന്നിവിടെ നിലനില്‍ക്കുന്നത്.

കേരളീയര്‍ക്ക് സംസ്‌ക്കാരത്തിന്റെ വെള്ളിവെളിച്ചം നല്‍കി എന്നവകാശപ്പെടുന്നവര്‍ എന്തിനാണ് അതിലേറെ നിരോധനാ ജ്ഞകള്‍ നല്‍കിയത് എന്നൊരു മറുചോദ്യം ചോദിച്ചാല്‍ അവര്‍ക്ക് മറുപടി ഇല്ല. വേദം പഠിക്കരുത് ചൊല്ലരുത് കേള്‍ക്കരുത്. ചൊല്ലിയാല്‍ നാവറത്തു കളയും ശ്രവിച്ചാല്‍ കാതില്‍ ഈയം ഉരുക്കി ഒഴിക്കും. എന്തിനാണ് ആ നിയമം ഇവിടെ നടപ്പാക്കിയത്? ഈ കാട്ടാളന്‍മാര്‍ക്ക് അതിനൊന്നിനും കഴിവില്ലല്ലോ. വേദം ഒന്നു കേട്ടുപോയാലും അവര്‍ പഠിക്കുകയില്ല. അത് എന്താണെന്ന് മനസ്സിലാക്കാന്‍ പോലും അവര്‍ക്ക് ആവതില്ല. ഈ കാട്ടാളന്‍മാര്‍ സംസ്‌ക്കാരമില്ലാത്തവരാണല്ലോ. അഥവാ വേദം കേള്‍ക്കുകയും പഠിക്കുകയും ചെയ്താല്‍ അത്രയും സംസ്‌ക്കാരം അവര്‍ക്ക് ലഭിക്കുമല്ലോ. അവരെ സംസ്‌കരിക്കുക എന്നതാണല്ലോ ആര്യബ്രാഹ്മണരുടെ ലക്ഷ്യം തന്നെ. ഇവിടെ ഒരു സംസ്‌ക്കാരം കെട്ടിപ്പടുത്തുന്നത് അവരെന്നാണല്ലോ അവകാശപ്പെടുന്നത്. അവരെ അതൊന്നും പഠിപ്പിക്കാതെ എങ്ങനെ ഇവിടെ സംസ്‌ക്കാരം കെട്ടിപ്പടുക്കാ നാവും. പിന്നെ എന്തിന് ഈ നിരോധനാജ്ഞ ഏര്‍പ്പെടുത്തി?

ശൂദ്രമക്ഷരസംയുക്തം
ദൂരതപരിവര്‍ജ്‌ജ്യേയേത്

അക്ഷരം പോലും പഠിക്കരുത് എന്ന് ആജ്ഞാപിച്ചത് എന്തിനാണ്? ഉപനയനം നടത്താത്തവര്‍ വേദം കൈകാര്യം ചെയ്യരുത് എന്ന തീരുമാനം ആരുടേതാണ്? ആദ്യവേദമായ അഥര്‍വവേദം രചിച്ചവര്‍ നടത്തിയ ഉപനയനം ഏതാണ്?

പക്ഷെ വേദം രഹസ്യമായിരിക്കണം. അത് ആര്യബ്രാഹ്മണരുടെ ആവശ്യമായിരുന്നു. ദലിതരില്‍ നിന്നും മോഷ്ടിച്ച തൊണ്ടി സാധനം കണ്ടാല്‍ അവര്‍ തിരിച്ചറിയുകയില്ലേ? നാട്ടുകാരെ അജ്ഞരാക്കി വേണം നിലയ്ക്ക് നിറുത്താന്‍. എങ്കില്‍ മാത്രമേ അവരെ നിയന്ത്രിക്കാനാവു കയുള്ളൂ. ആദിവാസികള്‍ക്ക് അറിവ് ലഭിക്കുന്നത് അപകടകരമാണ്. ഏകലവ്യന്റെ കഥ കേട്ടിട്ടില്ലേ? അംബേദ്ക്കര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചതിന്റെ ഫലം കണ്ടില്ലേ? അദ്ദേഹം ഗാന്ധിയെപ്പോലും എതിര്‍ത്തു. പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ ഗാന്ധിക്ക് കഴിയാതെ വന്നു. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും വേരുമാന്തി. യോഹന്നാന്‍ ഉപദേശി ബൈബിള്‍ വായിച്ചപ്പോള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇവിടെ നൂറ്റാണ്ടുകളായി ബൈബിളിന്റെ പുറത്ത് കിടന്ന് ഉറങ്ങുന്ന ആഢ്യ ക്രൈസ്തവര്‍ക്ക് മാത്രമല്ല, ബൈബിളിന്റെ കുത്തകാവകാ ശികളായ പാശ്ചാത്യ ക്രൈസ്തവ മിഷനറിമാര്‍ക്ക് പോലും മറുപടി പറയാന്‍ കഴിയാതെ പോയി. അതുകൊണ്ടാണ് അവര്‍ കൈകൊണ്ടു മറുപടി പറയാന്‍ പല സ്ഥലത്തും ശ്രമിച്ചത്. അത് ബ്രാഹ്മണിസ്റ്റു കളുടെ സ്വഭാവും പാരമ്പര്യവുമാണ്. അങ്ങ് സിന്ധുനദീതടം മുതല്‍ ഇങ്ങോട്ടു എവിടെയും അവര്‍ ഉത്തരം മുട്ടുമ്പോള്‍ ത്രിശൂലം എടുക്കും. അടിസ്ഥാന ജനവര്‍ഗ്ഗങ്ങള്‍ക്ക് അറിവ് ലഭിക്കുന്നതിന്റെ ഫലം അതെല്ലാമാണ്. അവരുടെ ദേവന്മാരെല്ലാം ജനിക്കുന്നതുതന്നെ ആയുധവുമായിട്ടാണ്. അവര്‍ അവതരിക്കുന്നതു തന്നെ ദുഷ്ടരെ നിഗ്രഹിക്കുവാനാണ്. ആരാണ് ദുഷ്ടന്‍? വാമനന് മഹാബലി ദുഷ്ടനായിരുന്നു. രാമന് രാവണന്‍ ദുഷ്ടനായിരുന്നു. എന്തായിരുന്നു അവരുടെയൊക്കെ ദുഷ്ടത? മനുഷ്യരെ ഒന്നുപോലെ കാണുന്നത് ദുഷ്ടത. ചാതുര്‍വര്‍ണ്ണമനുസരിച്ചുള്ള ഉച്ചനീചത്വ ത്തോടെ കാണുന്നത് ശിഷ്ടത. ശൂദ്രര്‍ തപസ്സനുഷ്ഠിക്കുന്നത് ദുഷ്ടത.

ഇന്നും പ്രശ്‌നം അടിസ്ഥാനപരമായി അതുതന്നെയാണല്ലോ. അടിസ്ഥാന വര്‍ഗ്ഗക്കാര്‍ക്ക് അറിവ് പകരാന്‍ ശ്രമിക്കുന്നവരെ ചുട്ടുകരിക്കുകയും ശിരഛേദനം നടത്തുകയും ബലാത്സംഗം നടത്തുകയും മറ്റുമാണ് ഒറീസ യിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും മധ്യപ്രദേശ ത്തും ബീഹാറിലും എല്ലാം ചെയ്യുന്നത്.

വിജ്ഞാനവും സംസ്‌കാരവുമെല്ലാം ദലിതരിലേക്ക് വിസര്‍ജ്ജിച്ചു എന്ന് പറയുന്നവര്‍ എന്തിന് അവരില്‍ നിന്നും വേദങ്ങളെ മറച്ചു? സംഘകൃതി കള്‍ മറച്ചു? ബുദ്ധമതഗ്രന്ഥങ്ങള്‍ നശിപ്പിച്ചു? ഈ ചോദ്യത്തിന് മേനോന്‍ ചരിത്രകാരന്‍മാരും കമ്യൂണിസ്റ്റ് ചരിത്രകാരന്‍മാരും ആരും ഇന്നുവരെ വ്യക്തമായ ഒരു മറുപടിയും തന്നിട്ടില്ല.

അയിത്തക്കാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥരാകാന്‍ പാടില്ല എന്ന നിയമം എന്തിന് കൊണ്ടുവന്നു. ഭൂമി ഒരു കാലത്ത് അവരുടേതായിരുന്നു എന്ന തിന്റെ വ്യക്തമായ തെളിവാണത്. പുരുഷന്‍മാന്‍ പ്രസവിക്കരുത് എന്ന വര്‍ വിലക്കിയില്ല. അതിനാല്‍ വേദങ്ങളും ഒരു കാലത്ത് പഠിച്ചിരുന്നത് ദലിതരായിരുന്നു. അത് ദലിതരുടേതായിരുന്നു.

ഇന്നലെ ദലിതരുടെ മേല്‍ നിലവിലിരുന്ന വിലക്കുകള്‍ ഓരോന്നായി എടുത്ത് പരിശോധിച്ചാല്‍ അവര്‍ ഇന്നലെ ഇവിടെ എങ്ങനെ ജീവിച്ചി രുന്നു, അവരുടെ സംസ്‌കാരം ഇന്നലെ എന്തായിരുന്നു എന്ന് കാണുവാന്‍ കഴിയും. കാലികളെ വളര്‍ത്താന്‍ പാടില്ല, കൃഷി ചെയ്യാന്‍ പാടില്ല, കല്ലും തടിയും ഉപയോഗിച്ച് വീട് പണിയാന്‍ പാടില്ല. ആഭരണം ധരിക്കാന്‍ പാടില്ല, കല്ലയും മാലയും ഉപയോഗിച്ച് കൊള്ളണം മാറുമറയ്ക്കാന്‍ പാടില്ല. വഴിനടക്കാന്‍ പാടില്ല. വസ്ത്രം ധരിക്കാന്‍ പാടില്ല. അക്ഷരം പഠിക്കാന്‍ പാടില്ല തുടങ്ങി നൂറുകൂട്ടം നിരോധനങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ പഴയ സംസ്‌കാരത്തെ വിളിച്ചറിയിക്കുന്ന താണ് അതെ ല്ലാം. അതെല്ലാം ചെയ്തുകൊണ്ടിരുന്നവരെയാണ് അതില്‍ നിന്നും വില ക്കിയത്.

അതെല്ലാമറിയാമായിരുന്ന യോഹന്നാന്‍ ഉപദേശിയാണ് തന്റെ ജന ത്തിന്റെ ചരിത്രം എങ്ങും കാണുന്നില്ല എന്നു വിലപിച്ചത്. അത് തന്റെ ജനത്തിന് ചരിത്രം ഇല്ലാതിരുന്നത് കൊണ്ടല്ല. ആ വിലാപത്തിന്റെ പിന്നില്‍ ഒട്ടേറെ സത്യങ്ങള്‍ ഒളിഞ്ഞ് കിടപ്പുണ്ട്. തന്റെ ജനത്തിന് വ്യക്തമായ ഒരു ചരിത്രമുണ്ട് എന്ന ബോധ്യമാണ് ആ വിലാപത്തിന് കാരണം. 1909 ലെ കുളത്തൂര്‍ യോഗത്തില്‍ വച്ച് അദ്ദേഹം വെളിപ്പെടു ത്തിയ ചരിത്രസത്യങ്ങള്‍ അതെല്ലാമാണ്. പ്രവാചകന്‍മാര്‍ ഭാവിയെപ്പറ്റി പ്രവചനങ്ങള്‍ നടത്തുകമാത്രമല്ല ചെയ്യുന്നത്. ഭൂതകാലവും അവര്‍ക്ക് വ്യക്തമായി കാണുവാന്‍ കഴിയും.