"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ശ്രീമദ് അനാഗരിക ധമ്മപാല: ബുദ്ധധമ്മത്തെ ജന്മനാട്ടിലേക്ക് പുനരാനയിച്ച ധമ്മചാരി

തമിഴ്‌നാട്ടിലെ ഒരു പറയ കുടുംബത്തില്‍ ജനിച്ച ധമ്മചാരി അയോത്തീദാസ പണ്ഡിതരുമായി കൈകോര്‍ത്തുകൊണ്ടാണ് ശ്രീലങ്കയില്‍ ജനിച്ച ധമ്മചാരി അനാഗരിക ധമ്മപാല ബുദ്ധധമ്മത്തെ അതിന്റെ ജന്മനാട്ടിലേക്ക് പുനരായനയിച്ചത്. 1891 ല്‍ ഇന്ത്യയുടെ ഭരണഘടനാ ശില്പി ഡോ. അംബേഡ്കര്‍ ബുദ്ധ ദീക്ഷ സ്വീകരിക്കുന്ന തിനും 50 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഈ ധാമ്മിക ചുമതല ധമ്മപാല നിര്‍വഹിച്ചത്. എന്നാല്‍ ആദ്യം ധമ്മപാല ഇന്ത്യയി ലെത്തിയത്, മദ്രാസിലെ അടയാറില്‍ സ്ഥാപിത മായിരുന്ന തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകരായിരുന്ന മദാം ബ്ലവത്സ്‌കിയുടേയും കേണല്‍ ഓല്‍ക്കോട്ടിന്റേയും ക്ഷണം സ്വീകരിച്ചായിരുന്നു. അവിടെവെച്ചാണ് തന്റെ ധമ്മദൗത്യത്തിന് പറ്റിയ ഇടം ധമ്മപാല കണ്ടെത്തുന്നത്.

1886 ല്‍ അയോത്തീദാസ പണ്ഡിതര്‍, അസ്പൃശ്യര്‍ ഹിന്ദുക്കളല്ലെന്ന വിപ്ലവാത്മകമായ ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. അതോടനു ബന്ധിച്ച് 1891 ല്‍ ദ്രാവിഡ മഹാസഭ സ്ഥാപിക്കുകയും ചെയ്തു. അതേവര്‍ഷം നടന്ന സെന്‍സസില്‍ അസ്പൃശ്യരെ ഹിന്ദുമതത്തില്‍ ചേര്‍ക്കുന്നത് ഒഴിവാക്കി പകരം 'ജാതിരഹിത ദ്രാവിഡര്‍' എന്നു ചേര്‍ക്കണമെന്ന് പണ്ഡിതര്‍ വാദിച്ചു. തമിഴാനാട്ടിലെ ദലിതര്‍ യഥാര്‍ത്ഥ ത്തില്‍ ബുദ്ധ ധമ്മപാലകരാണെന്ന് പണ്ഡിതര്‍ തെളിവു നല്‍കി.

അതേകാലത്തു തന്നെ 1991 മെയ് 31 അനാഗരിക ധമ്മപാല ശ്രീലങ്കയിലെ കൊളംബോവില്‍ മഹാബോധി സൊസൈറ്റി സ്ഥാപിച്ചു. സൊസൈറ്റിയുടെ ഒരു കേന്ദ്രം കല്‍ക്കത്തയിലും സ്ഥാപിച്ചു. ബുദ്ധ ഗയയില്‍ തകര്‍ക്കപ്പെട്ട് മണ്ണുമൂടിക്കിടന്നിരുന്ന വിഹാരം പുനര്‍നിര്‍മിക്കുക്കുക എന്ന ചുമത ലയാണ് സൊസൈറ്റി ആദ്യമായി ഏറ്റെടുത്തത്. അതിനായി നാല് രമണ്ണ നികയ ബുദ്ധ ഭിക്കുക്കളെ നിയോഗിക്കുകയും ചെയ്തു. ഇവര്‍ നാലു പേരാണ് ബുദ്ധധമ്മ പുനസ്ഥാപനത്തിനായി ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ആദ്യത്തെ ഭിക്ഷുക്കള്‍.

1886 ല്‍ ധമ്മപാല ഇതു സംബന്ധിച്ച് ഒരു പത്രിക പുറത്തിറക്കി. ആഗോളതലത്തില്‍ വന്‍ സ്വീകരണമാണ് പത്രികക്ക് ലഭിച്ചത്. അതിന്റെ ഫലമായി, 1893 ല്‍ ചിക്കാഗോവില്‍ വെച്ചു നടന്ന ലോക സര്‍വമത സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ധമ്മപാലക്ക് ക്ഷണം ലഭിച്ചു.

1892 ല്‍ മഹാബോധി സൊസൈറ്റിയുടെ ഒരു ശാഖ, ബെര്‍യിലെ അറാകാനില്‍ സിത്വേ എന്ന് അറിയപ്പെടുന്ന അക്യാബ് ദ്വീപില്‍ സ്ഥാപിതമായി. കേണല്‍ ഒല്‍ക്കോട്ടിനൊപ്പം ധമ്മപാല അവിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ സംഭാവനയായി ലഭിച്ച തുക ചെലവഴിച്ച് കല്‍ക്കത്ത യില്‍ ഒരു വിഹാരം നിര്‍മിക്കുകയുണ്ടായി. 1904 ല്‍ കുറച്ചു നാളത്തേക്ക് അടച്ചിടുന്നതു വരെ ധമ്മപാല അവിടെയാണ് താമസിച്ചിരുന്നത്.

1894 ല്‍ രാജസ്‌കി രാജകുമാരന്റെ ക്ഷണം സ്വീകരിച്ച് ധമ്മപാല തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോങ്ങിലെത്തി. വിവിത് രാജകുമാരന്റെ ആവശ്യപ്രകാരം അവിടെയും മഹാബോധി സൊസൈറ്റിയുടെ ശാഖ സ്ഥാപിച്ചു.

അതേസമയം അയോത്തീദാസ പണ്ഡിതരാകട്ടെ തമിഴ്‌നാട്ടില്‍ ബുദ്ധധമ്മ പ്രചാരണത്തോടൊപ്പം പഞ്ചമരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി യുള്ള പ്രവര്‍ത്തനങ്ങളില്‍ നിരതനയി. തിയോസഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേണല്‍ എച്ച് എസ് ഒല്‍ക്കോട്ട് അപ്പോള്‍ പഞ്ചമര്‍ക്കു വേണ്ടി വിദ്യാലയങ്ങള്‍ നടത്തുന്നു ണ്ടായിരുന്നു. പണ്ഡിതര്‍ ഒല്‍ക്കോട്ടിനെ സമീപിച്ച് തമിഴ് ബുദ്ധിസത്തിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി സമഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതിനായി ഒല്‍ക്കോട്ട്, ശ്രീലങ്കയിലെ വിദ്യോദയ പിരിവേനയുടെ പ്രിന്‍സിപ്പലായ ഹിക്കദുവേ സുമംഗല നായക തേര എന്ന തലമുതിര്‍ന്ന ഭിക്ഷുവിന് കത്തെഴുതി മദ്രാസിലേക്ക് ക്ഷണിച്ചു. ധമ്മപാലയെയും സഹകരിപ്പിച്ചു കൊണ്ട് ദ്രാവിഡന്‍ ബുദ്ധിസ്റ്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മദ്രാസില്‍ വെച്ച് താണജാതിക്കാരുടെ ഒരു മഹാസമ്മേളനം വിളിച്ചു ചേര്‍ത്തു.

തുടര്‍ന്ന് പണ്ഡിതരുടെ നേതൃത്വത്തില്‍ വലിയൊരു കൂട്ടം ബുദ്ധോപാസ കരുമായി ശ്രീലങ്കയിലെത്തി, ഹിക്കുവാദെ സുമംഗല നായക തേരയുടെ നായകത്വത്തിലുള്ള പഞ്ചശീല തത്വങ്ങളില്‍ അധിഷ്ഠിതമായ വിദ്യോദയ പെരിവേനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു മനസിലാക്കി. തിരിച്ചു മദ്രാസിലെത്തിയ പണ്ഡിതര്‍ സ്ഥാപിച്ചതാണ് ഇന്ത്യന്‍ ബുദ്ധിസ്റ്റ് അസോസി യേഷന്‍ എന്നുകൂടി അറിയപ്പെടുന്ന 'ശാക്യ ബുദ്ധിസ്റ്റ് സൊസൈറ്റി.'

1896 ല്‍ മദ്രാസില്‍ ശാക്യ ബുദ്ധിസ്റ്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ചകള്‍ തോറും പഞ്ചശീല തത്വോപദേശ ക്ലാസുകള്‍ സംഘടിപ്പി ക്കപ്പെട്ടു. കേണല്‍ ഒല്‍ക്കേട്ടും അയോത്താദാസ പണ്ഡിതരുമാണ് ക്ലാസുകള്‍ നയിച്ചിരുന്നത്. തെക്കേ ഇന്ത്യ മുഴുവന്‍ ഈ ധമ്മചാരികളില്‍ നിന്ന് പ്രബോധിതരായി.

ഇങ്ങനെ പ്രബോധരായ യുവതയില്‍ നിന്ന് ഒരു വര്‍ഷത്തിനു ശേഷം ധമ്മപാലക്ക് വീണ്ടും മദ്രാസിലേക്ക് ഒരു ക്ഷണം ലഭിച്ചു. മഹാബോധി ബുദ്ധിസ്റ്റ് സൊസൈറ്റിയുടെ യുവസംഘം രൂപീകരിക്കണ മെന്നതായിരുന്നു ആവശ്യം. ധമ്മപാല സെക്രട്ടറിയായും പണ്ഡിതര്‍ ജോയിന്റ് സെക്രട്ടറി യുമായിക്കൊണ്ട് ബുദ്ധിസ്റ്റ് യംങ് മെന്‍സ് അസോസിയേഷന്‍ രൂപീക രിച്ചു. സന്ദര്‍ശനം നടത്തുന്ന എണ്ണറ്റ ഉപാസകര്‍ക്കായി ഒട്ടേറെ ബുദ്ധ ധമ്മാചാര പരിപാടികള്‍ നടത്തിക്കൊണ്ട് ശാക്യ ബുദ്ധിസ്റ്റ് സൊസൈറ്റി ഒരു അന്താരാഷ്ട്ര കേന്ദ്രമായി ഉയര്‍ന്നു.

മദ്രാസിലെ പേരാമ്പൂരില്‍ 3,000 സെന്റ് വരുന്ന സ്ഥലത്ത് മഹാബോധി സൊസൈറ്റിക്ക് ഒരു ഓഫീസ് സ്ഥാപിതമായി. ഇതിനുള്ള പണം സംഭാവന ചെയ്തത് മിസിസ് മേരി ഫോസ്റ്റര്‍ എന്ന വിദേശ വനിത യായിരുന്നു. ശ്രീലങ്കയില്‍ നിന്നും നില്‍വാക്കേ സോമനനാദ തേര എന്ന ഭിക്ഷുവിനെ മദ്രാസിലേക്ക് വിളിച്ചു വരുത്തി. തമിഴ് ഭാഷ പഠിക്കു വാനും തെക്കേ ഇന്ത്യയില്‍ ബുദ്ധധമ്മ പ്രചരണത്തിന് നേതൃത്വം കൊടുക്കുവാനും ധമ്മപാല ആവശ്യപ്പെട്ടു. അങ്ങനെ വിദേശത്തു നിന്ന് വന്ന് വിഹാരത്തില്‍ താമസമാക്കിയ ആദ്യത്തെ ഭിക്ഷുവായി സോമനാനന്ദ. ശ്രീബുദ്ധന്റെ 'ധമ്മപദം' ആദ്യമായി തമിഴ് ഭാഷയിലേക്ക് മൊഴിമാറ്റിയതും സോമനാനന്ദയാണ്. ഇതു കൂടാതെ മറ്റനേകം ബുദ്ധ ധമ്മോപദേശ ഗ്രന്ഥങ്ങളും ചെറു പത്രികകളും സോമനാനന്ദ തമിഴിലേക്ക് പരിഭാഷപ്പെടുത്തി. ഈ ഗ്രന്ഥങ്ങളെല്ലാം പ്രസിദ്ധീകൃത മായതോടെ പേരാമ്പൂര്‍ വിഹാരം തമിഴ്‌നാട്ടിലെ പ്രധാന ബുദ്ധിസ്റ്റ് കേന്ദ്രമായി ഉയര്‍ന്നു.

1900 ല്‍ പേരാമ്പൂര്‍ വിഹാരത്തില്‍ വെച്ച് 'വേശക്' ആഘോഷം സംഘടിപ്പിക്കപ്പെട്ടു. അവസാനം ഇത് ആഘോഷിച്ചത് നാല് വര്‍ഷം മുമ്പ് കല്‍ക്കത്തയില്‍ വെച്ചായിരുന്നു. ഈ അവസരത്തിലാണ് 'ഭഗവാന്‍ ബുദ്ധന്റെ ജീവിതവും ധമ്മോപദേശങ്ങളും' എന്ന ലഘു ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. അതിവേഗം വിറ്റു തീര്‍ന്ന ഈ ഗ്രന്ഥത്തിന് ഉടനെ തന്നെ 2000 കോപ്പികളുള്ള രണ്ടാ പതിപ്പ് പുറത്തിറക്കേണ്ടതായി വന്നു. തമിഴ്‌നാട്ടിലെ സാധാരണ ജനങ്ങള്‍ക്കൊക്കെയും ബുദ്ധമതത്തോടുള്ള  
ആഭിമുഖ്യം വേശക് ആഘോഷത്തോടെ കൂടിക്കൂടി വന്നു.

1907 അയോത്തീദാസ പണ്ഡിതര്‍ 'ഒരു പൈസ തമിഴന്‍' എന്നൊരു വാര്‍ത്താ പത്രികയും പുറത്തിറക്കി. തമിഴ് ബുദ്ധിസവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ബുദ്ധിസ്റ്റ് വീക്ഷണത്തിലുള്ള ഇന്ത്യാ ചരിത്രവുമാണ് ആ പത്രികയിലൂടെ പങ്കുവെക്കപ്പെട്ടത്. തെക്കേ ഇന്ത്യയിലെ അടിസ്ഥാന ജനത ബുദ്ധ പാരമ്പര്യത്തില്‍ പെടുന്നവരാണെന്നും ബ്രാഹ്മണിത്ത അതിക്രമ ങ്ങളാണ് അവരെ കീഴാള ജാതികളാക്കിയതെന്നും മറ്റുമുള്ള തിരിച്ചറിവു കളിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കാന്‍ ഒരു പൈസ തമിഴനു കഴിഞ്ഞു. പണ്ഡിതരെ സംബന്ധിച്ചിടത്തോളം തമിഴ്‌നാട്ടിലെ പറയര്‍ യഥാര്‍ത്ഥത്തില്‍ ബുദ്ധിസ്റ്റുകളായിരുന്നു. അധിനിവേശം നടത്തിയ ബ്രഹ്മണരാല്‍ കൊള്ള യടിക്ക പ്പെട്ടതിനാലാണ് അവര്‍ കീഴ്ജാതിക്കാരായി തരംതാഴ്ത്ത പ്പെട്ടതും.

അങ്ങനെ, പണ്ഡിതര്‍ തെക്കേ ഇന്ത്യയിലെ ബുദ്ധധമ്മോ പാസകരുടെ ഒക്കെയും തലതൊട്ടപ്പനാ യിത്തീര്‍ന്നു. പണ്ഡിതര്‍ക്ക്, തമിഴ്‌നാട്ടിലെ അസ്പൃശ്യരെ ബുദ്ധധമ്മ പാരമ്പര്യത്തില്‍ പെടുന്നവരാണ് തങ്ങളെന്ന തിരിച്ചറിവിലേക്കെത്തിക്കാനും അതുവഴി ബുദ്ധധമ്മത്തിന്റെ പുനരുജ്ജീ വിപ്പിക്കാനും മാത്രമല്ല കഴിഞ്ഞത്, ആ ധമ്മ സന്ദേശം ബെര്‍മ, സൗത്ത് ആഫ്രിക്ക തുടങ്ങി അസ്പൃശ്യര്‍ ചെന്നെത്തിയ ഇടങ്ങളിലെല്ലാം വ്യാപിപ്പി ക്കാനും കഴിഞ്ഞു. 

1907 ല്‍ തന്നെ മഹാബോധി ബുദ്ധിസ്റ്റ് സൊസൈറ്റിയുടെ സജീവാംഗ മായിരുന്ന പ്രൊഫ. പി ലക്ഷ്മി നരസു 'ദി എസ്സന്‍സ് ഓഫ് ബുദ്ധിസം' എന്ന ഒരു ഗ്രന്ഥം രചിച്ചു. ധമ്മപാലയുടെ അവതാരിക യോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ജപ്പാനീസ്, ചെക്കോസ്ലോവാക്യന്‍ ഭാഷകളില്‍ ഇതിന് പരിഭാഷകള്‍ ഉണ്ട്. പിന്നീട് തമിഴില്‍ ആരംഭം കുറിച്ച 'അപ്പാദു രൈയാല്‍ പുതരതു അരുളാരം' (ബുദ്ധാസ് കമ്പാഷനേറ്റീവ് റിലീജിയന്‍ എന്ന ബുദ്ധിസ്റ്റ് പ്രസ്ഥാനത്തിന് ആധാരമായത് ലക്ഷ്മി നരസുവിന്റെ ഈ കൃതിയാണ്.

1920 ല്‍ സിലോണ്‍ ബുദ്ധിസ്റ്റ് അസോസിയേഷനും സൗത്ത് ഇന്ത്യന്‍ തമിഴ് ബുദ്ധിസ്റ്റ് പുനരുദ്ധാരകരും സിംഹളീസ് ബുദ്ധിസ്റ്റുകളും ചേര്‍ന്ന് തമിഴ് ബുദ്ധ സാഹിത്യത്തെ സമ്പന്നമാക്കിയിരുന്നു. 1923 ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പ്രതിനിധീകരിക്കാന്‍ അപ്പാദു രൈയാറിന് ക്ഷണം ലഭിച്ചു. ബുദ്ധ ഗയ ബുദ്ധിസ്റ്റുകള്‍ക്ക് കൈമാറുന്നതി നായി ഈ സമ്മേളനത്തില്‍ വെച്ച് അപ്പാദുരൈയാര്‍ വലിയ സമ്മര്‍ദ്ദം ചെലുത്തി. 

അയോത്തീദാസ പണ്ഡിതര്‍ മുന്നില്‍ നിന്നു നയിച്ച തമിഴ് ബുദ്ധിസ്റ്റ് അസോസിയേഷനെ തന്റെ വ്യക്തിപ്രഭാവം നല്കി പോഷിപ്പിച്ച ധമ്മപാല സ്വതന്ത്ര ചിന്താഗതിക്കാരെ എന്നല്ല യാഥാസ്ഥികരെ പോലും അതുപേക്ഷിച്ച് ബുദ്ധധമ്മത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ തികഞ്ഞ ആര്‍ജവം പുലര്‍ത്തി. ധമ്മപാലയുടെ ഭൗതിക സാന്നിധ്യം ഒട്ടു മിക്ക വാറും തമിഴ് പ്രദേശങ്ങളിലായിരുന്നു വെങ്കിലും ധാമ്മിക സന്ദേശം ജപ്പാന്‍ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും വരെ വ്യാപിച്ചിരുന്നു. 

1869 സെപ്തംബര്‍ 17 ന് ശ്രീലങ്കയിലെ കൊളംബോയില്‍ ജനിച്ച അനാഗരിക ധമ്മപാല 1933 ഏപ്രില്‍ 29 ന് ഇന്ത്യയില സാരാനാഥില്‍ വെച്ച് പരിനിര്‍വാണം പ്രാപിച്ചു. ഡോണ്‍ കാര്‍ലോസ് ഹെവാവിതരണ യുടേയും മല്ലികാ ധമ്മഗുണവര്‍ധനയുടേയും മകനായി പിറന്ന ഡോണ്‍ ഡേവിഡ് ഹെവാവിതരണെയാണ് പിന്നീട് അനാഗരിക ധമ്മപാലയായി മാറിയത്. ക്രിസ്ത്യന്‍ കോളേജ് കോട്ടെ, സെ. ബെനഡിക്ട് കോളേജ് കോട്ടാഹെനെ, സെ. തോമസ് കോളേജ് മുട്വാള്‍, കൊളംബോ അക്കാദമി എന്നിവിടങ്ങലില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ശ്രീലങ്കയില്‍ സ്ഥാപിക്കപ്പെട്ട നോണ്‍ - വയലന്റ് സിംഹളീസ് ബുദ്ധിസ്റ്റ നാഷനലിസ ത്തിലൂടെയാണ് ബുദ്ധിസത്തിലേക്ക് പ്രവേശിക്കുന്നത്. ശ്രീലങ്കന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും ധമ്മപാല പങ്കെടുത്തിട്ടുണ്ട്.